തിരുവനന്തപുരം: ബിജെപി സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേ രൂക്ഷ വിമര്‍ശനം. മോര്‍ച്ചകളെയും സെല്ലുകളേയും ഏകോപിപ്പിച്ച് പോകുന്നതില്‍ രാജീവ് പരാജയപ്പെട്ടെന്ന് കള്‍ച്ചറല്‍ സെല്‍ കോ -കണ്‍വീനര്‍ സുജിത്ത് സുന്ദര്‍ ആരോപിച്ചു. ഒരു തവണ പോലും അധ്യക്ഷന്‍ സെല്ലുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചില്ല. ഇങ്ങനെ പോയാല്‍ അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്ന അവസ്ഥയുണ്ടാകുമെന്നും വിമര്‍ശനമുണ്ടായി. ട്രേഡേഴ്സ് സെല്‍ കണ്‍വീനര്‍ ശൈലേന്ദ്രനാഥ്, പരിസ്ഥിതി സെല്‍ കണ്‍വീനര്‍ സി എം ജോയ് തുടങ്ങിയവരും വിമര്‍ശനമുന്നയിച്ചു. അധ്യക്ഷനായി ആറുമാസം പിന്നിട്ടിട്ടും പാര്‍ട്ടിക്ക് കീഴിലെ സെല്ലുകള്‍ പുനസംഘടിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
Read MoreCategory: Loud Speaker
ഇന്ത്യ-ഭൂട്ടാൻ റെയിൽ പദ്ധതിയുമായി റയിൽവേ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയെയും ഭൂട്ടാനെയും റെയിൽമാർഗം ബന്ധിപ്പിക്കുന്ന രണ്ട് ക്രോസ് ബോർഡർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഭൂട്ടാനിലെ ഗെലെഫു, സാംത്സെ തുടങ്ങിയ വ്യവസായ നഗരങ്ങളെ ആസാമിലെ കൊക്രജാർ, ബനാർഹട്ട് എന്നീ നഗരങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. 4033 കോടി രൂപയാണ് പദ്ധതിക്കായുള്ള ആകെ നിക്ഷേപം. പദ്ധതിക്ക് ആവശ്യമായ മുഴുവൻ ചെലവും ഇന്ത്യ വഹിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കൊക്രജാർ-ഗെലെഫു, ബനാർഹട്ട്-സാംത്സെ എന്നിങ്ങനെ രണ്ട് പാതകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് പാതകളുടെയും ആകെ നീളം 89 കിലോമീറ്ററാണ്. പൂർണമായും വൈദ്യുതീകരിച്ച ട്രാക്ക് ആയിരിക്കും ഇതിനായി സ്ഥാപിക്കുക. പരിസ്ഥിതി ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കൊക്രജാർ-ഗെലെഫു പാതയ്ക്ക് 69 കിലോമീറ്റർ നീളമുണ്ടാകും. ഇതിൽ ആറ് സ്റ്റേഷനുകളാണുള്ളത്. രണ്ട് പ്രധാന പാലങ്ങളും 65 ചെറിയ പാലങ്ങളും ഉൾപ്പെടും. ഈ പാതയുടെ നിർമാണത്തിന് മാത്രമായി 3456…
Read Moreഭക്ഷണത്തിൽ വിഷം കലർത്തുന്നവർ..! ഭക്ഷ്യസുരക്ഷാ വകുപ്പ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തി; ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത വെളിച്ചെണ്ണ
തൊടുപുഴ: ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിനെതിരേ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ ജൂണിനു ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 479 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 125 സാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിലേയ്ക്ക് അയച്ചു. ഈ സാന്പിളുകളിൽ ആറെണ്ണം സുരക്ഷിതമല്ലെന്നു റിപ്പോർട്ട് ലഭിച്ചെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കൂടിയ അളവിൽ ടാർട്രാസിൻ അടങ്ങിയ മിക്സചർ, റസ്ക് എന്നിവ ഇതിലുൾപ്പെടുന്നു. ഇവയുടെ വില്പന ജില്ലയിൽ നിരോധിച്ചു. ഇക്കാലയളവിൽ ജില്ലയിൽ 44 പരാതികൾ ലഭിച്ചതിൽ 35 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചുവരികയാണ്. പരിശോധനകളിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് 2,87,000 രൂപ പിഴ ഈടാക്കി. നിലവാരമില്ലാത്ത വെളിച്ചെണ്ണ ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി വെളിച്ചെണ്ണയുടെ ഗുണനിലവാരം, ശുദ്ധത എന്നിവ ഉറപ്പുവരുത്താനും മായം ചേർക്കൽ തടയാനുമായി പ്രത്യേക പരിശോധന നടത്തി. 31 പരിശോധനകളിൽ നാലു സാന്പിളുകൾ ശേഖരിച്ചു.…
Read Moreപിടിതരാതെ പൊന്ന്; പവന് 86,760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,845 രൂപയും പവന് 86,760 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8,925 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,935 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,470 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3865 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.71 ലുമാണ്. വെള്ളി വിലയും കുതിക്കുകയാണ് 47 ഡോളറിലാണ് ഇപ്പോള്‍. 50 ഡോളര്‍ മറികടന്നാല്‍ 70 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി വലിയതോതില്‍ നേരിടുന്ന യുഎസ് ഗവണ്മെന്റ് ഡിപ്പാര്ട്ടുമെന്റഉകള്ക്ക് അനുവദിച്ച പണം ലഭ്യമാകാത്തതിനുള്ള അടച്ചിടല്‍ ഭീഷണിയാണ് ഇപ്പോഴുള്ള വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണവിലയിലെ…
Read Moreഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക്ടണ്‍ മത്സ്യം
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക് ടണ്‍ മത്സ്യം. പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ പ്രതിദിനം ഏകദേശം 2540.48 മെട്രിക് ടണ്‍ മത്സ്യമാണ് ആവശ്യമായി വരുന്നത്. നിലവിലെ ശരാശരി മത്സ്യ ലഭ്യത 2048.72 മെട്രിക് ടണ്‍ ആണ്. 2019- 20, 2020 – 21 വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി മൂലം ചില മാസങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയതു മൂലം കടല്‍ മത്സ്യോത്പാദനത്തില് കുറവുണ്ടായി. എന്നാല്‍ 2021- 22 മുതല്‍ കടല്‍, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കടല്‍ മത്സ്യോത്പാദനം ലഭിക്കാവുന്നതിന്റെ ഏകദേശം പാരമ്യതയില്‍ എത്തിയിട്ടുണ്ട്. എങ്കിലും ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ധനയിലൂടെ മാത്രമേ സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയൂ. ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി 2017 സെപ്റ്റംബറില്‍ കേരള…
Read Moreഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അതീവ ഗൗരവതരം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളിൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നിയമിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഎന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇതോടെ എന്‍എസ്എസുമായി അനുനയ നീക്കം ശക്തമാക്കിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സന്ദര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്. എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍…
Read Moreതദ്ദേശതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികള്‍; വിചാചരണ സദസുമായി യുഡിഎഫ്; ജനകീയസംഗമവുമായി എല്‍ഡിഎഫ് ; ഗൃഹസമ്പര്‍ക്കത്തില്‍ ബിജെപി
കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ തീയതി അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കാനിരിക്കെ മുന്നണികളും പാര്‍ട്ടികളും ഒരുക്കങ്ങള്‍ ആരംഭിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവില്‍ പഞ്ചായത്തുകളില്‍ വികസന സദസാണ് ഭരണപക്ഷം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷമാകട്ടെ വികസനസദസുകള് സര്‍ക്കാരിന്റെ ധൂര്‍ത്തും തട്ടിപ്പുമാണെന്ന് ആരോപിച്ച് ബഹിഷ്കരിക്കുകയാണ്. പകരം അവര്‍ യുഡിഎഫ് ഭരണമുള്ള പഞ്ചായത്തുകളില്‍ പ്രത്യേക വികസന പരിപാടികളും എല്‍ഡിഎഫ് ഭരണമുള്ളടത്ത് കുറ്റപത്ര വിചാചരണ സദസുകളും സംഘടിപ്പിക്കും. ബിജെപിയാകട്ടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വാര്‍ഡുകളിലെ എല്ലാ വീടുകളിലും ഗൃഹസമ്പര്‍ക്കമാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ടുറപ്പിക്കാനുള്ള പരിപാടികള്‍ മൂന്നു മുന്നണികളും ഊര്‍ജിതമായി നടത്തുന്നുണ്ട്. യുഡിഎഫിന്റെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും തുടക്കവുമായിരുന്നു ശനിയാഴ്ച കോട്ടയത്ത് നടന്ന നിലപാട് വിശദീകരണ യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും പങ്കെടുത്ത മഹാ സമ്മേളനത്തോടെ യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയോജക മണ്ഡലം…
Read Moreഒന്നരവർഷമായി തുടരുന്ന പ്രണയം; വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് മദ്യം നൽകിയ ശേഷം 15കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ചെന്നൈ: പതിനഞ്ചുകാരിക്കു മദ്യം നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വ്യാസർപാടി സ്വദേശി മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസ് എടുത്തത്. വ്യാസർപാടിയിലെ മുത്തശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുമായി കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലായിരുന്നെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; വംശീയ സംഘർഷം, ബംഗ്ലാദേശിൽ മൂന്നുപേർ കൊല്ലപ്പെട്ടു
ധാക്ക: ആദിവാസി വിഭാഗത്തിൽപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബംഗ്ലാദേശിലെ തെക്കുകിഴക്കൻ മേഖലകളിലുണ്ടായ വംശീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരുക്കേറ്റു.ആദിവാസി ഗോത്രവിഭാഗക്കാരും ബംഗാളി സംസാരിക്കുന്ന കുടിയേറ്റ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അക്രമം നടന്നത്. ഇരുവിഭാഗവും അക്രമാസക്തരായി പരസ്പരം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടുവെന്ന് താമസക്കാരും ദൃക്സാക്ഷികളും പറഞ്ഞു. ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലൊന്നായ ഖഗ്രാച്ചാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയായതായി ആരോപിക്കപ്പെട്ടത്. തുടർന്നാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.
Read More