കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വിദ്യാർഥി അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അപകടത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. അപകടത്തിനിടയാക്കിയ ടിപ്പർ അമിത വേഗതയിലായിരുന്നെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടിയുണ്ടാകും. അമിതവേഗതയിൽ പോകുന്ന ടിപ്പർ ലോറികൾ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ സ്കൂളിലേക്കും മറ്റും പോകാനായി ബസ് കാത്തുനിന്നവർക്ക് മുകളിലേക്ക് മണ്ണ് കയറ്റിയ ലോറി മറിയുകയായിരുന്നു. എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു:ഹരിലാൽ (54): കുടവട്ടൂർ സ്വദേശി, അജയകുമാർ (45): നീലേശ്വരം മുക്കോണിമുക്ക് സ്വദേശി, പാർത്ഥിപ് (15) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ കുശാൽ (15),…
Read MoreCategory: Loud Speaker
സിഗരറ്റ് വാങ്ങിക്കൊടുത്തില്ല, മധ്യവയസ്കനെ മർദിച്ച് കാപ്പ കേസ് പ്രതികൾ: രണ്ട് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: സിഗരറ്റ് വാങ്ങി നൽകിയില്ലെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. മംഗലപുരം സ്വദേശി ഷഹീൻ (28), കാട്ടായിക്കോണം അയിരൂപ്പാറ സ്വദേശി ശിവപ്രസാദ് (29) എന്നിവരാണ് പിടിയിലായത്. കാപ്പ നിയമപ്രകാരം രണ്ടുതവണ തടവിൽ കഴിഞ്ഞിട്ടുള്ള ഷഹീൻ 15ഓളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. രണ്ടാംപ്രതി ശിവപ്രസാദ് പോത്തൻകോട് സ്റ്റേഷൻ പരിധിയിലെ അഞ്ചോളം കേസുകളിൽ പ്രതിയാണ്. ബുധനാഴ്ച വൈകിട്ട് കാരംകോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പ്രതികൾ കടയ്ക്ക് സമീപത്തുനിന്ന മധ്യവയസ്കനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ഇരുവരും ചേർന്ന് മധ്യവയസ്കനെ മർദിക്കുകയായിരുന്നു. സിഗരറ്റ് വാങ്ങി നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപൊതുതാല്പര്യ ഹര്‍ജി തള്ളി: പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പ്രിയദർശിനി പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കാണാൻ സാധിക്കുന്നില്ലേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Read Moreബിജെപിയുടെ വികസന സദസിൽ എയിംസിനുവേണ്ടി വാക്പയറ്റ് നടത്തി സുരേഷ് ഗോപിയും ഷോൺ ജോർജും
കോട്ടയം: വെള്ളൂരിൽ ന്യൂസ്പ്രിന്റ് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ച ശേഷം ലഭ്യമായ 600 ഏക്കറോളം സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മോദി സർക്കാരിന്റെ 12 വർഷത്തെ വികസന യാത്രയുടെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സദസിലാണ് ഷോൺ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി “അത് തൃശൂരിന് തന്നെയാണ് വേണ്ടത്” എന്ന് തിരിച്ചടിച്ചു. ജലലഭ്യത, റോഡ്-റെയിൽ-വിമാന ഗതാഗത സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമായ വെള്ളൂരിലെ ഭൂമി എയിംസിന് ഏറ്റവും അനുയോജ്യമാണെന്ന് ഷോൺ ചൂണ്ടിക്കാട്ടി. തൃശൂരിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏകദേശ സമദൂരത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രസ്ഥാനമെന്ന ഗുണവും തൃശൂരിനുണ്ടെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. “എന്തായാലും അടുത്ത തവണ കോട്ടയത്തുനിന്ന് ഒരു ബിജെപി എംപിയെ വിജയിപ്പിക്കാൻ…
Read Moreനീറ്റ് പുനപരീക്ഷയ്ക്കിടെ ആൾമാറാട്ടം; ബീഹാറിൽ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥിയിൽനിന്ന് സിം കാർഡ് കണ്ടെത്തി
ന്യൂഡൽഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർഥ വിദ്യാർഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽനിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലായത്. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.
Read Moreലോഡ് ഷെഡിംഗ്: ഫുട്ബോൾ ആരാധകരുടെ വിഷമം മനസിലാക്കു; വൈദ്യുതി മന്ത്രി
തിരുവനന്തപുരം: ലോഡ് ഷെഡിംഗ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. രാജ്യത്തുടനീളം മഴ കുറവായത് ജലവൈദ്യുത പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More‘കോൺഗ്രസ് നേതൃത്വത്തെ നിശ്ചയിക്കുമ്പോൾ അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം മാനദണ്ഡം, ജാതി സമവാക്യങ്ങൾ മാത്രം നോക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണം’: രാജ്മോഹൻ ഉണ്ണിത്താൻ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. കോൺഗ്രസ് നേതൃത്വത്തെ നിശ്ചയിക്കുമ്പോൾ ജാതി സമവാക്യങ്ങൾ മാത്രം നോക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാക്കേണ്ടത് അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം. 1978 മുതലുള്ള തന്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ജാതി-സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും ഗ്രൂപ്പ് താത്പര്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം പ്രവർത്തിക്കുന്ന നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകൊച്ചിയിൽ പണി നടക്കുന്ന കപ്പലില്‍ ‘ഐ ലവ് പാക്കിസ്ഥാന്’ എന്നെഴുതി: രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് പോലീസ്
കൊച്ചി: കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാലയില്‍ പണി നടക്കുന്ന കപ്പലില്‍ ‘ഐ ലവ് പാക്കിസ്ഥാന്’ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുകെ കമ്പനിക്കായി നിര്‍മിക്കുന്ന കപ്പലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നാലെ സിഐഎസ്എഫ് ഇക്കാര്യം പരിശോധിച്ചതിന് പിന്നാലെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read Moreപുതിയ കുളിമുറിക്ക് സമീപം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ ഒരു മൊബൈൽ ഫോണും പവർ ബാങ്കും: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽ പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് നിന്നും മൊബൈൽ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്. സിം കാർഡ്, ചാർജിംഗ് കേബിൾ, ഹെഡ്ഫോൺ, പവർബാങ്ക് എന്നിവ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോൺ ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല. നേരത്തേയും പല തവണ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
Read Moreജീവന് ഭീഷണി; കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. പോക്സോ കേസില്‍ പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകാന്‍ മധ്യപ്രദേശ് പോലീസ് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസവും എറണാകുളം ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ മധ്യപ്രദേശ് പോലീസ് എത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന മാതാപിതാക്കള്‍ നല്കിയ കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് നിയമനടപടി നേരിടുകയാണ്. ഇതോടെയാണ് പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഫര്മാന് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം ഹൈക്കോടതി…
Read More