ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതു നിർത്തുമെന്ന് ട്രംപിന് പ്രധാനമന്ത്രി ഉറപ്പുകൊടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ മന്ത്രാലയവക്താവ് രൺധീർ ജയ്സ്വാൾ, ട്രംപും മോദിയും അത്തരത്തിലുള്ള സംഭാഷണം നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഊർജസഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് ജയ്സ്വാൾ കൂട്ടിച്ചേർത്തു. എന്നാൽ റഷ്യൻ എണ്ണ വാങ്ങൽ നിർത്താൻ ന്യൂഡൽഹി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ജയ്സ്വാൾ സ്ഥിരീകരിച്ചില്ല.
Read MoreCategory: Loud Speaker
കോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട; ദന്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; വാടകയ വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപന
കോട്ടയം: കോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട. ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. പുതുപ്പള്ളി, വാകത്താനം ഇരവുചിറ വെള്ളത്തടത്തില്‍ എ.കെ. അമല്‍ ദേവ് (38), ഭാര്യ ശരണ്യ രാജന് (36), ഇവരുടെ സുഹൃത്ത് ചേര്‍ത്തല മാരാരിക്കുളം പുകലപ്പുരയ്ക്കല് രാഹുല്‍ രാജ് (33) എന്നിവരാണ് പിടിയിലായത്. മീനടം വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്പുരപ്പടിക്കു സമീപമുള്ള മഠത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. രണ്ടാഴ്ച മുന്‍പാണ് പ്രതികള്‍ ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. റോഡ് സൈഡിലുള്ള വീട് ഒരാള്‍ ഉയരത്തില്‍ ഗാർഡന് നെറ്റ് ഉപയോഗിച്ച് മറച്ചായിരുന്നു സംഘം കച്ചടവടം നടത്തിയത്. ഇവിടെ നിന്നുമാണ് 68 ഗ്രാം എംഡിഎംഎയുമായി ഇവര്‍ പിടിയിലായത്. ഇവര്‍ കാറില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇന്നും പതിവുപോലെ കാറില്‍ ലഹരി വില്പന നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് ചീഫ്…
Read Moreപിഎം -ജെഎവൈ പദ്ധതി; നാലു ലക്ഷത്തിലേറെ ക്ലെയിം സംശയനിഴലിൽ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎം ജെഎവൈ) പ്രകാരം 4.6 ലക്ഷത്തിലധികം സംശയാസ്പദമായ ക്ലെയിമുകൾ കണ്ടെത്തിയതായി വിവരം.നാഷണൽ ഹെൽത്ത് അഥോറിറ്റി (എൻഎച്ച്എ) 2023 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണു കണ്ടെത്തൽ. സംശയാസ്പദമായി കണ്ടെത്തിയ 4,63,669 ഇൻഷ്വറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് സംസ്ഥാനസർക്കാരുകൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.പശ്ചിമബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പിഎം-ജെഎവൈ പ്രകാരമുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം 272 കോടി രൂപയോളം മൂല്യമുള്ള 1,33,611 വ്യാജ ക്ലെയിമുകൾ കണ്ടെത്തി നിരസിച്ചതായും എൻഎച്ച്എയുടെ വാർഷികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇൻഷ്വറൻസ് ക്ലെയിം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഎച്ച്എ സംഘം നടത്തിയ പരിശോധനയിലാണു വ്യാജ ക്ലൈമുകൾ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ആരോഗ്യസ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുമായി പങ്കിട്ടതായും…
Read Moreബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തും; വികനം തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചിരാഗ്
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു. “സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.’-ചിരാഗ് അവകാശപ്പെട്ടു. “എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.’-ചിരാഗ് പറഞ്ഞു. നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Read Moreകല്ലിൽ തലയിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി: മൃതദേഹം കുഴിച്ച് മൂടിയശേഷം ഭാര്യയെ കാണാനില്ലന്ന് പരാതി നൽകി; നാട്ടിലേക്ക് കടക്കുന്നതിനിടെ പോലീസ് ഭർത്താവിനെ പൂട്ടി
അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിനി അൽപ്പാനയുടെ മൃതദേഹം കണ്ടെത്തി. അൽപ്പാനയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പ്രതിയായ ഭർത്താവ് സോണി പോലീസിനു കാണിച്ചു കൊടുത്തു. പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലിൽ തലയിടിപ്പിച്ചാണ് അൽപ്പാനയെ കൊലപ്പെടുത്തിയതെന്നും തുടർന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും സോണി പോലീസിന് മൊഴി നൽകി. ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സോണി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
Read Moreആദ്യത്തെ കൺമണി ആണായിരിക്കണം അവൻ അച്ഛനെപ്പോലെ ഇരിക്കണം: ആദ്യത്തെ കുഞ്ഞ് പെണ്ണായി; പെൺകുട്ടി ജനിച്ചത് ഭാര്യയുടെ കുറ്റമെന്ന് ഭർത്താവ്; അങ്കമാലിയില്‍ യുവതി നേരിട്ടത് ക്രൂര മർദനം
എറണാകുളം: ആദ്യത്തെ കുഞ്ഞ് പെൺകുട്ടി ആയതിൽ ഭാര്യ നേരിട്ടത് ക്രൂര പീഡനം. നാല് വർഷമായി യുവതിയെ ഭർത്താവ് ഈ പേരും പറഞ്ഞ് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. മർദനത്തിൽ പരിക്കേറ്റ് ചികിത്സ തേടാനെത്തിയപ്പോൾ യുവതി മർദന കാരണം ഡോക്ടറോട് പറഞ്ഞു. ഉടൻതന്നെ ഡോക്ടർ വിവരം അങ്കമാലി പോലീസിൽ അറിയിക്കുകയും ചെയ്തു. 2020-ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ൽ യുവതി പെൺകുഞ്ഞിന് ജൻമം നൽകി. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് യുവതിയോട് അസഭ്യം പറയുന്നത് പതിവാണെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം.
Read Moreജലനിരപ്പ് ഉയരുന്നു: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; ജനവാസ മേഖലകളിൽ ആശങ്ക
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ സമീപപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും ഉണ്ട്.
Read Moreമണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം: പൊട്ട കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്. തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്സും നേതൃത്വം നൽകി.
Read Moreപഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു: ബോഗികൾ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി
ലുധിയാന: പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽനിന്ന് ഡൽഹിയിലേക്കു സഞ്ചരിക്കുകയായിരുന്ന ഗരീബ് രഥ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെ സിർഹിന്ദ് സ്റ്റേഷനു സമീപത്തുവച്ചായിരുന്നു അപകടം. പത്തൊന്‍പതാം നന്പർ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റു ബോഗികളിലേക്ക് തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനുകാരണമെന്നു പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപ്പേർക്ക് പൊള്ളലേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. തീപടരുന്നതു ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. പരിഭ്രാന്തരായ യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. വൻ ദുരന്തമാണ് ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു. ഫയർഫോഴ്സ്, പോലീസ്, റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreഎം.വി. ഗോവിന്ദനും ജയരാജൻമാരുമില്ല, ഇ.പിയുടെ പുസ്തക പ്രകാശനത്തിന് ബിജെപി-കോൺഗ്രസ്-ലീഗ് നേതാക്കളും
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പുസ്തകപ്രകാശനത്തിന് ബിജെപി-കോൺഗ്രസ്-ലീഗ് നേതാക്കളും. നവംബർ മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിലാണ് ഇ.പി. ജയരാജന്റെ “ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഏറ്റുവാങ്ങുന്നത് ചെറുകഥാകൃത്ത് ടി.പത്മനാഭനും. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല. പി. ജയരാജനോ, എം.വി. ജയരാജനോ പരിപാടിയിലില്ല. മാസങ്ങൾക്കു മുന്‍പ് പി. ജയരാജന്റെ ” കേരളം മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ പുസ്തക പ്രകാശന ചടങ്ങിൽ സിപിഎം നേതാക്കളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. സ്വന്തം ലേഖകൻ
Read More