കൊച്ചി : പൊതു സ്ഥലത്തെ പുകവലി നിരോധനം 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പുകവലി നിര്‍ബാധം തുടരുന്നതിനെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുകയാണ് വനിതാ കമ്മീഷന് മുന്‍ അംഗം പ്രഫ. മോനമ്മ കോക്കാട്. 1999 ജൂലൈ 12 ന് പൊതുസ്ഥലങ്ങളിലെ പുകവലി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ചരിത്ര വിധി നേടിയെടുത്ത വ്യക്തിയാണ് പ്രഫ. മോനമ്മ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പൊതുവിടങ്ങളില്‍ പുകവലി തുടരുന്നതിനെ ശക്തമായി പ്രതികരിക്കാനൊരുങ്ങുകയാണ് ഇവര്‍. ഞാന്‍ കോട്ടയം ബിസിഎം കോളജില്‍ പഠിപ്പിച്ചിരുന്ന സമയത്ത് എറണാകുളത്തു നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകളില്‍ ട്രെയിനില്‍ യാതൊരു മാന്യതയുമില്ലാതെയായിരുന്നു ആളുകള്‍ പുകച്ചുരുള്‍ ഊതിവിട്ടിരുന്നത്. കമ്പാര്‍ട്ടുമെന്റുകളിലെ ഈ പുകവലിക്കാര്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ എവിടെ നിന്നു പുകവലിക്കണം എന്നുള്ളത് ഞങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതികരണം. ശുദ്ധവായു ശ്വസിക്കാന്‍ നമുക്കും അവകാശമില്ലേയെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അങ്ങനെയാണ് പൊതു ഇടങ്ങളിലെ പുകവലിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും. എന്നാല്‍ ഈ മാസം 12 ന് വിധി…
Read MoreCategory: Loud Speaker
റെയിൽവേ വൈദ്യുതീകരണം അന്തിമഘട്ടത്തിൽ; പൂർത്തിയാക്കാൻ ഇനി 269 കിലോമീറ്റർ മാത്രം
പരവൂർ: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ വൈദ്യുതീകരണ പദ്ധതികളിലൊന്ന് പൂർത്തിയാക്കുന്നതിന്റെ തൊട്ടരികിൽ ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആകെ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ 99.6 ശതമാനവും ഇതിനകം വിജയകരമായി വൈദ്യുതീകരിച്ചു കഴിഞ്ഞു.റെയിൽവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇനി അഞ്ച് സംസ്ഥാനങ്ങളിലായി വെറും 269 റൂട്ട് കിലോമീറ്റർ മാത്രമാണ് ഹരിത ശൃംഖല പൂർത്തിയാക്കാൻ അവശേഷിക്കുന്നത്. ദുഷ്കരമായ ഭൂപ്രദേശങ്ങളിലെ പ്രവൃത്തികളുടെ സങ്കീർണത കാരണമാണ് ഈ ഭാഗങ്ങളിലെ നിർമാണം നീണ്ടുപോയത്. നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ഈ അവസാന മൈൽ ദൂരവും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മേയ് 31 വരെയുള്ള വിവരങ്ങൾ പ്രകാരം രാജ്യത്തെ 70,271 റൂട്ട് കിലോമീറ്റർ വരുന്ന ആകെ ബ്രോഡ് ഗേജ് ശൃംഖലയിൽ 70,002 കിലോമീറ്ററും വൈദ്യുതീകരണ ദൗത്യം പൂർത്തിയാക്കി. 100 ശതമാനം വൈദ്യുതീകരണം എന്ന ചരിത്ര നാഴികക്കല്ലിലേക്ക് ഇന്ത്യൻ റെയിൽവേ ഇനി ഏതാനും…
Read Moreവിഴിഞ്ഞം പദ്ധതി ഓഹരിക്കൈമാറ്റം: സിപിഎമ്മില്‍ ഭിന്നത; അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ വ്യക്തമാക്കട്ടെയെന്ന് ഇ.പി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഓഹരിക്കൈമാറ്റം സംബന്ധിച്ച വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത. അദാനിയുടെ ഓഹരിക്കൈമാറ്റത്തില്‍ സര്‍ക്കാരും അദാനിയും തമ്മില്‍ ഒത്തുകളിയും അഴിമതിയുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ ആരോപിച്ചത്. വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ദിവ്യ എസ് അയ്യരെ മാറ്റിയതിലും സംശയമുണ്ടെന്നും കെ.കെ. രാഗേഷ് ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെ ആരോപണങ്ങളെ നിരാകരിക്കുകയാണ് പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ഇ.പി. ജയരാജന് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. വിഴിഞ്ഞം പദ്ധതിയെ അനാവശ്യമായി വിവാദത്തിലാക്കുന്നത് കേരളത്തിന്റെ വികസനത്തിന് തടസമാകുമെന്നും അഴിമതിയുണ്ടെന്ന് തനിക്കറിയില്ലെന്നാണ് ഇ.പി. ജയരാജന് വ്യക്തമാക്കിയത്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ വ്യക്തമാക്കട്ടെയെന്നായിരുന്നു ഇ.പി യുടെ നിലപാട്.സര്‍ക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നും അതിന്റെ ഭാഗമായി മാത്രമെ ദിവ്യ .എസ് അയ്യരുടെ മാറ്റത്തെ കാണാന്‍ സാധിക്കുകയുള്ളുവെന്ന…
Read Moreസുകുമാരക്കുറുപ്പിന് ഒളിവിൽ കഴിയാൻ രാഷ്ട്രീയ-പോലീസ് സഹായം ലഭിച്ചു; വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: സുകുമാരകുറുപ്പിന് ഒളിവില്‍ കഴിയാന്‍ രാഷ്ട്രീയരംഗത്ത് നിന്നും പോലീസില്‍ നിന്നും സഹായം ലഭിച്ചുവെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് അലി അക്ബര്‍. 2017ല്‍ കുറുപ്പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വേഷം മാറി എത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2017 ല്‍ സുകുമാരകുറുപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നിഥിന് അഗര്‍വാള്‍ തന്നെ നിയോഗിച്ചതിന്റെ ഫലമായി താന്‍ ഉള്‍പ്പെട്ട പോലീസ് സംഘം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്ന് നല്‍കിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ടിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരകുറുപ്പിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരു ഉന്നത രാഷ്ട്രീയ നേതാവിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും നേരിട്ട് കണ്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറത്ത് വച്ച് നടന്ന…
Read Moreഅയോധ്യ ക്ഷേത്രത്തിലെകാണിക്ക പണം ഓഹരി വിപണിയിലും: 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്നു തട്ടിയെടുത്ത പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുണ്ടായിരുന്ന 30 ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു. പ്രതികളായ അവിനാശ് ശുക്ല, അനുകൽപ് മിശ്ര എന്നിവരാണ് ക്ഷേത്രത്തിൽനിന്നു തട്ടിയെടുത്ത പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്. പോലീസ് കസ്റ്റഡിയിൽ നടന്ന ചോദ്യം ചെയ്യലിൽ അനുകൽപ് മിശ്ര ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പുറമേ, വൻ പലിശയ്ക്ക് പണം കടം നൽകുകയും, തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വീടുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണസംഘം നിർദേശം നൽകിയത്.അയോധ്യ ക്ഷേത്രത്തിലെ കൊള്ളയിൽ ഇപ്പോൾ അറസ്റ്റിലായ എട്ട് പ്രതികളുമായി അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന നൽകുന്ന സൂചന. ക്ഷേത്രത്തിൽ കാണിക്ക…
Read Moreമഴക്കുറവുള്ള ജില്ലകളുടെ എണ്ണം 178 ആയി കുറഞ്ഞു
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്താകെ പൂർണമായും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ ജൂലൈ എട്ടിന് എത്തേണ്ടിയിരുന്ന കാലവർഷം ഒരു ദിവസം വൈകി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചതായി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ നഗരങ്ങളെ വെള്ളക്കെട്ടിലാക്കിയെങ്കിലും കാർഷികമേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ് കാലവർഷം. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിൽ രേഖപ്പെടുത്തിയ 33 ശതമാനം മഴക്കുറവ്, ജൂലൈ ആദ്യവാരത്തോടെ 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ മഴ കുറവുള്ള ജില്ലകളുടെ എണ്ണം 262ൽ നിന്ന് 178 ആയി കുറഞ്ഞുവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, രാജ്യത്തെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും കുറവായിത്തന്നെ നിലനിൽക്കുന്നത് മൺസൂൺ വിളകളുടെ വിതയ്ക്കലിനെ ബാധിച്ചതായും കാർഷികമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ 350.85 ലക്ഷം ഹെക്ടറിലാണ് വിതയ്ക്കൽ നടന്നിട്ടുള്ളത്. ഇതു കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 91.95 ലക്ഷം ഹെക്ടർ കുറവാണ്. സോയാബീൻ,…
Read Moreപിഎസ്സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും; ഉദ്യോഗാര്‍ഥികളോട് മൊഴി നല്കാന് ആവശ്യപ്പെടും
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു മുതല്‍ ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്പി സക്കറിയാ മാത്യു, ഡിവൈഎസ്പി അജയ്നാഥ്. ജി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ടചുമതല. ഇന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കും. വിവാദമായ ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയിലെ രേഖകള്‍ നല്കാന് പിഎസ്സിക്ക് അന്വേഷണ സംഘം ഇന്ന് കത്ത് നല്‍കും. ഈ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളോട് മൊഴി നല്കാന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കും. പരീക്ഷ ക്രമക്കേടില്‍ പിഎസ്സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേടില്‍ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമേ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയുള്ളു. പിഎസ്സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍…
Read Moreവയനാട് കള്ളാടി മണ്ണിടിച്ചില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴ്, കണ്ടെത്താനുള്ളത് ഒരാളെക്കൂടി
കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചില്‍ പ്രദേശത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നു രാവിലെ പത്തോടെയാണ് മൃതദേഹം രക്ഷാദൗത്യ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്ത് കാണാതായതില്‍ ഒരാളെ കണ്ടെത്താനുണ്ട്. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന സംഘം തെരച്ചില്‍ തുടരുകയാണ്. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശമായ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 11.15നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നു രാവിലെ കണ്ടെടുത്ത മൃതദേഹം ആംബുലന്‍സില്‍ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം എംബാമിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കും. മരിച്ചതില്‍ തുരങ്കപാത പ്രവൃത്തി നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ചന്ദ്രബാന്‍, ബികാഷ്കുമാര്‍ അന്‍ചന്ദ്ര ബാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ദുരന്തദിനത്തില്‍ത്തന്നെ ലഭിച്ചിരുന്നു. ഇതേ…
Read Moreവടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് ദുരന്തനിവാരണ സേന നിർദേശം നൽകി. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
Read Moreദിവസങ്ങളോളം ആളെ പുറത്തേക്ക് കണ്ടില്ല; വാതിൽ തുറന്നപ്പോൾ കണ്ടത് ഒരു മാസം പഴക്കമുള്ള അസ്ഥികൂടം
തിരുവനന്തപുരം: കരകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ ദിവസങ്ങളോളം വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും മാത്രം. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രൻ(76) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ഒരു മാസത്തോളം പഴക്കം കണ്ടെത്തി. രവീന്ദ്രന്റെ ഭാര്യ ലളിത…
Read More