കല്‍പ്പറ്റ: കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നപേർക്കായി തിരച്ചിൽ തുടരുന്നു. രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ മണ്ണ് കുമിഞ്ഞ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്),എന്‍ജിനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്. വൈത്തിരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാമിംഗിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. ദുരന്തത്തില്പ്പെട്ടതില് ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ഓപ്പറേറ്റര്‍ ചന്ദ്രബാന്‍(മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), അന്‍ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു. അപകടത്തില്‍പ്പെട്ടതില്‍ മൂന്നു…
Read MoreCategory: Loud Speaker
ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി അഫിയ അയൂബിനെയാണ് കാണാതായത്. ജാമിയ മിലിയ സർവകലാശാലയിലെ എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയ അയൂബിനെ കാണാതായത്. അഫിയ ഫോൺ മുറിയിൽ വച്ചാണ് പോയതെന്ന് പോലീസ് പറയുന്നു. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
Read Moreഅയോധ്യ സംഭാവനക്കൊള്ള: ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് ക്ഷേത്രം ട്രസ്റ്റ് ട്രഷറർ
അയോധ്യ: അയോധ്യ സംഭാവനക്കൊള്ളയിൽ ക്ഷേത്രം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് അംഗീകരിച്ച് ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ചമ്പത് റായി തന്റെ ഡ്രൈവറെ അമിതമായി വിശ്വസിച്ചതാണ് പിഴവുകൾക്ക് കാരണമെന്ന് ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും അധികാരം ചമ്പത് റായി സ്വന്തം കൈയിൽ തന്നെ വയ്ക്കുകയായിരുന്നു. ചുമതലകൾ കൃത്യമായി വീതിച്ചു നൽകണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചമ്പത് റായി അഴിമതി നടത്തിയിട്ടില്ലെന്നാണ് ട്രസ്റ്റ് അംഗങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ഗോവിന്ദ് ദേവ് ഗിരി കൂട്ടിച്ചേർത്തു.
Read Moreകോടതികളെ രാഷ്ട്രീയവേദിയാക്കരുത്: സുപ്രീം കോടതി
ന്യൂഡൽഹി: കോടതികളെ രാഷ്ട്രീയവേദിയാക്കരുതെന്നും രാഷ്ട്രീയപോരാട്ടങ്ങൾ കോടതിക്കുപുറത്താണ് നടത്തേണ്ടതെന്നും വീണ്ടും ഓർമിപ്പിച്ച് സുപ്രീംകോടതി. തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ ടിവികെ സർക്കാർ ശ്രമിക്കുന്നുവെന്നും അതു തടയാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികൾക്കെതിരേ പരസ്യപ്രസ്താവനകൾ നടത്തുന്നതിൽനിന്നു ടിവികെ നേതാക്കളെ വിലക്കണമെന്ന ഡിഎംകെയുടെ ആവശ്യം തള്ളിയ കോടതി കേസുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചു. എതിരാളികളുടെ പ്രസ്താവനകളെ കോടതിവഴി തടയുന്നതിനുപകരം കൂടുതൽ പ്രസംഗങ്ങൾകൊണ്ട് അതിനെ നേരിടണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിവികെ റാലിക്കിടെയുണ്ടായ കരൂർ ദുരന്തത്തിൽ 41 പേർ മരിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ആരോപണങ്ങളെച്ചൊല്ലി ഡിഎംകെ കോടതിയെ സമീപിച്ചത്.
Read Moreവീണയുടെ സ്വത്തുവിവരങ്ങൾ അന്വേഷിച്ച് ഇഡി പിണറായിയിൽ; ഒപ്പം വില്ലേജ് ഓഫീസറും
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഇഡി സംഘം പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജുകളുടെ പരിധിയിലുള്ള ടി. വീണയുടെ പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ തിരക്കിയാണ് ഇന്നലെ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണൽ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എത്തിയത്. രാവിലെ പത്തോടെ പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സ്പെഷൽ വില്ലേജ് ഓഫീസറുടെ കൂടെ പോയി പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപത്തായുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് 10.45 ഓടെ പിണറായി വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. പിണറായി വില്ലേജ് ഓഫീസർ ഐ. നെഷീനയെ ഒപ്പം കൂട്ടിയാണ് സ്ഥലത്ത് എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങി. സിഎംആർഎൽ-എക്സോലോജിക് മാസപ്പടി കേസ്…
Read Moreകള്ളാടി ദുരന്തം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും; തെരച്ചിലിന് കെഡാവർ നായ്ക്കളും
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും. മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Read Moreജീവനക്കാര്‍ക്ക് ഇന്നും പ്രവേശനമില്ല; ധാരണ തെറ്റിച്ച് കോറോ ഹെല്‍ത്ത്; അനിശ്ചിതത്വം തുടരുന്നു
കൊച്ചി: അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയായ കോറോ ഹെല്‍ത്തില്‍ അനിശ്ചിതത്വം തുടരുന്നു. കൊച്ചി ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ല. ജൂലൈ പത്തിന് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയും കമ്പനി അധികൃതരുമായുള്ള ചര്‍ച്ച നടക്കുന്നതു വരെ തല്‍സ്ഥിതി തുടരാമെന്ന ധാരണയായിരുന്നു ഇന്നലെ ഉണ്ടായത്. ലേബര്‍ ഓഫീസറുടെയും എംഎല്‍എ ഉമ തോമസിന്റെയും നേതൃത്വത്തില്‍ കമ്പനി ലീഗല്‍ അഡൈ്വസറുമായി നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ധാരണയായത്. എന്നാല്‍ ഈ ധാരണയും കമ്പനി അധികൃതര്‍ തെറ്റിച്ചിരിക്കുകയാണ്. രാവിലെ ഒമ്പതാണ് ജീവനക്കാരുടെ പഞ്ചിംഗ് ടൈം. എന്നാല്‍ ഒമ്പതു കഴിഞ്ഞിട്ടും ഓഫിസിലേക്ക് പ്രവേശിക്കാനുള്ള കെട്ടിടത്തിന്റെ വാതില്‍ തുറന്നിട്ടില്ല. ഇന്‍ഡിക്യൂബ് എന്ന സ്ഥാപനത്തിന്റെ അഞ്ചാം നിലയിലാണ് കോറോ ഹെല്‍ത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ട് അതിനാല്‍ ജീവനക്കാരെ ഉള്ളിലേക്ക് കയറ്റരുത് എന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ ജീവനക്കാര്‍ ഇന്നും ഓഫീസിന് പുറത്തു…
Read Moreആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ആരോപണവിധേയനായ എഡിജിപി എം.ആര്. അജിത്കുമാറിന് സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം, ആരോപണവിധേയനായ എഡിജിപി. എം.ആര്. അജിത് കുമാറിന് സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നു.പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനമെന്ന പേരിട്ട് മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവമായിരുന്നു ആലപ്പുഴ രക്ഷാപ്രവര്‍ത്തനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാനെയും പോലീസുകാരെയും രക്ഷിക്കുന്നതിന് വേണ്ടി എഡിജിപി. എം.ആര്. അജിത്ത് കുമാര്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി. ഷൗക്കത്തലിയോട് പോലീസ് ഉദ്യോഗസ്ഥർ അജിത്തിന്റെ ഇടപെടലിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. കേസ് ഡയറി തിരുത്താന്‍ ഉള്‍പ്പെടെ അജിത്ത് കുമാര്‍ ശ്രമിച്ചെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം അജിത്തിനെതിരെ നടത്തണമെന്നുകാട്ടിയുള്ള റിപ്പോര്‍ട്ട് എസ്പി. ഷൗക്കത്തലി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.…
Read Moreവയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു അപകടം; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം; മൂന്നുപേരെ രക്ഷിച്ചു
മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണ് ഒലിച്ചിറങ്ങി അപകടമുണ്ടായത്. നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം. വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി – ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ധിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.
Read Moreറെയിൽവേയിൽ ചക്രനിർമാണം പ്രതിസന്ധിയിലേക്ക്; ആക്രി സാധനങ്ങൾ ലേലം ചെയ്യരുതെന്ന് കർശന നിർദേശം
പരവൂർ: റെയിൽവേയുടെ വിവിധ സോണുകൾ ചക്ര നിർമാണത്തിന് ആവശ്യമായ കനത്ത ലോഹ അവശിഷ്ടങ്ങൾ ഫാക്ടറികളിലേക്ക് അയക്കുന്നതിന് പകരം പുറത്ത് വിൽക്കുന്നതിൽ റെയിൽവേ ബോർഡ് അതൃപ്തി അറിയിച്ചു.റെയിൽവേ സോണുകളുടെ ഈ നടപടി 2026-27 സാമ്പത്തിക വർഷത്തെ ട്രെയിൻ ചക്രങ്ങളുടെ ഉൽപ്പാദന ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. ആക്രി സാധനങ്ങൾ പുറത്ത് വിൽക്കുന്നത് അടിയന്തരമായി നിർത്തിവച്ച് അവ ചക്ര നിർമാണ ഫാക്ടറികളിലേക്ക് നേരിട്ട് എത്തിക്കണമെന്ന് ബോർഡ് കർശന നിർദേശം നൽകി. റെയിൽവേയുടെ കീഴിലുള്ള കനത്ത ലോഹ അവശിഷ്ടങ്ങൾ ഉപയോഗശൂന്യമായ ആക്സിലുകൾ തുടങ്ങിയവയുടെ വിൽപ്പന പൂർണമായും നിർത്തലാക്കാനും, ഇവ കർണാടകയിലെ യെലഹങ്കയിലുള്ള റെയിൽ വീൽ ഫാക്ടറി ബിഹാറിലെ ബേലയിലുള്ള റെയിൽ വീൽ പ്ലാന്റ് എന്നീ രണ്ട് ഉത്പ്പാദന യൂണിറ്റുകളിലേക്ക് മാത്രമായി അയയ്കാനും ബോർഡ് 2007, 2008 വർഷങ്ങളിലെ സർക്കുലറുകളിലൂടെ നേരത്തെ തന്നെ നിർദേശിച്ചിരുന്നതാണ്. മുൻ ഉത്തരവുകൾ നിലനിൽക്കെ തന്നെ…
Read More