സർഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടമെന്ന് പ്രേംകുമാർ. ഒരു നടൻ ആകാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടന്റേത്. അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏതു നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം. ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ… എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ… ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ…സംസ്ഥാന പുരസ്കാരം നിരവധി…പദ്മശ്രീ, പദ്മ ഭൂഷൺ… ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്…അഭിനന്ദനങ്ങൾ…ആശംസകൾ….പ്രിയപ്പെട്ട ലാലേട്ടാ…ഹൃദയപൂർവം എന്ന് പ്രേംകുമാർ കുറിച്ചു.
Read MoreCategory: Movies
കത്രീന അമ്മയാകുന്നു: സന്തോഷ വാർത്ത പങ്കുവച്ച് താരദമ്പതികൾ
ബോളിവുഡ് താരദന്പതികളായ കത്രീന കെയ്ഫും വിക്കി കൗശലും അച്ഛനും അമ്മയുമാകുന്നു. കത്രീന ഗർഭിണിയാണെന്ന വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ നമ്മുടെ ജീവിതത്തിൽ ഏറ്റവും മികച്ച അധ്യായം തുടങ്ങാനുള്ള യാത്രയിൽ എന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. കത്രീനയുടെ വയറിൽ തൊട്ട് നിൽക്കുന്ന വിക്കി കൗശലിനെയും ഫോട്ടോയിൽ കാണാം. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കത്രീന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യം കത്രീന തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. 42 കാരിയാണ് കത്രീന കെയ്ഫ്. ഭർത്താവ് വിക്കി കൗശലിന്റെ പ്രായം 37. 2021 ഡിസംബറിൽ രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അതീവ സുരക്ഷയിലായിരുന്നു വിവാഹം. പാപ്പരാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിലും നിയന്ത്രണമുണ്ടായിരുന്നു. വിവാഹശേഷം രണ്ടുപേരും കരിയറിലെ തിരക്കുകളിലായിരുന്നു. കരിയറിൽ വിക്കി കൗശലിനേക്കാൾ…
Read More18 വർഷം മുമ്പ് ഷാറൂഖ് പഠിപ്പിച്ച പാഠം പിൻതുടരുന്നു; വൈകാരികമായ കുറിപ്പ് പങ്കുവച്ച് ദീപിക പദുക്കോൺ
കൽക്കി 2989 AD സീക്വലിൽനിന്നു നീക്കം ചെയ്തെന്നും പിൻമാറിയെന്നുമുള്ള ചർച്ചകൾക്കിടെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി ദീപിക പദുക്കോൺ. ഷാറൂഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദീപികയുടെ കുറിപ്പ്. സിനിമയുടെ വിജയത്തേക്കാൾ ആരുമായി സഹകരിക്കുന്നു എന്നതാണ് പ്രധാനമെന്നും 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാറൂഖ് പഠിപ്പിച്ച ഈ പാഠം പിന്നീടിങ്ങോട്ട് പിന്തുടർന്നിട്ടുണ്ടെന്നും നടി കുറിച്ചു. ഇതുകൊണ്ടാവാം നമ്മൾ ഒന്നിച്ച് ആറാമത്തെ ചിത്രം ചെയ്യുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ നിർമിക്കുന്നതിന്റെ അനുഭവവും അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും…
Read Moreമരണത്തെ മുഖാമുഖം കണ്ടു, ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ചെന്ന് ഋഷഭ് ഷെട്ടി
ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും കാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമാതാക്കളും സെറ്റിൽ ചായ കൊണ്ടുവരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിനുശേഷം നാലഞ്ചു തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷേ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു. -ഋഷഭ് ഷെട്ടി
Read Moreതിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞ കടൽപോലെയായിരുന്നു മാധവിക്കുട്ടിയമ്മയുടെ ജീവിതമെന്ന് മഞ്ജുവാര്യർ
മാധവിക്കുട്ടി എന്ന പേര് എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ കടന്നുവന്നിട്ടുണ്ട്. മാധവിക്കുട്ടി എന്നു പറയുന്നതിൽ എനിക്കെപ്പോഴും ഒരു മടിയുണ്ട്. മാധവിക്കുട്ടിയമ്മ എന്ന് അറിയാതെ തന്നെ വരും. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാളുപരി മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് അദ്ഭുതത്തോടെ ഒരുപാട് കാര്യങ്ങൾ കേട്ടറിഞ്ഞിട്ടുണ്ട്. എന്തോ ഒരു അടുപ്പവും ഒരുപാടു സ്നേഹവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥ സിനിമയായപ്പോൾ മാധവിക്കുട്ടിയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇന്നും കണക്കാക്കുന്നു. കടലിന്റെ നിറങ്ങൾ എന്ന പേര് ഈ പുസ്തകത്തിന് ഉചിതമാണ്. തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞതാണ് കടൽ. മാധവിക്കുട്ടിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ചേരുന്ന പേരാണിത്. -മഞ്ജു വാര്യർ
Read Moreപാൻ-ഇന്ത്യൻ ആക്ഷൻ താരം ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിൽ പുതിയ വഴിത്തിരിവ്
പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ ജന്മ ദിനത്തിൽ സിനിമാ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു വാർത്ത റിലയൻസ് പുറത്തുവിട്ടു.റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ രണ്ട് ബിഗ് ബജറ്റ് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടു. മാർക്കോയ്ക്കുശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്. മലയാള സിനിമാ നടന്മാരുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നത്. ഉണ്ണി മുകുന്ദൻ അടുത്തിടെ പ്രഖ്യാപിച്ച ‘മാ വന്ദേ’ എന്ന ചിത്രത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്നു. ഇത് പാൻ-വേൾഡ് റിലീസ് ചിത്രമാണ്. സംവിധായകൻ ജോഷിയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ഉടൻ ആരംഭിക്കുന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണിമുകുന്ദൻ. പിആർഒ- എഎസ് ദിനേശ്.
Read Moreഅഭിമാന നിമിഷം; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നടൻ മോഹൻലാൽ ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങിലെ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്. 2023 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് വിതരണം ചെയ്തത്. അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം എം.കെ.രാമദാസ് ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന് മുരളിയും ഏറ്റുവാങ്ങി. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. അവാര്‍ഡ് വിതരണത്തിന്…
Read Moreശ്രീലീലയുടെ തമിഴ് ചിത്രം 26-ന്
പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം കിസ് മീ ഇഡിയറ്റ് 26 – ന് നാഗൻ പിക്ചേഴ്സ് തിയറ്ററുകളിലെത്തിക്കും. വ്യത്യസ്തമായൊരു കോളജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതൽ നിർമാണ-വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ പിള്ളയുടെ നാഗൻ പിക്ചേഴ്സാണ് നിർമിക്കുന്നത്. എ.പി. അർജുൻ ചിത്രം സംവിധാനം ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയനായ നടൻ വീരത് നായകനായി അഭിനയിക്കുന്നു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മനോഹരമായ ഗാന രംഗങ്ങളും സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കാമറ- ജയ് ശങ്കർ രാമലിംഗം, ഗാന രചന- മണിമാരൻ, സംഗീതം- പ്രകാശ് നിക്കി, കോ. ഡയറക്ടേഴ്സ്- നാഗൻ പിള്ള, എലിസബത്ത്, പിആർഒ- അയ്മനം സാജൻ. ശ്രീലീല, വീരത് എന്നിവർക്കൊപ്പം റോബോ ശങ്കർ, നഞ്ചിൽ വിജയൻ, അശ്വതി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പിആർഒ-…
Read Moreശക്തിമാന്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം പാഴാക്കി: അനുരാഗ് കശ്യപ്
‘ശക്തിമാന്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം കളഞ്ഞതായി സംവിധായകന് അനുരാഗ് കശ്യപ്. വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങൾ ചെയ്ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്നാണു താൻ ചോദിച്ചതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ശക്തിമാനുവേണ്ടി ജീവിതത്തിലെ രണ്ടുവർഷം പാഴായെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണു പിടിച്ചുനിന്നത് എന്നും ബേസിൽ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്നു ഞാൻ മറുപടി നൽകി. ആ മനുഷ്യൻ രണ്ടുവർഷം പാഴാക്കി എന്ന് അനുരാഗ് കശ്യപ്. അതേസമയം, രണ്‍വീര്‍ സിംഗിനെ നായകനാക്കി സോണി പിക്ചേഴ്സ് നിര്‍മിക്കുന്ന ‘ശക്തിമാന്’ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ചിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല.
Read More‘അന്നും ഇന്നും സൈലൻസാണ് മറുപടി, എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ആരുടേയും പേരു പറഞ്ഞ് കരിവാരി തേയ്ക്കണമെന്നില്ല’: പ്രിയ വാര്യർ
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയാണ് പ്രിയ പ്രകാശ് വാര്യരെ സോഷ്യൽമീഡിയ സെൻസേഷനും വൈറൽ ഗേളുമാക്കി മാറ്റിയത്. സിനിമയിലെ കണ്ണിറുക്കൽ സീൻ വൻ ഹിറ്റായതോടെ പ്രിയയും ഹിറ്റായി. പിന്നീട് മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്തിന് ബോളിവുഡിൽ നിന്നു പോലും അവസരങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ തന്റെ ആദ്യ സിനിമയുടെ സംവിധായകൻ ഒമറുമായി നടി സ്വരച്ചേർച്ചയിലല്ല. അഡാർ ലൗ എന്ന സിനിമയ്ക്കുശേഷം ഇരുവരും എവിടേയും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയോ പ്രോജക്ടുകളിൽ വർക്ക് ചെയ്യുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. മാത്രമല്ല നടിയെ പരിഹസിക്കുന്ന രീതിയിലും വന്ന വഴി മറക്കുന്നയാളെന്ന രീതിയിൽ മുദ്ര കുത്തുന്ന തരത്തിലും സോഷ്യൽമീഡിയ പോസ്റ്റുകൾ ഒമറിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആദ്യമായി അവസരം തന്നവരുമായുള്ള പിണക്കം മാറ്റാൻ ശ്രമിക്കാത്തതെന്താണെന്ന ചോദ്യത്തിന് പ്രിയ വാര്യർ മറുപടി പറയുകയാണിപ്പോൾ. പുറത്തുള്ള ആളുകൾക്ക് കാര്യങ്ങൾ എന്താണെന്ന്…
Read More