തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി. യുടെയും മകള്‍ അവന്തിക സുന്ദർ ഇനി തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ആരംഭം എന്ന മലയാളത്തില്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തമിഴിലേക്കും എത്തുകയാണ് അവന്തിക. യുവതാരം പവിഷ് നായകനാകുന്ന ചിത്രത്തില്‍ അവന്തിക ആണ് നായിക. നവാഗതനായ ധനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. വോളിബാള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സ്പോർട്സ് ഡ്രാമ എണ്‍പതുകളുടെ പശ്ചാത്തലമാണ്. പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തിന്റെ ശിഷ്യനാണ് സംവിധായകൻ ധനു. അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആരംഭം സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്നു. 23 വർഷത്തിനുശേഷം പ്രശസ്ത തെന്നിന്ത്യൻ താരം സരിത മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടി ആണ്. അമ്മയും മകളുമായാണ് സരിതയും അവന്തികയും അഭിനയിക്കുന്നത്. അല്‍ത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോണ്‍, സുനില്‍ സുഗത, വിജി…
Read MoreCategory: Movies
സത്യത്തിൽ സംഭവിച്ചത് ലിറിക്കൽ വീഡിയോ പുറത്തിറക്കി
പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സത്യത്തിൽ സംഭവിച്ചത് എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച പോയ കാല മധുരിമ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
Read Moreനടന് സലിം കുമാര്‍ ആശുപത്രിയില്‍; നില ഗുരുതരം
കൊച്ചി: നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
Read Moreആ പോസ്റ്ററിൽ വന്ന വാചകം ശ്രീദേവിയെ ചൊടിപ്പിച്ചു; പിന്നെ അവർ മിണ്ടിയിട്ടില്ലെന്ന് അംബിക
നാലുമണിപ്പൂക്കൾ എന്ന സിനിമയിൽ നായികയായി ചെയ്യുമ്പോൾ ഹലോ പറഞ്ഞ് ശ്രീദേവിയുമായി സംസാരിക്കുമായിരുന്നു. തെലുങ്ക് സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ വളരെ സൗഹൃദത്തിലായി. രണ്ടാം ശനിയായാൽ ഞാനവളുടെ വീട്ടിലൊക്കെ പോകും. ശ്രീദേവി ഹിന്ദിയിലേക്ക് പോയ ശേഷം രാധ (സഹോദരി) കാമയാഗം എന്നൊരു സിനിമ ചെയ്തു. റിലീസായപ്പോൾ ഒരു പോസ്റ്റർ വന്നു. ഇത് ശ്രീദേവിയല്ല, സൗത്തിൽ നിന്ന് വന്ന സൗന്ദര്യരാഞ്ജിയാണെന്ന വാചകമുള്ള പോസ്റ്റർ. അതിനുശേഷം ശ്രീദേവി എന്നോട് സംസാരിച്ചിട്ടില്ല. പിന്നീടൊരിക്കൽ ഒരു ഷൂട്ടിംഗിൽ വെച്ച് പെരുമാറ്റത്തിൽ ചെറിയ മാറ്റം കണ്ടു. അങ്ങനെയുള്ള കമന്റൊക്കെ എന്തിനാണ് എന്നൊക്കെ ശ്രീദേവി പറഞ്ഞു. അവർ ചെയ്തതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. ഞാൻ പണം കൊടുത്ത് ചെയ്യിച്ചതല്ലല്ലോ. അതിനുശേഷം ശ്രീദേവി മാറി. മരിക്കുന്നതിന് കുറച്ച് വർഷം മുമ്പ് ഞാൻ എയർപോർട്ടിൽ വച്ച് കണ്ടിരുന്നു. അപ്പോഴും പെരുമാറ്റത്തിൽ എനിക്ക് വ്യത്യാസം തോന്നി. ആളുകൾ മാറും, അത് അംഗീകരിക്കണം…
Read Moreനെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ടെന്ന ഹന്ന റെജി കോശി
നേരത്തെയൊക്കെ എല്ലാം എല്ലാവരോടും പറയുമായിരുന്നു. അഭിമുഖങ്ങളിലെല്ലാം എല്ലാം തുറന്നുപറയും. ഇപ്പോള്‍ അങ്ങനെയല്ല, ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇനി സിനിമ ചെയ്യേണ്ടെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ്, പിന്നെയും അവര്‍ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടു. പേരന്‍സിന് ഇഷ്ടമില്ലാത്ത ലവ് അഫക്ഷന്സും, ഇമോഷന്സുമൊക്കെയുണ്ടായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടാണ് അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ അവര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്റെ മനസിലൊരു ഗില്‍റ്റി ഫീലിംഗുണ്ട്. അതെനിക്ക് മാറ്റിയെടുക്കണം. എനിക്ക് പണി തന്നവരെ പിന്നെ ഞാന്‍ മീറ്റ് ചെയ്യാറില്ല. അവരെ അവഗണിക്കും. ഇന്‍ഡസ്ട്രിയില്‍നിന്ന് എനിക്ക് നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടല്ലാത്ത സ്പേസില്‍ ഞാന്‍ നില്‍ക്കാറില്ല. റെസ്പെക്ട് എന്നു പറയുന്നത് ഗിവ് ആന്‍ഡ് ടേക്കാണല്ലോ. അതിനാല്‍ അവരോട് പിന്നെ…
Read Moreനിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ സ്ത്രീകളേ… ആശങ്കയുടെ കുറിപ്പുമായി സമീറ
നടി സമീറ റെഡ്ഢി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് വൈറലാകുന്നു. തന്റെ സൗന്ദര്യത്തിലോ ലുക്കിലോ ഒന്നും തന്നെ താനിപ്പോള്‍ വലിയ സമ്മര്‍ദം ചെലുത്താറില്ലെന്നു പറയുകയാണ് താരം. സാരിയിലുളള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സമീറ ഇക്കാര്യം കുറിച്ചത്. സ്റ്റൈലിഷായി വസ്ത്രം ചെയ്ത് നടക്കാനുളള താല്പര്യമൊക്കെ കുറഞ്ഞു എന്നാണ് നടി പറയുന്നത്. നന്നായി വസ്ത്രധാരണം നടത്തുന്നത് നിങ്ങളൊക്കെ ആസ്വദിക്കുന്നുണ്ടോ? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിലുള്ള താത്പര്യമൊക്കെ പോയി.പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു. മുന്‍പൊക്കെ എന്റെ ലുക്ക് എന്തായിരിക്കും എന്നോര്‍ത്ത് ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. പെര്‍ഫെക്ട് ആണോ, അപ്പിയറന്‍സ് നന്നാവുമോ എന്നൊക്കെയുളള സമ്മര്‍ദം എന്റെയുളളില്‍ ഉണ്ടായി. പക്ഷ,േ ഇപ്പോള്‍ എനിക്ക് എന്റെ ലുക്ക്, എന്റെ സ്റ്റൈല്‍, എന്റെ രീതികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സ്ട്രസ് ഇല്ല. ലുക്കിലും അപ്പിയറന്സിലുമൊക്കെയുള്ള സമ്മര്‍ദം നിങ്ങള്‍ ഒഴിവാക്കി കഴിഞ്ഞാലുള്ള വൈബ് ഒന്നു വേറെ തന്നെയാണ്.…
Read Moreമഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 1000 പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. സിനിമയുടെ ലാഭവിഹിതത്തില്‍ 40% നല്‍കാമെന്ന് പറഞ്ഞ് ഏഴു കോടി രൂപ തട്ടിയെടുത്തു എന്ന അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സിറാജിന്റെ പരാതിയില്‍ മരട് പോലീസ് ആയിരുന്നു കേസ് എടുത്തത്. 2024ല്‍ ആണ് സിനിമ പുറത്തിറങ്ങിയത്. 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ വലിയ ലാഭം നേടിയിരുന്നു. എന്നാല്‍ മുടക്കുമുതലോ ലാഭവിഹിതമോ സിറാജിന് നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിറാജ് പരാതി നല്‍കിയത്. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ സാമ്പത്തിക തട്ടിപ്പു കേസ്…
Read Moreമഞ്ജുവാര്യരുടെ ഹാപ്പിലൂപ്പ് ആദ്യ ഷെഡ്യൂൾ പാക്കപ്പ്
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പിലൂപ്പ്. മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിഷാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ ആഷിഖ് ഐമർ എഴുതുന്നു. ഛായാഗ്രഹണം- ഗൗതം ശങ്കർ, എഡിറ്റർ- കണ്ണൻ മോഹൻ, സംഗീതം- ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ- ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം. പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- ബിനു ജി. നായർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-…
Read Moreവയര്‍ കുറയ്ക്കാന്‍ സ്വയം ഉപദ്രവിച്ചു: തപ്സി പന്നു
കരിയറിന്റെ തുടക്കകാലത്ത് വയര്‍ കുറയ്ക്കാൻ വേണ്ടി സ്വയം ഉപദ്രവിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി താപ്സി പന്നു. ഒരു കാലത്ത് ഐഡിയല്‍ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് നേടാൻ അമിത പരിശ്രമം നടത്തിയിരുന്നുവെന്നും താപ്സി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താപ്സിയുടെ പ്രതികരണം. ഞാന്‍ ഓര്‍ക്കുന്നു, വളര്‍ന്നു വരുമ്പോള്‍ എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷേ, എന്തു ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പു മാത്രം കുറയുന്നില്ലായിരുന്നു. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിനു സാധിക്കുന്നതിലും അധികം. നമ്മള് അധികമായി ചെയ്യുമ്പോള്‍ അത് തലച്ചോറിന് ഒരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിന് സംരക്ഷണം വേണമെന്ന്. വെളളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിനു പകരം ശരീരം അത് നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് കൊഴുപ്പ് മാത്രമല്ല, വെള്ളം കൂടിയാണ്. അത് അവിടെ നില്ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അത് കൂടുകയാണു…
Read Moreപ്രിയങ്ക മോഹൻ കൊറിയൻ ടൂറിസം ഓണററി അംബാസഡർ
കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തെന്നിന്ത്യൻ നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെടിഒ) ആണ് ഔദ്യോഗികമായി ഈ നിയമനം പ്രഖ്യാപിച്ചത്. കൊറിയൻ സർക്കാരിനും കൊറിയ ടൂറിസം ഓർഗനൈസേഷനും ആത്മാർഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം മെയ്ഡ് ഇൻ കൊറിയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2019 ൽ ഗിരീഷ് ജി സംവിധാനം…
Read More