പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒന്നിച്ചുകൊണ്ടു പോകുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു എന്ന് ധന്യാ മേരി വർഗീസ്. തിരിച്ചുവരണം എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വീണ്ടും വരുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ധന്യ. ലൈഫിൽ ഇനി ഞാൻ എന്തു ചെയ്യും എന്ന് ആലോചിച്ച് നിന്ന സമയം. കുറച്ചെങ്കിലും അഭിനയിക്കാനറിയാവുന്നതിനാൽ സീരിയലുകളിലും സിനിമകളിലും ട്രൈ ചെയ്തു. സീരിയലിലൂടെയാണ് തിരിച്ചുവരുന്നത്. ഇടവേള എടുത്ത സമയത്ത് മുഴുവൻ സമയവും എന്റെ കുടുംബത്തിലായിരുന്നു ശ്രദ്ധ. കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണു മുഴുവൻ സമയവും ജീവിച്ചത്. അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നത് കുറേ കഴിയുമ്പോഴാണ്. ഇപ്പോഴത്തെ പിള്ളേർക്ക് നല്ല ബുദ്ധിയുണ്ട്. നമ്മൾ ചെയ്തുകൊണ്ടിരുന്ന പ്രൊഫഷൻ കളഞ്ഞ് ഒളിച്ചോടുന്നതു പോലെയായിരുന്നു ബ്രേക്ക് എടുത്തത്. ആർക്കുവേണ്ടിയാണ് അതൊക്കെ കളഞ്ഞിട്ടുപോയത് എന്ന് ഒരു സ്റ്റേജിൽ ആലോചിക്കും. എന്റെ ഭർത്താവാണ് തിരിച്ചുവരവിൽ സപ്പോർട്ട് ചെയ്തത്. പക്ഷേ, മുമ്പ് പുള്ളിക്കും അറിയില്ലായിരുന്നു.…
Read MoreCategory: Movies
ശ്രീവിദ്യയുടെ വിയോഗം വലിയ നഷ്ടമാണ്, സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് കണ്ടിട്ടില്ല: മോഹിനി
നടി ശ്രീവിദ്യയേയും സുകുമാരിയേയും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് മോഹിനി. ഒരു ദിവസം പോലും സീനിയർ നടിയെന്ന രീതിയിൽ ശ്രീവിദ്യ എന്നോടു പെരുമാറിയിട്ടില്ല. അവരോടൊപ്പം എനിക്ക് ഷൂട്ടിംഗുണ്ടെങ്കിൽ അവരുടെ വീട്ടിൽനിന്ന് എനിക്കും ഭക്ഷണം കൊണ്ട് വരും. മരിച്ച് പോകുന്നതിന് ഒരു മാസം മുമ്പുപോലും എന്നെ ഫോൺ ചെയ്ത് നീ തിരുവനന്തപുരം വന്നാൽ എന്നെ വിളിക്ക്, ഞാൻ ഭക്ഷണം അയയ്ക്കാം എന്നു പറഞ്ഞിരുന്നു. ഞാൻ അടുത്ത ഷൂട്ടിംഗിന് പോകുമ്പോഴേക്കും അവർ മരിച്ചു. വലിയ നഷ്ടമാണ് അവരുടെ വിയോഗം. വളരെ നല്ല വ്യക്തിയായിരുന്നു. ശ്രീവിദ്യാന്റിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിഞ്ഞവർക്ക് ഞാനെന്താണ് പറയുന്നതെന്ന് അറിയാം. വളരെ ആഴത്തിൽ ദൈവവിശ്വാസമുള്ളയാളായിരുന്നു. മറ്റുള്ളവർക്ക് നല്ലതു ചെയ്യണമെന്ന് ചിന്തിക്കും. സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ജെനുവിനായിരുന്നു. ഡ്രസിനെയും മേക്കപ്പിനെയും കുറിച്ച് എനിക്ക് പറഞ്ഞുതരുമായിരുന്നു എന്ന് മോഹിനി പറഞ്ഞു.
Read Moreമൂന്നാം നൊമ്പരം 26ന് തിയറ്ററുകളിൽ
ഏഴു നൊമ്പരങ്ങൾ,അതിൽ പന്ത്രണ്ടാം വയസിൽ മറിയത്തിന്റെ പുത്രൻ യേശുവിന്റെ തിരോധാനമാണ് മൂന്നാമത്തെ നൊമ്പരം. യെരുശലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു. പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു. 26 ന് ചിത്രം തിയറ്ററുകളിലെത്തും. സെസെൻ മീഡിയ ബംഗളൂരുവിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. ഡി ഒ പി രാമചന്ദ്രൻ, എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ- മറിയദാസ് വട്ടമാക്കൽ, മേക്കപ്പ്- നെൽസൺ സി.വി, കോസ്റ്റ്യൂംസ്- മിനി ഷാജി, കൊറിയോഗ്രാഫി- വിസ്മയ ദേവൻ, ഡിടിഎസ് മിക്സിംഗ്…
Read Moreശ്രീയയും ആൻഡ്രൂവും വേർപിരിയുന്നോ?
കരിയറും കുടുംബ ജീവിതവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന നടിയാണ് ശ്രീയ ശരൺ. 2018 ലാണ് ശ്രീയ വിവാഹിതയായത്. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസചെവ് ആണ് ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്. അമ്മയായ വിവരം കുറേ നാൾ ശ്രിയ മാധ്യമങ്ങളറിയാതെ സൂക്ഷിച്ചിരുന്നു. സിനിമകളിൽ അവസരം ലഭിക്കാതാകും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. മകൾ ജനിച്ച് തന്റെ ഫിറ്റ്നെസ് തിരികെ നേടിയെടുത്ത ശേഷമാണ് ശ്രിയ ഇക്കാര്യം പുറത്തറിയിക്കുന്നത്. സ്വകാര്യ ജീവിതം ലൈം ലൈറ്റിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രീയ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീയ ശരണിന്റെ വിവാഹജീവിതം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശ്രീയയും ആൻഡ്ര്യൂവും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തെന്നാണ് ഗോസിപ്പുകൾ. സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളിൽ ആൻഡ്രുവിന്റെ സ്വകാര്യ ജീവിതവും പരാമർശിക്കുന്നുണ്ട്. ശ്രീയയെ ആൻഡ്രു വിവാഹം ചെയ്യും മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ ഈ വിവാഹ…
Read Moreതന്ത വൈബ് ഓണം; ഓണം സ്മൃതികളുമായി ന്യൂജെന്‍ ഓണപ്പാട്ട്
കൊച്ചി: പഴയ തലമുറയെ എഴുതിത്തള്ളുന്ന ഇക്കാലത്ത് അവര്‍ കണ്ട ഓണത്തിന്റെ മനോഹാരിത വരികളിലൂടെ ആവാഹിച്ചെടുക്കുകയാണ് തന്ത വൈബ് ഓണം എന്ന ഓണപ്പാട്ടിലൂടെ ഒരു കൂട്ടം ചെറുപ്പക്കാര്‍. തന്തമാര് എന്ന് പറഞ്ഞ് പുതുതലമുറ തഴഞ്ഞു നിര്‍ത്തിയ ഒരു തലമുറയുടെ ആരും കാണാത്ത മുഖങ്ങള്‍ വരച്ചുകാട്ടുന്ന ഗാനരംഗങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇപ്പോഴും തുനിഞ്ഞിറങ്ങിയാല്‍ ഞങ്ങള്‍ ഒന്നിനും മോശമല്ല എന്ന് പറയാതെ പറയുകയാണ് ഊ ന്യൂജെന്‍ ഓണപ്പാട്ടിലൂടെ ഒരുപറ്റം തന്തമാര്. ‘ഓണം വന്നേ… വെള്ള പൂക്കള്‍ വിരിഞ്ഞേ…തൂവാനത്തുമ്പികള്‍ വന്നേ..ഓലക്കുടി ചൂടി വരുന്നേ മാവേലി തമ്പാന്…’ എന്നു തുടങ്ങുന്ന വരികള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെ.എച്ച്. അനീഷ്ലാല്‍ ആണ്. മിഴിവുറ്റ ഗ്രാമാക്കാഴ്ചകളും പതിവില്ലാത്ത ഉള്ളടക്കവുമാണ് ‘തന്ത വൈബ് ഓണം’ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. കുമ്പളങ്ങി ബാക്ക് വാട്ടേഴ്സും 10 കെപിഎച്ച് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നു നിര്‍മിച്ച ഓണപാട്ടില് ജോണ്സന് പഴേരിക്കല്‍, ഷിബിന്‍…
Read Moreകുംഭമേളയിലെ വെള്ളാരം കണ്ണുള്ള പെണ്ണ് മലയാള സിനിമയിൽ
ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കുംഭമേളയിൽ താരമായി മാറിയൊരു പെൺകുട്ടി മോനി ബോണ്‍സ്ലെ(മൊണാലിസ) മലയാളസിനിമാരംഗത്തേക്ക്. കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന അവളെ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണു ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ മുഴുവനും മൊണാലിസ തന്നെ ആയിരുന്നു അന്നു താരം. കാണാൻ വരുന്നവരുടെ തിരക്ക് വർധിച്ചതോടെ മാല വിൽപ്പന അവസാനിപ്പിച്ച് മോനിക്കു തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നതെല്ലാം വലിയ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെ ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ച മോനി സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നു. അതിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം നടക്കുകയാണെന്നാണ് വിവരം. ഇതിനിടെ കേരളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മോനി. അതും ഒരു മലയാള സിനിമയിൽ അഭിനയിക്കാനായി. പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്റെ പേര്. ജില്ലി ജോർജ് ആണ് നിർമാണം. സിബി മലയിൽ…
Read Moreസ്റ്റേജിൽ കയറിയാൽ പിന്നെ മറ്റൊന്നുമില്ല
ഒരു സംഗീത പരിപാടി തീരുമാനിക്കുന്ന നിമിഷം മുതൽ മാനസികമായ തയാറെടുപ്പുകൾ ആരംഭിക്കും. മാനേജ്മെന്റ് ടീം ഉണ്ടെങ്കിലും കാര്യങ്ങളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചോദിച്ചു കൊണ്ടിരിക്കും. കാരണം 100 ശതമാനം ഉറപ്പ് വരുത്താതെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സംഘർഷങ്ങളൊന്നും പുറത്ത് കാണാൻ കഴിഞ്ഞെന്നു വരില്ല. പരിപാടി നടക്കുന്ന ദിവസം യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യും. അത് പരിപാടി നടക്കുന്ന സമയത്തെ പൊരുത്തപ്പെടാൻ സഹായിക്കും. എന്നിരുന്നാലും സ്റ്റേജിൽ കയറുന്നതിനു മുന്‍പ് നെഞ്ചിടിപ്പ് കൂടും. 20 വർഷമായി സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം എല്ലാം ശരിയാണോ?, സ്റ്റേജ് ഓക്കെയാണോ, സൗണ്ട് ഓക്കെയാണോ?, ലൈറ്റ് ഓക്കെയാണോ?, വെള്ളംകുപ്പി എടുക്കാൻ പറ്റുന്ന അത്രയും അടുത്തുണ്ടോ തുടങ്ങിയ തുടങ്ങിയ ചിന്തകൾ ഉടലെടുക്കും. പക്ഷേ സ്റ്റേജിൽ കയറിയാൽ പിന്നെ മറ്റൊന്നുമില്ല. ഞാനും എന്റെ ടീമും ഞങ്ങളെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി നൽകി പരിപാടി…
Read Moreനടിയാകണം എന്ന് ആഗ്രഹിച്ചിട്ടേയില്ല
കാസർകോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു നടിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേയില്ല. കോളജിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡിഷൻ വന്നു. അന്ന് അവിടെയുള്ള കുട്ടികളെ കോർഡിനേറ്റ് ചെയ്യാൻ പോയതാണ്. അവിടെച്ചെന്ന് ഞാൻ അഭിനയിച്ചു. അങ്ങനെ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ അതുകഴിഞ്ഞ് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചു. എന്റെ മൂന്നാമത്തെ സിനിമ മമ്മൂക്കയുടെ കൂടെയാണ്. ആദ്യമൊക്കെ വെക്കേഷന് പോകുന്നതു പോലെയായിരുന്നു സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. പിന്നെ അതെനിക്ക് ഇഷ്ടമായിത്തുടങ്ങി. ഞങ്ങളുടെ നാട്ടിലൊന്നും ആരും അധികം തിയറ്ററിൽ പോലും പോകാറില്ല. അങ്ങനെയൊരു കൾച്ചർ അവിടെ ഇല്ല. ടിവിയിലൊക്കെ വരുന്ന സിനിമകൾ കാണും. ഞാൻ സിഐഡി മൂസ കണ്ടതിനു ശേഷം തിയേറ്ററിൽ പോയി പിന്നെ കാണുന്നത് തട്ടത്തിൻ മറയത്താണ്. -ശ്രീവിദ്യ നായർ
Read Moreതിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്
പരമ്പരാഗത ആചാരങ്ങൾക്കപ്പുറം… സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി… നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയഅവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’’ ഒക്ടോബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “തിയേറ്റർ’.അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവ്വഹിക്കുന്നു. സഹനിർമ്മാണം-സന്തോഷ് കോട്ടായി. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ,ആൻ സലിം,ബാലാജി ശർമ, ഡി.രഘൂത്തമൻ,അഖിൽ കവലയൂർ, അപർണ സെൻ,ലക്ഷ്മി പത്മ,മീന രാജൻ,ആർ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രൻ,അശ്വതി,അരുൺ സോൾ,…
Read Moreറഫീഖ് ചൊക്ളി സംവിധായകനാകുന്ന വീണ്ടുമൊരു പ്രണയം
പ്രമുഖ നടനും കഥാകൃത്തും തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന വീണ്ടുമൊരു പ്രണയം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യും. ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നതും റഫീഖ് ചൊക്ലി തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ ബോബൻ ആലുമ്മൂടനും അവതരിപ്പിക്കുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ തീവ്രത വരച്ചുകാണിക്കുന്ന ചിത്രമാണിത്.അതോടൊപ്പം കുടുംബബന്ധങ്ങളുടെ മൂല്യവും എടുത്തു കാണിക്കുന്നു. ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സംഭാഷണം – രാജേഷ് കോട്ടപ്പടി, കാമറ-സിജോ മാമ്പ്ര, എഡിറ്റിംഗ്- ഷമീർ അൽ ഡിൻ, ഗാനരചന – ഷേർലി വിജയൻ,സംഗീതം- വിഷ്ണുദാസ് ചേർത്തല, മേക്കപ്പ്- സുധാകരൻ പെരുമ്പാവൂർ, ആർട്ട് -സനൂപ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനീഷ് നെന്മാറ, പിആർഒ- അയ്മനം സാജൻ. ജീവാനിയോസ് പുല്ലൻ, മനോജ് വഴിപ്പിടി, എൻ.സി.…
Read More