മനസിനക്കരെ എന്ന സിനിമയിലെ നായികയാക്കാൻ ഒരുപാടുപേരെ ശ്രമിച്ചു നോക്കി. പക്ഷേ, ഒന്നും നടന്നില്ല. നയൻതാരയുടെ ഒരു ഫോട്ടോ കണ്ടപ്പോള്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഹലോ സത്യന് അന്തിക്കാടാണ് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ സാറിനെ തിരികെ വിളിക്കാമെന്നു പറഞ്ഞ് വച്ചു. ആരെങ്കിലും പറ്റിക്കുകയാണോ എന്ന സംശയമായിരുന്നു. പിന്നീടു വിളിച്ച് ഞാനിതുവരെ അഭിനയിച്ചിട്ടില്ലെന്നൊക്കെ പറഞ്ഞു. ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടി വരാന്‍ പറഞ്ഞു. പട്ടാമ്പിയിലാണ് ഷൂട്ടിംഗ്. അങ്ങോട്ടേക്കു വന്നു. നല്ല ആത്മവിശ്വാസമുള്ള മുഖം. ഞാന്‍ കുറച്ച് ഷോട്ട്സ് ഒക്കെ എടുത്തു. നാലു ദിവസത്തിനു ശേഷമാണ് ഈ കുട്ടി തന്നെ മതിയെന്നു തീരുമാനിക്കുന്നത്.വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. എന്താണു പ്രശ്നം എന്നു ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നതിനോടു ചില ബന്ധുക്കള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു. എനിക്കാണെങ്കില്‍ കഥാപാത്രത്തിന്റെ മുഖവുമായി വളരെയധികം മാച്ചിംഗ് തോന്നുകയും ചെയ്തു. ഡയാനയ്ക്ക് അഭിനയിക്കാന്‍…
Read MoreCategory: Movies
എന്റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു: സണ്ണി ലിയോൺ
ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. ഇന്ത്യൻ വംശജയായ കനേഡിയൻ-അമേരിക്കൻ താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് 2012ൽ ബോളിവുഡിലെത്തി ചുവടുറപ്പിക്കുകയായിരുന്നു. കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള സണ്ണി മലയാളത്തിലും നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്.നേരത്തെ പോക്കിരിരാജ എന്ന മലയാള സിനിമയിൽ ഐറ്റം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സണ്ണി ലിയോൺ ഇക്കഴിഞ്ഞ ദിവസം ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. കുട്ടിക്കാലത്ത് തനിക്കു തന്റെ കാലുകൾ ഇഷ്ടമല്ലായിരുന്നു എന്നു സണ്ണി ലിയോൺ പറയുന്നു. ‘ഇന്ത്യൻ വംശജയായ താൻ വെള്ളക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഠിച്ചതിനാൽ ഉണ്ടായ അപകർഷബോധമാകാം അതിനു കാരണമെന്നും സണ്ണി ലിയോൺ പറയുന്നു. അന്നൊക്കെ തന്റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ താരം വ്യക്തമാക്കി. കുട്ടിക്കാലത്ത് എന്റെ കാലുകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലി വെളുത്ത ഇന്ത്യക്കാരിയായ ഞാൻ വെള്ളക്കാരുടെ നാട്ടിൽ…
Read Moreരാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കൊച്ചി: സ്വകാര്യ പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവിന്റെ (47) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് രാജേഷ് കഴിയുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതിനാല്‍ വെന്റിലേറ്റര്‍ സഹായം കുറച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടക്കത്തില്‍ നല്‍കിയിരുന്ന മരുന്നുകള്‍ നിര്‍ത്തിയതിനുശേഷം രക്തസമ്മര്‍ദം സാധാരണ നിലയിലായി. ഇന്നലെ രാവിലെ അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ഇഇജി പരിശോധന നടത്തി. നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെറിയ പുരോഗതി കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.
Read Moreട്രെൻഡിംഗ് ആയി സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ
സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരേയുള്ള ആക്ഷേപഹാസ്യ ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി. അഭിഷേക് ശ്രീകുമാർ, വരദ, സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ്.എസ്, സ്റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ. ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ, നിർമാണം- എഫ്ജിഎഫ്എം, രചന, എഡിറ്റിംഗ്, സംവിധാനം- എസ്. എസ് .ജിഷ്ണുദേവ്, ഛായാഗ്രഹണം- ദിപിൻ എ.വി, ഗാനരചന- സുരേഷ് വീട്ടിയറം, സംഗീതം- ശ്രീനാഥ് എസ്. വിജയ്, ആലാപനം- അശോക് കുമാർ ടി.കെ, അജീഷ് നോയൽ, പിആർഒ- അജയ് തുണ്ടത്തിൽ.
Read More‘ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത, ഷക്കീല പറഞ്ഞതുകേട്ട് കുറച്ചുനേരം അന്തിച്ച് നിന്നുപോയി’: ഹരീഷ് പേരടി
തെന്നിന്ത്യന്‍ നടി ഷക്കീലയെക്കുറിച്ച് നടനും എഴുത്തുകാരനമായ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ സൗഭാഗ്യം എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. സത്യത്തിൽ ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപോർട്ട് ടാക്സിക്കു ക്യൂ നിൽകുന്പോൾ പിന്നിൽനിന്ന് എന്നെ തോണ്ടി വിളിച്ച് “എനക്കൊരു ഫോട്ടോ വേണം, ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്, ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊന്പ പുടിക്കും’ എന്നു കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ ശ്വാസംമുട്ടി വായപിളർന്ന് അന്തിച്ചു നിന്നുപോയി. പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു ഞാനും പറഞ്ഞു, “എനക്കും ഉങ്കളുടെ ഒരു ഫോട്ടോ വേണം മേം’ എന്ന്. വീണ്ടും ആ പെങ്ങൾ എന്നോടു ചോദിച്ചു “ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമാ’ എന്ന്.…
Read Moreരാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. രാജേഷ് കേശവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്ഷോര് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രാജേഷ് ഐസിയുവില്‍ തുടരുകയാണ്. അതേസമയം ന്യൂറോവിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പരിപാടിയുടെ ആങ്കറിംഗിനു ശേഷം 47 കാരനായ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.
Read Moreഅവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
കൊച്ചി: പ്രമുഖ അവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ഞായറാഴ്ച എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം തളര്‍ന്ന് വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ആന്‍ജിയോ പ്ലാസ്റ്റിക്കു ശേഷം കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ മീഡിയകളുടെ കടന്ന് വരവിന് മുമ്പേ ടെലിവിഷനിലൂടെ ജനമനസില്‍ ഇടം നേടിയ ആങ്കറാണ് രാജേഷ് കേശവ്. പ്രശസ്തരായ നിരവധിപ്പേര്‍ക്കൊപ്പം അദ്ദേഹം വേദികള്‍ പങ്കിട്ടിട്ടുണ്ട്.
Read Moreഇനി മുതല്‍ സിനിമകളുടെ കളക്ഷന്‍ പുറത്തുവിടില്ലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: ഇനി മുതല്‍ സിനിമകളുടെ കളക്ഷന്‍ പുറത്തുവിടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. സിനിമയിലെ നഷ്ടക്കണക്ക് പുറത്തുവിടുന്നത് ചില നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് നല്കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് പുതിയ ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചെന്നും പ്രശ്നം കൂട്ടായി പരിഹരിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അമ്മ പ്രസിഡന്റ് ശ്വേത മേനോനും പറഞ്ഞു. മലയാളത്തില്‍ നിന്ന് ഇറങ്ങുന്ന സിനിമകളുടെ ബജറ്റും കളക്ഷനും സംബന്ധിച്ച പ്രതിമാസ ലിസ്റ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍പ് ഏതാനും മാസങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയും നേടിയിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. അസോസിയേഷന് പുറത്തുവിടുന്ന കണക്ക് അപൂര്‍ണമാണെന്നും ആക്ഷേപം ഉയര്‍ന്നു. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന്…
Read Moreഎംജി 24 നിഗൂഢതകളുടെ അദ്ഭുതലോകവുമായി ഒരു ചിത്രം
നിഗൂഢതകളുടെ അദ്ഭുതലോകം കാഴ്ചവയ്ക്കുകയാണ് എംജി24 എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമിക്കുന്ന ഈ ചിത്രം തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉടൻ റിലീസ് ചെയ്യും. പ്രണവ് മോഹനൻ, ജസ്റ്റീൻ വിജയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മലയാളിയായ ജയശ്രീയും പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെ.ആർ.സിനി വേർസിക്കു വേണ്ടി ഡോ.കെ.രാജേന്ദ്രൻ അവതരിപ്പിക്കുന്ന എം.ജി. 24 എന്ന ചിത്രം, ജയപാൽ സ്വാമിനാഥൻ നിർമിക്കുന്നു. രചന, സംവിധാനം -ഫയർ കാർത്തിക്, കാമറ – ബി.ബാലാജി, നവീൻകുമാർ, എഡിറ്റർ -നവീൻകുമാർ, ഗാനരചന – പ്രീയൻ, പിതാൻ വെങ്കിട്ടരാജ്, ശിവൻ, സംഗീതം – സദാശിവ ജയരാമൻ, ആലാപനം – ശെന്തിൽ ദാസ് വേലായുധൻ, വള്ളവൻ അണ്ണാദുരൈ, മാതംഗി അജിത്ത് കുമാർ, മോഹിത ബാലമുരുകൻ, ആർട്ട് – നട രാജ്,…
Read More‘ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്, 2026 ൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയുണ്ട്’ എന്ന് പ്രകാശ് വർമ
അഭിനയം ഒരിക്കലും ആഗ്രഹിച്ച ഒന്നായിരുന്നില്ല. സംവിധാനം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു എന്ന് പ്രകാശ് വർമ. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. ഉടൻതന്നെ ഞാൻ അവിടെ എത്തും. 2026 ൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയുണ്ട്. പക്ഷെ സിനിമയുടെ കാര്യമാണ് എന്തും സംഭവിക്കാം. എന്റെ പരിമിതികളെ, അതിരുകളെ മറികടക്കാൻ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. റിസ്ക് എടുക്കുന്ന ഒരാളാണു ഞാൻ. ഇപ്പോൾ ഒരു സിനിമ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണു ചെയ്യുക. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ചിലപ്പോൾ കാര്യങ്ങൾ വർക്ക് ഔട്ട് ആയില്ലെങ്കിലും വീണ്ടും ശ്രമിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം എന്ന് പ്രകാശ് വർമ പറഞ്ഞു.
Read More