ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ നായകന് റീ റിലീസ് ചെയ്യുന്നു. 4 കെ ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകന്, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജി, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്. റിലീസ്…
Read MoreCategory: Movies
‘കാരവാനിലേക്ക് അയാൾ കയറിവന്ന് ഷർട്ട് ഊരി, എന്റെ കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി’: ദുരനുഭവം പങ്കുവച്ച് കാജൾ അഗർവാൾ
പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം. അടുത്തിടെ ഒരു സഹ സംവിധായകന് തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാള്‍ ഷര്‍ട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജല്‍ തുറന്നു പറഞ്ഞത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത ശേഷം, ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഒരാൾ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്. അയാൾ ഉടൻ തന്നെ തന്റെ ഷർട്ട് ഊരി മാറ്റി നെഞ്ചിൽ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങി. അയാൾ അയാളുടെ…
Read Moreഎല്ലാവരും നോ പറഞ്ഞിടത്തു നിന്നും ഭാഗ്യം കൊണ്ട് ഭാഗ്യശ്രീയുടെ ഉദയം
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഭാഗ്യശ്രീ. അഖിൽ അക്കിനേനിക്കൊപ്പം അഭിനയിച്ച ലെനിൻ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ദുൽഖർ സൽമാന്റെ നായികയായി കാന്തയിലൂടെ മലയാളികളുടെയും മനസിൽ ഇടംനേടി. ഇന്ന് നിരവധി ആരാധകരുള്ള താരമാണെങ്കിലും, ഒരു കാലത്ത് ഭാഗ്യശ്രീ സിനിമയിലേക്ക് തിരിയുന്നതിനെ സ്വന്തം കുടുംബം പോലും ശക്തമായി എതിർത്തിരുന്നു. വിദ്യാർഥികളുമായി സംസാരിക്കവെയാണ് സിനിമ കരിയറാക്കുന്നതിനോട് വീട്ടുകാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പിനെക്കുറിച്ച് ഭാഗ്യശ്രീ തുറന്നു പറഞ്ഞത്. വീട്ടില്‍ ഒരാള്‍ പോലും തന്റെ തീരുമാനത്തെ അംഗീകരിച്ചില്ലെന്നാണ് താരം പറഞ്ഞത്.ഞാന്‍ അമ്മയെ വിളിച്ചു, അവര്‍ നോ പറഞ്ഞു. ഞാന്‍ അച്ഛനെ വിളിച്ചു. അമ്മ നോ ആണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹോദരിയെ വിളിച്ചു. അവളെങ്കിലും പിന്തുണയ്ക്കുമെന്നു കരുതി. അവരെല്ലാം നോ ആണ് പറയുന്നതെന്ന് അവളും പറഞ്ഞു. എല്ലാവരും നോ പറഞ്ഞു. സിനിമാലോകം മകള്‍ക്ക് സുരക്ഷിതമായ ഇടമായിരിക്കില്ലെന്ന ഭയമായിരുന്നു അവര്‍ക്കെന്നും താരം പറയുന്നു. രക്ഷിതാവ് ആകുമ്പോഴേ…
Read Moreഅഴിമതിക്കെതിരെ ‘പ്രൊജക്റ്റ് സീറോ’: വിജിലൻസ് വിസിൽ മുഴക്കി ആദ്യ കമാൻഡോയായി നിവിൻ പോളി
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന ‘പ്രൊജക്റ്റ് സീറോ’ എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങിൽ ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടൻ നിവിൻ പോളി വിജിലന്‍സ് വിസില്‍ മുഴക്കി. പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു. “നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്. നേരായ വഴിയില്‍ കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില്‍ നിന്ന് മാറിനിൽക്കണമെന്ന്…
Read Moreപാർവതി തിരുവവോത്തിന്റെ ആദ്യ പോലീസ് വേഷം: “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബർ 11ന്
ലോക്കപ്പ് മുതൽ പോലീസ് സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലേക്കും നീളുന്ന കാമറക്കണ്ണുകൾ…. പ്രഥമ ദൃഷ്ട്യാ തന്നെ പൂർണമായും ഒരു പോലീസ് സ്റ്റോറി എന്ന ഫീൽ നൽകുന്ന ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ. പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ… പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട് തോന്നിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു…
Read Moreവിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ..? അഭ്യൂഹം ശക്തം; കാത്തിരിപ്പോടെ ആരാധകർ
വിജയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരമായ ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. സിനിമയിലെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാത പ്രാദേശികമായുള്ള ക്ഷേമപ്രവർത്തനങ്ങളിലും ആരാധകർ സജീവമാകണമെന്നാണ് ധനുഷ് അഭ്യർഥിച്ചത്. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. സമൂഹത്തിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും സഹായം ആവശ്യമുളളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആരാധകർ തയാറാകണമെന്നും ധനുഷ് പറഞ്ഞു. “നിരവധി പേരാണ് ഇന്നിവിടെ കൂടിയിരിക്കുന്നത്. ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിന് വേണ്ടി ഈ ഐക്യം നമ്മൾ പ്രയോജനപ്പെടുത്തണം. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം ക്ഷേമപ്രവർത്തനങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശങ്ങളിലുള്ള ആളുകൾക്ക് വേണ്ടെതെന്തെന്ന് തിരിച്ചറിയണം, കുടുംബങ്ങൾക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതിലെല്ലാം ഇടപെട്ട് കഴിയുന്നത് പോലെ സഹായം എത്തിക്കണം. അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ…
Read More‘മെറി ബോയ്സ്’ പോസ്റ്റർ പുറത്തിറങ്ങി
ആരാണ് ആ ബോയ്സ്. പുതുമുഖ താരനിരയുമായി എത്തുന്ന “മെറിബോയ്സ്’ എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രമായ മെറിയുടെ കഥയിലെ ബോയ്സ് ആരൊക്കെയാണെന്ന ആകാംക്ഷ ഉണർത്തിയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യ രാജ് ആണ് മെറി ബോയ്സിലെ നായിക മെറിയായെത്തുന്നത്. വരും ദിവസങ്ങളിൽ മറ്റു ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറക്കും. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും. മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാ മത്തെ…
Read More‘365 ഡെയ്സ് ഓഫ് ലൈഫ്’: അമ്മയായ സന്തോഷം പങ്കിട്ട് പത്മപ്രിയ
മലയാള സിനിമയിൽ അഭിനയത്തിന്റെആഴം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടിമാരെ എണ്ണിപ്പറയുമ്പോൾ മുൻനിരയിൽ തന്നെ നിൽക്കുന്ന പേരാണ് പത്മപ്രിയ. പത്മപ്രിയ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പലപ്പോഴും പ്രേക്ഷകന്റെ ഓർമയിൽ നിന്നു മായില്ല. നാൽപ്പത്തിയാറുകാരിയായ താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. എന്നാൽ, സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്കിടുകയും പൊതു വിഷയങ്ങളിൽ ഇടപെടുകയും ശബ്ദമുയർത്തുകയുമെല്ലാം ചെയ്യാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്ക് കുഞ്ഞ് പിറന്ന സന്തോഷമാണ് നടി പങ്കുവച്ചത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നൽകിയിരിക്കുന്നത്. ഒപ്പം ഗ്രേറ്റ്ഫുൾ, ഔവർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്ന ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. കുഞ്ഞിന് ഒരു വയസ് പ്രായമായിയെന്ന് വേണം പോസ്റ്റിൽ നിന്ന് മനസിലാക്കാൻ. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല. തന്റെയും ഭർത്താവിന്റെയും…
Read Moreഞാൻ വിദ്യാർഥികളുടെയും രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയും നില കൊള്ളുന്നു, ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കൂ; പിന്തുണ അറിയിച്ച് ജ്യോതിക
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടി ജ്യോതിക. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജ്യോതിക വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കാര്യങ്ങൾ മറയില്ലാതെ തുറന്നു പറയുന്നു ‘ജെൻസി’ തലമുറയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും എന്നും ജ്യോതിക കുറിച്ചു. ജ്യോതികയുടെ വാക്കുകൾ: ധർമ്മേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക. രാജി വെക്കുക. നമ്മുടെ രാജ്യത്തിന്റെ വിദ്യാർഥികൾക്കും അവരുടെ ഭാവിക്കുമൊപ്പം ഞാൻ നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനൊപ്പം നിൽക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിന് വേണ്ടി നിലകൊള്ളുന്നു. സോനം വാങ്ചുക്, അഭിജിത് ദിപ്കെ, സൗരവ് ദാസ്, നിങ്ങളെപ്പോലെയുള്ള മക്കളെ വളർത്താൻ കഴിയുന്ന അമ്മമാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറയില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന ജെൻസി തലമുറയെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങൾ ഒന്നിച്ചു തെളിയിച്ചു, ‘നമ്മൾ’ ആണ് ഇന്ത്യ എന്ന്. സമ്മർദ്ദങ്ങളെ…
Read Moreപോലീസ് വാഹനത്തിന് മുന്നിൽനിന്ന് മുംബൈ മോഡലിനെ അനുകരിച്ച് നവ്യാ നായർ ചിത്രം, നിമിഷങ്ങൾക്കകം പിൻവലിച്ചു
ഡൽഹിയിലെ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത റിയ ആഹിർ എന്ന യുവമോഡൽ ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഈ ചിത്രം പുനരാവിഷ്കരിച്ചിരിക്കുകയാണ് നടി നവ്യാ നായർ. എന്നാൽ, ചിത്രം നിമിഷങ്ങൾക്കകം നടി തന്നെ പിൻവലിക്കുകയും ചെയ്തു.റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്. കൊൽക്കത്തയിൽനിന്നുള്ളതാണെന്ന് ചിത്രത്തിൽനിന്ന് വ്യക്തമാവുന്നത്. വന്ദേ മാതരം പശ്ചാത്തല സംഗീതമായാണ് നടി ചിത്രം പങ്കുവെച്ചത്. മറ്റ് വിശദീകരണങ്ങളൊന്നുണ്ടായിരുന്നില്ല. നവ്യയുടെ ചിത്രം സിജെപി സമരത്തിനുള്ള പിന്തുണയാണെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാഖ്യാനം ഉയർന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നടി ചിത്രം പിൻവലിച്ചു. പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കമന്റുമായി ആരാധകരെത്തി. നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച പോസ്റ്റിനെ പരിഹസിച്ച്…
Read More