ടെലിവിഷൻ രംഗത്ത് തുടക്കംകുറിച്ച് ബിഗ് സ്ക്രീനില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് മൗനി റോയ്. മലയാളിയും ബിസിനസുകാരനുമായ സൂരജ് നമ്പ്യാരെ വിവാഹം ചെയ്തതോടെ പശ്ചിമബംഗാൾ സ്വദേശിനിയായ മൗനി കേരളത്തിന്റെ മരുമകളായി. വിവാഹശേഷം സൂരജിനൊപ്പമുള്ള ചിത്രങ്ങളും യാത്രകളുമടക്കം പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. എന്നാല്‍, അടുത്തിടെ ഇരുവരും സംയുക്തമായി സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിലൂടെ തങ്ങൾ പിരിയുന്ന വിവരം സ്ഥിരീകരിച്ചു. ഇപ്പോഴിതാ പപ്പരാസികളുടെ പെരുമാറ്റത്തിൽ ദേഷ്യപ്പെടുന്ന മൗനിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുഷ ദണ്ഡേക്കറിനൊപ്പം ബാന്ദ്രയിലെ ഒരു റസ്റ്ററന്റിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പാപ്പരാസികളോട് താരം ദേഷ്യപ്പെട്ടത്. മൗനി തന്റെ അടുത്ത സുഹൃത്ത് അനുഷ ദണ്ഡേക്കറിനും അർജുൻ ബിജ്ലാനിക്കുമൊപ്പം അത്താഴത്തിന് എത്തിയതായിരുന്നു. കാറിൽ കയറിയതിനു ശേഷവും ഫോട്ടോഗ്രാഫർമാർ മൗനിയുടെ ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു. അസ്വസ്ഥയായ താരം പ്രകോപിതയായി. ആവർത്തിച്ച് അവർക്ക് നേരെ ആംഗ്യം കാണിക്കുകയും നിർത്തൂ…
Read MoreCategory: Movies
വിസിറ്റർ ചിത്രീകരണം തുടങ്ങി
ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടത്തി.ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു. മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവൽ, ഡോ. റോണി, സന്ദീപ് സേൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.റിലീസായ നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൾ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ,…
Read Moreപലരും മറന്നു, പക്ഷേ ദിലീപേട്ടൻ ഞങ്ങളെ മറന്നിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ
അച്ഛന് പോയതിന് ശേഷം പലരും വിളിക്കാറുണ്ട്, കാണണമെന്ന് പറയാറുണ്ട്. പക്ഷേ രണ്ടാഴ്ച കൂടുമ്പോള്‍ ദിലീപേട്ടന്റെ ഒരു ഫോണ്‍വിളി ഉണ്ടാകും, എല്ലാം ഓകെ അല്ലേ എന്ന് ചോദിച്ചു. അച്ഛന്റെ മരണസമയത്ത് വന്ന പലരും തന്നെ പിന്നീട് വീട്ടിലേക്ക് വരികയോ കാണാന്‍ വരികയോ ഉണ്ടായിട്ടില്ല. എപ്പോഴും വിളിച്ച് അമ്മ ഓകെ അല്ലേ, നീ ഓകെ അല്ലേ എന്ന് അന്വേഷിക്കുന്ന ഒരാളാണ് ദിലീപേട്ടൻ. രണ്ടാഴ്ച മുന്‍പ് എന്നോട് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, അമ്മയെ ഒന്ന് കാണണം എന്ന്. കാവ്യയേയും കൂട്ടി ഞാന്‍ വരുന്നുണ്ട്, നീ അവിടെ ഉണ്ടോ എന്ന് ചോദിച്ചു. അച്ഛന് പോയതിന് ശേഷവും അമ്മയെ കാണാന്‍ അദ്ദേഹം വരാനിരുന്നതാണ്. ഞാന്‍ കാരണം അത് മുടങ്ങിപ്പോയി. ഇപ്പോഴും ആ കരുതലും സ്നേഹവും ഉണ്ട്. അത് എപ്പോഴും ഉണ്ടാകണേ എന്ന് കരുതുന്നു. വിളിച്ചപ്പോള്‍ തന്നെ ഓടി വന്നതിന് നന്ദി. -ധ്യാന്‍ ശ്രീനിവാസൻ
Read Moreആ സിനിമ കണ്ടതോടെ മദ്യപാനം നിർത്തിയെന്ന് അജു വർഗീസ്
മലര്‍വാടിയ്ക്ക് ശേഷം അഭിനയം വളരെ ഇഷ്ടമായി. തനിക്കത് വിലമതിക്കാനാകാത്തതാണെന്ന് അജു വർഗീസ്. കൊവിഡ് സമയത്ത് കാശ് നോക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് ഇല്ല. മൊറട്ടോറിയം ഒക്കെ എടുത്തിരുന്നു. എന്നാല്‍ നടന് എന്ന പേരുണ്ട്. പോപ്പുലര്‍ ആണ്. അജു വര്‍ഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് രണ്ടും ഇനി ആവശ്യമില്ല. പക്ഷെ നടന് ആണോ എന്ന് നോക്കിയാല്‍ അതുമല്ല. കാശുമില്ല, നടനുമല്ല. കാശ് ജീവിക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞാന്‍ അതിനെ ചെയ്സ് ചെയ്യാന്‍ താത്പര്യമുള്ള ആളല്ല. 95 ശതമാനവും കാശിന് വേണ്ടി സിനിമ ചെയ്യാറില്ല. നല്ല വേഷങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്തത് ആവര്‍ത്തിക്കരുതെന്ന് തീരുമാനിച്ചു. നല്ല വേഷം വന്നാല്‍ മതി, അതുവരെ പോകാനുള്ള പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. പഴയൊരു ലക്ഷ്വറി കുറവായിരിക്കാം. അല്ലെങ്കിലും വലിയ ലക്ഷ്വറി ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ലക്ഷ്വറി…
Read Moreആടിത്തിമിർക്കാൻ പൊടിപൂരം
അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ. എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവു മെഴുതുന്നു. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു. സഹ നിർമാണം-ബോണി അസനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ-ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം…
Read More‘പൂന്തോട്ടത്തില്വിട്ട ഒരു പൂമ്പാറ്റ, ലാലേട്ടൻ എന്നെ വട്ടംകറക്കി തിരിച്ചപ്പോൾ ഞാൻ അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയി’: സാനിയ ഇയ്യപ്പൻ
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിലെ വിവിധ വേദികളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും താരസുന്ദരിമാർക്കൊപ്പമുള്ള മോഹന്‍ലാലിന്റെ നൃത്തം. അതില്‍ ഏറ്റവും വൈറല്‍ ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്‍ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്. ആദ്യം ഡാന്‍സിന്റെ പ്രാക്റ്റീസിന് വന്നപ്പോള്‍ ലാൽ സാര്‍ ഇല്ലാതെയാണ് ഞാന്‍ പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്‍സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്‍ ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത് എന്നൊക്കെ. എങ്ങനെയായിരിക്കും എക്സ്പ്രഷന്‍സ് ഒക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്സലിന്റെ സമയത്ത് സാര്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. പക്ഷേ…
Read Moreഎന്റെ അന്തസിന് കളങ്കം വരുത്തി: നീതിക്കായി പോരാടും
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് അന്ന രാജൻ. ഉദ്ഘാടന വേദികളിൽ ഇന്ന് ഏറെ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അന്നയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ തന്റെയൊരു ഫോട്ടോ അശ്ലീതല നിറച്ച് എഡിറ്റ് ചെയ്തതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് അന്ന രാജൻ. ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് ഈ ഫോട്ടോ വന്നിരിക്കുന്നത്. അന്നയ്ക്കൊപ്പം വേറെ പല നടിമാരുടേയും ഫോട്ടോകൾ അശ്ലീലത നിറച്ച് ഇതിൽ എഡിറ്റ് ചെയ്തിട്ടിട്ടുണ്ട്. അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ ഇത് പോസ്റ്റ് ചെയ്തത് തന്റെ അന്തസിന് കളങ്കമുണ്ടാക്കിയെന്നും നീതി ലഭിക്കും വരെ നിയമപരമായി പോരാടുമെന്നും അന്ന രാജൻ അറിയിച്ചു. ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പോലീസിനോടും സൈബർ പോലീസിനോടും അന്ന അഭ്യർഥിച്ചിട്ടുണ്ട്. വേണ്ട തെളിവുകൾ താന്റെ പക്കലുണ്ടെന്ന് പറഞ്ഞ അന്ന, ഔദ്യോഗികമായി പോലീസ് പരാതിയും നൽകുമെന്നും അറിയിച്ചു. ഈ ഫോട്ടോ ദുരുദ്ദേശത്തോടെ…
Read Moreആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ 17ന്
ഹോംലി മീൽസ്, ബെൻ, പൊമ്പളൈ ഒരുമൈ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രമായ ആന്റപ്പന്റ അത്ഭുത പ്രവർത്തികൾ 17ന് പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽനിന്ന് എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലി, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ, ഗാനരചന-വിപിൻ ആറ്റ്ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്,…
Read More‘മരണ വീട്ടിലും കാമറയുമായി നടക്കുന്ന കുറേ മനുഷ്യർ, സങ്കടത്തോടെയാണ് ആ കാഴ്ച കണ്ടത്’: മഞ്ചു വാര്യർ
സലിം കുമാർ, ഭാഗ്യരാജ് എന്നീ കലാകാരന്മാർ അടുത്തിടെയാണ് നമ്മെ വിട്ട് പിരിഞ്ഞത്. ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായും ചർച്ചയായതുമായ ചിലതുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത പരിഗണിക്കാതെ മൊബൈൽ ഫോണുകളുമായി ദൃശ്യങ്ങൾ പകർത്താൻ എത്തുന്നവരുടെ തിക്കും തിരക്കും പതിവായിരിക്കുകയാണ് ഇപ്പോൾ. സലീം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ മകൻ ചന്തു ഇത്തരക്കാരോട് പൊട്ടിത്തെറിച്ചത് വലിയ വാർത്തയായിരുന്നു. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണിപ്പോൾ… സിവിക് സെന്‍സ് എന്നുളള വാക്ക് പല അവസരങ്ങളിലും കേട്ടിട്ടുളളതാണ്. വാക്കില്‍ ഉണ്ടെങ്കിലും സമൂഹത്തില്‍ അത് എത്രത്തോളം നടക്കുന്നുണ്ട് എന്നത് ചില അവസരങ്ങളില്‍ ചിന്തിച്ച് പോകാറുണ്ട്. ഈയടുത്ത് നമ്മള് കണ്ട കുറച്ച് കാഴ്ചകളുണ്ട്. സലീമേട്ടന്റെ വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയടക്കം, സലീമേട്ടന്റെ മകന് ചന്തുവടക്കം അവിടെ നിന്ന് ഔചിത്യമില്ലാതെ പെരുമാറിയവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു…
Read Moreലർക്ക് തിയറ്ററുകളിലേക്ക്
സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ലർക്ക് 24ന് പ്രദർശനത്തിനെത്തുന്നു. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത്മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത…
Read More