പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്റെ പൂജാ കർമം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ നടന്നു. ആലത്തൂർ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കീം ഷാ, പിആർഒ- എ.എസ്. ദിനേശ്.
Read MoreCategory: Movies
റെഡി റീമേക്ക് ചെയ്തപ്പോൾ നായികയാകാൻ താൽപര്യമുണ്ടായിരുന്നു, പക്ഷേ ഭാഗ്യമുണ്ടായില്ല: ജെനീലിയ ഡിസൂസ
ബോളിവുഡിലാണ് തുടക്കമെങ്കിലും നടി ജെനീലിയ ഡിസൂസയെ താരമായി വളർത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. ക്യൂട്ട് ഗേൾ ഇമേജിൽ വളരെ പെട്ടെന്ന് ജെനീലിയക്ക് ജനശ്രദ്ധ നേടാനായി. ഒന്നിന് പിറകെ ഒന്നായി നടിക്ക് തെലുങ്കിൽനിന്നു ഹിറ്റുകൾ ലഭിച്ചു. തമിഴിലും ഈ വിജയഗാഥ തുടർന്നു. ഹിന്ദിയിൽ ചുരുക്കം സിനിമകളേ ജെനീലിയ ചെയ്തിട്ടുള്ളൂ. ഇവയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ട സിനിമകളും കുറവാണ്. എന്തുകൊണ്ടാണ് ജെനീലിയക്ക് ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ പറ്റാതെ പോയെന്ന ചർച്ചകൾ പലപ്പോഴും നടന്നിട്ടുണ്ട്. നെപ്പോട്ടിസം (സ്വജനപക്ഷപാത്രം) കൊടികുത്തി വാഴുന്ന ബി ടൗണിൽ തന്റേതായ സ്ഥാനം കണ്ടെത്തുക ജെനീലിയക്ക് എളുപ്പമായിരുന്നില്ല. എന്നാൽ തെന്നിന്ത്യയിൽനിന്നു തുടരെ അവസരങ്ങൾ വരികയും ചെയ്തു. ജെനീലിയ നായികയായി 2008 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായിരുന്നു റെഡി. രാം പൊത്തിനേനി നായകനായെത്തിയ സിനിമ ഹിറ്റായിരുന്നു. ഇതേ പേരിൽ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. സൽമാൻ ഖാനായിരുന്നു നായകൻ. നായികയായി…
Read Moreഓൺലൈൻ മാധ്യമങ്ങളോട് കയർത്ത് സമാന്ത; മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോയെന്ന് ആരാധകർ
തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കി ഇന്ന് പാന്‍ഇന്ത്യന്‍ താരമായി വളര്‍ന്നു നില്ക്കുന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. എന്നും വാർsത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയുടെ വ്യക്തി ജീവിതവും, ആരോഗ്യാവസ്ഥയും എന്നും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു.എല്ലാകാര്യങ്ങളും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന സിനിമാ മേഖലയിലെ ചരുക്കം ചില നായിക നടിമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങളോട് കയർക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വര്‍ക്ക് ഔട്ടിന് ശേഷം ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന സാമന്തയ്ക്ക് നേരേ കാമറയുമായി നില്ക്കുന്ന ഓണ്‍ലൈന്‍ ചാനലുകളോടാണ്താരം ചൂടായിരിക്കുന്നത്. ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് ഒന്ന് നിര്‍ത്തൂവെന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് ജിമ്മിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്ന ചാനലുകാരോട് എടുക്കരുതെന്ന് ആദ്യം അഭ്യർഥിച്ചിരുന്നു. ഇതുകൂട്ടാക്കാതെ വീണ്ടും ദൃശ്യങ്ങൾ…
Read Moreനിവിൻ പോളി വീണ്ടും ആഗ്രഹിച്ചപ്പോൾ…
സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. എന്‍ജിനിയറിംഗാണ് പഠിച്ചതെങ്കിലും, എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്. ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല. പിന്നീട് ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. -നിവിന്‍ പോളി
Read Moreശ്രീനിയേട്ടൻ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് ഉർവശി
ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാർസിന്റെ പടങ്ങളിൽ അപ്രധാനമായ വേഷങ്ങളിൽ ശ്രീനിയേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും. ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്സിൽ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടൻ ചിലപ്പോൾ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്പെക്ടും ആരാധനയും. -ഉർവശി
Read Moreസ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്, കൂടൽ 27-ന്
തീർത്തും സ്റ്റൈലിഷ് ലുക്കിൽ ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് അഭിനയിക്കുന്ന ചിത്രം കൂടൽ ജൂൺ 27 ന് തിയറ്ററുകളിലെത്തുന്നു. പി ആന്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ.വി നിർമിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ഒരു ക്യാമ്പിംഗിൽ അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്റെ പ്രമേയം.ചെക്കൻ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി.എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.…
Read Moreവീണാ നായർ ചുമ്മാതെ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ?
അമ്മയില്‍ താന്‍ അംഗമല്ല. വൈകാതെ അംഗമാവും. അമ്മ എന്ന സംഘടനയോട് എനിക്ക് ആകെയുളള ആകര്‍ഷണം വര്‍ഷത്തില്‍ ഒരിക്കല്‍ ലാലേട്ടനേയും മമ്മൂക്കയേയും കാണാന്‍ പറ്റുമല്ലോ എന്നതാണ്. ഡൊമിനിക്കില്‍ മമ്മൂക്കയ്ക്കൊപ്പം ഒരു സീന്‍ അഭിനയിച്ചു. ലാലേട്ടനെ ബിഗ് ബോസില്‍ വച്ച് കണ്ടത് കൂടാതെ രണ്ട് വട്ടം കണ്ടിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എന്റെ ഫ്ളാറ്റിന്റെ ജനല്‍ തുറക്കുന്നത് ലാലേട്ടന്റെ ഫ്ളാറ്റ് കണ്ടിട്ടാണ്. എല്ലാ ദിവസവും അവിടെ നിന്ന് നോക്കും. എന്നാണ് ലാലേട്ടനെ ഒന്ന് പോയി കാണാനാവുക എന്നോര്‍ക്കും. ഒരു ഫോട്ടോ എടുക്കാനാണ് അദ്ദേഹത്തെ മുഖാമുഖം കണ്ടിട്ടുളളത്. അല്ലാതെ മിണ്ടിയിട്ടൊന്നും ഇല്ല. താന്‍ താമസിക്കുന്നത് ക്രൗണ്‍ പ്ലാസയുടെ പിറകിലാണ്. ലാലേട്ടന്റെ ഫ്ളാറ്റ് ആണ് എനിക്ക് വ്യൂ. താന്‍ കര്ട്ടന് ഉയര്‍ത്തി ലാലേട്ടന്റെ ഫ്ളാറ്റ് നോക്കി വിചാരിക്കും, ഈശ്വരാ എന്നാണോ ലാലേട്ടന്, വീണാ, സുഖമാണോ, വരൂ ഒരു കോഫി കുടിക്കാം എന്നൊക്കെ പറഞ്ഞ്…
Read Moreഅമ്പതിലും സുഹാസിനിയുടെ ആത്മവിശ്വാസം
സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം. -പാര്ഥിപന്
Read Moreട്രോളിക്കോളൂ, പക്ഷേ കൊല്ലരുതെന്ന് അനുപമ
അഭിനയിക്കാൻ അറിയില്ല എന്നുപറഞ്ഞ് തന്നെ മലയാള സിനിമയിൽനിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ ഒരുപാട് ട്രോളുകളും അവഗണനയും ഏറ്റുവാങ്ങിയതിനു ശേഷം വലിയൊരു കഥാപാത്രം ചെയ്തു മലയാളത്തിലേക്ക് തന്നെ തിരികെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനുപമ പരമേശ്വരൻ പറഞ്ഞു. സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകിയാണ് അനുപമയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. മലയാളികളുടെ ട്രോൾ ആവോളം ഏറ്റുവാങ്ങിയ എനിക്ക് ഒന്നേ പറയാനുള്ളൂ, ട്രോളിക്കോളൂ പക്ഷേ കൊല്ലരുത് എന്നും ജെഎസ്കെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അനുപമ പറഞ്ഞു.കുറച്ചു നാളുകൾക്കു ശേഷം ഞാൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണ് ജെഎസ്കെ. എനിക്ക് ഇഷ്ടപ്പെടുന്ന സബ്ജക്റ്റ് മാത്രമേ ഇനി മലയാളത്തിൽ ചെയ്യുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ എന്റെ അടുത്ത് വന്ന ആദ്യ സബ്ജക്ടുകളിൽ ഒന്നായിരുന്നു ജെഎസ്കെ. എനിക്ക്…
Read More‘മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടാണ്, ലോകമൊക്കെ കണ്ടറിഞ്ഞ ശേഷം സ്വയം തോന്നുമ്പോൾ മതി വിവാഹം’: മനോജ് കെ. ജയൻ
മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് അനവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മനോജ് കെ. ജയൻ. ഇപ്പോഴിതാ താരം തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒന്നിനും നിർബന്ധിക്കാത്ത അച്ഛനാണു ഞാൻ. മൂന്നാം ക്ലാസ് വരെ അവൾ പാട്ടും ഡാൻസും പഠിച്ചു, പിന്നെ നിർത്തി. അച്ഛൻ സംഗീതജ്ഞനായിട്ടും പാട്ടിൽ ഉഴപ്പിനടന്ന എനിക്ക് ഉപദേശിക്കാൻ പറ്റില്ലല്ലോ. ഭാര്യ ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി എട്ടരയ്ക്കു മുൻപു വീട്ടിലെത്തുന്ന ആളാണു ഞാൻ. അതിനു ശേഷമുള്ള കറക്കമോ സൗഹൃദങ്ങളോ ഇല്ല. 2006 മുതൽ പുകവലിയും മദ്യപാനവും ഇല്ലേയില്ല. ഒരു വിവാദത്തിലും അറിയാതെ പോലും ചാടരുത് എന്നും ചിന്തിക്കുന്നു. എന്റെ ജീവിതം മകൾ കണ്ടു പഠിക്കണമെന്നാണു മോഹം. മോളുടെ വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോൾ സ്വപ്നം കാണുന്നേയില്ല. എന്റെ മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു…
Read More