കൊടകര: ഫോട്ടോമ്യൂസില്‍ ‘മുഖങ്ങള്‍’ പ്രദര്‍ശനത്തിന് തുടക്കം. 31 ഫോട്ടോഗ്രാഫര്‍മാർ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറ്റത്തൂര്‍ ചുങ്കാലിലുള്ള ഫോട്ടോമ്യൂസ് ആര്‍ട്ട് ഗാലറിയില്‍ മുഖങ്ങള്‍ എന്ന പേരിലുള്ള ഫോട്ടോപ്രദര്നം തുടങ്ങിയത്. ഡോ. ഉണ്ണി പുളിക്കല്‍ ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് ഉള്ളത്. ഫോട്ടോഗ്രാഫര്‍ എം. താഹ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോമ്യൂസ് അക്കാദമിക് ഡയറക്ടര്‍ നന്ദകുമാര്‍ മൂടാടി, പ്രദീപ് കെ. മേനോന്, കെ.വി. വിന്‍സന്റ്, മ്യൂസിയം മാനേജര്‍ ശ്രീനി പുല്ലരിക്കല്‍, മ്യൂസിയം കളക്ഷന്‍ മാനേജര്‍ സിമ്മി ബാബു, ലിന്‍ഡു ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് രമേശ് കോവുമ്മല്‍ പ്രഭാഷണംനടത്തി. പ്രദര്‍ശനം ഈ മാസം 31ന് സമാപിക്കും.
Read MoreCategory: Movies
മുൻകൂർ ജാമ്യാപേക്ഷ: ടിനി ടോമിന് ഇന്ന് നിര്‍ണായകം
കൊച്ചി: നടന് ടിനി ടോം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്. അമ്മ’ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലും വെച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. ‘ജിഹാദി’ എന്നും ‘മതതീവ്രവാദി’ എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്. നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ്…
Read Moreമോഹിത ചിത്രീകരണം തുടങ്ങി
സീനു സിദ്ധാർഥ്, ശ്രദ്ധ ജോസഫ്, ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ.ജെ. ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിത എന്ന സിനിമയുടെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത വി. സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ, അഞ്ചാം വാർഡ് അംഗം അഞ്ജു ആദ്യ ക്ലാപ്പടിച്ചു. എംടു ബിടു മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ.എസ്. ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില, രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി., അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ, ഡെൻസി, അമൃത് പപ്പൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഉത്പൽ വി. നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എ.എസ്. ദിനേശ്, കെ.ജെ. ബോസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുഭാഷ് ചേർത്തല എഴുതിയ…
Read Moreഇമോഷണൽ ഡ്രാമ കാണിക്കേണ്ട ആവശ്യമില്ല; ഭാഗ്യരാജിന്റെ വീട്ടിൽ പോകാത്തതിന്റെ കാരണം വെളിപ്പെടുത്തി ഉർവശി
ഭാഗ്യരാജ് സാറിന്റെ മരണവാർത്ത അറിഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയില്ല എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് പിന്നിലും ദുരുദ്ദേശമില്ലേ? ആ അന്വേഷണങ്ങൾക്ക് പിന്നിൽ ക്രൂരമായൊരു താത്പര്യമുണ്ട്. പുറത്തുവന്ന് പ്രതികരണം കൊടുത്തിട്ട് പോകണം, ആ പ്രതികരണം എന്തായിരിക്കുമെന്നും അവർക്കറിയാം. അത് മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ എനിക്ക് താത്പര്യമില്ല. എന്നെ സാറിന്റെ ആത്മാവിന് അറിയാം, അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാം. എന്നെ സംബന്ധിച്ച് ഇതൊന്നും താങ്ങാനുള്ള ശക്തി ഇപ്പോൾ മനസിനില്ല. മീഡിയയ്ക്ക് മുന്നിൽ വന്ന് ഇമോഷണൽ ഡ്രാമ കാണിക്കേണ്ട ആവശ്യമില്ല. അത് സത്യമാണെന്നും അല്ലെന്നും പലരും പറയും. ആ വിമർശനങ്ങൾക്കൊന്നും ഇവിടെ ഇടമില്ല. ചില സമയത്ത് നമുക്ക് നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാനാകില്ല. ഞാൻ എപ്പോഴും ചിരിച്ചു കാണാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ നല്ലൊരു ശിഷ്യയാണ് ഞാൻ. ഞാൻ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമാകില്ല. അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. എന്റെ മനസിൽ അദ്ദേഹം…
Read Moreഅമ്മയാകാനുള്ള സ്വപ്നം; അണ്ഡം ശീതീകരിച്ച് സുരക്ഷിതമാക്കി; കൃതിക്ക് കൈയടിച്ച് ആരാധകർ
ബോളിവുഡിലെ ഗ്ലാമര്‍ നായികമാരില്‍ ശ്രദ്ധേയയായ കൃതി സനോൻ നടത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഞ്ചുവര്‍ഷം മുന്‍പ് താന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. വിവാഹത്തിന്റെയോ മാതൃത്വത്തിന്റെയോ കാര്യത്തില്‍ സമൂഹത്തിന്റെ സമയപരിധിക്ക് അടിമപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൃതി പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് കൃതിയുടെ ഈ തുറന്നുപറച്ചില്‍. ദേശീയ പുരസ്കാരം നേടിയ മിമി എന്ന ചിത്രത്തിനായി ഏകദേശം 15 കിലോഗ്രാം ഭാരം കൂട്ടേണ്ടി വന്ന സമയത്താണ് ഈ തീരുമാനം എടുത്തത്. രണ്ടു മാസത്തെ ഷൂട്ടിംഗ് ഇടവേള ബുദ്ധിപൂര്‍വം ഉപയോഗിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. അന്ന് ശരീരഭാരവും വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാല്‍ അതായിരുന്നു ഏറ്റവും അനുയോജ്യമായ സമയമെന്ന് എനിക്ക് തോന്നി. ജീവിതം ഒറ്റത്തവണ മാത്രമാണ് ലഭിക്കുന്നത്. അത് സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് ജീവിക്കണം. വിവാഹവും കുഞ്ഞും ഒരാളുടെ മനസില്‍ നിന്നുള്ള ആഗ്രഹമായിരിക്കണം. സമയത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നല്ല. അണ്ഡം…
Read More‘ഞങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാവുന്നു’, ദുബായ്യിൽ പുതിയ ഫ്ലാറ്റ് വാങ്ങിയ വാർത്ത ആരാധകരുമായി പങ്കുവച്ച് പേളി മാണി
പേളി മാണിയും ശ്രീനിഷ് അരവിന്ദും ദുബായ്യിൽ പുതിയ ഫ്ലാറ്റ് വാങ്ങിയ വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയൊരു തുടക്കത്തിനായി പോവുകയാണെന്ന് പേളി തന്റെ ആരാധകരോട് പറഞ്ഞു. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങളൊന്നിച്ച് ഒത്തിരി യാത്രകള്‍ പോയി. മനോഹരമായ ഓര്‍മകളുമായാണ് തിരിച്ചെത്താറുള്ളത്. അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുടെ മനസും ഒന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നം ചെയ്സ് ചെയ്യുന്ന ദിവസമാണ്. മലയാളികള്‍ക്ക് ദുബായ് എന്ന് പറയുന്നതൊരു വികാരം മാത്രമല്ല സെക്കന്‍ഡ് ഹോം കൂടിയാണ്. നമുക്ക് അവിടെയൊരു സ്ഥലം ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ശ്രീനിയോട് ചോദിച്ചിരുന്നു. അതൊരു സ്വപ്നമായി കൊണ്ടുനടക്കുകയായിരുന്നു. ഇപ്പോഴിതാ കാലങ്ങള്‍ക്ക് ശേഷമായി ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. നമ്മള് എത്തിപ്പിടിച്ചാലേ സ്വപ്നം യാഥാര്‍ഥ്യമാവുകയുള്ളൂ. ഞങ്ങള്‍ ദുബായിലൊരു ഫ്ളാറ്റ് വാങ്ങിക്കുകയാണ്. വലിയൊരു അച്ചീവ്മെന്റായാണ് തോന്നുന്നത്. ദുബായ് സൗത്തിലാണ് ഞങ്ങളുടെ ഫ്ളാറ്റ് എന്ന് പേളി പറഞ്ഞു.
Read Moreമലയാളത്തില്‍ നിന്നൊരുപാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍
കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ പുതിയ ലിറിക്കൽ ഗാനം റിലീസ് ആയി. ‘സെയ്ലർ ഓഫ് പെയിൻ’ എന്ന കത്തിൽ ഉള്ള ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം ഇതരഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിൽ കാമറ കൈകാര്യം ചെയ്യുന്നത്. കാസർഗോഡും മറ്റുമായി…
Read More‘ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി റോള്‍ ആണ് കൂടുതൽ ഇഷ്ടം’: കിഷോർ പീതാംബരൻ
സീരിയല്‍ രംഗത്ത് 25 വര്‍ഷമായി. എന്നിട്ടും ഇവിടെ തുടരാന്‍ കാരണം ആരൊക്കയോ തന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് കിഷോർ പീതാംബരൻ. അയാള്‍ എന്തോ ചെയ്യുന്നുണ്ടെന്ന തോന്നല്‍ ആള്‍ക്കാര്‍ക്കൊക്കെ ഉണ്ടാകും. നല്ലത് ചെയ്താല്‍ അത് കൊള്ളാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വീണ്ടും വീണ്ടും ചെയ്യുന്നവരാണ് കലാകാരന്മാരും കുഞ്ഞുങ്ങളും.അതുപോലെ സീരിയല്‍ സ്ക്രിപ്റ്റ് ചോദിക്കുകയോ കഥകള്‍ ചോദിക്കുകയോ ചെയ്യാറില്ല. സീരിയലിന് സ്ക്രിപ്റ്റ് ഇല്ല. ആദ്യം ഒരു അഞ്ച് എപ്പിസോഡുകളൊക്കെ എടുത്ത്വച്ചിട്ടുണ്ടാകും. ശേഷമാകും സെലക്ട് ചെയ്യുന്നത്. പിന്നെ ആദ്യത്തെ കഥയാവില്ല മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ചോദിക്കാത്തത്. മാസത്തില്‍ എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോദിക്കും. പ്രതിഫലവും ചോദിക്കും അത്രമാത്രം. ചില കഥാപാത്രങ്ങള്‍ ഒഴിവാക്കും. അതിന് കാരണം പാന്റും ഷര്‍ട്ടും കോട്ടുമൊക്കെ ധരിച്ച് വരുന്ന കഥാപാത്രങ്ങളാണെങ്കിലാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും യോഗ്യനല്ലെന്ന് മനസില്‍ തോന്നാറുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കുന്നത്. ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി…
Read Moreഓര്‍ഡര്‍ ചെയ്ത വസ്ത്രങ്ങളില്‍നിന്നു ദുര്‍ഗന്ധം: സാറാസ് ബ്രാന്‍ഡിനെതിരേ നടി തൃഷ
പ്രമുഖ ക്ലോത്തിംഗ് ബ്രാന്‍ഡായ സാറയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി തൃഷ കൃഷ്ണന്. താന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്നതായിരുന്നു എന്നാണ് തൃഷയുടെ ആരോപണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാറയുടെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു തൃഷയുടെ പ്രതികരണം. എന്നാൽ താന്‍ എന്താണ് ഓര്‍ഡര്‍ ചെയ്തതെന്ന് തൃഷ വെളിപ്പെടുത്തിയിട്ടില്ല. ഡിയര്‍ സാറ, ഒരു വിനീത അഭ്യര്‍ഥന. അടുത്ത തവണ ഹോം ഡെലിവറികള്‍ നടത്തുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പുനാറ്റം വമിക്കുന്നതല്ലെന്ന് ഉറപ്പു വരുത്തുക. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണിത് സംഭവിക്കുന്നത്. അസഹനീയമായ വൃത്തികെട്ട നാറ്റം. പാക്ക് ചെയ്യും മുമ്പ് ഒന്ന് മണത്തു നോക്കുകയെങ്കിലും ചെയ്യൂ, പ്ലീസ്… എന്നാണ് തൃഷയുടെ വാക്കുകൾ. അതേസമയം സാറ ബ്രാന്‍ഡ് ഇതുവരെ സമൂഹമാധ്യമങ്ങളിലൂടെയോ ഔദ്യോഗികമായോ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. വിജയ്യുമായുളള ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ പേരിലാണ് തൃഷ കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. വിജയ്യുടെ ജന്മദിനം ഇരുവരും…
Read Moreതാത്പര്യമില്ലാത്ത കാര്യങ്ങളോട് ധൈര്യപൂർവം നോ എന്ന് പറയാൻ ശീലിക്കണമെന്ന് കാജൽ
ഫിറ്റ്നസിലും സൗന്ദര്യത്തിലുംനടിമാർ നേരിടുന്ന സമ്മർദം മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. രണ്ട് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിലെ അനുഭവങ്ങളാണ് താരം സൂചിപ്പിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്തെ അപേക്ഷിച്ച് ഇന്നത്തെ സിനിമാ മേഖലയിലുള്ളവർക്ക് സ്വകാര്യത കുറവാണെന്ന് കാജൽ വിലയിരുത്തുന്നു. മുൻകാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ബാഹ്യസൗന്ദര്യത്തിന് ഇത്രയധികം മുൻഗണന ലഭിക്കാറില്ലായിരുന്നു. യാത്രകളിൽ പോലും പൂർണമായി മേക്കപ്പ് ചെയ്ത് കാണപ്പെടേണ്ടിവരുന്ന ഇന്നത്തെ ‘എയർപോർട്ട് ലുക്ക്’ പോലുള്ള ഫാഷൻ ട്രെൻഡുകൾ യുവനടിമാർക്ക് മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരം അനാവശ്യ പ്രദർശനങ്ങളില്ലാതെ സ്വതന്ത്രമായി നടക്കാൻ മുൻപ് സാധിച്ചിരുന്നു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന 20 വർഷം മുന്‍പു തന്നെ കരിയർ ആരംഭിച്ച വ്യക്തിയാണ് ഞാൻ. അക്കാലത്തും സിനിമയ്ക്കുള്ളിൽ നിന്നുള്ള സമ്മർദങ്ങൾ ശക്തമായിരുന്നു. മികച്ച ചില വേഷങ്ങൾ ലഭിക്കുന്നതിനായി തടി കൂട്ടാനോ ബോഡി ഷേപ്പ് ക്രമീകരിക്കാനോ സംവിധായകരും നിർമാതാക്കളും അക്കാലത്തും ആവശ്യപ്പെട്ടിട്ടുണ്ട്.…
Read More