പ്രശസ്ത നടൻ ആര്യയെയും മലയാളം തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ ഫെയിം സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. യുവ നിർവഹിക്കുന്നു. സംഗീതം-അജ്നീഷ് ലോകനാഥ്, എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ-ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ്…
Read MoreCategory: Movies
പൊളി വൈബ്: മാലിദ്വീപിൽ അവധി ആഘോഷിച്ച് കീർത്തിയും ആന്റണിയും
മാലിദ്വീപിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ഭർത്താവ് ആന്റണി തട്ടിലിനൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിവാഹശേഷം താത്കാലികമായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ബേബി ജോണി’ലാണ് കീർത്തി അവസാനം പ്രത്യക്ഷപ്പെട്ടത്. നിലവിൽ പുതിയ സിനിമകളിലൊന്നും കീർത്തി കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. നേരത്തെ തന്നെ ചിത്രീകരണം പൂർത്തിയായ ‘റിവോൾവർ റിത്ത’യാണ് കീർത്തിയുടെ അടുത്ത റിലീസ്.
Read Moreവേഷപ്പകർച്ചയിൽ ജഗദീഷും സിദ്ധിഖും നിറഞ്ഞാടാനൊരുങ്ങി: മാർക്കോ’യ്ക്ക് പിന്നാലെ ‘കാട്ടാള’നിലും ഞെട്ടിക്കാൻ തയാറായി ഇരുവരും
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളനി’ൽ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ജഗദീഷും സിദ്ധിഖും എത്താനൊരുങ്ങുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട ഇരുവരുടേയും കരിയറിൽ തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഈ അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയിൽ പോലും ജഗദീഷും സിദ്ധിഖും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ചർച്ചയാകാതെ പോയിട്ടില്ല, ഓരോ സിനിമകളിലും വേറിട്ട വേഷപ്പകർച്ചകളിൽ അമ്പരപ്പിക്കുന്ന അഭിനയ മികവിൽ രണ്ടുപേരും എത്താറുണ്ട്. ഇക്കുറിയും വിസ്മയിപ്പിക്കാൻ തന്നെയാണ് ഇവരുടെ വരവെന്നാണ് മനസിലാക്കാനാകുന്നത്. നാല് പതിറ്റാണ്ടിലേറെയായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിതീർന്ന ജഗദീഷിനെ ‘മിസ്റ്റർ കൺസിസ്റ്റന്റ് ‘ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് ക്യൂബ്സ് എന്റര്‍ടെയ്ൻമെന്റ്സ് സ്വാഗതം ചെയ്തിരിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച…
Read Moreപൂവാലന്മാരെ പോലെയാണ് അശ്വിൻ സംസാരിക്കുന്നതെന്ന് ജീവനക്കാരി: വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന് തിന്നാറില്ലന്ന് ദിയ കൃഷ്ണ
ഓ ബൈ ഓസി’യിലെ ആരോപണ വിധേയരായ ജീവനക്കാരികളിൽ ഒരാൾ ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ദിയ കൃഷ്ണ. അശ്വിൻ ഗണേഷ് പൂവാലന്മാരെ പോലെ രാത്രി രണ്ടിനും മൂന്നിനുമൊക്കെ വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറഞ്ഞത്. ഇതിനെതിരേയാണ് ദിയയുടെ മറുപടി. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയിലാണ് ദിയ കൃഷ്ണയുടെ മറുപടി. ‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്,’’ ജീവനക്കാരിയുടെ ഈ ആരോപണമാണ് റീലില്‍ കാണാനാകുക. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ‘വീട്ടില്‍ ബിരിയാണി ആണ്…
Read Moreഅവസാനം ആ കടുത്ത തീരുമാനം എടുത്ത് സാമന്ത
ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടന് നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്. 2010ല്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവര്‍ഷം തന്നെ ‘യെ മായാ ചെസാവെ’ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് നടി. ‘നത്തിംഗ് ടു ഹൈഡ്’ എന്ന ഹാഷ് ടാഗില്‍ സാന്ത പങ്കുവച്ച വീഡിയോയാണ് കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. ഈ വീഡിയോയില്‍ സാമന്തയുടെ കഴുത്തിലെ ടാറ്റൂ മായ്ച്ചിരിക്കുകയാണ്. നാഗചൈതന്യ നായകനായ ‘യെ മായാ ചെസാവെ’ എന്ന സിനിമയുടെ ഓര്‍മ്മയ്ക്കായി ‘വൈ എം സി’ എന്നാണ് കഴുത്തിന്റെ പുറകില്‍ നടി ടാറ്റൂ ചെയ്തിരുന്നത്. വിവാഹമോചനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആ ടാറ്റൂ നടി മായ്ക്കുന്നത്. 2010ലാണ്…
Read Moreബഹുമാനം കലര്‍ന്ന സൗഹൃദം
ഞാനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലര്‍ന്ന സൗഹൃദമാണ്. ഏതു സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോണ്‍ കോള്‍ ഞാന്‍ പ്രതീക്ഷിക്കും. നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയും. കരിയര്‍ ബലപ്പെടുത്താന്‍ വിനീത് ഒപ്പം നിന്നു. ആദ്യസിനിമ മാത്രമല്ല, പിന്നീടു ഹിറ്റ് സിനിമകള്‍ തന്നും അടിത്തറ ബലപ്പെടുത്തി. ആലുവാ കാലം മുതല്ക്കുള്ള ബന്ധമല്ലേ അല്ഫോണ്സുമായിട്ട്. ഒരുമിച്ചു സ്വപ്നം കണ്ടു വളര്‍ന്ന സുഹൃത്തുക്കള്‍. സിനിമയെക്കുറിച്ചു മാത്രം ആലോചിക്കുന്ന ആളാണ് എല്ഫോണ്സ്. എന്നും നിലനില്‍ക്കുന്ന സൗഹൃദം. -നിവിന്‍ പോളി
Read Moreഎനിക്കു ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇല്ല
പ്രത്യേകതയുള്ള ശബ്ദമാണെന്നു മിക്കവരും പറയുമ്പോഴും ഈ ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണ്. പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം എനിക്കു ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇല്ല എന്നതാണ്. അതായതു നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്നു മനസിനെ മനഃപൂര്‍വം വഴിതിരിച്ചു വിടും. പുസ്തകം, പാട്ട് എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ, ഒരുപാടു സിനിമകള്‍ കാണും പ്രത്യേകിച്ചും ചിരിപ്പടങ്ങള്‍. ഇപ്പോഴും ഡോ.ഗായത്രി സുബ്രഹ്മണ്യനു കീഴില്‍ നൃത്തപഠനവും തുടരുന്നുണ്ട്. ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമട്ടോഗ്രഫറാണ്. എനിക്കു മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണു പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 27 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങള്‍ക്കു മക്കളില്ല. അച്ഛന് സുധാകറും അമ്മ വസുന്ധരാ ദേവിയും കലാജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണു ലൊക്കേഷനില്‍ കൂട്ടുവന്നിരുന്നത്. അനിയന് ദീപുവിനു ബിസിനസാണ്. -സോന നായര്‍
Read More‘രാജകന്യക’ ടീസര്‍ റിലീസായി
വൈസ്കിംഗ് മൂവീസിനന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ എന്ന സിനിമയുടെ ടീസര്‍ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച , ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘രാജകന്യക ‘ ആത്മീയ രാജന്, രമേശ് കോട്ടയം, ഭഗത് മാനുവല്‍, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി…
Read Moreവിവാഹം കഴിക്കാത്തതുകൊണ്ട് കമന്റ്സിടുന്നവരുടെ വീട്ടിൽ വന്ന് ചെലവിന് ചോദിച്ചില്ലല്ലോ? അതോ നിങ്ങളുടെ വീട്ടിലെ ആണുങ്ങളെ പിടിക്കാൻ വന്നോ? പൊട്ടിത്തെറിച്ച് മായാ വിശ്വനാഥ്
താൻ കൊടുത്തിട്ടില്ലാത്ത സ്റ്റേറ്റ്മെന്റുകൾ തന്റെ പേരിൽ പ്രചരിക്കുന്നെന്ന് മായാ വിശ്വനാഥ്. അവയൊന്നും ഞാൻ പറഞ്ഞതല്ല. ഒരു ഓൺലൈൻ മീഡിയയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഞാൻ വാണിംഗ് കൊടുത്തിരുന്നു. അത് അവർ പക്ഷെ അനുസരിച്ചില്ല. ഞാൻ പറയാത്ത കാര്യങ്ങൾ കൂടി ചേർത്താണ് പലതും പുറത്ത് വിടുന്നത്. ഇതുവരെ ഞാൻ പോട്ടെയെന്ന് വച്ചു. ഇനി ഞാൻ നിയമപരമായി നീങ്ങും. വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ? അതോ വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകവും ബോധവും നശിച്ച് പോയതാണോ? എല്ലായിടത്തും ചിരിച്ചുകൊണ്ടാണ് പരമാവധി നിൽക്കാറുള്ളത്. കമന്റ്സിടുന്നവരോട് എനിക്ക് പറയാനുള്ളത്. എല്ലാം അറിഞ്ഞശേഷം മാത്രം കമന്റിടുക. പിന്നെ ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം? എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രശ്നമില്ല. പിന്നെ ആർക്കാണ് കുഴപ്പം? ചെറുപ്പം മുതൽ സ്വയം അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത്. ആരുടെ മുന്നിലും ഞാൻ കൈ നീട്ടിയിട്ടില്ല. നടിയായതുകൊണ്ട് എന്തും പറയാമെന്നാണോ? വിവാഹത്തെക്കുറിച്ച് ഞാൻ പറഞ്ഞുവെന്ന്…
Read Moreനേരറിയും നേരത്ത് 13ന് തിയറ്ററുകളിൽ
വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിച്ച നേരറിയും നേരത്ത് എന്ന സിനിമ 13- ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ട്രയ്ലർ പ്രശസ്ത അഭിനേതാക്കളായ പൃഥ്വിരാജ്, രമേഷ് പിഷാരടി, ഹണിറോസ്, അനശ്വര രാജൻ, നൈല ഉഷ, കനികുസൃതി, ഷീലു ഏബ്രഹാം എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തുവന്നത്. എസ്. ചിദംബരകൃഷ്ണനാണ് ചിത്രത്തിന്റെ നിർമാണം. എസ് ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കല സുബ്രമണ്യൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ- വേണി പ്രൊഡക്ഷൻസ്, നിർമാണം- എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം – രഞ്ജിത്ത് ജി വി, കോ- പ്രൊഡ്യൂസർ, ഫിനാൻസ്…
Read More