സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ൾ വീ​ണ്ടും വൈ​റ​ൽ; കു​ഞ്ഞു​ണ്ടാ​യാ​ൽ പി​ന്നെ ഞാ​ൻ മ​റ്റെ​ങ്ങും ഉ​ണ്ടാ​കി​ല്ല!

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം സാ​മ​ന്ത​യും ഭ​ർ​ത്താ​വ് രാ​ജ് നി​ദി​മോ​രു​വും ഒ​ന്നി​ച്ചു പ​ങ്കെ​ടു​ത്ത ഒ​രു ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സാ​മ​ന്ത ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി.ഇ​തോ​ടെ, അ​മ്മ​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ​ക്കു​റി​ച്ചും സാ​മ​ന്ത മു​ന്പൊ​രി​ക്ക​ൽ തു​റ​ന്നു​പ​റ​ഞ്ഞ കാ​ര്യം വാ​ർ​ത്ത​ക​ളി​ൽ നി​റ​യു‌​ക​യാ​ണ്. ത​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ന് ശേ​ഷം 2018-ൽ ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​ടും​ബം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സാ​മ​ന്ത സം​സാ​രി​ച്ച​ത്. താ​നും അ​ന്ന​ത്തെ പ​ങ്കാ​ളി​യാ​യ നാ​ഗ​ചൈ​ത​ന്യ​യും ഒ​രു കു​ഞ്ഞി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് താ​രം അ​ന്ന് ത​മാ​ശ​യാ​യി പ​റ​ഞ്ഞ​ത്. കു​ഞ്ഞ് ജ​നി​ച്ചാ​ൽ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് സാ​മ​ന്ത മ​റു​പ​ടി ന​ൽ​കി​യ​ത്: “എ​നി​ക്ക് ഒ​രു കു​ഞ്ഞു​ണ്ടാ​കു​മ്പോ​ൾ, ആ ​കു​ഞ്ഞാ​യി​രി​ക്കും എ​ന്‍റെ പ്ര​പ​ഞ്ചം. ജോ​ലി​ക്ക് പോ​കു​ന്ന അ​മ്മ​മാ​രോ​ട് എ​നി​ക്ക് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്. എ​ന്നാ​ൽ എ​ന്‍റെ കു​ട്ടി​ക്കാ​ലം അ​ത്ര മ​നോ​ഹ​ര​മാ​യ ഒ​ന്നാ​യി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് ന​ല്ല…

Read More

ഇതിനേക്കാൾ മി​ക​ച്ച മ​റ്റൊ​രു സ​മ​യ​മി​ല്ല

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച, സി​നി​മ നി​ര്‍​മ്മാ​ണം കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​ക്കി. ഇ​ത് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഥ​ക​ള്‍ പ​റ​യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു. മു​ൻ​പൊ​ക്കെ നി​ങ്ങ​ൾ​ക്ക് സി​നി​മ​യി​ലേ​ക്ക് വ​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ, ഏ​ത് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് കൃ​ത്യ​മാ​യി പ്ലാ​ൻ ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് സി​നി​മാ വ്യ​വ​സാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​യി​രു​ന്നു. ഇ​ന്ന് നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ആ​ശ​യ​മു​ണ്ടെ​ന്ന് തോ​ന്നി​യാ​ൽ അ​ത് ഷൂ​ട്ട് ചെ​യ്ത് യൂ​ട്യൂ​ബി​ൽ ഇ​ടാം. ഒ​രു ക​ലാ​കാ​ര​നാ​കാ​നും വി​നോ​ദ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും ഇ​തി​നേ​ക്കാ​ൾ മി​ക​ച്ച മ​റ്റൊ​രു സ​മ​യ​മി​ല്ല. -പ്രി​യ​ങ്ക ചോ​പ്ര

Read More

ബോ​ളാ​ഗോ​ളം ജൂ​ലൈ മൂ​ന്നി​ന്

ടി​ക്ക​റ്റ് ഒ​രു ടോ​ക്ക​ൺ എ​ന്ന സാ​മൂ​ഹി​ക സ​ന്ദേ​ശ​വു​മാ​യി ബോ​ളാ​ഗോ​ളം ജൂ​ലൈ മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ജു​നൈ​സ് കാ​പ്പ് ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ൽ പ​ന്ത് ത​ട്ടു​മ്പോ​ൾ ഉ​യ​രു​ന്ന​ത് ക​ളി ആ​വേ​ശം മാ​ത്ര​മ​ല്ല, മ​നു​ഷ്യ​രു​ടെ സ്വ​പ്ന​ങ്ങ​ളും വേ​ദ​ന​ക​ളും ബ​ന്ധ​ങ്ങ​ളും കൂ​ടി​യാ​ണ്. ആ ​സ്പ​ന്ദ​ന​ങ്ങ​ളെ​യാ​ണ് ബോ​ളാ​ഗോ​ളം എ​ന്ന ച​ല​ച്ചി​ത്രം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി പ​ക​ർ​ത്തു​ന്ന​ത്. യു​വ ത​ല​മു​റ​യെ പ​രി​വ​ർ​ത്തി​പ്പി​ച്ച ഐ​സ്‌​ലാ​ന്‍ഡി​നെ​ക്കു​റി​ച്ചു​ള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട്, നാ​ട്ടി​ലെ യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി, മു​ത്തു​വും തൊ​ത്തു​വും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ലൂ​ടെ, ക​ളി കാ​ര്യ​മാ​കു​ന്ന ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഫു​ട്ബോ​ളി​ന്‍റെ ആ​ത്മാ​വും ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ നൊ​മ്പ​ര​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ക​ളി​യും ജീ​വി​ത​വും പ​ര​സ്പ​രം പാ​സ് ‌ ചെ​യ്ത്‌ കാ​ഴ്ച​യു​ടെ വ​ല കു​ലു​ക്കു​ന്ന ചി​ത്രം കു​ടും​ബ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.ആ​ന്‍റ​ലോ​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൽ സ​ലീം പി.​ടി. നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഖി​ൽ പ്ര​ഭാ​ക​ർ,…

Read More

‘കാ​ൻ​സ​റാ​ണ് അ​റി​ഞ്ഞി​ട്ടും കി​ച്ചു കാ​ണാ​ൻ വ​ന്നി​ല്ല, എ​നി​ക്കൊ​രു കു​ഞ്ഞു​ണ്ട്, ഒ​രാ​ഴ്ച​യാ​യി അ​വ​നൊ​ന്ന് ചി​രി​ച്ചി​ട്ട്’: റി​തു​ലി​നെ ഓ​ർ​ത്ത് വി​തു​മ്പി രേ​ണു സു​ധി

കാ​ൻ​സ​റാ​ണ് അ​റി​ഞ്ഞി​ട്ടും ത​ന്നെ കാ​ണാ​ൻ കി​ച്ചു വന്നിട്ടില്ലെന്ന് രേണു സുധി. താൻ എ​ന്ത് ദ്രോ​ഹം ചെ​യ്തി​ട്ടാ​ണ് ഈ ​അ​വ​ഗ​ണ​ന​യെ​ന്ന് അ​റി​യി​ല്ലെ​ന്നും പ​തി​നൊ​ന്ന് വ​യ​സ് തൊ​ട്ട് നോ​ക്കി​യ കു​ട്ടി​യാ​യി​ട്ടും അ​വ​നൊ​ന്ന് തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും രേ​ണു പ​റ​യു​ന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് രേണു ഇക്കാര്യം പറഞ്ഞത്. ‘‘ഞാ​ന്‍ എ​ന്ത് ദ്രോ​ഹം ചെ​യ്തി​ട്ടാ​ണെ​ന്ന് അ​റി​യി​ല്ല. ഞാ​നൊ​രു പ​തി​നൊ​ന്ന് വ​യ​സ് തൊ​ട്ട് നോ​ക്കി​യൊ​രു കു​ട്ടി​യു​ണ്ട്. അ​വ​ന്‍ ഇ​തു​വ​രെ തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല. ഞാ​നി​ത് പ​റ​ഞ്ഞാ​ല്‍ വ​ലി​യ വി​വാ​ദ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ വി​വാ​ദം ആ​ക്കാ​ൻ പ​റ​ഞ്ഞ​ത​ല്ല. അ​വ​നോ​ട് എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല. ക്ഷ​മി​ക്കു​ക. ആ​രും അ​ത് വി​വാ​ദ​മാ​ക്ക​രു​ത്. എ​ന്‍റെ റി​ത​പ്പ​ന്‍ എ​ന്നെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു​പാ​ട് പേ​ര് എ​ന്നോ​ട് കി​ച്ചു വ​ന്നോ​ന്ന് ചോ​ദി​ച്ചു. ഇ​ല്ല വ​ന്നി​ട്ടി​ല്ല. വ​ന്നു എ​ന്ന​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​യി​രു​ന്നു. എ​ന്തോ ആ​ക​ട്ടെ, കി​ട​ക്ക​യി​ല്‍ കി​ക്കു​മ്പോ​ള്‍ ഒ​ന്ന് വ​ന്ന് കാ​ണാ​ന്‍ ആ​ര്‍​ക്കാ​ണേ​ലും ആ​ഗ്ര​ഹം കാ​ണി​ല്ലേ? എ​ത്ര​യോ…

Read More

‘ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ പേ​രി​ൽ അ​ക്കാ​ദ​മി തു​ട​ങ്ങു​ന്ന പ്ര​ഖ്യാ​പ​നം ഒ​രു​പാ​ടു ത​ല​മു​റ​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​ണ്, മു​ഴു​വ​ൻ ക്രെ​ഡി​റ്റും മു​ഖ്യ​മ​ന്ത്രി​ക്ക്’: ഔ​സേ​പ്പ​ച്ച​ൻ

ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ പേ​രി​ൽ അ​ക്കാ​ദ​മി തു​ട​ങ്ങു​ന്ന പ്ര​ഖ്യാ​പ​നം ഒ​രു​പാ​ടു ത​ല​മു​റ​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ. ജോ​ൺ​സ​ൺ മാ​ഷ് അ​ക്കാ​ദ​മി​യു​ടെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. ഒ​രു​പാ​ടു കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​യി​രു​ന്നു ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ മ്യൂ​സി​ക് അ​ക്കാ​ദ​മി. തൃ​ശൂ​രി​ൽ വ​ന്ന​പ്പോ​ൾ ഞാ​ൻ ആ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. സാ​ധാ​ര​ണ രാ​ഷ്്ട്രീ​യ​ക്കാ​ർ കേ​ട്ടു മ​റ​ക്കു​ന്ന​തു​പോ​ലെ എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം എ​ന്നെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​ത് ഓ​ർ​മ​യു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​ത് ന​ട​പ്പാ​ക്കു​മെ​ന്നു ബോ​ധ്യ​മാ​യി. സം​ഗീ​ത​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് അ​ക്കാ​ദ​മി പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വ​ടു-The Scar ജൂ​ലൈ മൂ​ന്നി​ന്

ടി.​ജി. ര​വി, ശ്രീ​ജി​ത്ത് ര​വി, ശി​വ​ജി ഗു​രു​വാ​യൂ​ർ, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, ആ​ര്യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്കാ​വ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത വ​ടു-The Scar ജൂ​ലൈ മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. നീ​ലാം​ബ​രി പ്രൊ​ഡ​ക്ഷ​ൻ​സ് , വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യാ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റി​ൽ മു​ര​ളി നീ​ലാം​ബ​രി, ഡോ. ​മ​നോ​ജ് ഗോ​വി​ന്ദ​ൻ, പ്ര​ദീ​പ്കു​മാ​ർ, മോ​ഹ​ന​ൻ കൂ​നി​യേ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​പി​ൻ ച​ന്ദ്ര​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു. മു​ര​ളി നീ​ലാം​ബ​രി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ന​വാ​ഗ​ത​നാ​യ പി.​ഡി. സൈ​ഗാ​ൾ സം​ഗീ​തം പ​ക​രു​ന്ന നാ​ലു ഗാ​ന​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ഡി​റ്റ​ർ- ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​വി വാ​സു​ദേ​വ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- ബാ​ലാ​സാ​ഗ​ർ,അ​ഞ്ചി​ത, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് ബി​ജി​എം- നി​ഖി​ൽ കെ. ​മോ​ഹ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ശ്രീ​കു​മാ​ർ പ്രി​ജി, ക​ല- വി​നീ​ഷ് ക​ണ്ണ​ൻ. പ​ര​സ്യ​ക​ല-​വി​ഷ്ണു രാ​മ​ദാ​സ്, ഷാ​ജി പാ​ലൊ​ളി,…

Read More

കേ​ട്ട​തെ​ല്ലാം ശ​രി… മെ​റ്റേ​ണി​റ്റി ലീ​വി​ന് പോ​വു​ക​യാ​ണെ​ന്ന് സാ​മ​ന്ത

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​യി​രു​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത​യു​ടെ വി​വാ​ഹം. സം​വി​ധാ​യ​ക​നാ​യ രാ​ജ് നി​ദി​മൊ​രു​വും സാ​മും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​തി​നു മു​ന്‍​പ് പ്ര​ച​രി​ച്ചി​രു​ന്നു. യാ​ത്ര​ക​ളി​ലും സി​നി​മാ സം​ബ​ന്ധി​യാ​യ പ​രി​പാ​ടി​ക​ളി​ലേ​ക്കു​മെ​ല്ലാം ഇ​രു​വ​രും ഒ​ന്നി​ച്ചാ​യി​രു​ന്നു എ​ത്തി​യ​ത്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു സാ​മ​ന്ത ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​നു പി​ന്നാ​ലെ സാ​മ​ന്ത ക​ടു​ത്ത ഡി​പ്ര​ഷ​നി​ലാ​യി​രു​ന്നു. ശാ​രീ​രി​ക​മാ​യും പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. എ​ല്ലാം ത​ക​ര്‍​ന്നു ക​ഴി​യു​ന്ന സ​മ​യ​ത്ത് ആ​ശ്വാ​സ​വു​മാ​യി രാ​ജ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ തു​ട​ങ്ങി​യ ബ​ന്ധ​മാ​യി​രു​ന്നു വി​വാ​ഹ​ത്തി​ലേ​ക്കെ​ത്തി​യ​ത്. ര​ണ്ടാം വി​വാ​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സാ​മ​ന്ത വി​വാ​ഹ ശേ​ഷ​വും അ​ഭി​ന​യ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു സാ​മ​ന്ത. ഏ​റ്റെ​ടു​ത്ത പ്രൊ​ജ​ക്ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു ഹ​ണി​മൂ​ണ്‍ യാ​ത്ര. തി​ര​ക്കി​നി​ട​യി​ലും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ സി​നി​മാ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത മാ ​ഇ​ന്‍റി ബം​ഗാ​രം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ന്നു നേ​ടി​യ​ത്. ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം.…

Read More

അ​രൂ​പി ജൂ​ലൈ മൂ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

പു​ണ​ർ​തം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ദീ​പ്‌ രാ​ജ് നി​ർ​മി​ച്ച് അ​ഭി​ലാ​ഷ് വാ​രി​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​രൂ​പി ജൂ​ലൈ മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വൈ​ശാ​ഖ് ര​വി, ബോ​ളി​വു​ഡ് ഫെ​യിം നേ​ഹാ ചൗ​ള, സാ​ക്ഷി ബ​ദാ​ല, ജോ​യ് മാ​ത്യു, സി​ന്ധു വ​ർ​മ, അ​ഭി​ലാ​ഷ് വാ​ര്യ​ർ, കി​ര​ൺ രാ​ജ്, ആ​ദി​ത്യ രാ​ജ്, മാ​ത്യു രാ​ജു, ക​ണ്ണ​ൻ സാ​ഗ​ർ, എ.​കെ. വി​ജു​ബാ​ൽ, നെ​ബു എ​ബ്ര​ഹാം, വി​ന​യ്, ആ​ന്‍റ​ണി ഹെ​ൻ​റി, വി​ഷ്ണു കാ​ന്ത്, വൈ​ഷ്ണ​വ്, ജോ​ജോ ആ​ൻ​റ​ണി, സു​ജ റോ​സ്, ആ​ൻ മ​രി​യ, അ​ഞ്ജ​ന മോ​ഹ​ൻ, രേ​ഷ്മ, സം​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.​അ​മ​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ബി. ​കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​റി​ന്‍റെ സം​ഗീ​തം. എ​ഡി​റ്റിം​ഗ്-​വി. ടി. ​വി​നീ​ത്. ക​ലാ​സം​വി​ധാ​നം- മ​ഹേ​ഷ് ശ്രീ​ധ​ർ, വ​സ്ത്രാ​ല​ങ്കാ​രം- ഷാ​ജി കൂ​ന​ൻ കൂ​ന​മാ​വ്, മേ​ക്ക​പ്പ്- ജി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ, പ്രൊ​ഡ​ക്ഷ​ൻ…

Read More

മ​ദ്യ​പി​ച്ച് സ്റ്റേ​ജി​ന് മു​ന്നി​ൽ വ​രും, ഡാ​ൻ​സ് ചെ​യ്യും! സ്റ്റേ​ജ് ഷോ​യി​ലെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് സാ​നി​യ ഇ​യ്യ​പ്പ​ൻ

മ​ല​യാ​ള സി​നി​മ​യി​ലെ ജെ​ൻ​സി നാ​യി​ക​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ഡാ​ൻ​സ​റെ​ന്ന നി​ല​യി​ൽ കു​ട്ടി​ക്കാ​ലം മു​ത​ലേ സാ​നി​യ പ്ര​ശ​സ്ത​യാ​ണ്. വി​ദേ​ശ ഷോ​ക​ളാ​ണ് ഇ​ന്ന് സാ​നി​യ കൂ​ടു​ത​ലും ചെ​യ്യാ​റ്. കൂ​ടു​ത​ൽ ഷോ​ക​ൾ വി​ദേ​ശ​ത്തു ചെ​യ്യാ​നു​ള്ള കാ​ര​ണം ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ഞാ​ൻ നാ​ട്ടി​ൽ ഡാ​ൻ​സ് ഷോ​ക​ൾ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ന​ല്ല ഷോ​ക​ൾ വ​ര​ണ്ടേ. ഡാ​ൻ​സ് ഷോ ​ആ​കു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ടം നോ​ക്ക​ണം. എ​ങ്ങ​നെ​യാ​യി​രി​ക്കും അ​വി​ട​ത്തെ സാ​ഹ​ച​ര്യ​മെ​ന്നും. അ​ല്ലെ​ങ്കി​ൽ എ​ന്തി​നു വേ​ണ്ടി​യു​ള്ള പ​രി​പാ​ടി​ക്കാ​ണ് ഡാ​ൻ​സ് ചെ​യ്യു​ന്ന​തെ​ന്നു നോ​ക്ക​ണം. കോ​ർ​പ​റേ​റ്റീ​വ് ഇ​വ​ന്‍റു​ക​ളി​ൽ കു​റേ നാ​ൾ മു​മ്പ് ‍ഡാ​ൻ​സ് ചെ​യ്യാ​ൻ പോ​യി​ട്ട് അ​വ​ർ ആ​ൽ​ക്ക​ഹോ​ൾ സെ​ർ​വ് ചെ​യ്തു. ഒ​രു പോ​യി​ന്‍റ് ക​ഴി​ഞ്ഞാ​ൽ സ്റ്റേ​ജി​ന്‍റെ മു​ന്നി​ൽ വ​ന്ന് ഡാ​ൻ​സ് ചെ​യ്യും. ഞാ​ൻ അ​തി​ൽ കം​ഫ​ർ​ട്ട​ബി​ൾ അ​ല്ല. ന​മ്മ​ൾ ചെ​യ്യു​ന്ന കാ​ര്യ​ത്തെ ബ​ഹു​മാ​നി​ച്ച​ല്ലേ ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യൊ​രു വേ​ദി​ക്കു മു​മ്പി​ൽ ഡാ​ൻ​സ് ക​ളി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല‍. അ​ങ്ങ​നെ​യാ​ണ് ഷോ​ക​ൾ…

Read More

അ​മ്മ​യി​ലെ പൊ​ട്ടി​ത്തെ​റി: ‘എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും കാ​ത്തി​രി​ക്ക​ണം’; മ​മ്മൂ​ട്ടി

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ പൊ​ട്ടി​ത്തെ​റി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​മ്മൂ​ട്ടി. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കു​മെ​ന്നും കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യു​ടെ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More