38 വര്‍ഷം മുന്‍പാണ് ഞാന്‍ പ്രിയേട്ടനുമായി ഒന്നിച്ച് ജോലി ചെയ്തത്. അദ്ദേഹത്തിനൊപ്പം വീണ്ടും ഒരു ജ്വല്ലറിയുടെ പരസ്യചിത്രത്തിൽ ജോലി ചെയ്യാനായതില്‍ ഒത്തിരി സന്തോഷം. ആ നിമിഷങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചു. ഞങ്ങളൊന്നിച്ച് അവസാനം ചെയ്ത സിനിമ ചിത്രം ആയിരുന്നു. കല്യാണിയുടെ അമ്മയായാണ് ഞാന്‍ ഇത്തവണ അഭിനയിക്കുന്നത്. റീലിലും റിയലായും കല്യാണിയുടെ അമ്മ, ഒത്തിരി സന്തോഷം. പ്രിയേട്ടന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നോട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമല്ലേ, ടെന്‍ഷനുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു എന്റെ മറുപടി. കാരണം, പ്രിയേട്ടന് എന്നെ അറിയാം. എന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങള്‍ വരെ അദ്ദേഹത്തിന് അറിയാവുന്നതാണ്. എന്നെ ഏറ്റവും ഭംഗിയായി പ്രസന്റ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോള്‍ അവളുടെ നല്ലതും, ചീത്തയുമായ സ്വഭാവങ്ങള്‍ എനിക്കറിയാമെന്ന് തമാശയായി പറഞ്ഞിരുന്നു. സെറ്റിലെത്തിയപ്പോള്‍ എനിക്ക് നൊസ്റ്റാള്‍ജിയ ആയിരുന്നു തോന്നിയത്. എന്റെ സന്തോഷക്കണ്ണീര് അടക്കിപ്പിടിക്കാന് ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു.…
Read MoreCategory: Movies
എല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റില്‍ പ്രദര്ശിപ്പിക്കാനുള്ളതല്ലെന്ന് ബിന്നി സെബാസ്റ്റ്യൻ
വിദേശത്ത് മെഡിസിന് പഠിച്ച വിദ്യാര്‍ഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങള്‍, എംബിബിഎസ് ബിരുദം നേടിയെടുക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, എഫ്എംജിഇ പരീക്ഷ പാസായത്, അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ എന്ന നിലയിലുള്ള എന്റെ ജീവിതം ഇതിനെക്കുറിച്ചൊന്നും ഞാന്‍ ഇതുവരെ എവിടെയും തുറന്നുപറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കും എന്നെ ഒരു നടി എന്ന നിലയിലാണ് അറിയാവുന്നത്. എന്നാല്‍ ഒരു ഡോക്ടറായി മാറാന്‍ ഞാന്‍ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും അവസാനിക്കാത്ത ഡ്യൂട്ടികളും ത്യാഗങ്ങളും പരാജയങ്ങളും ഒപ്പം രോഗികളെ പരിചരിക്കാന്‍ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് വാക്കുകള്‍ക്ക് അതീതമായി എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ഒരു അംഗീകാരത്തിനായി ഞാന്‍ ഒരിക്കലും എന്റെ പദവി ഉപയോഗിക്കുകയോ എന്നെ ഒരു ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ല. രോഗികളുടെ വിശ്വാസവും അവരെ സേവിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ്…
Read Moreഅവാർഡുകൾ വാരിക്കൂട്ടിയ റോട്ടൻ സൊസൈറ്റി 19ന് റിലീസ്
ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ (Found Footage) ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ മലയാള ചലച്ചിത്രം ‘റോട്ടൻ സൊസൈറ്റി’ (Rotten Society) അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ (America Book of Records) ഇടം നേടിയിരിക്കുന്നു. ചിത്രം പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ പി ഓ വി ഹൊറർ (POV Horror) വഴി ജൂലായ് 19ന് ഔദ്യോഗികമായി റിലീസ് ചെയ്യും. സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. എസ്. ജിഷ്ണുദേവാണ്. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമിച്ച ചിത്രത്തിൽ ടി. സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ,…
Read More‘നിങ്ങളും ആ പവർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലേ,നടി ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? അന്നും നിങ്ങൾ ആ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ’: ശ്വേത മേനോനെതിരെ ഭാഗ്യലക്ഷ്മി
കൊച്ചി: അമ്മ സംഘടനയിലെ തർക്കത്തിനു പിന്നാലെ ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? അന്നും നിങ്ങൾ ആ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ? അവൾക്ക് വേണ്ടി ശബ്ദമുയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കേരളം കണ്ടില്ലന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ശ്രീമതി ശ്വേത മേനോൻ,വീണ്ടും വീണ്ടും പരിഹസിക്കപ്പെടുകയാണ് നിങ്ങൾ. പവർ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളും. അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? അന്നും നിങ്ങൾ ആ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ? അവൾക്ക് വേണ്ടി ശബ്ദമുയർത്തിയോ?ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കേരളം കണ്ടില്ല.. എന്നും comfort zone ൽ നിന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നില്ലേ?…
Read Moreപയ്യെ, പയ്യെ, മാറണം; മനഃസമാധാനമെങ്കിലും കിട്ടുമല്ലോയെന്ന് സീമ ജി നായർ
എന്തു ചെയ്താലും കുറ്റം, പറഞ്ഞാലും കുറ്റം. ചിലപ്പോള്‍ മനസ് മടുക്കുന്നു. ഒന്നും മിണ്ടാതെ, ആരെയും ശ്രദ്ധിക്കാതെ, അവനവന്റെ കാര്യം നോക്കിയിരുന്നാല്‍ ആരോഗ്യമെങ്കിലും മിച്ചം കിട്ടും. സിദ്ധുവിന്റെ മരണശേഷം വീട്ടില്‍ വരുമ്പോളാണ്, എന്നെ സ്നേഹിക്കുന്നവര്‍ പറഞ്ഞത് സീമ ഇതൊക്കെ നിര്ത്തു. നിന്റെ ആരോഗ്യം പോകുന്നു, നീ എന്തിനാണ് എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന്. ഒരു സഹായം ചെയ്താല്‍ അതവിടെ അവസാനിപ്പിക്കു, പിന്നെ അവര്ക്കെന്തായി, അവര്‍ എങ്ങനെ പോകുന്നു എന്നൊന്നും നീ ചിന്തിക്കേണ്ടയെന്ന്. ഒരര്‍ഥത്തില്‍ അതു ശരിയാണ്, അവരുടെ വേദനകള്‍ എന്റെ വേദനകളായി മാറുമ്പോള്‍, അവരെക്കാളും കൂടുതല്‍ എന്നെ അത് ബാധിക്കുന്നു, ആരെയും പാതിയില്‍ നിര്‍ത്തി പോകാന്‍ മനസ് അനുവദിക്കുന്നില്ല. പയ്യെ, പയ്യെ, മാറണം. അതിനുള്ള ശ്രമത്തിലാണ്. ഒന്നും ചെയ്യാതെ ഇരിക്കുന്നവര്‍ക്ക് മനഃസമാധാനമെങ്കിലും കിട്ടും. ഇപ്പോള്‍ ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ലാത്ത അവസ്ഥ. ജോലി ചെയ്താലല്ലേ ജീവിക്കാന്‍ പറ്റു, അപ്പോള്‍…
Read Moreതിരുച്ചിറപ്പള്ളിയിൽ മത്സരിക്കാനില്ല
തമിഴ്നാട് മുഖ്യമന്ത്രി ഒഴിഞ്ഞ, വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍നിന്നു മത്സരിക്കാനില്ല. വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതൽ അദ്ദേഹത്തിനുവേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചും, പാർട്ടി രൂപവത്കരിച്ചപ്പോൾ താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവർത്തകരുണ്ട്. ആ മരത്തിന്റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളർത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാൾ വന്ന് അതു തട്ടിയെടുക്കുന്നതു ശരിയല്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് എന്റെ നയം. -രാഘവ ലോറൻസ്
Read More“കരുതൽ’ ഒറ്റിറ്റിയിൽ മികച്ച പ്രതികരണം
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുകയും പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും കാമറയും കൈകാര്യം ചെയ്ത “കരുതൽ’ സിനിമയ്ക്ക് ഒറ്റിറ്റിയിൽ മികച്ച സ്വീകാര്യത. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തിയറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ “കരുതലിന്’ “Best Film with Social Relevance’ വിഭാഗത്തിൽ ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. ചിത്രം ഇപ്പോൾ “First Shows” OTT യിൽ റിലീസ് ചെയ്തിരിക്കുന്ന കരുതൽ കാണാൻ www.firstshows.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. മികച്ച പ്രേക്ഷകപ്രശംസ ലഭിച്ച കരുതൽ, കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിനു പുറമെ യുഎസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക, അയർലൻഡ്…
Read Moreറൺവീറിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കല്യാണി പ്രിയദർശൻ
സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ ഒരുക്കുന്ന രൺവീർ സിംഗ് നായനാകുന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. 300 കോടി ബജറ്റിൽ ഒരുക്കുന്ന പ്രളയ് എന്ന സർവൈവൽ ത്രില്ലർ വിചിത്രരൂപികൾക്കിടയിൽ പെട്ടുപോകുന്ന ദന്പതികളുടെ കഥയാണ് പറയുന്നത്. തകർന്നടിഞ്ഞ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണു കഥ. വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓസ്ട്രേലിയയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ. 2013ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണു തുടക്കം. 2016ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017ൽ റിലീസായ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി. 2020ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലോകഃ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തോടെ പാൻ ഇന്ത്യൻ താരമായി…
Read More‘അമ്മ’യില്‍ തമ്മിലടി രൂക്ഷം: അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയലും; ശ്വേതയ്ക്കും കുക്കുവിനുമെതിരേ ഗുരുതരമായ ആരോപണങ്ങളുമായി നടിമാര്‍
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്. സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. ‘പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്…രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു. മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍…
Read Moreതന്റെ ശരീരഭാഗങ്ങളെ ഫോക്കസ് ചെയ്യുന്നു; പപ്പരാസികള്ക്കു നേരേ പൊട്ടിത്തെറിച്ച് നേഹ
തന്നെ പിന്തുടര്ന്നെത്തിയ പപ്പരാസികള്‍ക്ക് നേരേ പൊട്ടിത്തെറിച്ചു ബോളിവുഡ് നടി നേഹ ധൂപിയ. മുംബൈയില്‍ ഒരു ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നേഹ. അതിനിടയിലായിരുന്നു സംഭവം. തന്റെ ശരീരഭാഗങ്ങളെ ഫോക്കസ് ചെയ്ത് പപ്പരാസികൾ ചിത്രങ്ങളെടുത്തതാണ് നേഹയെ ചൊടിപ്പിച്ചത്. അപമാനപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളൊന്നും എടുക്കരുത് എന്ന് അഭ്യര്‍ഥിച്ചിട്ടും ആരും ഗൗനിക്കുന്നുണ്ടായിരുന്നില്ല. താരങ്ങള്‍ വരുമ്പോള്‍ ഫോട്ടോയും, വീഡിയോയും എടുക്കുന്നത് സ്വഭാവികമായ കാര്യമാണ്. മാന്യതയുടെ അതിര്‍വരമ്പുകള്‍ കൈവിടാത്ത തരത്തിലായിരിക്കണം കവറേജ്. വളരെ മോശമായ തരത്തിലായിരുന്നു അവര്‍ വീഡിയോ എടുത്തത്. അവരോട് വീണ്ടും വീണ്ടും പറഞ്ഞിട്ടും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ബാക്ക് ഷോട്ടുകളായിരുന്നു അവരൊക്കെ കൂടുതലും എടുത്തത്. അതാണ് താന്‍ ചൂടായത്- നേഹ പറഞ്ഞു. നിരവധി പേരാണ് നേഹയെ പിന്തുണച്ച് എത്തിയത്. കരിയറിലെ തുടക്ക കാലത്ത് വളരെ മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് താനെന്നു നേഹ മുന്‍പു പറഞ്ഞതു വലിയ വാർത്തയായിരുന്നു. പത്തു വര്‍ഷത്തോളം ഒന്നു ചിരിക്കാന്‍ പോലും പറ്റാത്ത…
Read More