ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി. അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു. അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം… കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്. കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം. അവര്ണനീയം…
Read MoreCategory: RD Special
ദുരൂഹതകളുടെ വാതിൽ തുറന്ന് അസ്ഥികൾ
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതോടെ ഇരുൾ മൂടിക്കിടക്കുന്ന വനഭൂമിക്കുള്ളിലെ ദുരൂഹതകളോരോന്നായി മറനീക്കി പുറത്തുവരികയാണ്. പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ മറവുചെയ്ത ഇടങ്ങളാണെന്നു കാണിച്ചുനൽകിയ 13 പോയിന്റുകളാണ് ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയത്. ഇതിൽ ഓരോ സ്ഥലവും കുഴിച്ചു പരിശോധിക്കാനാണ് തീരുമാനം. എന്നാൽ, നേത്രാവതി പുഴക്കരയോടു ചേർന്ന് ആദ്യം അടയാളപ്പെടുത്തിയ അഞ്ചിടങ്ങളും പത്തടിയോളം ആഴത്തിൽ കുഴിച്ചുനോക്കിയിട്ടും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കിട്ടിയില്ല. ധർമസ്ഥലയിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ ഒരുങ്ങിയിറങ്ങിയവർക്ക് ആദ്യഘട്ടത്തിൽ ഇത് വലിയ നിരാശയായി. പക്ഷേ ഈ അനിശ്ചിതാവസ്ഥ അധികമൊന്നും നീണ്ടില്ല. പരിശോധനയുടെ മൂന്നാംദിവസം പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോൾ കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. കാലപ്പഴക്കം മൂലം ദ്രവിച്ച് പലവഴിക്കായി ചിതറിത്തുടങ്ങിയിരുന്നെങ്കിലും കൂടുതൽ ഭാഗങ്ങളും വീണ്ടെടുക്കാനായി. പക്ഷേ ഇതൊരു പുരുഷന്റെ അസ്ഥികൂടമാണെന്നാണ്…
Read Moreഅനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ ഓർമകൾക്ക് ഇന്ന് 45 വയസ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രതിഭാശാലിയും പ്രശസ്തനും ജനപ്രിയനുമായ അനശ്വരഗായകൻ മുഹമ്മദ് റാഫിയുടെ ഓർമകൾക്ക് ഇന്ന് 45 വർഷം. ഹാജി അലി മുഹമ്മദിന്റെയും അല്ലാഹ് റഖീ ബായിയുടെയും അഞ്ചാമത്തെ മകനായി 1924 ഡിസംബർ 24ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ കോട്ല സുൽത്താൻ സിംഗ് എന്ന ഗാമത്തിലായിരുന്നു റാഫിയുടെ ജനനം. 1980 ജൂലൈ 31ന് ഹൃദയാഘാതത്തെത്തുടർന്ന് ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി ഈ ലോകത്തോടു വിടപറഞ്ഞു. ഫീക്കോ എന്ന വിളിപ്പേരുള്ള റാഫി തന്റെ നാടായ കോട്ല സുൽത്താൻ സിംഗ് വീഥികളിൽ അലഞ്ഞുതിരിഞ്ഞ ഫക്കീറിന്റെ കീർത്തനങ്ങൾ അനുകരിച്ചു പാടുമായിരുന്നു. പ്രശസ്ത സംഗീതഞ്ജരായ ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, ഉസ്താദ് ഗുലാം അലി ഖാൻ എന്നിവരുടെ കീഴിലാണ് റാഫി ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. ഒരു ദിവസം റാഫിയും റാഫിയുടെ സഹോദരീഭർത്താവായ ഹമീദും സൈഗാളിന്റെ സംഗീതപരിപാടി കേൾക്കാൻ പോയി. വൈദ്യുതി തടസം കാരണം സൈഗാൾ…
Read Moreഅവസാനിക്കുന്നില്ല അടിമപ്പണി
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കുന്നില്ല. സവര്‍ണ ജന്മികളായ സൗക്കാര്മാരുടെ തോട്ടങ്ങളിലെ ആവര്‍ത്തിക്കുന്ന ദുരൂഹമരണങ്ങളുടെ ചുരുള്‍ നിവരുന്നുമില്ല. പട്ടിണിയും പരിവട്ടവും ഒഴിയാത്ത വയനാട്ടിലെ ഗോത്രവാസികള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെത്തി ഭൂവുടമകള്‍ക്ക് അടിമവേല ചെയ്യുകയാണ്. കഠിനവേലയും മര്‍ദനവും ദുരൂഹമരണങ്ങളുമൊക്കെ കാലങ്ങളായി തോട്ടങ്ങളില്‍ നടമാടുന്നു. ഇഞ്ചിയും മഞ്ഞളും നെല്ലും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ അരണ്ട വെളിച്ചമുള്ള കുടുസു മുറികളില്‍ അധസ്ഥിത തൊഴിലാളികളുടെ നൊമ്പരവും നെടുവീര്‍പ്പും പുറംലോകം അറിയുന്നില്ല. ചോറും അല്പം കറിയുമാണ് ഇവരുടെ ഭക്ഷണം. കാട്ടുചോലകളിലാണ് കുടിവെള്ളം. ഒരിടത്തും ശൗചാലയങ്ങളില്ല. ചില തോട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കുഞ്ഞുങ്ങളുമുണ്ടാകും. രാവിലെ പണിക്കിറങ്ങിയാല്‍ നേരം ഇരുളുമ്പോഴാണ് ജോലി തീരുക. കുടകില്‍ ജീവിതം ഹോമിക്കുന്നതേറെയും വയനാട്ടില്‍ കിടപ്പാടം ഇല്ലാത്ത പണിയ, കാട്ടുനായ്ക്ക, അടിയ ഗോത്രവിഭാഗക്കാരാണ്. മുന്‍കാലങ്ങളില്‍ നാട്ടില്‍ കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ്…
Read Moreസഞ്ചാരികളുടെ പറുദീസയായി വടക്കാഞ്ചേരി; ചിറകളുടെയും വെള്ളക്കെട്ടുകളുടെയും സൗന്ദര്യം നുകരാം
വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്… ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍. കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം. പേരപ്പാറ ചെക്ക് ഡാം വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത്…
Read Moreനെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…
കൊയിലാണ്ടി: ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്. ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി. ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ…
Read Moreആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ചിത്രശലഭങ്ങളുടെ കൂടാരം. കുടക് മലനിരകൾ താണ്ടി ചിറകിട്ടടിച്ച് ആറളം വന്യജീവി സങ്കേതത്തിലേക്ക് പറന്നെത്തുന്ന ഒരുപറ്റം ചിറകുകളിൽ ചായം പൂശിയ പ്രകൃതിയുടെ കൂട്ടുകാർ. ഇണചേർന്നും പാറിപ്പറന്നും മനുഷ്യർക്ക് കൗതുകമായി കാലം തെറ്റാതെ അവർ ഒന്നിച്ചു പറന്നെത്തും. ആറളത്തെ ചിത്രശലഭ പഠനത്തിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. പൂമ്പാറ്റകൾക്കൊപ്പം ഒരുകൂട്ടം ചിത്രശലഭ സ്നേഹികളും മുടങ്ങാതെ ആറളത്തേക്ക് എത്തും. പുതിയ വിരുന്നുകാരെയും നിത്യ സന്ദർശകരെയും തരം തിരിച്ചുള്ള പഠനത്തിന് എത്തുന്നവർ. ചിത്രശലഭങ്ങളുടെ സങ്കേതം ആറുകളുടെ അകമായ ആറളം ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ചീങ്കണ്ണി പുഴയും ബാവലിയും സമ്പുഷ്ടമാക്കുന്ന ആറളം വന്യജീവി സങ്കേതത്തെ ചിത്രശലഭങ്ങളുടെ സങ്കേതമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ആറളം വന്യ ജീവി സങ്കേതവും ചിറകുവിരിച്ച് പറക്കുകയാണ്. കാൽനൂറാണ്ടായി തുടർന്നുവരുന്ന ശലഭ സ്നേഹികളുടെ കൂട്ടായ്മയിൽ നടന്നുകൊണ്ടിരിക്കുന്ന…
Read Moreമഴക്കാലം ഇപ്പോൾ അലര്‍ട്ടുകളുടെ കാലം; മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകൾ; ശ്രദ്ധിച്ച് ജാഗ്രതയോടെയിരിക്കാം
റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുടെ കാലമാണിത്. മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകള്‍. മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെയായിരിക്കാം. യെല്ലോ അലര്‍ട്ട് മഴയുടെ ലഭ്യത 64.4 മി.മീ. മുതല്‍ 124.4 മീ.മീ. വരെ പെയ്യാനുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. മഴ ശക്തിപ്പെടുമ്പോള്‍ നല്കുന്ന ആദ്യഘട്ട ജാഗ്രതയാണ് ഇത്. യെല്ലോ അലര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗരൂകരായിരിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ജാഗ്രതാ നിര്‍ദേശമാണ് ഓറഞ്ച് അലര്‍ട്ട്. 124.5 മി.മീ. മുതല്‍ 244.4 മി.മീ. വരെ മഴ പെയ്യാം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതി നും കുളിക്കുന്നതിനും വിലക്കുണ്ടാകും. ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ മലയോര യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിക്കും. റെഡ് അലര്‍ട്ട് 244.4 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യാം. മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് വലിയ സാധ്യത. അപകടസാധ്യതയുള്ള പ്രദേശത്തെ…
Read Moreലോകത്തേയും സഭയെയും വിസ്മയിപ്പിച്ച വലിയ മുക്കുവൻ
2013 മാർച്ച് 13ന് നടന്ന കോണ്‍ക്ലേവിൽ അഞ്ചാം വട്ട വോട്ടെടുപ്പിലാണ് കർദിനാൾ ജോർജ് ബർഗോളിയോ പത്രോസിന്റെ 266-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ക്ലേവിലെ കളികളടക്കം പലതും ലോകത്തോട് തുറന്നു പറഞ്ഞതിലടക്കം അദ്ദേഹം പറഞ്ഞതും പ്രവർത്തിച്ചതുമായ പലതും സഭയുടെ അതുവരെയുള്ള രീതികളിൽനിന്നു വ്യത്യസ്തമായിരുന്നു. ബനഡിക്ട് പാപ്പായുടെ പിൻഗാമിയായി ബർഗോളിയോ മാർപാപ്പയാകാൻ പോകുന്നു എന്ന സൂചന കോണ്‍ക്ലേവിൽ വന്നതോടെ അത് സംഭവിക്കാതിരിക്കുവാൻ കർദിനാളന്മാർക്കിടയിൽ ചിലർ ഒരു കഥ പടർന്ന കാര്യം അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ബഗോളിയോയുടെ ശ്വാസകോശത്തിന് ഗുരുതരരോഗമാണെന്നായിരുന്നു പ്രചരണം. കുട്ടിക്കാലത്തുണ്ടായ ശ്വാസകോശരോഗവുമായി ബന്ധപ്പെട്ടാണു കഥ മെനഞ്ഞത്. നാലഞ്ചു കർദിനാളന്മാർ എങ്കിലും ഇതേക്കുറിച്ച് തന്നോട് വിശദീകരണം ചോദിച്ചതായി ഫ്രാൻസിസ് പാപ്പ പിന്നീടു പറഞ്ഞു. രാജിക്കത്ത് കൊടുത്തു തുടക്കം തെരഞ്ഞെടുക്കപ്പെട്ട രണ്ടുമാസം കഴിഞ്ഞപ്പോൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ താർസിസിയോ ബർത്തോണെക്കു രാജിക്കത്ത് കൈമാറി ഫ്രാൻസിസ് പാപ്പ. ഇതേക്കുറിച്ചും പാപ്പാ പിന്നീടു പറഞ്ഞു: “തെരഞ്ഞെടുക്കപ്പെട്ട…
Read Moreമലയാളത്തിന്റെ വെള്ളിത്തിരയെ ഒരിക്കൽക്കൂടി ഇളക്കിമറിക്കാൻ ആ കുതിരക്കാരൻ വീണ്ടുമെത്തുമ്പോൾ
46 വർഷങ്ങൾക്ക് മുന്‍പ് തൃശൂരിലെ ഒരു തിയറ്ററിൽ നിന്നിറങ്ങിയ പ്രേക്ഷകനോട് ടിക്കറ്റ് എടുക്കാൻ ക്യൂ നിന്നിരുന്ന ഒരാൾ ചോദിച്ചു പടം എങ്ങനെയുണ്ട് – ഞാനിതിപ്പോൾ അഞ്ചാമത്തെ തവണയാണ് കാണുന്നത്.. വേറൊന്നുമില്ല.. ആ കുതിരക്കാരൻ കുതിരയെ മസാജ് ചെയ്യുന്ന ഒരു സീൻ ഉണ്ട്… അതൊന്ന് കാണേണ്ട കാഴ്ചയാണ്.. അതായിരുന്നു അയാളുടെ മറുപടി. അങ്ങനെ പ്രേക്ഷകർ പലതവണ കണ്ട ഒരു സിനിമയായിരുന്നു അത് . ആ പ്രേക്ഷകനെ പോലെ പലരും പറഞ്ഞ ആ രംഗമായിരുന്നു ജയൻ അഭിനയിച്ച ശരപഞ്ജരം എന്ന സിനിമയുടെ ഹൈലൈറ്റ്. കുതിരയെ ജയൻ മസാജ് ചെയ്യുന്ന രംഗം കാണാൻ വേണ്ടി മാത്രം എത്രയോ തവണ ഈ സിനിമ തിയറ്ററിൽ കണ്ടവരുണ്ട്. ജയൻ നായകനായ സിനിമ എന്ന് പറയാൻ ഒരിക്കലുംകഴിയില്ല. കാരണം ഈ സിനിമയിൽ ജയൻ പ്രതിനായകനാണ്. വില്ലനിസത്തിന്റെ മൂർത്തിഭാവം… ആരും വെറുത്തു പോകുന്ന കഥാപാത്രം. ഹരിഹരന്റെ സംവിധാനത്തിൽ…
Read More