മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു അത്. സന്തോഷ്കുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ച പ്രകാരം അവര്‍ അവിടെയെത്തി അത് സന്തോഷ്കുമാറാണെന്ന് തിരിച്ചറിഞ്ഞു. സന്തോഷ്കുമാറിന്റെ കഴുത്തില്‍ രണ്ടു പവന്റെ സ്വര്‍ണമാല ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സന്തോഷ്കുമാറിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണും നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ഇന്‍സ്പെക്ടര്‍ ജയകുമാറും സംഘവും സ്റ്റേഷനില്‍ തിരിച്ചെത്തി. നിര്‍ണായക തെളിവായി ആ ഹോട്ടല്‍ ദൃശ്യങ്ങള്‍ സുജിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. അയാള്‍ ആദ്യം പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് വീണ്ടും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നേര്യമംഗലത്ത് ഏറെനേരം തുടര്‍ന്നതായി കാണിച്ചു. ഈ തെളിവുകളെല്ലാം കാണിച്ച് ചോദ്യം ചെയ്തെങ്കിലും സുജിത്ത് പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറി.…
Read MoreCategory: RD Special
മിസിംഗ് കേസിന്റെ അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം. എറണാകുളം റൂറലിലെ വാഴക്കുളം പോലീസ് സ്റ്റേഷന്റെ ചുമതലയും അദേഹത്തിനായിരുന്നു. 2017 ഏപ്രില്‍ 29ന് വാഴക്കുളം മഞ്ഞള്ളൂര്‍ വില്ലേജ് ചവറ കോളനി ഭാഗത്ത് പേരാലിന് ചുവട്ടില്‍ വീട്ടില്‍ നാരായണന്റെ മകന് രമേശന് ഒരു പരാതിയുമായി വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തി. പെയിന്റിംഗ് ജോലിക്കായി പോയ തന്റെ സഹോദരന് സന്തോഷ്കുമാറി (49)നെ 2017 ഏപ്രില്‍ 28 മുതല്‍ വാഴക്കുളം വികാസ് ഹോട്ടലിനു മുന്നില്‍നിന്ന് കാണാതായി എന്നായിരുന്നു ആ പരാതി. മാന്‍ മിസിംഗിന് കേസെടുത്ത് ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. ദുശീലങ്ങളൊന്നുമില്ലാത്ത ആള് പെയിന്റിംഗ് തൊഴിലാളിയായ സന്തോഷ്കുമാര്‍ ഭാര്യയ്ക്കും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു ആണ്മക്കള്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോടും വിരോധമില്ലാത്തയാള്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിംഗ് ജോലിക്കായി പോകും. അല്പം മദ്യപിക്കുന്നത്…
Read Moreആൻ മരിയയും ആ 40 പേരും
അപ്പു ജെ. കോട്ടയ്ക്കൽ ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ ആൻ മരിയയാണ് ഇത്തരത്തിൽ ഒരു മാതൃകാ വനിതാ സംരംഭകയായി മാറിയിരിക്കുന്നത്. കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കല്ലിടുക്കിൽ ബിൽഡിംഗ്സിലാണ് ആൻ മരിയയുടെ സംരംഭം. സ്വകാര്യ കമ്പനി നിർമിക്കുന്ന സർജിക്കൽ ഗ്ലൗസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി തരംതിരിക്കലാണ് ഈ യൂണിറ്റിൽ ചെയ്തുവരുന്നത്. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ആൻ മരിയയുടെ മേൽനോട്ടത്തിൽ ഈ ജോലികൾ ഇവിടെ നടന്നുവരുന്നു. അടഞ്ഞുകിടന്ന യൂണിറ്റ് ഏറ്റെടുക്കുന്നു പത്ര പരസ്യം കണ്ട് ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുത്തു നടത്താനാണ് 2022 നവംബറിൽ ആൻ മരിയ ആദ്യമായി കൂത്താട്ടുകുളത്ത് എത്തുന്നത്. എട്ടു മാസത്തിൽ അധികം അടഞ്ഞുകിടന്നിരുന്ന ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുക്കുക എന്നുള്ളത് ആൻ മരിയയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും, മുൻപ്…
Read Moreകാലാവസ്ഥാവ്യതിയാനവും മലിനീകരണവും; വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് ഇടിയുന്നു; കാണാതായത് 38 ഇനം മീനുകൾ
റെജി ജോസഫ്കോട്ടയം: കാലാവസ്ഥാവ്യതിയാനവും മലിനീകരണവും വേമ്പനാട് കായലിലെ മത്സ്യസമ്പത്തില്‍ വലിയ ഇടിവുണ്ടാക്കുന്നു. 1980 നുശേഷം 38 ഇനം മത്സ്യങ്ങള്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഈ കായലില്‍നിന്ന് അപ്രത്യക്ഷമായതായി കേരള മത്സ്യ സമുദ്രപഠന സര്‍വകലാശാല വ്യക്തമാക്കി. 155 ഇനം തദ്ദേശിയ മത്സ്യങ്ങള്‍ മുന്പുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം, രാസവളം, കീടനാശിനി, തീരശോഷണം, ലവണാംശം, മലിനീകരണം തുടങ്ങിയ കാരണങ്ങളാല്‍ തനതു ഇനങ്ങള്‍ ഇല്ലാതാകുന്നു. പായല്‍ നിറഞ്ഞതും എക്കലില്‍ ആഴം കുറഞ്ഞതും തണ്ണീര്‍മുക്കം ബണ്ട് വന്നതും മത്സ്യസഞ്ചാരം പരിമിതമാക്കി. തീരശോഷണം മത്സ്യപ്രജനനം പ്രതികൂലമാക്കി. പ്രളയങ്ങളില്‍ കെട്ടുകളിലും മറ്റും വളര്‍ത്തുന്ന വിദേശ മത്സ്യങ്ങള്‍ കടന്നുകയറിയതും തനത് മത്സ്യങ്ങള്‍ക്ക് ഭീഷണിയായി. ഓരോ പതിറ്റാണ്ടിലും പത്തോളം ഇനം മീനുകള്‍ അപ്രത്യക്ഷമാകുന്നതായാണ് നിരീക്ഷണം. ചിലയിനം കടല്‍മത്സ്യങ്ങള്‍ കായലിലേക്കും മീനച്ചിലാറ്റിലേക്കും കടന്നുവരുന്നതായും കണ്ടെത്തി. അതേ സമയം വരാല്, പരല്‍, കരിമീന്‍, തൂളി, കാരി, കൂരി തുടങ്ങിയ പുഴ മത്സ്യങ്ങള്‍ കായല്‍ത്തീരങ്ങളില്‍…
Read Moreവെള്ളവയറൻ കടൽപരുന്തുകൾ ഇനിയെത്ര നാൾ; വംശനാശത്തിന്റെ കാരണം ഞെട്ടിക്കുന്നത്
ശ്രീജിത് കൃഷ്ണൻ വട്ടമിട്ടു പറക്കുന്ന കടൽപരുന്തുകൾ കാലങ്ങളായി കടലിൽ പോകുന്നവർക്ക് മത്സ്യലഭ്യതയുടെ സൂചനയാണ്. കടൽ കാണാനെത്തുന്നവർക്ക് തീരദേശത്തെ മനോഹര കാഴ്ചകളിലൊന്നും. സംസ്ഥാനത്തെ തെക്കൻ തീരദേശങ്ങളിൽ അത് കൂടുതലും ചെമ്പരുന്തുകളാണെങ്കിൽ കൊയിലാണ്ടി മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് വെള്ളവയറൻ കടൽപരുന്തുകളായിരുന്നു. സാധാരണ കടൽപരുന്തുകളേക്കാൽ വലിപ്പവും നെഞ്ചിനും വയറിനുമുള്ള തൂവെള്ള നിറവുമാണ് വെള്ളവയറൻ കടൽപരുന്തുകളെ വേറിട്ടതാക്കുന്നത്. കടലിനോട് ചേർന്നുള്ള ഉയർന്ന കരപ്രദേശങ്ങളിലെ മാവ്, അരയാൽ തുടങ്ങിയ മരങ്ങളിലാണ് ഇവ സാധാരണയായി കൂടുകൂട്ടുന്നത്. കടൽമീനുകളും കടൽപ്പാമ്പുകളുമാണ് പ്രധാന ഭക്ഷണം. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കടലിന്റെയും കടലോരത്തിന്റെയും ആവാസവ്യവസ്ഥകളിൽ വന്ന മാറ്റം ഇവയെ വംശനാശത്തിന്റെ വക്കത്ത് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നുനാലു വർഷമായി കോഴിക്കോട്ടും മാഹിയിലും ഇവയെ കാണാനേയില്ല. 2021 ൽ നടത്തിയ സർവേയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരദേശങ്ങളിലായി ഇവയുടെ 22 കൂടുകൾ മാത്രമാണ് കണ്ടെത്തിയത്. 2022 ൽ അത് വീണ്ടും…
Read Moreഅധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
അനുമോൾ ജോയ് കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നിൽപുണ്ടാകും. ശ്രുതിയും താളവും ചേർന്ന സുന്ദരമായ ഗാനങ്ങൾ. “വെളുത്തമധുരം’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ‘നീയെൻ പഞ്ചമി രാവ്’ എന്ന പാട്ട് എത്തി നിൽക്കുന്നതും ഇതേ സ്കൂളിന്റെ സ്റ്റാഫ് റൂമിലാണ്. താളാകമ്പടിയോടുള്ളൊരു പാട്ട് കൂട്ടുകെട്ട് ഉണ്ട് ഇവിടെ. സ്റ്റാഫ് റൂമിന്റെ ഏതാനം കസേരകളുടെ അകലത്തിലിരുന്ന് ട്യൂണിട്ടും വരിയെഴുതിയും തുടങ്ങിയ ആ കൂട്ടുകെട്ടാണ് ഇന്ന് സിനിമാ സംഗീത സംവിധാനത്തിൽ എത്തിനിൽക്കുന്നത്. പാട്ട് മൂളിയും ചർച്ച ചെയ്തും വാനോളം സ്വപ്നങ്ങൾ കണ്ടും കുട്ടികളുടെ ഏറെ പ്രിയങ്കരായ ഷൈജുമാഷും വൈശാഖ് മാഷും. ഇവർ ഒരുക്കിയ പാട്ട് ഇന്ന് മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാർഥനാഗാനം വരിയെഴുതി ട്യൂണിട്ടതും ഇവർ തന്നെയാണ്. “ന്നാ താൻ കേസ് കൊട്’എന്ന…
Read Moreബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി; വാജ്പേയിയെ തോല്പിച്ച സിന്ധ്യ
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യമായ സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നില്ല. എന്നാൽ കോടിക്കണക്കിനു രൂപയുടെ പാരമ്പര്യസ്വത്ത് സ്വന്തമായുണ്ടായിരുന്ന വിജയരാജെ സിന്ധ്യ ആദ്യകാലങ്ങളിൽ ബിജെപിയെ സാമ്പത്തികമായി സഹായിച്ചിരുന്നു. അതുകൊണ്ടു തന്നെ മരിക്കുവോളം ബിജെപി അവർക്ക് വലിയ ബഹുമാനവും പാർട്ടിയിൽ ഉന്നത സ്ഥാനവും നൽകി ആദരിച്ചിരുന്നു. അഡ്വാനി, ഭൈറോൺസിംഗ് ഷെഖാവത്ത്, വാജ്പേയി എന്നിവർ രാജമാതായുടെ ആത്മസുഹൃത്തുക്കളുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ മകൻ കോൺഗ്രസുമായി അടുക്കുകയും അവസാനം കോൺഗ്രസിൽ ചേരുകയും ചെയ്തത് അവർക്കു വലിയ ക്ഷീണമായി. എന്നാൽ രണ്ടിടത്തു നിന്നാൽ ഭരണത്തിന്റെ അപ്പക്കഷ്ണം എപ്പോഴും രുചിക്കാമെന്നതു മൂലമാണ് അമ്മയും മകനും വഴക്കടിച്ച് രണ്ടു പക്ഷത്തു നിൽക്കുന്നതെന്ന് വിമർശകർ ആരോപിച്ചിരുന്നു. വിജയരാജെ സിന്ധ്യയെ ഏറെ തളർത്തിയ സംഭവം തന്റെ അടുത്ത സുഹൃത്തും ഗുരുതുല്യനുമായ അടൽബിഹാരി വാജ്പേയിയെ മകൻ മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയതാണ്. 1971ൽ 26ാം വയസിൽ ജനസംഘത്തിനു വേണ്ടി മധ്യപ്രദേശിലെ…
Read Moreസ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാജഭരണം; രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീനം ചെലുത്തുന്ന രാജകുടുംബമാണ് ഗ്വാളിയാറിലെ സിന്ധ്യ കുടുംബം. ബിജെപിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന രാജമാതാ വിജയരാജെ സിന്ധ്യയാണ് കുടുംബത്തിൽ ആദ്യമായി രാഷ്ട്രീയത്തിലെത്തിയത്. വിജയരാജ സിന്ധ്യയുടെ മക്കളും പേരക്കുട്ടികളും ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്നു. മകൻ മാധവറാവു സിന്ധ്യ മൂന്നു തവണയാണ് കേന്ദ്രമന്ത്രിയായത്. മകൾ വസുന്ധരെ രാജെ കേന്ദ്രമന്ത്രിയും രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അവർ രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥിയാണ്. മറ്റൊരു മകൾ യശോധരെ രാജെ മധ്യപ്രദേശിലെ മന്ത്രിയാണ്. വിജയരാജെ യുടെ പേരമകൻ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രിയാണ്. തെരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിച്ച രാജമാത വിജയ രാജെ സിന്ധ്യ (1919-2001) യാണ് സിന്ധ്യ കുടുംബത്തിൽനിന്നും ആദ്യം രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. വിജയരാജെ സിന്ധ്യയുടെ യഥാർഥ പേര് ലേഖ ദിവ്യേശ്വരി ദേവി എന്നായിരുന്നു. ഗ്വാളിയോർ മഹാരാജാവ്…
Read Moreസെെബർ തട്ടിപ്പ് ഓർക്കുക; ആദ്യത്തെ ഒരു മണിക്കൂർ നിർണായകം
ഋഷി അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോറും തട്ടിപ്പുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ബാങ്കിംഗും ഡിജിറ്റൽ ട്രാൻസാക്ഷനുമെല്ലാം സർവസാധാരണമായതോടെ ഇത്തരം റോബിൻഹുഡുമാർ പെരുകി. അവരെ കുടുക്കാൻ ആ ഒരു മണിക്കൂർ ഏറെ പ്രധാനമാണ്… ഗോൾഡൻ അവർ എന്ന് കുറ്റാന്വേഷകർ പറയുന്ന ആദ്യത്തെ ഒരു മണിക്കൂർ. സാമ്പത്തിക കുറ്റകൃത്യം നടന്ന ശേഷമുള്ള ആദ്യത്തെ 60 മിനിറ്റ്. തട്ടിപ്പിന് ഇരയായവർ ആകെ പതറി തകർന്നു പോകുന്ന ആ ഒരു മണിക്കൂർ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപക്ഷേ നിങ്ങളുടെ പണം കവർന്ന സൈബർ കുറ്റവാളിയെ പിടികൂടാൻ കുറച്ചുകൂടി എളുപ്പമായിരിക്കും എന്ന് പോലീസ് ഓർമിപ്പിക്കുന്നു. പലതവണ പറഞ്ഞതും ഓർമപ്പെടുത്തിയതും ആണെങ്കിലും ഓരോ ദിവസവും സൈബർ സാമ്പത്തിക തട്ടിപ്പിൽ അകപ്പെടുന്നവരെ എണ്ണം കൂടിക്കൂടി വരികയാണ്. ബോധവത്ക്കരണങ്ങൾ കൊണ്ട് യാതൊരു ഗുണവും…
Read Moreസജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍ കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂർത്തിയാക്കി വരകളുടെ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് സജ്ജീവ് ബാലകൃഷ്ണൻ. ഒരു ലക്ഷത്തിലധികം കാരിക്കേച്ചറുകൾ വരച്ച സജ്ജീവ് ഇന്ന് എറണാകുളത്തെ ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു വിരമിക്കും. റിട്ടയര്‍മെന്റ് പലര്‍ക്കും സങ്കടം തരുന്ന ഒന്നാണെങ്കില് സജ്ജീവിന് അത് നേരേ മറിച്ചാണ്. തന്റെ ഇഷ്ട ഹോബിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകുമെന്ന കാര്യം ഇദേഹത്തെ കൂടുതല്‍ ഹാപ്പിയാക്കുന്നു. ഇന്ത്യയിലെ വേഗതയേറിയ കാര്ട്ടൂസിറ്റാണ് ഇദേഹം. ആദ്യ ഗുരു അമ്മ ചാലക്കുടി പരിയാരം അരിയംപറമ്പത്ത് എ.വി. ബാലകൃഷ്ണ മേനോന്-പൊന്നു ദമ്പതികളുടെ ഏകമകനായ സജ്ജീവിന് വരകളോട് ചെറുപ്പം മുതലെ ഇഷ്ടമായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്ത് പേജിന്റെ നോട്ടുബുക്കില്‍ അമ്മ കുരുവിയുടെ ചിത്രം ട്രേസിംഗ് പേപ്പര്‍ ഉപയോഗിച്ച് പകര്‍ത്തി നല്കി. അന്നു മുതല്‍ സജ്ജീവ് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. മകന്റെ വരയോടുള്ള താല്പര്യം കണ്ടറിഞ്ഞ് പരിയാരം…
Read More