എസ്. മഞ്ജുളാദേവി“ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില്‍ യാത്ര ചെയ്യുമ്പോഴും എന്റെ പാട്ടൊന്നും ഞാന്‍ കേട്ട് ആസ്വദിക്കാറില്ല. ചില ഗായകരൊക്കെ സ്വന്തം ഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നത് കാണുമ്പോള്‍ എനിക്കു വലിയ അത്ഭുതം തോന്നാറുണ്ട്. അങ്ങനെ ചെയ്യുന്ന ഗാനരചയിതാക്കളും സംഗീതസംവിധായകന്മാരും ഉണ്ടാവും. എങ്ങനെയാണ് സ്വന്തം സൃഷ്ടി നമ്മള് പിന്നെയും പിന്നെയും ആസ്വദിക്കുന്നത്? സംഗീതസംവിധാനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ ഗാനത്തെ നെഞ്ചേറ്റി നടക്കാറില്ല.” തിരുവനന്തപുരത്തെ തൈക്കാട്ടുള്ള മേടയില്‍ വീട്ടിലിരുന്ന് എം.ജി. രാധാകൃഷ്ണന് പറഞ്ഞതാണിത്. സത്യമായിരുന്നു അത്. സാധാരണ ഒരു സംഗീത സംവിധായകന്റെയോ ഗായകന്റെയോ മനസായിരുന്നില്ല എം.ജി. രാധാകൃഷ്ണന്റേത്. വെള്ള ജുബ്ബയും മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയും ധരിച്ച്, എപ്പോഴും വെറ്റിലയും മുറുക്കി നടക്കുന്ന എംജി ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. നിലനില്‍ക്കുന്ന ചിട്ടയ്ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം സ്വതന്ത്രമായ വഴിയിലൂടെ സഞ്ചരിച്ച ഒരു വ്യക്തിയും സംഗീതസംവിധായകനും ആയിരുന്നു…
Read MoreCategory: RD Special
ഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ ഹാപ്പിയാണ്; ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ്; ‘”കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’’
സീമ മോഹന്‍ലാല്‍കൊച്ചി: ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്ന ക്രൈം ത്രില്ലര്‍ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഒരു കൊലക്കേസിൽ ആറു ദിവസംകൊണ്ട് പ്രതിയെ പിടികൂടുന്ന, ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ പലരും ഒറ്റയിരുപ്പിലാണ് കണ്ടുതീര്‍ത്തത്. 2011 ഫെബ്രുവരിയിൽ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ് വെബ് സീരിസിന്റെ ഇതിവൃത്തം. കൊല നടന്ന സമയത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. വിജയശങ്കര്‍ ഇപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ്. കാരണം വിജയശങ്കറും സംഘവുമായിരുന്നു പോലീസിനെ വട്ടംകറക്കിയ കൊലക്കേസിലെ പ്രതിയെ ആറു ദിവസംകൊണ്ട് പിടികൂടിയത്. മറ്റൊരു സിനിമയിലേക്ക് പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്ന സംവിധായകന് അഹമ്മദ് കബീറിനോട് സംസാരത്തിനിടെയാണ് വിജയശങ്കര്‍…
Read Moreഓർമകളിൽ ഇപ്പോഴും നടുക്കം; പെരുമൺ ദുരന്തത്തിന് ജൂലൈ 8ന് 35 വയസ്; പുനരന്വേഷണം അടഞ്ഞ അധ്യായമെന്നു റെയിൽവേ
എസ്.ആർ. സുധീർ കുമാർകൊല്ലം: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടിയപകടത്തിന് ജൂലൈ എട്ടിന് 35 വയസ്. അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം. റെയിൽവേ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. അവരുടെ കണ്ടെത്തലുകൾ അവിശ്വസനീയം. അപകടം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവരുടെ ആവശ്യത്തിന് ‘അതൊരു അടഞ്ഞ അധ്യായം” എന്നാണ് റെയിൽവേയുടെ നടപടി. 1988 ജൂലൈ എട്ടിനാണ് രാജ്യത്തെ നടുക്കിയ പെരുമൺ തീവണ്ടി അപകടം നടന്നത്. ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. അന്ന് വെള്ളിയാഴ്ചയായിരുന്നു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് വന്ന ഐലന്റ്് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് പെരുമൺ പാലത്തിൽ പാളം തെറ്റിയത്. ഇതിൽ നാല് ബോഗികൾ പൂർണമായും പാലത്തിന് താഴെ അഷ്ടമുടി കായലിൽ പതിച്ചു. അപകടത്തിൽ അന്യ സംസ്ഥാനക്കാരടക്കം 105 പേർ മരിച്ചു എന്നാണ് കണക്ക്. 200ലധികം പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് കായലിൽ…
Read Moreചിത്രകലയില്‍നിന്ന് എഴുത്തിലേക്കും സിനിമയിലേക്കും; റാസി റൊസാരിയോ യാത്ര തുടരുന്നു
സീമ മോഹന്‍ലാല്‍കൊച്ചി: ചായക്കൂട്ടുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചിത്രകാരനാണ് ആലുവ സ്വദേശിയായ റാസി റൊസാരിയോ. അദ്ദേഹമിപ്പോള്‍ ചിത്രകാരനില്‍നിന്ന് എഴുത്തിലേക്കും എഴുത്തില്‍നിന്ന് സിനിമയിലേക്കുമുള്ള യാത്രയിലാണ്. റാസി റൊസാരിയോ രചനയും സംവിധാനവും നിര്‍വഹിച്ച ക്യൂബോ എന്ന ഹ്രസ്വചിത്രം ഇതിനകം 60,000 ലധികം പേരാണ് കണ്ടത്. ജൂണ്‍ രണ്ടിന് യുട്യൂബിലായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്. ചിത്രകാരനില്‍നിന്ന് സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച് റാസി റൊസാരിയോ മനസു തുറക്കുന്നു. നായയുടെ സ്നേഹബന്ധത്തിന്റെ കഥഒരു നായയും വ്യക്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ക്യുബോയുടെ ഇതിവൃത്തം. പറവൂര്‍ മാഞ്ഞാലിയിലെ റോഡിലൂടെ യാത്ര ചെയ്യുന്ന മുജീബ് എന്നയാളുടെ ജീപ്പിനു മുന്നിലേക്ക് മൂന്നു തവണ വന്നുനിന്ന നായയെ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി വളര്‍ത്തുന്നതാണ് കഥയിലുള്ളത്. ക്യുബോയെന്ന നായയുടെ പേരു തന്നെയാണ് ചിത്രത്തിനും നല്‍കിയിട്ടുള്ളത്. ഷിറ്റ്സു ഇനത്തില്‍പ്പെട്ട ക്യുബോ വളരെപ്പെട്ടെന്ന് കഥാപാത്രമായി മാറിയെന്നു റാസി റൊസാരിയോ പറഞ്ഞു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട്ഫിലിം നിറഞ്ഞ…
Read More“ആരോഗ്യം സർവധനാൽ പ്രധാനം” ; ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെ ഉറച്ച നട്ടെല്ല്…
ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെതന്നെ ഉറച്ച നട്ടെല്ലാണ്. നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെ ഉണ്ടായിരിക്കുക എന്നുള്ളത് ഏറ്റവും പ്രധാനമായ ധനികാവസ്ഥ. മുന്‍പ് “വിദ്യാധനം സർവധനാൽ പ്രധാനം” എന്ന് കോപ്പിയെഴുതി പഠിപ്പിച്ചിരുന്ന അവസ്ഥയിൽനിന്ന് മാറി “ആരോഗ്യം സർവ്വധനാൽ പ്രധാനം” എന്നുള്ളതാണ് യാഥാർഥ്യം എന്ന് നാം തിരിച്ചറിയുക . ഇപ്പോൾ നമ്മൾ കാണുന്ന ഒരു സംഗതി, ഒരു ജീവിതകാലം മുഴുവൻ ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ അയാളുടെ അവസാന കാലഘട്ടങ്ങളിൽ ആ വ്യക്തിയുടെ അറിവോ താല്പര്യം പോലുമോ ഇല്ലാത്ത ആശുപത്രികളിൽ കൊടുത്ത് മരണത്തിന് കീഴടങ്ങുന്നതാണ്. പലപ്പോഴും ചികിത്സയ്ക്കായി മുടക്കുന്ന പണം, രോഗിയെ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയില്ലെങ്കില്‍ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടംതന്നെയാണ്. അതിനാൽതന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് എന്നുള്ള യാഥാർഥ്യം തിരിച്ചറിയുക. ഇപ്പോൾ പകർച്ചവ്യാധി രോഗങ്ങളെക്കാൾ നമ്മളുടെ പണം ചോർന്നുകൊണ്ടിരിക്കുന്നത് പകർച്ചേതര വ്യാധികളുടെയും ജീവിതശൈലി…
Read Moreയുലിൻ ലിച്ചി & ഡോഗ് മീറ്റ് ഫെസ്റ്റിവൽ; നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഉത്സവം
ഋഷി ചൈനക്കാരുടെ ഭക്ഷണരീതി പലപ്പോഴും പ്രാകൃതമാണെന്ന് തോന്നാറുണ്ട്. അതൊരു തോന്നലല്ല ശരിയാണെന്ന് പറയുന്നവരും ഏറെയാണ്. തെരുവുനായ ശല്യം അതിരൂക്ഷമായ കേരളത്തിൽ അവയെ ദയാവധം ചെയ്യുന്നതിന്റെ കാര്യങ്ങൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നായ്ക്കളുടെ ദയാവധത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കമ്മ്യൂണിസത്തിന്റെ കളിത്തൊട്ടിലായ ചൈനയിൽ യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഒരു ഫെസ്റ്റിവൽ ആഘോഷപൂർവം കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്. യുലിൻ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ എന്നാണ് നായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കുന്ന ചൈനയിലെ പ്രാകൃത ഉത്സവത്തിന്റെ പേര്. ഒന്നും രണ്ടുമല്ല ഡസൻ കണക്കിന് നായ്ക്കളെയാണ് ഈ ഉത്സവത്തിനായി കൊന്നൊടുക്കുക. അതിക്രൂരമായി മർദിച്ചും പീഡിപ്പിച്ചുമാണ് നായ്ക്കളെ കൊല്ലുക. ഇങ്ങനെ നായ്ക്കളെ കൊല്ലുന്നതിന് ഒരു രഹസ്യ കാരണമുണ്ട്. പുരുഷന്റെ ലൈംഗിക ശേഷി വർധിക്കാൻ സഹായകമാകുന്ന അഡ്രിനാലിൻ അളവ് കൂടാനാണ് ഭക്ഷിക്കുന്നതിനുമുമ്പ് വളർത്തുമൃഗങ്ങളെ…
Read Moreപാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി 2 ദിവസം മാത്രം; ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം
ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി 2 ദിവസം കൂടി മാത്രം. ഈ മാസം 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. അങ്ങനെ വന്നാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം – ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക. – Quick Links മെനുവിന് കീഴിലുള്ള link Aadhaar ഓപ്ഷൻ തെരഞ്ഞെടുക്കുക. – നിങ്ങളുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ നൽകുക. – ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ അടയ്ക്കേണ്ടതുണ്ട്. അതിന്റെ വിവരങ്ങൾ കാണാൻ…
Read Moreഇന്ന് ലോകസംഗീത ദിനം;അതിജീവനത്തിന്റെ ദേവസംഗീതം പൊഴിച്ച് പൂജയും കിരണും
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: ഭിന്നശേഷിയെ സംഗീതസാന്ദ്രമാക്കി അതിജീവനത്തിന്റെ പടവുകളിൽ പ്രതീക്ഷയുടെ പൊൻനാളങ്ങൾ തെളിച്ച് രണ്ടു ഗായകർ. ഓട്ടിസത്തെയും സെറിബ്രൽ പാൾസിയെയും പാട്ടിന്റെ പാലാഴിയാൽ വിസ്മൃതിയിലാഴ്ത്തിയ പൂജ രമേഷും ടി.എ. കിരണും സംഗീതത്തിന്റെ മാസ്മരിക വിസ്മയങ്ങളാണ്. വർഷങ്ങളോളം ചിട്ടയായ സംഗീതപഠനത്തിലൂടെ ഇവർ തിരിച്ചുപിടിച്ചതു ശ്രുതി ചോരാത്ത മനഃസാ ന്നിധ്യം.ഓട്ടിസത്തെ തോല്പിച്ച് സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പൂജ ഇതിനകം 14 സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. നിരവധി വേദികളിൽ ഓർക്കസ്ട്രയ്ക്കൊപ്പം സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ആലപിച്ചു. ഒന്നരവയസുള്ളപ്പോഴാണ് പൂജയ്ക്ക് ഓട്ടിസം തിരിച്ചറിഞ്ഞത്. പിന്നീട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി. പേരു വിളിച്ചാൽപോലും ശ്രദ്ധിച്ചിരുന്നില്ല. നാലു വയസുള്ളപ്പോൾ പാട്ടുകേട്ട് ഓടിവരുന്നതു കണ്ടാണ് അതിൽ താത്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ഇടയ്ക്കിടെ പാട്ടുമൂളുമായിരുന്നു. പത്തു വയസുള്ളപ്പോൾ ഡോ. കൃഷ്ണ ഗോപിനാഥിന്റെ കീഴിൽ സംഗീതം പഠിക്കാൻ ചേർത്തു. പിന്നീട് കല പരശുറാം വീട്ടിലെത്തിയും പഠിപ്പിച്ചു. വീണയും അഭ്യസിച്ചു. 2014ലാണു മൈലിപ്പാടത്തെ…
Read Moreസിനിമയിലും നാടക അരങ്ങുകളിലും ജീവിച്ച നടൻ; സിനിമയ്ക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ ഉറക്കെ പറഞ്ഞ തന്റേടം കാട്ടിയ നടൻ
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: നാലായിരത്തില്‍പ്പരം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള പൂജപ്പുര രവി നാടക അരങ്ങിന്റേതായ അമിതാഭിനയം ഒഴിവാക്കി തികച്ചും നൈസര്‍ഗിക അഭിനയം കാഴ്ചവച്ചു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അഭിനയത്തോടുള്ള താല്പര്യം തുടങ്ങുന്നത് അച്ഛന്റെ (മാധവന്‍പിള്ള) നാടകീയമായ രാമായണ വായന കേട്ടാണ്. അഭിനയിക്കുന്നത് പോലെയാണ് അച്ഛന് രാമായണം, മഹാഭാരതമൊക്കെ വായിച്ചിരുന്നത് എന്ന് പൂജപ്പുര രവി തന്നെ പറയാറുണ്ടായിരുന്നു . ആകാശവാണിയിലെ ബാല ലോകത്തിലെ നാടകങ്ങളില്‍ അഭിനയിച്ച് കൊണ്ട് തുടക്കം. തിരുവനന്തപുരത്തെ തിരുമല ഹൈസ്കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ആണ് ആദ്യമായി സ്റ്റേജില്‍ നാടകം അഭിനയിക്കുന്നത്. എസ്.എല്‍. പുരം സദാനന്ദന്റെ “രാള്‍ കൂടി കള്ളനായി’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ബീരാന് കുഞ്ഞിനെയാണ് അവതരിപ്പിച്ചത്. നാടകം കണ്ട അധ്യാപകരുടെ പ്രോത്സാഹനവും വലിയ ആവേശമായി. ഏതായാലും പഠനം പതിനൊന്നാം ക്ലാസില്‍ വച്ച് അവസാനിക്കുകയും രവീന്ദ്രന് നായര്‍ നാടക അരങ്ങിന്റെ ഭാഗമാവുകയും…
Read Moreകാൽപനിക കാലത്തെ ഒറ്റയാൻ; ഇന്ന് അനശ്വര നടൻ സത്യന്റെ 52-ാം ചരമവാർഷികം
എസ്. മഞ്ജുളാദോവിപ്രേംനസീറിനെപ്പോലെ പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള നടനായിരുന്നില്ല സത്യൻ. സിനിമയിൽ ആയാലും പുറത്തായാലും നായികമാരുടെ ഹൃദയം കവരുന്ന തരത്തിലെ ഒരു പുരുഷനുമായിരുന്നില്ല സത്യൻ. കാൽപനിക സൗന്ദര്യം സ്പർശിക്കാത്ത ഘനഗംഭീര രൂപം. ഇംഗ്ലീഷിൽ റഫ് ആൻഡ് ടഫ് എന്ന് പറയുന്ന രീതിയിലെ രൂപവും ഭാവവും. നായികമാരുടെ പിന്നാലെ ചുറ്റിപ്പാടുന്ന പ്രകൃതവും സത്യനില്ല. എങ്കിലും ഷീലയും ഷാരദയും ഒരുമിച്ച നിരവധി പ്രണയരംഗങ്ങളിൽ, ഗാനങ്ങളിൽ സത്യൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊരു പ്രത്യേകതരം പ്രണയഭാവമാണ്. നിത്യയൗവനനായ പ്രേംനസീറിന്റെ നൂറുകണക്കിന് പ്രണയഭംഗികളേക്കാൾ ചിലപ്പോൾ ചൂഴ്ന്നിറങ്ങും സത്യന്റെ ചില പ്രണയഭാവങ്ങൾ. കെ.എസ്. സേതുമാധവൻ അനശ്വരമാക്കിയ വാഴ്വേമായത്തിലെ നായകൻ സുധീന്ദ്രൻ നായരെ തന്നെ എടുക്കാം. ഭാര്യ ഷീല അവതരിപ്പിച്ച സരള എന്ന കഥാപാത്രം)യോട് അടങ്ങാത്ത പ്രണയമാണ് സുധീന്ദ്രന്‍. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അതീവ പൊസസീവ് ആയ കഥാപാത്രം. ഈ കരുതലും സ്നേഹവും തീരാത്ത സംശയമാറി മാറുന്നതും ഇവരുടെ ജീവിതം ദുരന്തമായി…
Read More