തലവടിക്കാരുടെ ആറാംതമ്പുരാൻ..! പു​ന്ന​മ​ട​യി​ലെ ക​ന്നി അ​ങ്ക​ത്തി​ന് ത​ല​വ​ടി ചു​ണ്ട​ന്‍; പൂ​വ​ണി​യുന്നത് ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ സ്വ​പ്നം


എ​ട​ത്വ: നെ​ഹ്‌​റു ട്രോ​ഫി ജ​ല​മേ​ള​യി​ല്‍ ക​ന്നി അ​ങ്ക​ത്തി​നൊ​രു​ങ്ങി ത​ല​വ​ടി ചു​ണ്ട​ന്‍. 2023 ലെ ​പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ നീ​ര​ണി​ഞ്ഞ ത​ല​വ​ടി ചു​ണ്ട​ന്‍ റി​ക്‌​സ​ണ്‍ എ​ട​ത്തി​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ കു​ട്ട​നാ​ട് റോ​വിം​ഗ് അ​ക്കാ​ഡ​മി​യു​മാ​യി ചേ​ര്‍​ന്ന് ത​ല​വ​ടി ടൗ​ണ്‍ ബോ​ട്ട് ക്ല​ബ്ബാ​ണ് ക​ന്നി അ​ങ്ക​ത്തി​ല്‍ തു​ഴ​യു​ന്ന​ത്.

127 അ​ടി നീ​ള​വും 52 അം​ഗു​ലം വീ​തി​യും 18 അം​ഗു​ലം ഉ​ള്‍​താ​ഴ്ച​യും പാ​യു​ന്ന കു​തി​ര​യു​ടെ ആ​കൃ​തി​യി​ല്‍ ത​ടി​യി​ല്‍ കൊ​ത്തി​വ​ച്ച അ​ണി​യ​വു​മാ​ണ് വ​ള്ള​ത്തി​ന്‍റെ ഘ​ട​ന.

83 തു​ഴ​ച്ചി​ല്‍​ക്കാ​രും അ​ഞ്ചു പ​ങ്കാ​യ​കാ​രും ഒ​ന്‍​പ​ത് നി​ല​ക്കാ​രും ഉ​ള്‍​പ്പെ​ടെ 97 പേ​ര്‍​ക്ക് ക​യ​റു​വാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണം.

നീ​ര​ണി​യി​ക്ക​ലി​നുശേ​ഷം ഹാ​ട്രി​ക് ജേ​താ​വാ​യ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന തു​ഴ​ച്ചി​ല്‍ ന​ട​ന്നി​രു​ന്നു. 2022 ഏ​പ്രി​ല്‍ 21 നാ​ണ് ത​ല​വ​ടി ചു​ണ്ട​ന്‍റെ ഉ​ളി​കു​ത്ത് ക​ര്‍​മം ന​ട​ന്ന​ത്. കോ​ഴി​മു​ക്ക് നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യു​ടെ മ​ക​ന്‍ സാ​ബു ആ​ചാ​രി​യാ​ണ് വ​ള്ള​ത്തി​ന്‍റെ ശി​ല്പി.

സാ​ബു ആ​ചാ​രി നി​ര്‍​മി​ച്ച ആ​റാ​മ​ത്തെ ചു​ണ്ട​ന്‍ വ​ള്ളം ആ​യ​തി​നാ​ല്‍ ത​ല​വ​ടി ചു​ണ്ട​ന് നാ​ട്ടു​കാ​ര്‍ ആ​റാം ത​മ്പു​രാ​ന്‍ എ​ന്ന വി​ളി​പ്പേ​ര് ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ല​വ​ടി ചു​ണ്ട​ന് പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 156 ഓ​ഹ​രി ഉ​ട​മ​ക​ളു​ണ്ട്.

നൂ​റ്റാ​ണ്ടു​ക​ളാ​യി ജ​ലോ​ത്സ​വ രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന ചെ​യ്തു​വ​രു​ന്ന കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു ഒ​രു ചു​ണ്ട​ന്‍ വ​ള്ളം വേ​ണ​മെ​ന്ന ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ സ്വ​പ്ന​മാ​ണ് പു​ന്ന​മ​ട​യി​ല്‍ പൂ​വ​ണി​യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

 

Related posts

Leave a Comment