സീമ മോഹന്‍ലാല്‍കൊച്ചി: ചായക്കൂട്ടുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചിത്രകാരനാണ് ആലുവ സ്വദേശിയായ റാസി റൊസാരിയോ. അദ്ദേഹമിപ്പോള്‍ ചിത്രകാരനില്‍നിന്ന് എഴുത്തിലേക്കും എഴുത്തില്‍നിന്ന് സിനിമയിലേക്കുമുള്ള യാത്രയിലാണ്. റാസി റൊസാരിയോ രചനയും സംവിധാനവും നിര്‍വഹിച്ച ക്യൂബോ എന്ന ഹ്രസ്വചിത്രം ഇതിനകം 60,000 ലധികം പേരാണ് കണ്ടത്. ജൂണ്‍ രണ്ടിന് യുട്യൂബിലായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്. ചിത്രകാരനില്‍നിന്ന് സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച് റാസി റൊസാരിയോ മനസു തുറക്കുന്നു. നായയുടെ സ്നേഹബന്ധത്തിന്റെ കഥഒരു നായയും വ്യക്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ക്യുബോയുടെ ഇതിവൃത്തം. പറവൂര്‍ മാഞ്ഞാലിയിലെ റോഡിലൂടെ യാത്ര ചെയ്യുന്ന മുജീബ് എന്നയാളുടെ ജീപ്പിനു മുന്നിലേക്ക് മൂന്നു തവണ വന്നുനിന്ന നായയെ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി വളര്‍ത്തുന്നതാണ് കഥയിലുള്ളത്. ക്യുബോയെന്ന നായയുടെ പേരു തന്നെയാണ് ചിത്രത്തിനും നല്‍കിയിട്ടുള്ളത്. ഷിറ്റ്സു ഇനത്തില്‍പ്പെട്ട ക്യുബോ വളരെപ്പെട്ടെന്ന് കഥാപാത്രമായി മാറിയെന്നു റാസി റൊസാരിയോ പറഞ്ഞു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട്ഫിലിം നിറഞ്ഞ…
Read MoreCategory: RD Special
“ആരോഗ്യം സർവധനാൽ പ്രധാനം” ; ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെ ഉറച്ച നട്ടെല്ല്…
ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെതന്നെ ഉറച്ച നട്ടെല്ലാണ്. നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെ ഉണ്ടായിരിക്കുക എന്നുള്ളത് ഏറ്റവും പ്രധാനമായ ധനികാവസ്ഥ. മുന്‍പ് “വിദ്യാധനം സർവധനാൽ പ്രധാനം” എന്ന് കോപ്പിയെഴുതി പഠിപ്പിച്ചിരുന്ന അവസ്ഥയിൽനിന്ന് മാറി “ആരോഗ്യം സർവ്വധനാൽ പ്രധാനം” എന്നുള്ളതാണ് യാഥാർഥ്യം എന്ന് നാം തിരിച്ചറിയുക . ഇപ്പോൾ നമ്മൾ കാണുന്ന ഒരു സംഗതി, ഒരു ജീവിതകാലം മുഴുവൻ ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ അയാളുടെ അവസാന കാലഘട്ടങ്ങളിൽ ആ വ്യക്തിയുടെ അറിവോ താല്പര്യം പോലുമോ ഇല്ലാത്ത ആശുപത്രികളിൽ കൊടുത്ത് മരണത്തിന് കീഴടങ്ങുന്നതാണ്. പലപ്പോഴും ചികിത്സയ്ക്കായി മുടക്കുന്ന പണം, രോഗിയെ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയില്ലെങ്കില്‍ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടംതന്നെയാണ്. അതിനാൽതന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് എന്നുള്ള യാഥാർഥ്യം തിരിച്ചറിയുക. ഇപ്പോൾ പകർച്ചവ്യാധി രോഗങ്ങളെക്കാൾ നമ്മളുടെ പണം ചോർന്നുകൊണ്ടിരിക്കുന്നത് പകർച്ചേതര വ്യാധികളുടെയും ജീവിതശൈലി…
Read Moreയുലിൻ ലിച്ചി & ഡോഗ് മീറ്റ് ഫെസ്റ്റിവൽ; നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഉത്സവം
ഋഷി ചൈനക്കാരുടെ ഭക്ഷണരീതി പലപ്പോഴും പ്രാകൃതമാണെന്ന് തോന്നാറുണ്ട്. അതൊരു തോന്നലല്ല ശരിയാണെന്ന് പറയുന്നവരും ഏറെയാണ്. തെരുവുനായ ശല്യം അതിരൂക്ഷമായ കേരളത്തിൽ അവയെ ദയാവധം ചെയ്യുന്നതിന്റെ കാര്യങ്ങൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നായ്ക്കളുടെ ദയാവധത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കമ്മ്യൂണിസത്തിന്റെ കളിത്തൊട്ടിലായ ചൈനയിൽ യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഒരു ഫെസ്റ്റിവൽ ആഘോഷപൂർവം കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്. യുലിൻ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ എന്നാണ് നായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കുന്ന ചൈനയിലെ പ്രാകൃത ഉത്സവത്തിന്റെ പേര്. ഒന്നും രണ്ടുമല്ല ഡസൻ കണക്കിന് നായ്ക്കളെയാണ് ഈ ഉത്സവത്തിനായി കൊന്നൊടുക്കുക. അതിക്രൂരമായി മർദിച്ചും പീഡിപ്പിച്ചുമാണ് നായ്ക്കളെ കൊല്ലുക. ഇങ്ങനെ നായ്ക്കളെ കൊല്ലുന്നതിന് ഒരു രഹസ്യ കാരണമുണ്ട്. പുരുഷന്റെ ലൈംഗിക ശേഷി വർധിക്കാൻ സഹായകമാകുന്ന അഡ്രിനാലിൻ അളവ് കൂടാനാണ് ഭക്ഷിക്കുന്നതിനുമുമ്പ് വളർത്തുമൃഗങ്ങളെ…
Read Moreപാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി 2 ദിവസം മാത്രം; ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം
ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി 2 ദിവസം കൂടി മാത്രം. ഈ മാസം 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. അങ്ങനെ വന്നാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം – ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക. – Quick Links മെനുവിന് കീഴിലുള്ള link Aadhaar ഓപ്ഷൻ തെരഞ്ഞെടുക്കുക. – നിങ്ങളുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ നൽകുക. – ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ അടയ്ക്കേണ്ടതുണ്ട്. അതിന്റെ വിവരങ്ങൾ കാണാൻ…
Read Moreഇന്ന് ലോകസംഗീത ദിനം;അതിജീവനത്തിന്റെ ദേവസംഗീതം പൊഴിച്ച് പൂജയും കിരണും
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: ഭിന്നശേഷിയെ സംഗീതസാന്ദ്രമാക്കി അതിജീവനത്തിന്റെ പടവുകളിൽ പ്രതീക്ഷയുടെ പൊൻനാളങ്ങൾ തെളിച്ച് രണ്ടു ഗായകർ. ഓട്ടിസത്തെയും സെറിബ്രൽ പാൾസിയെയും പാട്ടിന്റെ പാലാഴിയാൽ വിസ്മൃതിയിലാഴ്ത്തിയ പൂജ രമേഷും ടി.എ. കിരണും സംഗീതത്തിന്റെ മാസ്മരിക വിസ്മയങ്ങളാണ്. വർഷങ്ങളോളം ചിട്ടയായ സംഗീതപഠനത്തിലൂടെ ഇവർ തിരിച്ചുപിടിച്ചതു ശ്രുതി ചോരാത്ത മനഃസാ ന്നിധ്യം.ഓട്ടിസത്തെ തോല്പിച്ച് സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പൂജ ഇതിനകം 14 സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. നിരവധി വേദികളിൽ ഓർക്കസ്ട്രയ്ക്കൊപ്പം സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ആലപിച്ചു. ഒന്നരവയസുള്ളപ്പോഴാണ് പൂജയ്ക്ക് ഓട്ടിസം തിരിച്ചറിഞ്ഞത്. പിന്നീട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി. പേരു വിളിച്ചാൽപോലും ശ്രദ്ധിച്ചിരുന്നില്ല. നാലു വയസുള്ളപ്പോൾ പാട്ടുകേട്ട് ഓടിവരുന്നതു കണ്ടാണ് അതിൽ താത്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ഇടയ്ക്കിടെ പാട്ടുമൂളുമായിരുന്നു. പത്തു വയസുള്ളപ്പോൾ ഡോ. കൃഷ്ണ ഗോപിനാഥിന്റെ കീഴിൽ സംഗീതം പഠിക്കാൻ ചേർത്തു. പിന്നീട് കല പരശുറാം വീട്ടിലെത്തിയും പഠിപ്പിച്ചു. വീണയും അഭ്യസിച്ചു. 2014ലാണു മൈലിപ്പാടത്തെ…
Read Moreസിനിമയിലും നാടക അരങ്ങുകളിലും ജീവിച്ച നടൻ; സിനിമയ്ക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ ഉറക്കെ പറഞ്ഞ തന്റേടം കാട്ടിയ നടൻ
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: നാലായിരത്തില്‍പ്പരം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള പൂജപ്പുര രവി നാടക അരങ്ങിന്റേതായ അമിതാഭിനയം ഒഴിവാക്കി തികച്ചും നൈസര്‍ഗിക അഭിനയം കാഴ്ചവച്ചു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അഭിനയത്തോടുള്ള താല്പര്യം തുടങ്ങുന്നത് അച്ഛന്റെ (മാധവന്‍പിള്ള) നാടകീയമായ രാമായണ വായന കേട്ടാണ്. അഭിനയിക്കുന്നത് പോലെയാണ് അച്ഛന് രാമായണം, മഹാഭാരതമൊക്കെ വായിച്ചിരുന്നത് എന്ന് പൂജപ്പുര രവി തന്നെ പറയാറുണ്ടായിരുന്നു . ആകാശവാണിയിലെ ബാല ലോകത്തിലെ നാടകങ്ങളില്‍ അഭിനയിച്ച് കൊണ്ട് തുടക്കം. തിരുവനന്തപുരത്തെ തിരുമല ഹൈസ്കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ആണ് ആദ്യമായി സ്റ്റേജില്‍ നാടകം അഭിനയിക്കുന്നത്. എസ്.എല്‍. പുരം സദാനന്ദന്റെ “രാള്‍ കൂടി കള്ളനായി’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ബീരാന് കുഞ്ഞിനെയാണ് അവതരിപ്പിച്ചത്. നാടകം കണ്ട അധ്യാപകരുടെ പ്രോത്സാഹനവും വലിയ ആവേശമായി. ഏതായാലും പഠനം പതിനൊന്നാം ക്ലാസില്‍ വച്ച് അവസാനിക്കുകയും രവീന്ദ്രന് നായര്‍ നാടക അരങ്ങിന്റെ ഭാഗമാവുകയും…
Read Moreകാൽപനിക കാലത്തെ ഒറ്റയാൻ; ഇന്ന് അനശ്വര നടൻ സത്യന്റെ 52-ാം ചരമവാർഷികം
എസ്. മഞ്ജുളാദോവിപ്രേംനസീറിനെപ്പോലെ പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള നടനായിരുന്നില്ല സത്യൻ. സിനിമയിൽ ആയാലും പുറത്തായാലും നായികമാരുടെ ഹൃദയം കവരുന്ന തരത്തിലെ ഒരു പുരുഷനുമായിരുന്നില്ല സത്യൻ. കാൽപനിക സൗന്ദര്യം സ്പർശിക്കാത്ത ഘനഗംഭീര രൂപം. ഇംഗ്ലീഷിൽ റഫ് ആൻഡ് ടഫ് എന്ന് പറയുന്ന രീതിയിലെ രൂപവും ഭാവവും. നായികമാരുടെ പിന്നാലെ ചുറ്റിപ്പാടുന്ന പ്രകൃതവും സത്യനില്ല. എങ്കിലും ഷീലയും ഷാരദയും ഒരുമിച്ച നിരവധി പ്രണയരംഗങ്ങളിൽ, ഗാനങ്ങളിൽ സത്യൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊരു പ്രത്യേകതരം പ്രണയഭാവമാണ്. നിത്യയൗവനനായ പ്രേംനസീറിന്റെ നൂറുകണക്കിന് പ്രണയഭംഗികളേക്കാൾ ചിലപ്പോൾ ചൂഴ്ന്നിറങ്ങും സത്യന്റെ ചില പ്രണയഭാവങ്ങൾ. കെ.എസ്. സേതുമാധവൻ അനശ്വരമാക്കിയ വാഴ്വേമായത്തിലെ നായകൻ സുധീന്ദ്രൻ നായരെ തന്നെ എടുക്കാം. ഭാര്യ ഷീല അവതരിപ്പിച്ച സരള എന്ന കഥാപാത്രം)യോട് അടങ്ങാത്ത പ്രണയമാണ് സുധീന്ദ്രന്‍. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അതീവ പൊസസീവ് ആയ കഥാപാത്രം. ഈ കരുതലും സ്നേഹവും തീരാത്ത സംശയമാറി മാറുന്നതും ഇവരുടെ ജീവിതം ദുരന്തമായി…
Read Moreവെള്ളി നക്ഷത്രമേ നിന്നെ നോക്കി…. ഇന്ന് കെ.പി. ഉദയഭാനുവിന്റെ 87-ാം ജന്മവാർഷികം
എസ്. മഞ്ജുളാദേവിഹൃദയ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കി, ഒരു പിന്നണി ഗായകന്റെ യാതൊരുവിധ പരിവേഷങ്ങളുമില്ലാതെ നമുക്കിടയിലൂടെ സാധാരണ ഒരാളെപോലെ നടന്നിരുന്ന ചലച്ചിത്ര പിന്നണി ഗായകനാണ് കെ.പി. ഉദയഭാനു. ജീവിതത്തിന്റെ അവസാന നാളുകളിൽ തിരുവനന്തപുരം നഗരത്തിലൂടെ കെ.പി. ഉദയഭാനു സഞ്ചരിച്ചിരുന്നത് നിറയെ വർണങ്ങളുള്ള ഉടുപ്പും തലയിൽ തൊപ്പിയും ധരിച്ചാണ്. എന്തുകൊണ്ടാണ് വർണങ്ങളോട് ഇത്ര താല്പര്യം എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. തന്റെ കുട്ടിക്കാലത്ത് ജീവിതത്തിൽ തീരെ നിറങ്ങൾ ഉണ്ടായിരുന്നില്ല എന്ന് കെ.പി. ഉദയഭാനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. സിംഗപ്പൂരിൽ വച്ച് ബാല്യത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട കഥകളും നിറംകെട്ടുപോയ തന്റെ കുട്ടിക്കാലത്തെ കുറിച്ചും പലവട്ടം ഉദയഭാനു പറഞ്ഞിട്ടുണ്ട ്. പിൽക്കാലത്തും ദുരന്തങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട ് ഉദയഭാനു. ഭാര്യ വിജയലക്ഷ്മിയുടെ മരണം, രോഗം അങ്ങനെ വലിയ വേദനകൾ. അതൊക്കെ ഒരുപക്ഷേ ഈ മഹാഗായകന്റെ ശോകഗാനങ്ങളുടെ തീവ്രതയ്ക്കു ഒരു കാരണമായും മാറിയിരുന്നിരിക്കാം. ’ചുടുകണ്ണീരാൽ…
Read Moreദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം; വിവാഹത്തിന്റെ 50-ാം വാർഷികാഘോഷം ഭാസ്കരൻനായർക്കും ഗിരിജ മണിയമ്മയ്ക്കും ഇങ്ങനെ…
തുറവൂർ: വളമംഗലം നെടുംപുറത്ത് എ. ഭാസ്കരൻ നായർ മുന്നേ ദാനധർമിയാണ്. പഠിക്കാനും മരുന്നിനും മറ്റു ആവശ്യങ്ങൾക്കും അർഹരായവർക്ക് സഹായം നൽകാൻ മനസുള്ളയാൾ. മനസ് വച്ച് തന്റെ വിവാഹത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം കൈമാറുകയായിരുന്നു ഭാസ്കരൻനായർ. ആലപ്പുഴ കളക്ടറേറ്റിൽ കളക്ടർ ഹരിത വി. കുമാറിനെ നേരിൽ കണ്ടാണ് അരലക്ഷത്തിന്റെ തുക നൽകിയത്. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റായ ഭാസ്കരൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക ഗിരിജ മണിയമ്മയാണ്. കഴിഞ്ഞ 27നായിരുന്നു ഇവരുടെ വിവാഹ വാർഷികം. 2020 ൽ 47-ാം വിവാഹ വാർഷികത്തിൽ 47,000 രൂപ ഇദ്ദേഹം ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഭാസ്കരൻനായർ 2021 മുതൽ സാന്ത്വന സ്പർശം പിതൃസ്മരണ എന്ന പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ചുറ്റുമുള്ള അർഹരായവർക്ക് ലഭിക്കത്തക്കവിധം സംഘടന മുഖാന്തരം ഒരു…
Read Moreഇസൈജ്ഞാനി ഇളയരാജയ്ക്ക് നാളെ എൺപതാം പിറന്നാൾ
എസ്.മഞ്ജുളാദേവികേൾക്കുന്നവർ സന്തോഷം കൊണ്ട് മതിമറന്നുപോകുന്ന ഗാനങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നു? എന്ന് ഇളയരാജയോട് തമിഴ് ടെലിവിഷൻ അവതാരകൻ ഒരിക്കൽ ഒരഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. കുട്ടികളെപ്പോലെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇളയരാജ പറയുന്നു-ട “”ചെറിയ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. ഏതൊരു കാഴ്ചയും അവർക്ക് ഉല്ലാസമാണ്. സംഗീതത്തിനു മുന്നിൽ ഞാനും ഒരു കുട്ടിയാണ്. അതല്ലാതെ എങ്ങനെ ആഹ്ലാദകരമായ സംഗീതം വരുന്നുവെന്നതിന് എനിക്ക് മറുപടിയില്ല.” വളരെ അപൂർവമായേ ഇളയരാജ എന്ന സംഗീത ഇതിഹാസം മാധ്യമങ്ങൾക്കു മുന്നിൽ വരാറുള്ളൂ. തെന്നിന്ത്യ മുഴുവൻ അലയടിക്കുന്ന തന്റെ ആയിരക്കണക്കിന് ഗാനങ്ങളുടെ പിറവിയെക്കുറിച്ച് വിശദമായി പറയുന്ന പതിവും അദ്ദേഹത്തിനില്ല. അഭിമുഖങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്പോൾ ഏതാനും ചില വാക്കുകളിൽ മറുപടികൾ ഒതുക്കും. 2017ൽ ഇളയരാജയുടെ സംഗീതത്തിൽ “ക്ലിന്റി’ലെ ഗാനങ്ങൾ വന്നപ്പോൾ ഒരു സ്വകാര്യ മലയാളം ചാനലിന്റെ അഭിമുഖം വന്നിരുന്നു. ക്ലിന്റിലെ ഗാനങ്ങളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇളയരാജ വ്യക്തമായി തന്നെ പറയുന്നുണ്ട്- “”എന്റെ ഗാനങ്ങളെക്കുറിച്ച് പറയേണ്ടത്…
Read More