ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം; വി​വാ​ഹ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം ഭാസ്കരൻനായർക്കും ഗി​രി​ജ മ​ണി​യമ്മയ്ക്കും ഇങ്ങനെ…


തു​റ​വൂ​ർ: വ​ള​മം​ഗ​ലം നെ​ടും​പു​റ​ത്ത് എ. ​ഭാ​സ്ക​ര​ൻ നാ​യ​ർ മു​ന്നേ ദാ​ന​ധ​ർ​മി​യാ​ണ്. പ​ഠി​ക്കാ​നും മ​രു​ന്നി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ മ​ന​സു​ള്ള​യാ​ൾ.

​മ​ന​സ് വ​ച്ച് ത​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം കൈ​മാ​റു​ക​യാ​യി​രു​ന്നു ഭാ​സ്ക​ര​ൻ​നാ​യ​ർ.

ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​റി​നെ നേ​രി​ൽ ക​ണ്ടാ​ണ് അ​ര​ല​ക്ഷ​ത്തി​ന്‍റെ തു​ക ന​ൽ​കി​യ​ത്. കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ കു​ത്തി​യ​തോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റായ ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക ഗി​രി​ജ മ​ണി​യ​മ്മ​യാ​ണ്.

ക​ഴി​ഞ്ഞ 27നായി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ വാ​ർ​ഷി​കം. 2020 ൽ 47-ാം ​വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ 47,000 രൂ​പ ഇ​ദ്ദേ​ഹം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി​യി​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​സ്ക​ര​ൻ​നാ​യ​ർ 2021 മു​ത​ൽ സാ​ന്ത്വ​ന സ്പ​ർ​ശം പി​തൃ​സ്മ​ര​ണ എ​ന്ന പേ​രി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ചു​റ്റു​മു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭി​ക്ക​ത്ത​ക്ക​വി​ധം സം​ഘ​ട​ന മു​ഖാ​ന്തരം ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

ലോ​ട്ട​റി​ക്കാ​ർ ഉ​ൾ​പ്പെ​ടെ 6 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് 1000 രൂ​പ വീ​തം വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​ച്ചാ​യി​രു​ന്നു 2021ൽ ​തു​ട​ക്കം. അ​ത് 2022 ൽ 12 ​ഉം ഇ​പ്പോ​ൾ 17 പേ​ർ​ക്ക് വ​രെ വ​ർ​ധി​പ്പി​ച്ച് കൃ​ത്യ​മാ​യി എ​ല്ലാ മാ​സ​വും തു​ക എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ൽ കൃ​താ​ർ​ഥ​നാ​ണ് ഭാ​സ്ക​ര​ൻ നാ​യ​ർ.

ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് ല​ഭി​ക്കാ​ൻ വേ​ണ്ട​തു ചെ​യ്യാ​ൻ ഭാ​സ്ക​ര​ൻ​നാ​യ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു. സ​ർ​ക്കാ​രി​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ തത്പ​ര​നാ​യി 4.55 സെ​ന്‍റ് സ്ഥ​ലം തു​റ​വൂ​ർ തെ​ക്ക് വി​ല്ലേ​ജി​ൽ വാ​ങ്ങി സ​ർ​ക്കാ​രി​ന് മ​ന്ത്രി​ത​ല​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ത് സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ർ​ഹ​രാ​യ​വ​ർ​ക്ക് വീ​ട് വ​ച്ച് ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച ഭൂ​മി സ​ർ​ക്കാ​ർ വീ​ട് വ​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന​ത് കാ​ണാ​ൻ ഭാ​സ്ക​ര​ൻ നാ​യ​ർ കാ​ക്കു​ന്നെ​ങ്കി​ലും അ​തൊ​ന്നും ത​ന്റെ ദാ​ന​ധ​ർ​മ​ത്തി​ന് ത​ട​സ​മ​ല്ല. ചെ​റി​യ കാ​ര്യം വ​ലി​യ മ​ന​സോ​ടെ ചെ​യ്യു​ന്ന​തി​ന്റെ വ​ലി​യ മാ​തൃ​ക​യാ​യി ഭാ​സ്ക​ര​ൻ നാ​യ​ർ തി​ര​ക്കി​ലാ​ണ്.

Related posts

Leave a Comment