പാ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യാ​ൻ ഇ​നി 2 ദി​വ​സം മാ​ത്രം; ആ​ധാ​റു​മാ​യി പാ​ൻ  എ​ങ്ങ​നെ  ലി​ങ്ക് ചെ​യ്യാം


ആ​ധാ​റു​മാ​യി പാ​ൻ കാ​ർ​ഡ് ലി​ങ്ക് ചെ​യ്യാ​നു​ള്ള സ​മ​യ പ​രി​ധി ഇ​നി 2 ദി​വ​സം കൂ​ടി മാ​ത്രം. ഈ ​മാ​സം 30ന​കം പാ​ൻ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ൻ നി​ർ​ജീ​വ​മാ​കും. അ​ങ്ങ​നെ വ​ന്നാ​ൽ നി​കു​തി റീ​ഫ​ണ്ട് അ​നു​വ​ദി​ക്കി​ല്ല. അ​സാ​ധു​വാ​യ കാ​ല​യ​ള​വി​ലെ റീ​ഫ​ണ്ടി​നു പ​ലി​ശ​യും കി​ട്ടി​ല്ല. ടി​ഡി​എ​സ്, ടി​സി​എ​സ് നി​കു​തി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ഈ​ടാ​ക്കു​മെ​ന്നും സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്‌​സ​സ് (സി​ബി​ഡി​ടി) അ​റി​യി​ച്ചു.

ആ​ധാ​റു​മാ​യി പാ​ൻ  എ​ങ്ങ​നെ  ലി​ങ്ക് ചെ​യ്യാം

– ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.incometax.gov.in ൽ ​ലോ​ഗി​ൻ ചെ​യ്യു​ക.

– Quick Links മെ​നു​വി​ന് കീ​ഴി​ലു​ള്ള link Aadhaar ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക.

– നി​ങ്ങ​ളു​ടെ പാ​ൻ ന​മ്പ​ർ, ആ​ധാ​ർ കാ​ർ​ഡ് ന​മ്പ​ർ എ​ന്നി​വ ന​ൽ​കു​ക.


– ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും ത​മ്മി​ൽ ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് 1,000 രൂ​പ അ​ട​യ്ക്കേ​ണ്ട​തു​ണ്ട്. അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കും.


– തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി നി​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ പ​ണം അ​ട​യ്ക്കു​ക.

– വീ​ണ്ടും Quick Links മെ​നു​വി​ന് കീ​ഴി​ലു​ള്ള link Aadhaar ഓ​പ്ഷ​ൻ തെ​ഞ്ഞെ​ടു​ക്കു​ക.

– നി​ങ്ങ​ളു​ടെ പാ​ൻ കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ആ​ധാ​ർ കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ന​ല്കു​ക.


– പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ കൂ​ടി ന​ൽ​കു​ക.

– I agree to validate my aadhaar details എ​ന്ന് ചെ​ക്ക് ബോ​ക്‌​സ് ടി​ക്ക് ചെ​യ്യു​ക. Link Aadhaar എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

– നി​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ൽ, നി​ങ്ങ​ൾ​ക്ക് OTP ല​ഭി​ക്കും. അ​ത് ന​ൽ​കി​യ​ശേ​ഷം Validate ക്ലി​ക്ക് ചെ​യ്യു​ക.
ഇ​ത്ര​യു​മാ​കു​മ്പോ​ൾ ആ​ധാ​റു​മാ​യി പാ​ൻ ലി​ങ്ക് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും.

https://www.incometax.gov.in/iec/foportal/(ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment