പ​ച്ച​പ്പി​ല്‍ അ​ട്ടി​മ​റി

ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ 2025 പ​തി​പ്പി​ന് അ​ട്ടി​മ​റി​യോ​ടെ തു​ട​ക്കം. ഏ​ക പു​ല്‍കോ​ര്‍ട്ട് ഗ്രാ​ന്‍സ്‌​ലാ​മാ​യ വിം​ബി​ള്‍ഡ​ണി​ല്‍ പു​രു​ഷ സിം​ഗി​ള്‍സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഒ​മ്പ​താം സീ​ഡാ​യ റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ് പു​റ​ത്ത്. ഫ്രാ​ന്‍സി​ന്‍റെ സീ​ഡി​ല്ലാ​ത്ത ബെ​ഞ്ച​മി​ന്‍ ബോ​ന്‍സി​യോ​ടാ​ണ് 2021 യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​യ മെ​ദ്‌​വ​ദേ​വ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: 7-6 (7-2), 3-6, 7-6 (7-3), 6-2.

പു​രു​ഷ സിം​ഗി​ള്‍സി​ല്‍ 20-ാം സീ​ഡാ​യ ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ല​ക്‌​സി പോ​പ്പി​രി​ന്‍, 24-ാം സീ​ഡ് ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് എ​ന്നി​വ​രും ആ​ദ്യ റൗ​ണ്ടി​ന​പ്പു​റം ക​ട​ന്നി​ല്ല. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സി​റ്റ്‌​സി​പാ​സ് റി​ട്ട​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഫ്ര​ഞ്ച് താ​രം വാ​ല​ന്‍റൈ​ന്‍ റോ​യ​റി​നോ​ട് 6-3, 6-2നു ​പി​ന്നി​ല്‍ നി​ല്‍ക്ക​വേ​യാ​ണ് സി​റ്റ്‌​സി​പാ​സ് റി​ട്ട​യ​ര്‍ ചെ​യ്ത​ത്. ബ്രി​ട്ടീ​ഷ് താ​രം ആ​ര്‍ത​ര്‍ ഫെ​റി​യോ​ട് 6-4, 6-1, 4-6, 6-4നാ​ണ് അ​ല​ക്‌​സി പോ​പ്പി​രി​ന്‍റെ ആ​ദ്യ റൗ​ണ്ട് തോ​ല്‍വി. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജോ​ര്‍ദാ​ന്‍ തോം​പ്‌​സ​ണ്‍, അ​മേ​രി​ക്ക​യു​ടെ ലേ​ണ​ര്‍ ടി​യാ​ന്‍, ഫ്രാ​ന്‍സെ​സ് ടി​യാ​ഫോ, ബ്രി​ട്ട​ന്‍റെ കാ​മ​റൂ​ണ്‍ നോ​റി തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ലെത്തി.

സ​ബ​ലെ​ങ്ക മു​ന്നോ​ട്ട്
വ​നി​താ സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക ര​ണ്ടാം റൗ​ണ്ടി​ല്‍. കാ​ന​ഡ​യു​ടെ കാ​ര്‍സ​ണ്‍ ബ്രാ​ന്‍സ്റ്റൈ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു കീ​ഴ​ട​ക്കി​യാ​ണ് സ​ബ​ലെ​ങ്ക​യു​ടെ മു​ന്നേ​റ്റം. സ്‌​കോ​ര്‍: 6-1, 7-5. യു​ക്രെ​യ്‌​നി​ന്‍റെ എ​ലീ​ന സ്വി​റ്റോ​ളി​ന, അ​ര്‍ജ​ന്‍റീ​ന​യു​ടെ സോ​ളാ​ന സി​യ​റ, ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണ വെ​കി​ച്ച്, സ്‌​പെ​യി​നി​ന്‍റെ ക്രി​സ്റ്റീ​ന ബു​ക്‌​സ, ബ്ര​സീ​ലി​ന്‍റെ ബി​യാ​ട്രി​സ് മി​യ തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.

Related posts

Leave a Comment