സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ. പുരുഷൻമാരുടെ ഡബിൾസിലെ ആദ്യ റൗണ്ടിൽ മലേഷ്യയുടെ ചൂംഗ് ഹോൻ ജിയാൻ-മുഹമ്മദ് ഹൈക്കാൽ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്ക്-ചിരാഗ് സഖ്യം പ്രീക്വാർട്ടറിൽ കടന്നത്. 40 മിനിറ്റിൽ താഴെ മാത്രം നീണ്ട മത്സരത്തിൽ 21-16, 21-13 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്. വ്യാഴാഴ്ചയാണ് പ്രീക്വാർട്ടർ പോരാട്ടം.
Read MoreCategory: Sports
സിന്ധു, പ്രണോയ് പ്രീക്വാര്‍ട്ടറില്‍
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ കാനഡയുടെ വെന്‍ യു ചാങിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 31 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-14, 21-9നു സിന്ധു ജയിച്ചു കയറി. പുരുഷ സിംഗിള്‍സില്‍ ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംകെയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ എച്ച്.എസ്. പ്രണോയ് കീഴടക്കി. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ് ജയം. സ്കോര്‍: 19-21, 21-16, 21-14.
Read More227 റൺസ് ചേസ് ചെയ്ത് ജയിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത് റൺ ചേസിംഗിലൂടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രാജകീയ ജയം. 18-ാം സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിന് ലക്നോ സൂപ്പർ ജയന്റ്സിനെ കീഴടക്കി. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ (118 നോട്ടൗട്ട്) സെഞ്ചുറി മികവിൽ ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 227 റൺസ് കെട്ടിപ്പൊക്കി. എന്നാൽ, ക്യാപ്റ്റൻ ജിതേഷ് ശർമയുടെയും (33 പന്തിൽ 85 നോട്ടൗട്ട്), മായങ്ക് അഗർവാളിന്റെയും (23 പന്തിൽ 41 നോട്ടൗട്ട്) മികവിൽ ജയത്തിലെത്തി. 228 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഫിൽ സാൾട്ടും (19 പന്തിൽ 30) വിരാട് കോഹ്ലിയും (30 പന്തിൽ 54) ഓപ്പണിംഗ് വിക്കറ്റിൽ 5.4 ഓവറിൽ 61 റൺസ് അടിച്ചുകൂട്ടി. രജത് പാട്ടിദാർ (14), ലിയാം ലിവിംഗ്സ്റ്റൺ…
Read Moreആന്‍സിലോട്ടിയുടെ ബ്രസീലില്‍ നെയ്മര്‍ ഇല്ല
റിയോ: ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആന്‍സിലോട്ടിയുടെ ബ്രസീല്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറിന് ഇടം ലഭിച്ചില്ല. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോര്‍, പരാഗ്വെ ടീമുകള്‍ക്കെതിരേ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലാണ് നെയ്മറിന് ഇടമില്ലാത്തത്. ജൂണ്‍ ആറിന് ഇക്വഡോറിനെയും 11നു പരാഗ്വെയെയും ബ്രസീല്‍ നേരിടും. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് വിട്ട് ഞായറാഴ്ചയാണ് ആന്‍സിലോട്ടി റിയോ ഡി ജനീറോയില്‍ എത്തിയത്. തിങ്കളാഴ്ച തന്റെ ആദ്യ ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിച്ചു. കാസെമിറൊ ഇന്‍ പരിക്കുമാറി കഴിഞ്ഞ ആഴ്ച സാന്റോസ് ടീമില്‍ തിരിച്ചെത്തിയ നെയ്മറിനെ ഒഴിവാക്കിയ ആന്‍സിലോട്ടി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം കാസെമിറൊയെ ഉള്‍പ്പെടുത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാസെമിറൊ ദേശീയ ടീമിലെത്തുന്നത്. വിനീഷ്യസ് ജൂണിയര്‍ റയല്‍ മാഡ്രിഡ് ക്ലബ്ബിനായി കളിക്കുന്നതുപോലെ മികച്ച പ്രകടനം ബ്രസീല്‍ ജഴ്സിയില്‍ കാഴ്ചവയ്ക്കുമെന്ന ഉറപ്പും തന്റെ ആദ്യ ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള…
Read Moreസൗദിക്കു സലാം: ക്രിസ്റ്റ്യാനോ അല്‍ നസര്‍ വിടുന്നു?
റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സി വിടുന്നതായി സൂചന. ‘’ഈ അധ്യായം കഴിഞ്ഞു. കഥ ഇനിയും തുടരും. എല്ലാവര്ക്കും നന്ദി’’ എന്ന് ക്രിസ്റ്റ്യാനോ സോഷ്യന്‍ മീഡിയയില്‍ കുറിച്ചു. ഇതാണ് സിആര്‍7 സൗദി അറേബ്യയോടു സലാം പറയുകയാണെന്ന അഭ്യൂഹം ശക്തമാക്കിയത്. എന്നാല്‍, ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. 2023 ജനുവരി ഒന്നിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയത്. 2025 ജൂണ്‍ 30വരെയാണ് അല്‍ നസറും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കരാര്‍. സൗദി പ്രൊ ലീഗില്‍ അല്‍ ഫത്തേഹിനെതിരേ 3-2ന് അല്‍ നസര്‍ പരാജയപ്പെട്ട മത്സരത്തിനുശേഷമാണ് റൊണാള്‍ഡോ ക്ലബ് വിടുന്നതായി സൂചിപ്പിച്ചുള്ള കുറിപ്പിട്ടത്. മത്സരത്തില്‍ അല്‍ നസറിനായി 42-ാം മിനിറ്റില്‍ സിആര്‍7 ഗോള്‍ നേടിയിരുന്നു. 2024-25 സൗദി…
Read Moreഗുജറാത്തിനെ വീഴ്ത്തി; ലക്നോവിന് തകർപ്പൻ ജയം
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പര്‍ ജയന്റ്സിന് 33 റൺസിന്റെ മിന്നും ജയം. സ്കോർ: ലക്നോ 235/2 ഗുജറാത്ത് 205/9. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ഗുജറാത്ത് മറുപടി 205 റൺസിൽ അവസാനിച്ചു. 57 റൺസ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ശുഭ്മാൻ ഗിൽ (35) ജോസ് ബട്ട്ലർ (33) റൂഥർ ഫോർഡ് (38) റൺസും നേടിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണത് ഗുജറാത്തിന് തിരിച്ചടിയായി. ലക്നോവിനായി വിൽ ഒറൂർക്ക് മൂന്നും ആവശ് ഖാൻ രണ്ടും വിക്കറ്റ് നേടി. നേരത്തെ 117 റൺസ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പൻ സെഞ്ചുറിയാണ് ലക്നോവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മാർഷിനെ കൂടാതെ നിക്കോളാസ് പൂരൻ 56 റൺസും ഏയ്ഡൻ…
Read Moreറാഠിക്ക് എഴുത്താണ് മുഖ്യം
ഡൽഹി: ലക്നോ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് റാഠി ഐപിഎൽ ഈ സീസണിൽ നിരവധി തവണ ബൗളിംഗ് മികവിനേക്കാൾ അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നതില്‍ വാർത്താതാരമായ ലെഗ് സ്പിന്നറാണ്. ലക്നോ സൂപ്പർ ജയന്റ്സ് 30 ലക്ഷം രൂപയ്ക്കു ടീമിലെടുത്ത താരം ഇതിനകം 9.31 ലക്ഷം രൂപ പെരുമാറ്റദൂഷ്യത്തിനു പിഴയടച്ചു. കൂടാതെ ഒരു മത്സരത്തിൽ വിലക്കും നേരിട്ടു. നോട്ട്ബുക്ക് ആഘോഷം (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ദിഗ്വേഷിനെ സ്ഥിരം പ്രശ്നക്കാരൻ എന്ന വിശേഷണത്തിന് അർഹനാക്കി.
Read More‘കണ്ണ് തിരുമ്മാനും പാടില്ലേ’? കരഞ്ഞെന്ന പ്രചാരണം തള്ളി വൈഭവ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുകൊണ്ടാണു കളംവിട്ടതെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ വൈഭവ് സൂര്യവംശി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനുശേഷം പഞ്ചാബിന്റെ യുവതാരം മുഷീർ ഖാനുമായി സംസാരിക്കുന്പോഴാണ് എന്താണ് സംഭവിച്ചതെന്ന് വൈഭവ് വെളിപ്പെടുത്തിയത്. പുറത്തായപ്പോൾ കരഞ്ഞിട്ടില്ലെന്നും, വെളിച്ചമടിച്ച് കണ്ണുവേദനിച്ചപ്പോൾ തിരുമ്മുക മാത്രമാണ് ചെയ്തതെന്നും വൈഭവ് വെളിപ്പെടുത്തി. “എന്റെ കണ്ണിന് നല്ല വേദനയുണ്ടായിരുന്നു. ഒൗട്ടായ സമയത്ത് ഞാൻ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലേക്കു നോക്കിയപ്പോൾ വെളിച്ചം കണ്ണിലടിച്ചു. അതോടെ ഞാൻ കണ്ണു തിരുമ്മിയതാണ് കരഞ്ഞതായി പ്രചരിച്ചത്’’- വൈഭവ് വിശദീകരിച്ചു. രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിലാണ് അരങ്ങേറ്റ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വൈഭവ് തള്ളിക്കളഞ്ഞത്.
Read Moreഋഷഭ് പന്തിനെ ഫോമിലാക്കാം; ഉപദേശവുമായി യോഗ്രാജ് സിംഗ്
ചണ്ഡിഗഡ്: ഐപിഎല്ലിൽ റണ്‍സ് കണ്ടെത്താൻ പാടുപെടുന്ന ലക്നോ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിന് ഉപദേശവുമായി മുൻതാരം യോഗ്രാജ് സിംഗ്. ഋഷഭ് പന്തിന്റെ സാങ്കേതിക പ്രശനങ്ങൾ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കാമെന്നാണ് വാഗ്ദാനം. ബാറ്റിംഗിന് നിൽക്കുന്പോൾ പന്തിന്റെ തല ഉറയ്ക്കുന്നില്ല. ഇത് ശ്രദ്ധ നഷ്ടമാവാൻ കാരണമാകുന്നു. ഇടത് തോളിന്റെ സ്ഥാനം കൂടി ശരിയാക്കിയാൽ പന്തിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് മുൻതാരം യുവരാജ് സിംഗിന്റെ അച്ഛൻ കൂടിയായ യോഗ്രാജ് സിംഗ് പറഞ്ഞു. 27 കോടി രൂപയുടെ റിക്കാർഡ് തുകയ്ക്ക് ലക്നോ സ്വന്തമാക്കിയ ഋഷഭ് പന്തിന് ഈ സീസണിലെ പന്ത്രണ്ട് കളിയിൽ 135 റണ്‍സ് മാത്രമാണ് നേടാനായത്. ഐപിഎൽ കരിയറിൽ പന്തിന്റെ ഏറ്റവും മോശം സീസണ് കൂടിയാണിത്.
Read Moreറൊണാൾഡോയ്ക്കു മോഹനവാഗ്ദാനവുമായി ബ്രസീലിയൻ ക്ലബ്
മാഡ്രിഡ്: അടുത്ത മാസം യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഒരു ബ്രസീലിൽ ക്ലബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാർ ജൂണ്‍ 30 അവസാനിക്കും. സൗദി ക്ലബ്ബിനൊപ്പം ഈ സീസണിൽ ട്രോഫികളൊന്നുമില്ലാതെയാണ് റൊണാൾഡോയ്ക്കു പൂർത്തിയാക്കേണ്ടിവന്നത്. കൂടാതെ അൽ നാസറിന് എഎഫ്സി ചാന്പ്യൻസ് ലീഗ് എലീറ്റ് ഘട്ടത്തിലേക്കു യോഗ്യതയും ലഭിച്ചില്ല. ഇതു രണ്ടും ചേർത്തു വായിച്ചാൽ പോർച്ചുഗീസ് സൂപ്പർ താരം സൗദി വിട്ടേക്കുമെന്ന സൂചനകളാണ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ ക്ലബ് ആരാണെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും, സൗദി അറേബ്യയിലെ റൊണാൾഡോയുടെ നിലവിലെ ശന്പളത്തിന് തുല്യമാണ് ഓഫർ എന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ക്ലബ് വേൾഡ് കപ്പിനായി ബ്രസീലിൽനിന്ന് പാൽമൈറസ്, ഫ്ളെമെംഗോ, ഫ്ലുമിനെൻസ്, ബോട്ടാഫോഗോ ക്ലബ്ബുകളാണുള്ളത്. ജൂണ്‍ 15 മുതൽ ജൂലൈ 13വരെയാണ് ക്ലബ് ലോകകപ്പിൽ 32 ടീമുകളാണ്…
Read More