കാറ്റുനിറച്ച തുകല്‍പ്പന്തിനൊപ്പം ഇന്നു മുതല്‍ ഭൂഗോളവും ഉരുണ്ടുതുടങ്ങും. കാലുകളില്‍നിന്ന് കാലുകളിലേക്കും ഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്കുമുള്ള ഉല്ലാസയാത്ര… ഭൂഗോളത്തെ ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്തുന്നൊരു കായികപോരാട്ടമില്ല. പങ്കാളിത്ത വലുപ്പത്തില്‍ ഒളിമ്പിക്സിനാണ് ഒന്നാം സ്ഥാനമെങ്കിലും അവിടെ പലവിധ മത്സരങ്ങള്‍ അരങ്ങുണര്‍ത്തുന്നു. ഫിഫ ലോകകപ്പില്‍ അങ്ങനല്ല, ഫുട്ബോള്‍ മാത്രം; കാലും പന്തും ഗോളും… ഒരു ഫുട്ഗോള് അന്തരീക്ഷം… നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ 2026 എഡിഷന് ഇന്നു കിക്കോഫ്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നു നടക്കുന്ന മെക്സിക്കോ x ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ലോകകപ്പിനു തുടക്കമാകും. തുടര്‍ന്ന്, ജൂലൈ 20 പുലര്‍ച്ചെവരെ നീളുന്ന ഫൈനലിന്റെ ലോംഗ് വിസില്‍ മുഴങ്ങുന്നതുവരെ ട്രിയോന്‍ഡ പന്തിന്റെ പരക്കംപാച്ചില്‍. സ്വപ്നവേദി ഏതൊരു കാല്പ്പന്തുകളിക്കാരന്റെയും സ്വപ്നവേദിയാണ് ഫിഫ ലോകകപ്പ്. കേരളം പ്രഥമ സന്തോഷ് ട്രോഫി നേടിയ 1973ല്‍, മൂന്നാം ഗോള്‍കീപ്പറായിരുന്ന ഞാന്‍, തികച്ചും അപ്രതീക്ഷിതമായി ഗോള്‍വല കാത്ത് കപ്പുയര്ത്തിയപ്പോഴത്തെ വിറയലും…
Read MoreCategory: Sports
ഫിഫ ലോകകപ്പ് ചരിത്രത്തിലെ മികച്ച ഗോൾ
പന്ത് വലയില്‍ തുള്ളിക്കളിക്കുന്ന മുഹൂര്‍ത്തം… ഗാലറിയില്‍ ആരാധകരുടെ ആവേശത്തിര… കമന്റേറ്റര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഗോ….ള്‍!!! എന്നു നീട്ടി വിളിക്കുന്നു… സ്ക്രീനിനു മുന്നിലെ ഇരിപ്പിടത്തിലും ഇലക്ട്രിക് പ്രവാഹം നിറച്ച് ഫിഫ ലോകകപ്പിന്റെ 2026 പതിപ്പിന് ഇന്നു തുടക്കം… 1930ല്‍ പിറവിയെടുത്ത, 96 വര്‍ഷത്തെ പാരമ്പര്യമുള്ള ഭൂഗോളാന്തര കാല്‍പ്പന്ത് പോരാട്ടത്തില്‍ ത്രസിപ്പിക്കുന്ന ഗോള്‍ ആരവം ഏറെയുയര്‍ന്നു. പുരുഷ ലോകകപ്പിന്റെ കഴിഞ്ഞ 22 പതിപ്പുകളിലായി 964 മത്സരങ്ങളില്‍നിന്ന് ആകെ പിറന്നത് 2720 ഗോള്‍. അതില്‍ ഏറ്റവും ആവേശവും ചാരുതയേറിയതുമായ 10 ഗോളുകള്‍ ഇതാ… കിക്കെടുക്കാനെത്തിയ റൊണാള്‍ഡീഞ്ഞോ ഗോള്‍പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍, ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ തൊടുത്ത പന്ത് ഉയര്‍ന്നുപൊങ്ങി. അഡ്വാന്‍സ് ചെയ്തുനിന്ന ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് സീമാന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയില്‍. പന്ത് ഗോള്‍പോസ്റ്റിനു തൊട്ടരികെ വച്ച് പെട്ടെന്നു താഴ്ന്നിറങ്ങിതു കണ്ട് കാല്‍പ്പന്ത് ലോകം അദ്ഭുതപ്പെട്ടു. ക്യാപ്റ്റന്‍…
Read Moreരണ്ട് ജനറേഷനിലുള്ള താരങ്ങളുടെ പ്രകടനം വിധി നിര്‍ണയിക്കുന്പോൾ…
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ പുതുമകളുമായാണ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാല് പന്ത് കളിയിലെ പുതിയ നിയമങ്ങള്‍ ഈ ലോകകപ്പില്‍ നടപ്പിലാക്കും. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ്. 48 ടീമുകള്‍, 12 ഗ്രൂപ്പ്, 104 മത്സരം. രണ്ട് ജനറേഷനിലുള്ള താരങ്ങളുടെ പ്രകടനം വിധി നിര്‍ണയിക്കുന്ന ടൂര്‍ണമെന്റുമാണിത്. സ്പെയിനിന്റെ 18കാരന് ലാമിൻ യമാല്‍ വരും തലമുറയുടെ താരമാകാനൊരുങ്ങുമ്പോള്, ഇരട്ടിയിലധികം പ്രായവുമായി 41കാരന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 38കാരന് ലയണൽ മെസിയും പരിചയസമ്പത്തുമായി ശ്രദ്ധാകേന്ദ്രങ്ങളാകും. ഇളമുറക്കാര്മെക്സിക്കൻ മിഡ്ഫീല്‍ഡറായ ഗില്‍ബെര്‍ട്ടോ മോറയാണ് ടൂര്‍ണമെന്റിലെ ഏറ്റവും ഇളയവന്. കിക്കോഫ് ആരവം ഉയരുമ്പോള്‍ 17 വർഷവും 240 ദിനവും മാത്രമാണ് മോറയുടെ പ്രായം.സ്പെയിനിന്റെ 18കാരന് ലാമിൻ യമാല്‍ ആണ് യുവനിരയിലെ ശ്രദ്ധാകേന്ദ്രം. വലത് വിംഗിലും മിഡ്ഫീല്‍ഡിലും അസാധ്യ മുന്നേറ്റം. യമാലിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവാകും ഈ ലോകകപ്പ്. 18 വയസുള്ള ചെക്ക് റിപ്പബ്ലിക് മിഡ്ഫീല്‍ഡര്‍ ഹ്യൂഗോ…
Read Moreലോകകപ്പ് 2026: സുരക്ഷാ ചെലവ് 100 കോടി ഡോളർ!
ഡാളസ്: അമേരിക്ക, കാനഡ, മെക്സിക്കോ സർക്കാരുകൾ ഏറ്റവും വലിയ സുരക്ഷയാണ് ഫിഫ 2026 ലോകകപ്പിനായി ഒരുക്കുന്നത്. പൊതുമേഖലാ സുരക്ഷാ ചെലവ് 100 കോടി ഡോളർ (ഏകദേശം 96,000 കോടി രൂപ) കവിയുമെന്നാണ് സൂചന. 11 ആതിഥേയ നഗരങ്ങൾക്കായി അമേരിക്ക 62.5 കോടി ഡോളർ ഫെഡറൽ സെക്യൂരിറ്റി ഫണ്ട് അനുവദിച്ചപ്പോൾ കാനഡ ടൊറേന്റോയിലും വാൻകൂവറിലും സുരക്ഷാ പ്രവർത്തനങ്ങൾക്കായി 14.5 കോടി ഡോളർ വകയിരുത്തി. കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ, സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ, ഇന്റലിജൻസ് പങ്കിടൽ കേന്ദ്രങ്ങൾ, അടിയന്തര പ്രതികരണം, പൊതുസുരക്ഷാ ഉദ്യോഗസ്ഥർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വടക്കേ അമേരിക്കയിലുടനീളമുള്ള സുരക്ഷാ പ്രവർത്തനങ്ങളിൽ നാനൂറിലധികം സുരക്ഷാ ഏജൻസിക്കൊപ്പം പൊതു സുരക്ഷാ ഏജൻസികളും പങ്കുചേരും.48 ടീമുകളും 104 മത്സരങ്ങളും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാഴ്ചക്കാരും ഉള്ളതിനാൽ, വടക്കേ അമേരിക്കയിൽ ഇതുവരെ നടന്നതിൽവച്ച് ഏറ്റവും സങ്കീർണമായ കായിക ഇനമായാണ് 2026 ഫിഫ ലോകകപ്പിനെ സുരക്ഷാ…
Read Moreമഞ്ഞയില്‍ വിരിഞ്ഞ പൂവ്
ഹൃദയത്തോട് ചേര്‍ത്തുവച്ച പൂവ് കൈമാറുമ്പോള്‍ പ്രണയമാണെങ്കില്‍, കാല്‍പ്പന്ത് ലോകത്തില്‍ ഹൃദയങ്ങളിലേറിയ ജഴ്സിക്കു നിറം മഞ്ഞ… അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ ഏതൊരു ടീമിന്റെ ആരാധകരാണെങ്കിലും ബ്രസീലിന്റെ മഞ്ഞ ജഴ്സിയും നിങ്ങളുടെ ഹൃദയങ്ങളുടെ കോണില്‍ ഉണ്ടായിരിക്കും… അതെങ്ങനെ സംഭവിച്ചു..? ആ മഞ്ഞ നിറം തന്നെ… ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജഴ്സി ബ്രസീലിന്റെ മഞ്ഞയും നീലയും സംഗിമിക്കുന്നതുതന്നെ… ലോകത്തിന്റെ നെറുകയിലേക്ക് ബ്രസീലിന്റെ മഞ്ഞല നീന്തിയെത്തിയത് ഹൃദയം പിളര്‍ന്നുള്ള ചോരച്ചാലില്നിന്ന്… മരക്കാന മറക്കാന്‍ ബ്രസീലില്‍ ദേശീയ ടീമിന്റെ ഇപ്പോഴത്തെ ജഴ്സിയുടെ പിറവി 1950 ഫിഫ ലോകകപ്പ് ഫൈനലിലെ തോല്വിയില്നിന്നാണെന്നതു ചരിത്രം. റിയൊയിലെ മരക്കാന സ്റ്റേഡിയത്തില്‍വച്ചായിരുന്നു 1950 ഫൈനല്‍. ബ്രസീലിന്റെ തൂവെള്ള ജഴ്സിക്കാര്‍ കപ്പടിക്കുമെന്ന് സര്‍വരും കരുതി. ഓള് വൈറ്റ് ജഴ്സിയായിരുന്നു ബ്രസീലിന്. ഷര്‍ട്ടിന്റെ കോളറിനു നീലയും. ഫൈനല്‍ 2-1ന് ബ്രസീല്‍ പരാജയപ്പെട്ടു. മരക്കാന ദുരന്തമായി രാജ്യം ഇന്നും ആ…
Read Moreഎറിക്സൺ ആരോഗ്യം വീണ്ടെടുത്തു
ഒഡെന്‍സ് (ഡെന്മാര്ക്ക്): രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞു വീണ ഡാനിഷ് ഫുട്ബോളര് ക്രിസ്റ്റ്യന്‍ എറിക്സണ് ആരോഗ്യനില വീണ്ടെടുത്തെന്നും വൈകാതെ ആശുപത്രി വിടുമെന്നും ടീം ഡോക്ടര്‍മാര്‍ അറിയിച്ചു. ഫിഫ ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതിരുന്ന ഡെന്മാര്ക്ക്, യുക്രെയ്ന് എതിരായ സൗഹൃദ മത്സരത്തിനിടെ 65-ാം മിനിറ്റില്‍ എറിക്സൺ മൈതാനത്തു കുഴഞ്ഞു വീണിരുന്നു. മത്സരത്തില്‍ ഡെന്മാര്ക്ക് 2-1ന്റെ ജയം സ്വന്തമാക്കി. 2021 ജൂണില്‍ നടന്ന 2020 യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് എറിക്സണ് മൈതാനത്തു വീണു. അതിനുശേഷം പേസ്മേക്കറിന്റെ സഹായത്തോടെയാണ് എറിക്സണിന്റെ ജീവിതം.
Read Moreബംഗ്ലാദേശിനെതിരായ ഏകദിനം: ടോസ് നേടി ഓസ്ട്രേലിയ
ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം. ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ. ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.
Read Moreസൗഹൃദ മത്സരം: സ്പെയിന് ഗംഭീര ജയം
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. മൈക്കൽ ഒയർസബാലും പെഡ്രിയും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. പെറു താരം പെഡ്രോ ഗലെസെയുടെ ഓൺ ഗോളും സ്പെയിന്റെ ഗോൾപട്ടികയിലുണ്ട്. ജയ്റോ വെലെസ് ആണ് പെറുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Read Moreറൺമലയ്ക്ക് മുന്നിൽ അഫ്ഗാൻ പതറുന്നു; ഫോളോഓൺ ഭീഷണി
ന്യൂചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ പതറുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസിന് മറുപടി പറയുന്ന അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 451 റൺസ് പിന്നിലുള്ള സന്ദർശകർ നിലവിൽ ഫോളോഓൺ ഭീഷണി നേരിടുകയാണ്. 43 റൺസുമായി പുറത്താകാതെ നിൽക്കുന്ന മധ്യനിര താരം റഹ്മത് ഷായിലാണ് അവരുടെ പ്രതീക്ഷ. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മാനവ് സുതറാണ് അഫ്ഗാൻ നിരയുടെ നടുവൊടിച്ചത്. തകർപ്പൻ ബോളിംഗ് പുറത്തെടുത്ത സുതർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പേസർ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ നേടി. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് എന്ന കൂറ്റൻ സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്‍ (126), പന്ത് (81),…
Read Moreഈജിപ്തിനെ വീഴ്ത്തി; മഞ്ഞപ്പടയ്ക്ക് ആശ്വാസ ജയം
ക്ലീവ്ലാൻഡ്: ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഈജിപ്തിനെ തകർത്ത് ബ്രസീലിന് ആശ്വാസജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ ബ്രൂണോ ഗ്യുമാരേസിലൂടെ ബ്രസീൽ ലീഡ് നേടിയിരുന്നു. എന്നാൽ ബ്രസീലിന്റെ ആഹ്ളാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. നാല് മിനിറ്റിനകം മൊസ്തഫ സീക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ചു. ബ്രസീൽ ഡിഫൻഡർ മാർക്കിന്യോസിന്റെ പാസ് പിടിച്ചെടുത്താണ് സീക്കോ ഗോളി അലിസൺ ബെക്കറെ കീഴ്പ്പെടുത്തിയത്. ഹാഫ് ടൈമിന് തൊട്ടുമുൻപ് ബ്രസീൽ താരം ഇഗോർ തിയാഗോയ്ക്ക് ലീഡ് ഉയർത്താൻ നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് പാഴാക്കിക്കളഞ്ഞു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ഇഗോർ തിയാഗോയെ പിൻവലിച്ച് യുവതാരം എൻഡ്രിക്കിനെ ബ്രസീൽ കളത്തിലിറക്കി. ഈ മാറ്റം ഉടൻ തന്നെ ഫലം കണ്ടു. അമ്പത്തിരണ്ടാം മിനിറ്റിൽ റഫീന നൽകിയ മികച്ചൊരു ക്രോസിൽ…
Read More