കോഴിക്കോട്: ഫാറൂഖ് കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബോയ്സ് ടീം ന്യൂഡല്‍ഹിയില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. അതോടെ പയ്യന്മാര് ചരിത്രത്താളില്‍. 65 വര്‍ഷം പഴക്കമുള്ള സുബ്രതോ കപ്പ് ഫുട്ബോളില്‍ ചാമ്പ്യന്മാരാകുടെ കേരളത്തില്‍നിന്നുള്ള ആദ്യ ടീം എന്ന ചരിത്രം കുറിച്ച ഫാറൂഖ് സ്കൂള്‍ ടീം ഇന്നലെ രാത്രിയില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഫാറൂഖിന്റെ ചുണക്കുട്ടികള്‍ മത്സരിച്ചത് ശാരീരിക ശേഷിയിലും ഉയരത്തിലും തടിമിടുക്കിലും മികച്ചുനിന്ന ടീമുകളുമായി. എതിരാളികള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തപ്പോഴും തടി കേടാകാതെയാണ് ഫാറൂഖ് ടീം കേരളത്തെ അഭിമാന നേട്ടത്തിലെത്തിച്ചത്. ആകെ വഴങ്ങിയത് രണ്ടു ഗോളുകള്‍ മാത്രം. ന്യൂഡല്‍ഹിയിലെ കടുത്ത ചൂടിനെ ഫാറൂഖിലെ കുട്ടികള്‍ അതിജീവിച്ചു. ടീമിന്റെ കഠിനാധ്വാനവും കഠിനമായ പരിശീലനവും താരങ്ങളുടെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റവുമാണ് വിജയത്തിനു നിദാനമെന്ന് മുഖ്യ പരിശീലകന് വി.പി. സുനീര്‍ ചൂണ്ടിക്കാട്ടി. മറ്റു ടീമുകളുടെയെല്ലാം മത്സരങ്ങള്‍ കുട്ടികള്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍…
Read MoreCategory: Sports
ഏഷ്യൻ ഗെയിംസില്‍ ഫുട്ബോള്‍ തട്ടില്ല
ടോക്കിയോ: അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കേന്ദ്ര കായിക മന്ത്രാലയം നിഷ്കര്‍ഷിച്ച യോഗ്യത ഇല്ലാത്തതിനാലാണിത്. ടീം മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്നലെ കേന്ദ്ര കായിക മന്ത്രാലയം പുറത്തുവിട്ടു. ഏഷ്യയില്‍ ആദ്യ എട്ട് റാങ്കിലോ എഎഫ്സി ഏഷ്യന്‍ കപ്പില്‍ ആദ്യ എട്ട് സ്ഥാനത്തോ ഉണ്ടെങ്കില്‍ മാത്രമേ 2026 ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കൂ. 2024 ഏഷ്യന്‍ കപ്പില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. പുരുഷ ടീന്റെ ഏഷ്യന്‍ റാങ്ക് 24ഉം വനിതകളുടേത് 12ഉം ആണ്.
Read Moreനൊവാക് ജോക്കോവിച്ചിന്റെ ടെന്നീസ് ഡാഡ് എന്ന് അറിയപ്പെടുന്ന നിക്കോള പിലിക് അന്തരിച്ചു
സ്പ്ലിറ്റ് (ക്രൊയേഷ്യ): സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ ടെന്നീസ് ഡാഡ് എന്ന് അറിയപ്പെടുന്ന നിക്കോള പിലിക് (86) അന്തരിച്ചു. ജോക്കോവിച്ചിന്റെ മെന്ററായ പിലിക് 22നാണ് 86-ാം പിറന്നാള്‍ ആഘോഷിച്ചത്. 1988 മുതല്‍ 1993വരെയായി ജര്‍മനിയെ മൂന്നു ഡേവിസ് കപ്പ് ട്രോഫിയില്‍ എത്തിച്ചതില്‍ നിക്കോള പിലിക് നിര്‍ണായക പങ്കുവഹിച്ചു. 2005ല്‍ ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ഡേവിസ് കപ്പ് ട്രോഫിയില്‍ എത്തിയതും പിലിക്കിന്റെ നേതൃത്വത്തിലായിരുന്നു. 24 തവണ പുരുഷ സിംഗിള്‍സ് ഗ്രാന്സ്ലാം സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ ആദ്യകാല കോച്ചായിരുന്നു. ജര്‍മനിയിലുള്ള പിലിക് അക്കാദമിയില്‍ 12-ാം വയസില്‍ ജോക്കോവിച്ച് ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായത്.
Read Moreപുലിസിച്ച് @ 60
\മിലാന്: അമേരിക്കന്‍ ഫുട്ബോളര് ക്രിസ്റ്റ്യന്‍ പുലിസിച്ച് യൂറോപ്യന്‍ കരിയറില്‍ 60 ഗോള്‍ തികച്ചു. കോപ്പ ഇറ്റാലിയയില്‍ എസി മിലാനുവേണ്ടി ഗോള്‍ നേടിയതോടെയാണ് പുലിസിച്ച് ഈ നേട്ടത്തിലെത്തിയത്. ലെച്ചെയ്ക്ക് എതിരായ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ 64-ാം മിനിറ്റിലായിരുന്നു പുലിസിച്ചിന്റെ ഗോള്‍. 3-0ന് എസി മിലാന് ജയിച്ച മത്സരത്തില്‍ സാന്റിയാഗൊ ജിമെനെസ് (20’), ക്രിസ്റ്റഫര്‍ എന്‍കുങ്കു (51’) എന്നിവരും ലെച്ചെയുടെ വല കുലുക്കി. ജയത്തോടെ മിലാന് പ്രീക്വാര്‍ട്ടറില്‍ എത്തി. 27കാരനായ പുലിസിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ചെല്‍സി ടീമുകള്‍ക്കായും പന്തു തട്ടിയിട്ടുണ്ട്. മറ്റു മത്സരങ്ങളില്‍ കാല്യെറി 4-1ന് ഫ്രോസിനോണിനെയും ഉഡിനെസെ 2-1നു പാലെര്മോയെയും രണ്ടാം റൗണ്ടില്‍ കീഴടക്കി അവസാന 16ല്‍ ഇടംപിടിച്ചിട്ടുണ്ട്.
Read Moreസൂപ്പര്‍ ഹിറ്റ് സൂര്യവംശി
ബ്രിസ്ബെയ്ന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 14കാരന് വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വൈഭവം വീണ്ടും. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനായി സൂര്യവംശിയുടെ സൂപ്പര്‍ ഹിറ്റ് ബാറ്റിംഗ്. 68 പന്തില്‍ ആറ് സിക്സും അഞ്ച് ഫോറും അടക്കം സൂര്യവംശി 70 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം 51 റണ്‍സ് ജയം സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ അണ്ടര്‍ 19, 49.4 ഓവറില്‍ 300. ഓസ്ട്രേലിയ അണ്ടര്‍ 19, 47.2 ഓവറില്‍ 249. ലോക റിക്കാര്‍ഡ് രാജ്യാന്തര യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡും ഇതോടെ വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഇന്ത്യയുടെ ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന 38 സിക്സ് എന്ന റിക്കാര്‍ഡാണ് സൂര്യവംശി പഴങ്കഥയാക്കിയത്. ഇന്നലെ നേടിയ…
Read Moreഅര്‍ജന്റീന ടീം മാനേജര്‍ ഇന്ന് കൊച്ചിയില്‍; കലൂര്‍ സ്റ്റേഡിയത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ടീമിന്റെ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും. തുടര്‍ന്ന് മന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാ്ഴ്ച നടത്തും. ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീമിനൊപ്പം സൗഹൃ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയന്‍ ടീമാകുമെന്നാണ് സൂചന. ഒസ്ട്രേലിയയും സ്പോണ്‍സറും കരട് കരാര്‍ കൈമാറിയതായാണ് വിവരം. നവംബര്‍ 15ന് അര്‍ജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15നും 18നും ഇടയിലാകും മത്സരം നടക്കുക. കഴിഞ്ഞിടെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്യൂരിറ്റ് ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
Read Moreബാലൺ ഡി ഓർ പുരസ്കാരം ഒസ്മാൻ ഡെംബലെയ്ക്ക്
പാരീസ്: ബാലൺ ഡി ഓർ പുരസ്കാരം പിഎസ്ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ യുവ താരം ലാമിന് യമാലിനെ പിന്തള്ളിയാണ് ഡെംബലെയുടെ പുരസ്കാരനേട്ടം. പിഎസ്ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലെ, ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പിഎസ്ജിക്കായി ഡെംബലെയുടെ ബൂട്ടിൽനിന്നും പിറന്നത്. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ. ഇതോടെ മൂന്ന് തവണ വനിതാ ബാലൺ ഡി ഓർ നേടുന്ന ആദ്യ താരമായി ഐറ്റാന ബോൺമാറ്റി ചരിത്രം സൃഷ്ടിച്ചു. 2023ലും 2024ലും ബോൺമാറ്റി ബാലൻ ഡി ഓറിൽ മുത്തമിട്ടത്. ഇത്തവണ ആഴ്സണൽ വിംഗർ മരിയോണ കാൽഡെന്റേ പിന്തള്ളിയാണ് ബോൺമാറ്റിയുടെ നേട്ടം. മികച്ച യുവതാരത്തിനുള്ള കോപ്പാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ…
Read Moreസഞ്ജുവിന്റെ ക്യാച്ചിൽ സംശയം; ഐസിസിക്ക് പരാതി
ദുബായ്: ഹസ്തദാന വിവാദം കെട്ടടങ്ങുന്നതിനുമുന്‍പേ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പരാതിയുമായി പാക്കിസ്ഥാൻ. ഇത്തവണ പാക് ബാറ്റർ ഫഖർ സമാന്റെ പുറത്താകൽ സംബന്ധിച്ചാണ് പാക്കിസ്ഥാന്റെ പരാതി. ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ ക്യാച്ചിൽ സംശയം പ്രകടിപ്പിച്ച ടീം അധികൃതർ ടെലിവിഷൻ അന്പയർക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഐസിസിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Moreദിവ്യ ദേശ്മുഖിന് ഫിഡെ ലോകകപ്പിൽ വൈൽഡ് കാർഡ്
ഗോവ: ഫിഡെ വനിതാ ലോകകപ്പ് ചെസ് ജേതാവും ഗ്രാൻഡ് മാസ്റ്ററുമായ ദിവ്യ ദേശ്മുഖിന് 2025ൽ ഗോവയിൽ നടക്കുന്ന ഫിഡെ ലോകകപ്പിൽ മത്സരിക്കുന്നതിനുള്ള വൈൽഡ് കാർഡ് ലഭിച്ചു. സിംഗിൾ-എലിമിനേഷൻ ചെസ് ടൂർണമെന്റിന്റെ പതിനൊന്നാം പതിപ്പ് 2025 ഒക്ടോബർ 31 മുതൽ നവംബർ 27 വരെ നടക്കും. ദിവ്യ അടുത്തിടെ ഫിഡെ ഗ്രാൻഡ് സ്വിസ് 2025 ഓപ്പണ്‍ വിഭാഗത്തിൽ 11 മത്സരങ്ങളിൽ മാറ്റുരച്ച് രണ്ട് വിജയങ്ങളും ആറ് സമനിലയും നേടിയിരുന്നു.
Read More‘റൈവൽറി’ നിർത്തണം: ട്രോളി സൂര്യകുമാർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ ഇനി ‘ചിരവൈരികളുടെ പോരാട്ടം’ എന്നു വിശേഷിപ്പിക്കരുതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മത്സര വിജയത്തിലെ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഒരു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ മറുപടി. “മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇനി എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല’’- സൂര്യകുമാർ പുഞ്ചിരിയോടെ പറഞ്ഞു.
Read More