സര്‍വലോകങ്ങളും നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം? ബൈബിളിലെ ഏറെ മുഴക്കമുള്ള ഈ ചോദ്യത്തിന്റെ പ്രകമ്പനം ജോര്‍ജ് വിയ, ജോര്‍ജ് ബെസ്റ്റ്, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, അബെദി പെലെ, റയാന് ഗിഗ്സ് തുടങ്ങിയ ഇതിഹാസങ്ങളുടെ ജീവിതത്തിലും മുഴങ്ങിക്കേള്‍ക്കാം. ഫുട്ബോള്‍ മാന്ത്രികരെന്ന് ലോകം വാഴ്ത്തിയിട്ടും ഒരു ലോകകപ്പിനു പോലും ബൂട്ട് കെട്ടാന്‍ ഈ ഇതിഹാസങ്ങള്‍ക്ക് സാധിച്ചില്ല. ജോര്‍ജ് വിയആഫ്രിക്കയില്നിന്നുള്ള എക്കാലത്തെയും മികച്ച താരമാണ് ജോര്‍ജ് വിയ. ഫിഫ ലോക ഫുട്ബോളര്, ബലോണ്‍ ദോര്‍ പുരസ്കാരങ്ങള്‍ ഒരേ വര്‍ഷം സ്വന്തമാക്കിയ ഏക ആഫ്രിക്കന്‍ താരം. 1995ലാണ് വിയ രണ്ട് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരവും നേടി. മൊണാക്കോ, പിഎസ്ജി, എസി മിലാന്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടു കെട്ടി. അസാധാരണമായ വേഗവും കരുത്തും ഡ്രിബ്ലിംഗ് മികവുമാണ് വിയയെ വേറിട്ടു നിര്‍ത്തുന്നത്.…
Read MoreCategory: Sports
വിസ്മയമാകാന് സൂപ്പര്‍ കിഡ്സ്; യുവതാരങ്ങള്‍ കളം നിറയുമോ?
ഫിഫ ലോകകപ്പ് നാലുവര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുമ്പോള്‍ അതാതു കാലത്തെ വിഖ്യാത താരങ്ങള്‍ക്കു പിന്നാലെയാവും എപ്പോഴും ആരാധകക്കൂട്ടം. എന്നാല്‍ പുത്തന്‍ താരോദയങ്ങള്‍ക്കായി ആകാശമൊരുക്കുന്ന വേദി കൂടിയാണത്. 1958ല്‍ ലോകത്തെ ഞെട്ടിച്ച പതിനേഴുകാരന് പെലെ മുതല്‍ കഴിഞ്ഞ ലോകകപ്പുകളില്‍ തരംഗമായി മാറിയ കിലിയന്‍ എംബാപ്പെ വരെയുള്ള നീണ്ടനിര ഈ ലോകവേദിയിലാണ് മാറ്റ് തെളിയിച്ചത്. യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലും അത്തരം അത്ഭുതപ്രതിഭകളെയാണ് ലോകം ഉറ്റുനോക്കുന്നത്. നോര്‍വീജിയന്‍ ഫുട്ബോള്‍ സ്കൗട്ടും എഎസ് മൊണാക്കോയുടെ മുന്‍ സ്പോര്‍ട്ടിംഗ് ഡയറക്ടറുമായ ടോര്ക്രിസ്റ്റ്യന് കാള്സണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളിലെ സ്കൗട്ടുകളുമായി ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റില്‍ മികച്ച 21 യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ കളം നിറയാന്‍ പോകുന്ന ചില സൂപ്പര്‍ കിഡുകളെ പരിചയപ്പെടാം. സ്പാനിഷ് കോട്ടയിലെ വിശ്വസ്തരും അര്‍ജന്റീനയുടെ രഹസ്യ ആയുധവും നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും…
Read Moreഇന്ത്യ- ന്യൂസിലൻഡ് പര്യടന ഷെഡ്യൂൾ പ്രഖ്യാപിച്ചു
ഓക്ലന്‍ഡ്: ഹോം സീസണിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയുടെ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ടൂർ ഉൾപ്പെടുന്ന പരന്പരകളുടെ മത്സരക്രമമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പുറത്തുവിട്ടത്. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരന്പരയാണിത്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സന്പൂർണ പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ട്വന്റി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ന്യൂസിലൻഡിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിൽ കളിക്കുന്നതെന്നതുമാണ് ഇന്ത്യൻ ടൂറിന്റെ പ്രത്യേകത. ഇന്ത്യൻ പരന്പരയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കൻ പുരുഷ ടീമും ന്യൂസിലൻഡിൽ പര്യടനം നടത്തും. ജനുവരി 16ന് ആരംഭിക്കുന്ന…
Read Moreഫിഫ ലോകകപ്പിന് ഇനി ഏഴ് ദിനം…
മെക്സിക്കോ: കാൽപന്തുകളിയുടെ വസന്തം ആഘോഷിക്കാൻ ഇനി ഏഴ് ദിവസത്തെ കാത്തിരിപ്പ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ 2026 ലോകകപ്പിൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ മാറ്റുരയ്ക്കും. പുതിയ ലോക ചാന്പ്യൻ സീസണിൽ ഉണ്ടാകുമോ? അതോ 2022ൽ കിരീടം നേടിയ അർജന്റീന നിലനിർത്തുമോ എന്നറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദൈർഘ്യം കൂടുതൽ ടീമുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ ലോകകപ്പ് കൂടിയാണിത്. 32 ടീമുകളുള്ള ഫോർമാറ്റിൽനിന്ന് 16 എണ്ണം കൂട്ടി 48 ടീമുകളാണ് ഇത്തണ മത്സരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള പത്ത് ടീമുകൾ. ഏഷ്യയിൽനിന്ന് ഒന്‍പത്. ഒരു ലോകകപ്പ് വിജയിയെ പോലും സൃഷ്ടിച്ചിട്ടില്ലാത്ത രണ്ട് ഭൂഖണ്ഡങ്ങൾ- യൂറോപ്പിലെ 16ഉം ദക്ഷിണ അമേരിക്കയിലെ ആറ് ടീമും പോർ കളത്തിൽ സാന്നിധ്യമറിയിക്കും. 39 ദിവസ പോരാട്ടത്തിൽ ആകെ 104 മത്സരങ്ങൾ. 2026 ഫിഫ ലോകകപ്പ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ്…
Read Moreസൗഹൃദ മത്സരം: നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ
റോട്ടർഡാം: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അൾജീരിയ വിജയിച്ചത്. അനീസ് ഹാഡ് മൗസയാണ് അൾജീരിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Read Moreമലയാളി പൊളിയല്ലേ… ലോകകപ്പിൽ ഖത്തറിന് വളപട്ടണത്തിന്റെ മുത്ത്
കണ്ണൂർ: ലോകകപ്പ് ഫുട്ബോളിൽ കളത്തിലിറങ്ങാൻ ഇത്തവണ മലയാളി സാന്നിധ്യം. 26 അംഗ ഖത്തർ ടീമിലാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ 19 കാരൻ തഹ്സിൻ മുഹമ്മദ് ജംഷീദ് ആദ്യ മലയാളിയായി ലോകകപ്പ് ഫുട്ബോൾ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. സാധ്യത പട്ടികയിലുണ്ടായിരുന്ന തഹ്സിൻ ഉൾപ്പെടെയുള്ള സംഘത്തെ ഖത്തർ പ്രഖ്യാപിച്ചു. ഖത്തർ ലീഗ് ടീമായ അൽ ദുഹൈലിന്റെ ഭാഗമായ തഹ്സിൻ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ മലയാളിയെന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തിയാൽ വളപട്ടണം തങ്ങള്‍വയലിലെ പുല്‍മൈതാനത്തും പയ്യാമ്പലത്തെ മണല്‍പ്പരപ്പിലും പന്ത് തട്ടുന്ന തഹ്സിന് മുഹമ്മദ് ജംഷീദ് ഇത്തവണ ലോകകപ്പ് മൈതാനത്ത് പന്ത് തട്ടും. വളപട്ടണത്തെ പുരാതന തറവാടായ ചങ്ങളാംചാലിപ്പറത്ത് (കൊട്ടക്കാന്റെവീട്) കുടുംബത്തിന്റെ കണ്ണിയായ തഹ്സിന് ജനിച്ചതും വളര്‍ന്നതും ഖത്തറിലാണെങ്കിലും ഹൃദയത്തില്‍ എന്നും വളപട്ടണമുണ്ടായിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും പഴയ മൈതാനങ്ങളിലേക്ക് ഓടിയെത്താനും മറക്കാറില്ല. ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശേരി…
Read Moreഇന്ത്യയിലെ ഫിഫ ലോകകപ്പ് ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്
ന്യൂഡൽഹി: ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ “യുണൈറ്റഡ്8 സ്പോർട്സ്’ ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും. 2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ എന്ന ആരാധകരുടെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി ഒത്തുപോകാത്തതായിരുന്നു പ്രധാന വെല്ലുവിളി. അർധരാത്രിയിലും…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പിഎസ്ജി
ബുഡാപെസ്റ്റ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പിഎസ്ജി. അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ആര്‍സനലിനെ 4-3ന് തകര്‍ത്താണ് പിഎസ്ജിയുടെ കിരീടനേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടരുകയായിരുന്നു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-3നാണ് പിഎസ്ജി വിജയിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കായ് ഹാവെര്‍ട്സിന്റെ ഗോളിലൂടെ ആഴ്സനല്‍ മുന്നിലെത്തിയപ്പോള്‍, 64-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഉസ്മാന് ഡെംബലെ പിഎസ്ജിയെ ഒപ്പമെത്തിക്കുകയായിരുന്നു.
Read Moreയൂണിറ്റി കപ്പ് ഫുട്ബോൾ കിരീടം നിലനിർത്തി നൈജീരിയ
ലണ്ടൻ: യൂണിറ്റി കപ്പ് ഫു്ടബോൾ കിരീടം നിലനിർത്തി ആഫ്രിക്കൻ വന്പൻമാരായ നൈജീരിയ. ശനിയാഴ്ച നടന്ന ഫൈനലിൽ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. നൈജീരിയയ്ക്ക് വേണ്ടി അൽഹസൻ യൂസഫ് രണ്ട് ഗോളുകളും തെരെം മോഫി ഒരു ഗോളും നേടി. അൽഹസൻ യൂസഫ് മൂന്നാം യൂണിറ്റിലും 90+1-ാം മിനിറ്റിലും മോഫി 59-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. നാലാം തവണയാണ് നൈജരീയ കിരീടം നേടുന്നത്. 2002, 2004, 2025 എന്നീ വർഷങ്ങളിലാണ് നൈജീരിയ മുന്‍പ് കിരീടം നേടിയത്.
Read Moreസൗഹൃദ മത്സരം: ഓസ്ട്രേലിയയ്ക്കതിരെ മെക്സിക്കോയ്ക്ക് ജയം
പാസാഡെന: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കതിരെ മെക്സിക്കോയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ വിജയിച്ചത്. ജോഹാൻ വാസ്കസ് ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. 27-ാം മിനിറ്റിലാണ് വാസ്കസ് ഗോൾ സ്കോർ ചെയ്തത്.
Read More