വേ​ദ​ന ആ​ഴ​മേ​റി​യ​താ​ണ്, ഈ ​മു​റി​വു​ണ​ങ്ങാ​ൻ കാ​ല​മേ​റെ വേ​ണ്ടി വ​രും: ലോ​ക​ക​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ വൈ​കാ​രി​ക പോ​സ്റ്റു​മാ​യി മെ​സി

ന്യൂയോർക്ക്: ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ കി​രീ​ടം കൈ​വി​ട്ട​തി​ല്‍ പ്ര​തി​ക​രി​ച്ച് അ​ർ​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​ൻ ല​യ​ണ​ല്‍ മെ​സി. വേ​ദ​ന ആ​ഴ​മേ​റി​യ​താ​ണെ​ന്നും മു​റി​വു​ണ​ങ്ങാ​ൻ കാ​ല​മേ​റെ വേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് മെ​സി കു​റി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റ പ്ര​തി​ക​ര​ണം. ഈ ​വേ​ദ​ന ആ​ഴ​മേ​റി​യ​താ​ണ്. ഈ ​മു​റി​വു​ണ​ങ്ങാ​ന്‍ കാ​ല​മേ​റെ വേ​ണ്ടി വ​രും. ക​ളി​യു​ടെ ഗ​തി തി​രി​ച്ചു​വി​ട്ട് ജ​യി​ച്ചു ക​യ​റി​യ​തും എ​ല്ലാം അ​ര്‍​പ്പി​ച്ച് ക​ളി​ച്ച ടീ​മും എ​ല്ലാം ഓ​ര്‍​മ​യി​ല്‍ എ​ക്കാ​ല​വു​മു​ണ്ടാ​കും. ഈ ​രാ​ജ്യം ന​ല്‍​കി​യ പി​ന്തു​ണ​യും, ഈ ​ടീ​മി​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും പ​രി​ശ്ര​മ​വു​മെ​ല്ലാ​മാ​ണ് ലോ​ക​ത്തി​ലേ​ക്കും ഏ​റ്റ​വും മി​ക​ച്ച​വ​രാ​ക്കി ഞ​ങ്ങ​ളെ മാ​റ്റി​യ​ത്. അ​തെ​ല്ലാം ന​ല്ല ഓ​ര്‍​മ​ക​ളാ​യി ഒ​പ്പ​മു​ണ്ടാ​കും. ഞ​ങ്ങ​ളു​ടെ നേ​ട്ട​ത്തെ അ​തി​ന്‍റെ പൂ​ര്‍​ണ​രീ​തി​യി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല​ല്ല ഇ​പ്പോ​ള്‍ ഉ​ള്ള​ത്. പ​ക്ഷേ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ലോ​ക​ക​പ്പ് ഫൈ​ന​ല്‍ വ​രെ എ​ത്തി​യ ടീ​മാ​ണി​തെ​ന്ന് ആ​രും വി​സ്മ​രി​ക്കേ​ണ്ട. എ​ല്ലാ സ്നേ​ഹ​ത്തി​നും എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ന​ന്ദി. അ​ര്‍​ജ​ന്‍റൈ​ന്‍ എ​ന്ന അ​ഭി​മാ​നം ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു. ചാം​പ്യ​ന്‍​മാ​രാ​യ സ്പെ​യി​നും അ​ഭി​ന​ന്ദ​നം…

Read More

മറക്കില്ല ഈ മുഖങ്ങൾ! ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങൾ

ന്യൂ​ജ​ഴ്സി: ഫി​ഫ 2026 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്; ആ​വേ​ശം, അ​ഭി​മാ​നം, ന​റു​ങ്ങി​യ ഹൃ​ദ​യ​വേ​ദ​ന, ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് തിരശീല വീണു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കാ​തെ ല​യ​ണ​ൽ മെ​സി മ​ട​ങ്ങി. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, കി​ലി​യ​ൻ എം​ബ​പ്പെ എ​ന്നി​വ​രു​ടെ നി​റ​ക​ണ്ണു​ക​ളോ​ടെ​യു​ള്ള മ​ട​ക്കം ക​ണ്ടു. എ​ർ​ലി​ൻ ഹാ​ള​ണ്ടി​ന്‍റെ മി​ന്നും മി​ക​വ്, 19കാ​ര​ൻ ലാ​മി​ൻ യ​മാ​ൽ വ​ര​വ​റി​യി​ച്ച ലോ​ക​ക​പ്പ്. കോ​ബോ വെ​ർ​ദെ എ​ന്ന അ​ര​ങ്ങേ​റ്റ ടീ​മി​ന്‍റെ അ​ഭി​മാ​ന പോ​രാ​ട്ടം. സ്പെ​യി​ൻ കി​രീ​ടം ചൂ​ടി. സീ​സ​ണി​ലെ പോ​രാ​ട്ടം സ​മ്മാ​നി​ച്ച കാ​ഴ്ച​ക​ൾ ഏ​റെ​യാ​ണ്… നോ​വാ​യി റോ​ണാ​ൾ​ഡോ, എം​ബാപ്പെ ആ​റാം ലോ​ക​ക​പ്പി​നി​റ​ങ്ങി മി​ക​വ് പു​ല​ർ​ത്തി ഒ​ടു​വി​ൽ റൗ​ണ്ട് ഓ​ഫ് 16ൽ ​സ്പെ​യി​നിനോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി പോ​ർ​ച്ചു​ഗ​ൽ മ​ട​ങ്ങി. കാ​ൽ​പ്പന്താ​വേ​ശം ആ​വാ​ഹി​ച്ച ആ​രാ​ധ​ക​ർ ക​ണ്ട​ത് നി​റ​ക​ണ്ണു​ക​ളു​മാ​യി ക​ളം വി​ടു​ന്ന നാ​യ​ക​ൻ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡേ​യെ മാ​ത്ര​മാ​യി​രു​ന്നു എ​ന്ന​താ​ണ് വാസ്ത​വം. കി​രീ​ട​മി​ല്ലാ​ത്ത പോ​രാ​ളി​യു​ടെ ക​ണ്ണീ​ർ ഒ​രി​ക്ക​ൽ​കൂ​ടി ഗ്രൗ​ണ്ടി​ൽ…

Read More

ക​ളി കൈ​വി​ടു​മെ​ന്നാ​യ​പ്പോ​ൾ പ​രു​ക്ക​ൻ ശൈ​ലി; സ്ക​ലോ​ണി​ക്കും സം​ഘ​ത്തി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു

ന്യൂ​ജേ​ഴ്‌​സി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് എ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് ബൂ​ട്ടു കെ​ട്ടി​യി​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു. ക​ളി കൈ​വി​ട്ടു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ സൗ​ന്ദ​ര്യാ​ത്മ​ക ഫു​ട്ബോ​ളി​ന് പ​ക​രം പ​രു​ക്ക​ൻ അ​ട​വു​ക​ളും ഫൗ​ളു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​ണ് സ്ക​ലോ​ണി​യും സം​ഘ​വും പു​റ​ത്തെ​ടു​ത്ത​ത്. അ​തി​നി​ടെ ഗ്രൗ​ണ്ടി​നു പു​റ​ത്തെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ജ​ന്‍റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​നി​ക്ക് യെ​ല്ലോ കാ​ർ​ഡും ല​ഭി​ച്ചു. ഇ​ത് ടീ​മി​ന്‍റെ താ​ളം പൂ​ർ​ണ​മാ​യും തെ​റ്റി​ച്ചു. ഒ​ടു​വി​ൽ സ്പെ​യി​നി​ന്‍റെ സു​ന്ദ​ര​മാ​യ ടി​ക്കി-​ടാ​ക്ക പാ​സി​ങ്ങു​ക​ൾ​ക്ക് മു​ന്നി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത് മ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നോ​ക്കി​യാ​ൽ മാ​ത്രം മ​ന​സി​ലാ​കും അ​ർ​ജ​ന്‍റീ​ന നേ​രി​ട്ട ആ ​ക​ന​ത്ത പ​രാ​ജ​യം. ക​ളി​യു​ടെ നി​ശ്ചി​ത 90 മി​നി​റ്റി​ലും പി​ന്നീ​ട് അ​ധി​ക​സ​മ​യ​ത്തും സ്പെ​യി​ൻ ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഒ​രു കൊ​ടു​ങ്കാ​റ്റാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ബോ​ക്സി​ലേ​ക്ക് എ​തി​രാ​ളി​ക​ൾ അ​ഴി​ച്ചു​വി​ട്ട​ത്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ക്ഷ​ക​നാ​യി ഗോ​ൾ​വ​ല​യ്ക്ക് മു​ന്നി​ൽ എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സ് എ​ന്ന ദി​ബു ഉ​ണ്ടാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത്…

Read More

കി​രീ​ടം പോ​യി, നി​യ​ന്ത്ര​ണ​വും; മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി, പ​രേ​ഡെ​സി​ന് റെ​ഡ് കാ​ർ​ഡ്

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി. മ​ത്സ​ര​ശേ​ഷം സ്പാ​നി​ഷ് താ​ര​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ അ​ർ​ജ​ന്‍റീ​ന​യു​ടെ മ​ധ്യ​നി​ര താ​രം ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സിന് റെ​ഡ് കാ​ർ​ഡ് ന​ൽ​കി. ഫൈ​ന​ൽ വി​സി​ല​ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കാ​നാ​യി മൈ​താ​ന​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ സ്പാ​നി​ഷ് താ​രം റോ​ഡ്രി​യെ അ​ർ​ജ​ന്‍റീ​ന​യു​ടെ ന​ഹു​വ​ൽ മൊ​ളീ​ന ഇ​ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത റോ​ഡ്രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​ഹ​താ​രം എ​റി​ക് ഗാ​ർ​സ്യ എ​ത്തി​യ​തോ​ടെ അ​ന്ത​രീ​ക്ഷം വ​ഷ​ളാ​യി. മൊ​ളീ​ന​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ഗാ​ർ​സ്യ​യെ പി​ന്നാ​ലെ​യെ​ത്തി​യ ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ യു​വ​താ​രം ഗാ​വി​ക്കും മ​ർ​ദ​ന​മേ​റ്റു. തു​ട​ർ​ന്ന് ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​രും അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യും ചേ​ർ​ന്നാ​ണ് താ​ര​ങ്ങ​ളെ ബ​ല​മാ​യി പി​ടി​ച്ചു​മാ​റ്റി​യ​ത്.

Read More

ഹാ​ള​ണ്ട് എ​ഫ​ക്റ്റ്, ഡാ​ള​സി​ലെ സ്റ്റോ​റി​ൽ വി​സ്കി റാ​ക്കൂ​ൺ ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്ക്

ടെ​ക്സാ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​രേ​പോ​ലെ ചി​രി​പ്പി​ക്കു​ക​യും അ​തി​ശ​യി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​വീ​ജി​യ​ൻ സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് പ​ങ്കു​വെ​ച്ച​ത്. ടീം ​വി​മാ​ന​ത്തി​ൽ നി​ന്നും ക​യ്യി​ലൊ​രു കു​പ്പി​യു​മാ​യി നി​ൽ​ക്കു​ന്ന ഒ​രു ‘റാ​ക്കൂ​ൺ’ രൂ​പ​വു​മാ​യി ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ഹാ​ള​ണ്ടി​ന്‍റെ ചി​ത്രം നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. “ഇ​ത് എ​ന്‍റെ കൂ​ടെ പോ​ന്ന​താ​ണ്” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു താ​രം ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ വെ​റു​മൊ​രു ക​ളി​പ്പാ​ട്ട​മ​ല്ല, മ​റി​ച്ച് പ്ര​കൃ​തി​ദ​ത്ത​മാ​യി സ്റ്റ​ഫ് ചെ​യ്തെ​ടു​ത്ത ഒ​രു യ​ഥാ​ർ​ത്ഥ റാ​ക്കൂ​ണി​ന്‍റെ രൂ​പ​മാ​ണി​ത്. ‘വി​സ്കി റാ​ക്കൂ​ൺ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കൗ​തു​ക വ​സ്തു​വി​ന്‍റെ വി​ല​യ​റി​ഞ്ഞ് ക​ണ്ണു​ത​ള്ളി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ‘വൈ​ൽ​ഡ് ബി​ൽ​സ് വെ​സ്റ്റേ​ൺ സ്റ്റോ​റി​ൽ’ നി​ന്നാ​ണ് ഹാ​ള​ണ്ട് ഈ ​അ​പൂ​ർ​വ രൂ​പം വാ​ങ്ങി​യ​ത്. വി​ല 750 യു​എ​സ് ഡോ​ള​ർ, ഏ​ക​ദേ​ശം 72,000 ഇ​ന്ത്യ​ൻ രൂ​പ. ക​യ്യി​ൽ ഒ​രു കു​പ്പി​യു​മാ​യി മ​ദ്യ​പി​ച്ചി​രി​ക്കു​ന്ന…

Read More

19 വ​ർ​ഷ​ത്തി​ന് ശേ​ഷം മെ​സി​യും ‘കു​ഞ്ഞ്’ ല​മി​ൻ യ​മാ​ലും വീ​ണ്ടും: ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര സ​മാ​ഗ​മം

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ലോ​ക​ത്തെ വി​ശ്വ​സി​ക്കാ​നാ​വാ​ത്ത ഒ​രു ക​ഥ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. 19 വ​ർ​ഷം മു​ൻ​പ് ഒ​രു ചാ​രി​റ്റി ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ ല​യ​ണ​ൽ മെ​സി കു​ളി​പ്പി​ച്ച കു​ഞ്ഞ്, ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ മെ​സി​ക്കെ​തി​രെ പ​ന്ത് ത​ട്ടാ​ൻ ഒ​രു​ങ്ങു​ന്നു. ജൂ​ലൈ 20-ന് ​ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് 2026 ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ, അ​ത് മെ​സി​യും സ്പെ​യി​നി​ന്‍റെ യു​വ​താ​രം ല​മി​ൻ യ​മാ​ലും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ പോ​രാ​ട്ടം കൂ​ടി​യാ​യി​രി​ക്കും. 2007-ൽ ​ബാ​ഴ്‌​സ​ലോ​ണ​യി​ൽ ന​ട​ന്ന ഒ​രു ചാ​രി​റ്റി ക​ല​ണ്ട​ർ ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ​യാ​ണ് അ​ന്ന് 20 വ​യ​സു​ള്ള മെ​സി, അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ല​മി​ൻ യ​മാ​ലി​നെ പ്ലാ​സ്റ്റി​ക് ട​ബ്ബി​ൽ കു​ളി​പ്പി​ച്ച​ത്. അ​ന്ന് ആ​ർ​ക്കും അ​റി​യാ​ത്ത ഒ​രു സാ​ധാ​ര​ണ ഫോ​ട്ടോ ഷൂ​ട്ട് ആ​യി​രു​ന്നെ​ങ്കി​ലും, കാ​ലം മാ​റി​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര നി​മി​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മി​യി​ൽ വ​ള​ർ​ന്നു​വ​ന്ന യ​മാ​ൽ, ഇ​ന്ന് മെ​സി​യു​ടെ…

Read More

സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍: മലയാളി താരങ്ങൾക്കു ജയം

കൊ​​​ച്ചി: യോ​​​നെ​​​ക്സ് സ​​​ണ്‍റൈ​​​സ് ഓ​​​ള്‍ ഇ​​​ന്ത്യ സീ​​​നി​​​യ​​​ര്‍ റാ​​​ങ്കിം​​​ഗ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ലെ പു​​​രു​​​ഷ സിം​​​ഗി​​​ള്‍സി​​​ല്‍ മ​​​ല​​​യാ​​​ളി​​​താ​​​രം ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സി​​​ദ്ധാ​​​ര്‍ഥ മി​​​ശ്ര​​​യെ (15-12, 11-15, 15- 09) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. വ​​​നി​​​താ ഡ​​​ബി​​​ള്‍സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​പ​​​ര്‍ണ ബാ​​​ല​​​ന്‍- ആ​​​ര​​​തി സാ​​​റ സു​​​നി​​​ല്‍ സ​​​ഖ്യം ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ന്‍റെ റി​​​ദ്ദി ഭ​​​ര​​​ദ്വാ​​​ജ് – ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ന്‍റെ സാം​​​ഭ​​​വി റൗ​​​താ​​​ന്‍ സ​​​ഖ്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി പ്രീ​​​ക്വ​​​ർ​​​ട്ട​​​റി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

Read More

ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; ഇ​നി സെ​മി ആ​വേ​ശ​ത്തി​ലേ​യ്ക്ക്

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ഇം​ഗ്ല​ണ്ട്, അ​ർ​ജ​ന്‍റീ​ന എ​ന്നീ ടീ​മു​ക​ളാ​ണ് സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ക. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ ഫ്രാ​ൻ​സ് സ്പെ​യി​നെ നേ​രി​ടും. അ​ർ​ലിം​ഗ്ട​ണി​ലെ ഡാ​ല​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. അ​റ്റ​ലാ​ന്‍റ​യി​ലെ അ​റ്റ​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Read More

എംബാപ്പെയുടെ അമ്മയുടെ നടക്കാതെ പോയ മോഹം

മൊ​റോ​ക്കോ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നാ​യി ഫോ​ക്സ്ബ​റോ​യി​ലെ മൈ​താ​ന​ത്തി​ന് വെ​ളി​യി​ൽ ഫ്ര​ഞ്ച് താ​ര​ങ്ങ​ൾ​ക്കൊ​പ്പം വാം-​അ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പേ. ഇ​തി​നി​ടെ​യാ​ണ് ഗ്രൗ​ണ്ടി​ന്‍റെ ഒ​ര​റ്റ​ത്ത് ജ​ർ​മ​ൻ മീ​ഡി​യ​യ്ക്കു വേ​ണ്ടി ക​ളി​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന മു​ൻ ലി​വ​ർ​പൂ​ൾ പ​രി​ശീ​ല​ക​നും പു​തി​യ ജ​ർ​മ്മ​ൻ കോ​ച്ചു​മാ​യ യൂ​ർ​ഗ​ൻ ക്ലോ​പ്പി​നെ എം​ബാ​പ്പെ കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്താ​ൻ എം​ബാ​പ്പെ​യ്ക്ക് ര​ണ്ടാ​മ​ത് ഒ​ന്നു ചി​ന്തി​ക്കേ​ണ്ടി വ​ന്നി​ല്ല. ഓ​ടി​ച്ചെ​ന്ന് ക്ലോ​പ്പി​നെ കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് യൂ​ർ​ഗ​ൻ, അ​വി​ടെ ഗാ​ല​റി​യി​ൽ എ​ന്‍റെ അ​മ്മ ഇ​രി​ക്കു​ന്നു​ണ്ട്, ഗാ​ല​റി​യാ​ൻ ഇ​രു​ന്ന അ​മ്മ​യെ ചു​ണ്ടി​ക്കാ​ട്ടി എം​ബാ​പ്പേ പ​റ​ഞ്ഞു. അ​മ്മ​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ക്കാ​ൻ പ​റ്റാ​തെ പോ​യ​തി​നെ​കു​റി​ച്ചാ​കും എം​ബാ​പ്പേ അ​പ്പോ​ൾ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വു​ക. അ​മ്മ​യെ​നോ​ക്കി കൈ ​വീ​ശി കാ​ണി​ക്കു​മ്പോ​ൾ ക്ലോ​പ്പ് ശ​രി​ക്കും കാ​ല​ത്തി​നു പു​റ​കോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. 2017-ൽ ​എം​ബാ​പ്പെ മൊ​ണാ​ക്കോ​യി​ൽ ക​രി​യ​ർ വി​സ്മ​യം തു​ട​ങ്ങി​യ സ​മ​യം, അ​ന്ന് ഇ​ന്ന് കാ​ണു​ന്ന സൂ​പ്പ​ർ താ​ര​മാ​യി എം​ബാ​പ്പെ വ​ള​ർ​ന്നി​ട്ടി​ല്ല. ചെ​ക്ക​ന്‍റെ പൊ​ട്ട​ൻ​ഷ്യ​ൽ ക​ണ്ട് ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക്…

Read More

തകർത്ത്‌വാരി അർജന്‍റീന: ലോ​ക​ക​പ്പ് സെ​മിയിൽ കടന്ന് അർജന്‍റീന

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന. ക്വാ​ർ​ട്ട​റി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് അ​ർ​ജ​ന്‍റീ​ന സെ​മി​യി​ൽ ക​ട​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി മാ​ക് അ​ലി​സ്റ്റ​ർ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് ലൗ​താ​രോ മാ​ർ​ട്ടി​ന​സ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​ൻ എ​ൻ​ഡോ​യെ ആ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ഏ​ഴാം ത​വ​ണ​യാ​ണ് സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്. 2022ൽ ​സെ​മി​യി​ലെ​ത്തി​യ അ​ർ​ജ​ന്‍റീ​ന ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ലെ​ത്തു​ക​യും പി​ന്നീ​ട് ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ലോ​ക​ക​പ്പ് നേ​ടു​ക​യും ചെ​യ്തു.

Read More