ലണ്ടന്‍: ആവശ്യമെങ്കില്‍ ക്രിസ് വോക്സ് അഞ്ചാംദിനം ക്രീസിലെത്തുമെന്ന് നാലാംദിനത്തെ പോരാട്ടത്തിനുശേഷം ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ വോക്സ് ബാറ്റിംഗിന് എത്തിയില്ല. അഞ്ചാംദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയപ്പോഴാണ് ബാന്‍ഡേഡ് ഇട്ട ഇടതുകൈ ജമ്പറിനുള്ളില്‍ മറച്ച് വോക്സ് ക്രീസിലേക്കെത്തിയത്. നാലാം ടെസ്റ്റില്‍ പൊട്ടലുള്ള കാലുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രീസിലെത്തിയിരുന്നു. പരിക്ക് ചരിത്രം 2002ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ താടിയെല്ലിനു പൊട്ടലുണ്ടായെങ്കിലും ബാന്‍ഡേഡ് ഇട്ട് പന്തെറിഞ്ഞ ഇന്ത്യയുടെ അനില്‍ കുംബ്ലെ, 2008ല്‍ ഓസ്ട്രേലിയയ്കെതിരേ അഞ്ചാംദിനം പൊട്ടിയ ഇടതുകൈയുമായി 11-ാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2020ല്‍ പാക്കിസ്ഥാനെതിരേ പൊട്ടിയ കാല്‍പാദവുമായി കളിച്ച ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ തുടങ്ങിയവരും കളിക്കളത്തിലെത്തി കൈയടി നേടിയിരുന്നു.
Read MoreCategory: Sports
മെസി വരില്ല: മന്ത്രി
കോഴിക്കോട്: സൂപ്പര്‍താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം ഈ വര്‍ഷം കേരളത്തില്‍ കളിക്കാന്‍ എത്തില്ല. ഒക്ടോബറില്‍ കേരളത്തില്‍ എത്താന്‍ കഴിയില്ലെന്ന് അര്‍ജന്റൈൻ ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാന് സ്ഥിരീകരിച്ചു. അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീമും സ്പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നതായി മന്ത്രി പറഞ്ഞു. ഒക്ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്കു താത്പര്യമുള്ളൂ എന്നാണ് സ്പോണ്‍സര്‍മാരുടെ നിലപാടെന്നു മന്ത്രി വ്യക്തമാക്കി.
Read Moreസിറാജിഷ്ടം!
ലണ്ടൻ: ആവേശം കൊടുന്പിരിക്കൊണ്ട ത്രില്ലർ പോരാട്ടത്തിൽ ശപിക്കപ്പെട്ടവനിൽനിന്ന് ഒറ്റ ദിവസംകൊണ്ട് ദൈവദൂതനായി മാറിയ താരം… ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക്, നാലാംദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ട് മത്സരം നഷ്ടമാക്കിയെന്ന് ഏവരും കരുതിയിടത്തുനിന്നു ദൃഢനിശ്ചയത്തോടെ അഞ്ചാം ദിനം ഗ്രൗണ്ടിലിറങ്ങിയ പേസർ മുഹമ്മദ് സിറാജ് സമ്മാനിച്ചത് പെരുമ നൽകിയ വിജയം. നാല് വിക്കറ്റ് കൈയിലിരിക്കേ അവസാന ദിനം ഇംഗ്ലണ്ടിനു ജയം 35 റണ്‍സ് അകലെ. നാലിൽ മൂന്നു വിക്കറ്റും കൊയ്ത് വിജയ ലക്ഷ്യത്തിന് ആറ് റണ്‍സ് അകലെ ബാസ്ബോൾ ടീമിനെ വീഴ്ത്തിയപ്പോൾ സിറാജ് എന്ന ദൈവദൂതന് കൈയടികൾ… കൈ മെയ് മറന്ന്ജോലിഭാരമോ സമ്മർദമോ അലട്ടാതെ വിശ്രമം തേടാതെ സിറാജ് എന്ന പോരാളി കർത്തവ്യം നിറവേറ്റി. പരന്പരയിലെ മൂന്നു മത്സരങ്ങിൽ മാത്രം ജസ്പ്രീത് ബുംറ കളിച്ചപ്പോൾ സീനിയർ താരമെന്ന നിലയിൽ സിറാജ് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്റെ നേതൃത്വം…
Read Moreഷാകാരി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: വനിതാ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ നിലവിലെ ലോക ചാമ്പ്യനായ അമേരിക്കയുടെ ഷാകാരി റിച്ചാര്ഡ്സണ് അറസ്റ്റില്‍. യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാനിരിക്കേയാണ് ഗാര്‍ഹിക പീഡനക്കേസില്‍ ഷാകാരി അറസ്റ്റിലായതെന്നാണ് വിവരം. സിയാറ്റില്‍ വിമാനത്താവളത്തില്‍വച്ച് ജൂലൈ 27ന് ആണ്‍സുഹൃത്തിനെ കൈയേറ്റം ചെയ്തതായാണ് റിപ്പോര്‍ട്ട്. യൂജിനില്‍ നടക്കുന്ന അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 100 മീറ്ററിന്റെ സെമിയില്‍നിന്ന് താരം പിന്മാറി. ഹീറ്റ്സില്‍ മത്സരിച്ചശേഷമായിരുന്നു പിന്മാറ്റം. 2023 ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനാല്‍, സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന 2025 ലോക ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ഷാകാരിക്കുണ്ട്. 2024 പാരീസില്‍ 100 മീറ്ററില്‍ വെള്ളിയും 4×100 റിലേയില്‍ സ്വര്‍ണവും ഷാകാരി സ്വന്തമാക്കിയിരുന്നു.
Read Moreഇന്ത്യന്‍ ടീമില്‍ 2 മലയാളികള്‍
കോട്ടയം: അഞ്ച് മുതല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2025 ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമില്‍ രണ്ടു മലയാളികള്‍. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചിനു ജോര്ജാന് എതിരേയാണ്. പ്രണവ് പ്രിന്‍സും വൈശാഖ് കെ. മനോജുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
Read Moreയു സീദിസ് … 12-ാം വയസില്‍ ലോക ചാമ്പ്യന്‍!
സിംഗപ്പുര്‍: ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ചൈനയുടെ 12കാരി യു സീദി. സ്കൂള്‍ വിദ്യാര്‍ഥിയായ യു സീദി, ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് കുറിച്ചത്. വനിതകളുടെ 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലം നേടിയ ചൈനീസ് ടീമിന്റെ ഭാഗമായി യു സീദി ചരിത്രത്താളില്‍ ഇടം നേടി. ഹീറ്റ്സില്‍ മാത്രമാണ് യു സീദി മത്സരിച്ചത്. 1986ല്‍ കാനഡയുടെ ആലിസണ് ഹിംഗ്സണ് 13-ാം വയസില്‍ വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെങ്കലം നേടിയതിന്റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. ചൈനീസ് ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ എ സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് മറികടന്നതോടെയാണ് യു സീദി 2025 ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത സ്വന്തമാക്കിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ, 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെ ഇനങ്ങളിലും ഈ 12കാരി മത്സരിച്ചിരുന്നു. 200…
Read Moreടോട്ടന്‍ഹാമില്‍ സൂര്യാസ്തമയം
സീയൂള്‍: തികച്ചും അപ്രതീക്ഷിതമായി ദക്ഷിണകൊറിയന്‍ സൂപ്പര്‍ ഫുട്ബോളര് സണ്‍ ഹ്യൂങ് മിന് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോടു വിടപറഞ്ഞു. 2025-26 സീസണ് ആരംഭിക്കാനിരിക്കേയാണ് ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോടു വിടപറയുന്നതായി സീയൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സണ്‍ ഹ്യൂങ് മിന് അറിയിച്ചത്. താരത്തിന്റെ 10 വര്‍ഷം നീണ്ട ടോട്ടന്‍ഹാം ജീവിതത്തിന് ഇതോടെ വിരാമമായി. ഇംഗ്ലീഷ് സംസാരിക്കാന്‍പോലും അറിയാതെയാണ് ടോട്ടന്‍ഹാമില്‍ 10 വര്‍ഷം മുമ്പെത്തിയതെന്നും ക്ലബ്ബിനോടു വിടപറയാനുള്ള സമയമായെന്നും സണ്‍ പറഞ്ഞു. ടോട്ടന്‍ഹാം വിടുന്നത് കരിയറിലെ ഏറ്റവും വിഷമകരമായ തീരുമാനമാണെന്നും അദ്ദേഹം കണ്ണീരോടെ വ്യക്തമാക്കി. 2015ല്‍ ജര്‍മന്‍ ക്ലബ്ബായ ബയെര്‍ ലെവര്കുസെന്നില്നിന്നായിരുന്നു സണ്‍ ടോട്ടന്‍ഹാമില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലബ്ബിനായി 454 മത്സരങ്ങളില്‍ നിന്ന് 173 ഗോള്‍ നേടി, 101 അസിസ്റ്റ് നടത്തി. 2018-10 യുവേഫ ചാമ്പ്യന്‍സ് ലീഗ്, 2020-21 ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലുകള്‍ കളിച്ചു. 2024-25 യൂറോപ്പ ലീഗാണ് സണ്ണിന്റെ സീനിയര്‍…
Read Moreമെസി വരും: 14 വർഷങ്ങൾക്കു ശേഷം വീണ്ടും ഇന്ത്യയിൽ എത്തുന്നു
ന്യൂഡൽഹി: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഈ വർഷം ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ 12 മുതൽ 15 വരെ മൂന്നു ദിവസങ്ങളിലായി കോൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 12ന് രാത്രി 10നു കോൽക്കത്തയിൽ എത്തുന്ന താരം രണ്ട് പകലും ഒരു രാത്രിയുമടക്കം സന്ദർശന വേളയിലെ കൂടുതൽ സമയം വിവിധ പരിപാടികളിലായി അവിടെ ചിലവഴിക്കും. കോൽക്കത്തയിൽ ലോകകപ്പ് ജേതാവിന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം, ‘ഗോട്ട് കപ്പ്’, കുട്ടികളുമായി മാസ്റ്റർ ക്ലാസ്, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച തുടങ്ങിയവയാണ് താരത്തിന്റെ ഇന്ത്യൻ സന്ദർശന പദ്ധതി. 14 വർഷശേഷം 14 വർഷങ്ങൾക്കു ശേഷമാണ് താരം ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നത്. 2011ൽ കോൽക്കത്തയിൽ നടന്ന വെനസ്വേലയ്ക്കെതിരായ പ്രദർശന മത്സരത്തിൽ അർജന്റൈൻ ടീമിനൊപ്പം മെസി ഉണ്ടായിരുന്നു. 15ന് ഡൽഹിയിൽ…
Read Moreഓവലിൽ ‘തോര്‍പ്പി ഡേ’
ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനമായ ഇന്നലെ ഇംഗ്ലീഷ് താരങ്ങളും ക്രിക്കറ്റ് കൂട്ടായ്മയും ‘തോര്‍പ്പി ഡേ’ ആചരിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ താരമായ, അകാലത്തില്‍പൊലിഞ്ഞ ഗ്രഹാം തോല്പ്പിന്റെ 56-ാം ജന്മദിനമായിരുന്നു ഇന്നലെ. തോര്‍പ്പിന്റെ കുടുംബവും സുഹൃത്തുക്കളും ദേശീയ ടീമും ‘തോര്പ്പിനായി ഒരു ദിനം/എ ഡേ ഫോര്‍ തോര്‍പ്പ്’ ആചരിച്ചു. ഓവല്‍ ടെസ്റ്റിന്റെ രണ്ടാംദിന മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലീഷുകാർ തോര്‍പ്പിനെ അനുസ്മരിച്ച് പ്രത്യേകമായി തയാറാക്കിയ ഹെഡ്ബാന്‍ഡ് അണിഞ്ഞു. 2024 ഓഗസ്റ്റ് 4നു ട്രെയിനിനു മുന്നില്‍ ജീവന്ഹോമിക്കുകയായിരുന്നു തോര്‍പ്പി എന്നറിയപ്പെട്ടിരുന്ന തോര്‍പ്പ്. ഇടംകൈ ബാറ്ററായ തോര്‍പ്പ്, 1993-2005 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റും 82 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 6744 റണ്‍സും ഏകദിനത്തില്‍ 2380 റണ്‍സും നേടി.
Read Moreഖാലിദ് ആശാന്… ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഖാലിദ് ജമീല്‍ നിയമിതനായി
ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് അവസാനം, ബ്ലൂ ടൈഗേഴ്സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഖാലിദ് ജമീല്‍ പരിശീലിപ്പിക്കും. കഴിഞ്ഞ മാസം മാനോലോ മാര്‍ക്വേസ് സ്ഥാനമൊഴിഞ്ഞതിനുശേഷം ഇന്ത്യന്‍ പുരുഷ ടീമിന് മുഖ്യപരിശീലകന്‍ ഇല്ലായിരുന്നു. മുന്‍ താരം ഐ.എം. വിജയന് അടക്കമുള്ള സംഘം തെരഞ്ഞെടുത്ത അന്തിമ മൂന്നംഗ പട്ടികയില്‍നിന്നാണ് ഖാലിദ് ജമീലിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) മുഖ്യപരിശീലകനാക്കിയത്. അന്തിമപട്ടികയിലുണ്ടായിരുന്ന, ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ഇംഗ്ലീഷുകാരനായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, സ്ലോവാക്യക്കാരനായ സ്റ്റെഫാന്‍ തര്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് 48കാരനായ ഖാലിദ് ജമീല്‍ ഇന്ത്യന്‍ ടീമിന്റെ ആശാനായത്. 1998-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 40 മത്സരങ്ങള്‍ ഖാലിദ് കളിച്ചു, നാലു ഗോള്‍ സ്വന്തമാക്കി. ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി അന്തിമപട്ടിക പ്രഖ്യാപിച്ചത് ജൂലൈ 22നായിരുന്നു. ടീം ഡയറക്ടറായ സുബ്രതാ പാലുമായി ചര്‍ച്ച ചെയ്തശേഷമായിരുന്നു അത്. ഇന്ത്യന്‍ സാംസ്കാരികതയുമായി…
Read More