മൗണ്ട് മൗൻഗനുയ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 92 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 20 പന്ത് ബാക്കി നിൽക്കെ മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോന്നർ എസ്റ്റർഹുയ്സെൻ 45 റൺസ് എടുത്തു. ഡിയാൻ ഫോറെസ്റ്റർ 16 റൺസും ജേസൺ സ്മിത്ത് 10 റൺസുമെടുത്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ, സക്കാറി ഫോൽക്ക്സ്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് 14.3 ഓവറിൽ 91 റൺസിൽ ഔൾഔട്ടാവുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ ജെയിംസ് നീഷത്തിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും കോൽ മക്കോഞ്ചിക്കും മാത്രം പിടിച്ചുനിൽക്കാനായത്. 26 റൺസെടുത്ത നീഷം ആണ് ടോപ്സ്കോറർ. സാന്റ്നറും മക്കോഞ്ചിയും 15 റൺസ് വീതം എടുത്തു. ബെവോൺ ജേക്കബ്സ് 10…
Read MoreCategory: Sports
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ചെൽസി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിൽ വിജയിച്ചത്. ആന്തോണി ഗോർഡൻ ആണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് താരം ഗോർഡൻ ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ 42 പോയിന്റായ ന്യൂകാസിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും 48 പോയിന്റുള്ള ചെൽസി അഞ്ചാമതാണുള്ളത്.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിന് തകർപ്പൻ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എവർട്ടണെ രണ്ട് ഗോളുകൾക്ക് തകർത്തു. വിക്ടോർ ഗ്യോകെരെസും മാക്സ് ഡോവ്മാനും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ഗ്യോകെരെസ് 89-ാം മിനിറ്റിലും ഡോവ്മാൻ 90+7-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ആഴ്സണലിന് 70 പോയിന്റായി. ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആഴ്സണൽ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ലീഡ് ഒമ്പത് പോയിന്റായി.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബെർണാഡോ സിൽവയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. കോൺസ്റ്റാന്റിനോസ് മവ്രോപനോസാണ് വെസറ്റ് ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരം സമനില ആയതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 61 പോയിന്റും വെസ്റ്റ് ഹാമിന് 29 പോയിന്റുമായി. നിലവിൽ സിറ്റി രണ്ടാമതും വെസ്റ്റ് ഹാം 17-ാം സ്ഥാനത്തുമാണ്.
Read Moreകാവ്യ പിടിച്ച പുലിവാൽ..! സണ്‍റൈസേഴ്സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം
ലണ്ടൻ: ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ട്വന്റി-20 ക്രിക്കറ്റ് ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സഹ ഉടമ കാവ്യാ മാരന് എതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ ദ ഹൺഡ്രഡ് ടൂർണമെന്റിനുള്ള ലേലത്തിൽ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ലേലത്തിൽ പങ്കെടുത്ത മറ്റൊരു പാക്കിസ്ഥാൻ താരം ഉസ്മാൻ താരിഖിനെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ബിർമിംഗ്ഹാം ഫീനിക്സ് സ്വന്തമാക്കി. ഹൈദരാബാദിന്റെ 2026 സീസണിലെ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2026 ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സും തമ്മിലാണ്. ദ ഹണ്ട്രഡ് ലേലത്തിൽ ഐപിഎൽ ടീമുകളുടെ ഉടമസ്ഥതയിലുള്ള എംഐ ലണ്ടൻ, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, സണ്‍റൈസേഴ്സ് ലീഡ്സ്, സതേണ്‍ ബ്രേവ് എന്നിവ പാക് താരങ്ങളെ ടീമിലെടുക്കില്ലെന്നായിരുന്നു സൂചന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തിൽ,…
Read Moreഎന്തുകൊണ്ട് ഒരു സെന്റിമീറ്റര്‍..? അര്‍മാന്‍ഡ് ഡുപ്ലാന്റിസ് എത്ര ഉയരംവരെ ലോക റിക്കാര്‍ഡ് തിരുത്തി മുന്നേറും
അര്‍മാന്‍ഡ് ഡുപ്ലാന്റിസ് എത്ര ഉയരംവരെ ലോക റിക്കാര്‍ഡ് തിരുത്തി മുന്നേറും. ഡുപ്ലാന്റിസിന്റെ അച്ഛന് ഗ്രെഗ് പറയുന്നത് അനുസരിച്ച് താരം 6.40 മീറ്റര്‍ ഉയരം വരെ അനായാസം ക്ലിയര്‍ ചെയ്യും. ഡുപ്ലാന്റിസിന്റെ ചാട്ടം കാണുമ്പോള്‍ അതു മനസിലാകുമെന്നതും യാഥാര്‍ഥ്യം. കാരണം, വ്യക്തമായ ക്ലിയറിംഗാണ് ഓരോ ലോക റിക്കാര്ഡിലും ഡുപ്ലാന്റിസ് നടത്തുന്നത്. 2020 ഫെബ്രുവരി എട്ടിന് 6.17 മീറ്റര്‍ കുറിച്ചാണ് ഡുപ്ലാന്റിസ് ആദ്യമായി ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ റെനോഡ് ലാവില്ലെനിയുടെ പേരിലെ 6.16 മീറ്റര്‍ എന്ന റിക്കാര്‍ഡ് അതോടെ തിരുത്തപ്പെട്ടു. അതിനുശേഷം ഓരോ തവണയും ഒരു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് സ്വീഡിഷ് താരം ലോക റിക്കാര്‍ഡ് ഇതിനോടകം 15 തവണ ക്ലിയര്‍ ചെയ്തതെന്നതു ശ്രദ്ധേയം. പോള്‍വോള്‍ട്ടില്‍ താരങ്ങള്‍ക്ക് എത്ര ഉയരംവരെയും വര്‍ധിപ്പിച്ചു ക്ലിയര്‍ ചെയ്യാമെന്നിരിക്കേയാണിത്. കാരണം ഇത്2024 ടോക്കിയോ ഒളിമ്പിക്സില്‍ ലോക റിക്കാര്‍ഡ് കുറിച്ചപ്പോള്‍ 74,000 പൗണ്ടാണ് (ഏകദേശം…
Read Moreഅല്‍കാരസ് സെമിയില്‍
കലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിനെയാണ് അല്‍കാരസ് കീഴടക്കിയത്. സ്കോര്‍: 6-3, 6-4. റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് സെമിയില്‍ അല്‍കാരസിന്റെ എതിരാളി. ബ്രിട്ടന്റെ ജാക് ഡ്രെപ്പറിനെ 1-6, 5-7നു കീഴടക്കിയാണ് റഷ്യന്‍ താരം സെമി ഫൈനലിലെത്തിയത്. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിലാണ് മറ്റൊരു പുരുഷ സിംഗിൾസ് സെമി. വനിതകളില്‍ ബെലാറൂസിന്റെ ലോക ഒന്നാം നമ്പറായ അരീന സബലെങ്ക, കസാക്കിസ്ഥാന്റെ എലെന റെബാകിന, യുക്രെയ്ന്റെ എലിന സ്വിറ്റോളിന, ചെക്കിന്റെ ലിന്‍ഡ നോസ്കോവ എന്നിവര്‍ സെമിയിലെത്തി. പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ കീഴടക്കിയാണ് സ്വിറ്റോളിനയുടെ സെമി പ്രവേശം. സ്കോര്‍: 6-2, 4-6, 6-4.
Read Moreലാലീഗ: വിയാറയലിനെ സമനിലയിൽ തളച്ച് ഡിപോർട്ടിവോ അലാവസ്
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വിയാറയലിനെ സമനിലയിൽ തളച്ച് ഡിപോർട്ടിവോ അലാവസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നിക്കോളാസ് പെപെയാണ് വിയാറയലിന് വേണ്ടി ഗോൾ നേടിയത്. വിയാറയൽ താരം റാഫ മരിന്റെ ഓൾ ഗോളാണ് അലാസിന്റെ ഗോൾ. മത്സരം സമനിലയിൽ ആയതോടെ വിയാറയലിന് 55 പോയിന്റായി. ഇതോടെ വിയാറയൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റായ അലാവസ് 16 സ്ഥാനത്താണുള്ളത്.
Read More‘ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, സച്ചിന് സാർ നന്നായി പിന്തുണച്ചു, അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്ന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിലും വലുത് എന്താണുള്ളത്’: സഞ്ജു സാംസണ്
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരേയൊരു ഇതിഹാസമേ ഉള്ളെന്ന് വീണ്ടും അടിവരയിടുന്ന മുഹൂര്‍ത്തമായിരുന്നു അഹമ്മദാബാദില്‍ അരങ്ങേറിയ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനല്‍. ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍ ജയത്തിലൂടെ മൂന്നാം തവണയും ട്വന്റി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചായത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ സഹായിച്ചെന്ന വെളിപ്പെടുത്തലാണ് സഞ്ജു നടത്തിയത്. സച്ചിന് സാറുമായി കഴിഞ്ഞ രണ്ടു മാസത്തോളം ഞാന്‍ നിരന്തരം കോണ്ടാക്ട് ചെയ്തിരുന്നു. ഫൈനലിന്റെ തലേദിവസവും കോണ്ടാക്ട് ചെയ്തു. 2011 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരം സച്ചിന്റെ മാനസിക പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു; യുവരാജ് സിംഗ്. 2011 ലോകകപ്പിനു തൊട്ടുമുമ്പ് ഫോം നഷ്ടപ്പെട്ട് നട്ടംതിരിഞ്ഞ, കാന്‍സര്‍ പ്രശ്നങ്ങള്‍ അലട്ടിയ യുവരാജിനു മാനസികമായി എല്ലാ പിന്തുണയും സച്ചിനായിരുന്നു നല്‍കിയത്. 2011…
Read Moreസ്പെഷലാണ് സഞ്ജു…
അവഗണനയുടെ കയ്പുനീർ നുകർന്ന സഞ്ജു സാംസൺ ട്വന്റി-20 ലോകകിരീട പോരാട്ടത്തിൽ ബ്ലൂ ഇൻ ആർമിയുടെ വിജയശിൽപിയായി, പരന്പരയുടെ താരമായി. ഐസിസി ട്വന്റി-20 ലോകകിരീടം ഇന്ത്യൻ മണ്ണിൽ തുടർച്ചയായ രണ്ടാം തവണയും എത്തിച്ച് തേനൂറും മധുരം നൽകി മലയാളികൾക്ക് ഒരിക്കൽകൂടി അഭിമാനമായി സഞ്ജു സാംസണ്… മലയാളി പൊളിയാണ്… മൂന്നു വലിയ മത്സരങ്ങളിൽ മൂന്ന് വലിയ ഇന്നിംഗ്സ്… സൗമ്യം, ശാന്തം അതാണ് സഞ്ജു. എന്നാൽ, ക്രീസിൽ സ്ഫോടനാത്മക ബാറ്റിംഗ്. വിക്കറ്റിനു പിന്നിൽ ചോരാത്ത കൈകളുമായി അതിവേഗ ചലനങ്ങൾ സൃഷ്ടിക്കുന്ന കീപ്പർ. പാകമായ ശരീരഭാഷയിൽ ചെറുപുഞ്ചിരിയോടെ അവഗണനയും പരിഹാസവും നേരിട്ട സഞ്ജു ഇന്നൊരു താരമാണ്, ബ്രാൻഡാണ്… എസ്. ശ്രീശാന്തിനു ശേഷം ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായ മലയാളി താരമെന്ന അഭിമാന സ്ഥാനം സഞ്ജു സ്വന്തമാക്കി. രണ്ട് ട്വന്റി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ടീമിന്റെ ഭാഗമായ ആദ്യ മലയാളിയായി…
Read More