മെ​സി വ​രി​ല്ല: മ​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: സൂ​​​പ്പ​​​ര്‍​താ​​​രം ല​​​യ​​​ണ​​​ല്‍ മെ​​​സി ഉ​​​ള്‍​പ്പെ​​​ടു​​​ന്ന അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യു​​​ടെ ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ടീം ​​​ഈ വ​​​ര്‍​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ളി​​​ക്കാ​​​ന്‍ എ​​​ത്തി​​​ല്ല. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​ര്‍​ജ​​​ന്‍റൈൻ ഫു​​​ട്‌​​​ബോ​​​ള്‍ അസോസി​​​യേ​​​ഷ​​​ന്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യു​​​ടെ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മും സ്‌​​​പോ​​​ണ്‍​സ​​​ര്‍​മാ​​​രും വ്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​ക​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ വ​​​രു​​​മെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ ത​​​ങ്ങ​​​ള്‍​ക്കു താ​​​ത്പ​​​ര്യ​​​മു​​​ള്ളൂ എ​​​ന്നാ​​​ണ് സ്‌​​​പോ​​​ണ്‍​സ​​​ര്‍​മാ​​​രു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

Leave a Comment