ലീഡ്സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. കാരണം, ടീമിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനു മാത്രമാണ് അതിനുള്ള നറുക്കു വീഴുക. സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിന് തെണ്ടുല്‍ക്കറിനെ ആരാധകര്‍ കരുതുന്നത്. കിംഗ് എന്ന വിശേഷണം കോഹ്ലിക്കും അവര്‍ നല്കി. പ്രിന്‍സ് എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. സച്ചിന് തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമാണ് വിരാട് കോഹ്ലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം ലഭിച്ചത്. കോഹ്ലിയുടെ വിരമിക്കലിനുശേഷം ആ ബാറ്റിംഗ് സ്ഥാനം ശുഭ്മാന്‍ ഗില്ലിനും. ഈ മൂന്നു താരങ്ങളും തമ്മില്‍ മറ്റൊരു അപൂര്‍വതയുമുണ്ട്. 2013ല്‍ സച്ചിന്റെ വിരമിക്കലിനു ശേഷമുള്ള ആദ്യടെസ്റ്റില്‍ നാലാം നമ്പറിലെത്തി കോഹ്ലി സെഞ്ചുറി നേടി. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു ആ സെഞ്ചുറി. നാലാം നമ്പറില്‍ കോഹ്ലിയുടെ ആദ്യ ഇന്നിംഗ്സായിരുന്നു…
Read MoreCategory: Sports
നീരജ് ഗോൾഡ്: പാരീസ് ഡയമണ്ട് ലീഗിൽ നീരജിനു സ്വർണം
പാരീസ്: ലോക അത്ലറ്റിക്സില് ഇന്ത്യയുടെ പ്യാര്, നീരജ് ചോപ്രയ്ക്കു പാരീസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണത്തില്‍ മുത്തമിട്ടു. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമത്തിലാണ് ഈ ദൂരം കുറിക്കപ്പെട്ടത്. രണ്ടാം ശ്രമത്തില്‍ 85.10 മീറ്ററിലേക്കു താഴ്ന്നു. മൂന്ന്, നാല്, അഞ്ച് ശ്രമങ്ങള്‍ ഫൗളായി. ആറാമത്തെ ശ്രമത്തില്‍ 82.89 മീറ്റര്‍ മാത്രമേ ജാവലിന്‍ പായിക്കാന്‍ സാധിച്ചുള്ളൂ. ടോക്കിയോ, പാരീസ് ഒളിമ്പിക് മെഡലിസ്റ്റായ നീരജ് ചോപ്രയുടെ 2025 സീസണിലെ ആദ്യ സുപ്രധാന മെഡലാണിത്. ദോഹ ഡയമണ്ട് ലീഗിലും പോളണ്ടില്‍ നടന്ന ജാനൂസ് കുസോസിന്‍സ്കി മെമ്മോറിയലിലും നീരജിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനു പാരീസില്‍ വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 87.88 മീറ്ററാണ് ജൂലിയന്‍ വെബ്ബറിന്റെ ദൂരം. ആദ്യശ്രമത്തിലാണ് വെബ്ബറും ഈ ദൂരം കുറിച്ചത്. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡസില്വയ്ക്കാണ്…
Read Moreഎന്‍ബിഎ: ഇനി ക്ലൈമാക്സ്
ന്യൂയോര്‍ക്ക്: 2025 എന്‍ബിഎ ഫൈനല്‍സില്‍ കിരീടാവകാശി അരെന്നറിയാന്‍ സൂപ്പര്‍ ക്ലൈമാക്സ് അരങ്ങേറുമെന്നുറപ്പായി. ഏഴ് റൗണ്ടുള്ള ഫൈനല്‍സിലെ ആറാം മത്സരം പൂര്‍ത്തിയായപ്പോള്‍, കിരീട പോരാട്ടരംഗത്തുള്ള ഇന്ത്യാന പേസേഴ്സും ഒക്ലഹോമ സിറ്റി തണ്ടേഴ്സും മൂന്നു ജയം വീതം സ്വന്തമാക്കി ടൈയില്‍. ഇന്നലെ നടന്ന ആറാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യാന പേസേഴ്സ് 108-91നു ജയം നേടിയതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഏഴാം മത്സരംവരെ കാത്തിരിക്കേണ്ടിവന്നത്.
Read Moreഫ്രീക്ക് മെസി
അത്ലാന്റ: ഫിഫ 2025 ക്ലബ് ലോകകപ്പില്‍ ഫ്രീകിക്ക് ഗോളിലൂടെ ഇന്റര്‍ മയാമിക്കു ജയം സമ്മാനിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്ക്ക് എതിരേ 54-ാം മിനിറ്റിലായിരുന്നു ഫ്രീകിക്ക് ഗോളിലൂടെ മെസി ടീമിനെ 2-1 ജയത്തിലേക്കു കൈപിടിച്ചത്. ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ സാമു അഗെഹോവയുടെ പെനാല്‍റ്റി ഗോളിലൂടെ പോര്‍ട്ടോ ലീഡ് നേടി. 47-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയയുടെ ഗോളിൽ ഇന്റര്‍ മയാമി ഒപ്പമെത്തി. തുടര്‍ന്നായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. ഡി ബോക്സിനു പുറത്തുവച്ചുള്ള ഫ്രീകിക്ക് മെസി വളച്ച് വലയിലാക്കി. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ അമേരിക്കന്‍ ടീം എന്ന നേട്ടം ഇതോടെ ഇന്റര്‍ മയാമിക്കു സ്വന്തം. ഫിഫ ടോപ് സ്കോറര്‍ ഫിഫ മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിലും മെസി എത്തി. 20…
Read Moreപിഎസ്ജിയെ വീഴ്ത്തി ബോട്ടഫോഗോ
വാഷിംഗ്ടണ്‍ ഡിസി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നെ വീഴ്ത്തി കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീല്‍ സംഘം ബോട്ടഫോഗോ. നിലവിലെ ലാറ്റിനമേരിക്കന്‍ ക്ലബ് ചാമ്പ്യന്മാരും ബ്രസീല്‍ സീരി എ ജേതാക്കളുമായ ബോട്ടഫോഗോ 1-0നാണ് ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍ കിരീടാവകാശികളായ പിഎസ്ജിയെ കീഴടക്കിയത്. ഫിഫ ക്ലബ് ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ഇഗോര്‍ ജീസസിന്റെ വകയായിരുന്നു ബോട്ടഫോഗോയുടെ ജയം കുറിച്ച ഗോള്‍. മേയ് മൂന്നിനുശേഷം പിഎസ്ജിയുടെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ 19 മത്സരങ്ങള്‍ക്കുശേഷമാണ് പിഎസ്ജിക്കു ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതെന്നതും ശ്രദ്ധേയം. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ക്ലബ്ബാണ് ബോട്ടഫോഗോ. അത്ലറ്റിക്കോ ജയം ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് അമേരിക്കന്‍ ടീമായ സിയാറ്റില്‍…
Read Moreപാരീസ് ഡയമണ്ട് ലീഗ്: ചാന്പ്യൻ നീരജ്
പാരീസ്: ജാവലിൻ ത്രോയിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. 88.16 മീറ്റർ എറിഞ്ഞാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ചാമ്പ്യനായത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സിൽവ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം…
Read Moreഎഐഎഫ്എഫ് കലണ്ടറില്‍ ഐഎസ്എൽ ഇല്ല!
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) രാജ്യത്തെ ഫുട്ബോള്‍ വികസനത്തില്‍ ഇതുവരെ കാര്യമാത്ര പ്രസക്തമായ ഫലം പുറപ്പെടുവിക്കാന്‍ സാധിച്ചില്ലെന്നതു വാസ്തവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരമിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ദേശീയ ടീമിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിനിടെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 സീസൺ കലണ്ടറിൽ ഐഎസ്എല്‍ ഉള്‍പ്പെട്ടില്ല. പുരുഷ ക്ലബ് ഫുട്ബോളില്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനാണ് ഐഎസ്എല്‍. കരാര്‍ പുതുക്കിയില്ല ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തുന്നത്. 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന് ക്ലബ് പോരാട്ടം. ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഇതു പുതുക്കാത്തതാണ് ഐഎസ്എല്ലിനെ 2025-26 സീസണ് കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കാന്‍ കാരണം. 2025-26 സീസണിലേക്കുള്ള…
Read Moreഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര… അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്. ഫ്രഷ് സ്റ്റാർട്ട് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ…
Read Moreഎംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
മിയാമി: റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ. ഗ്യാസ്ട്രോ എൻറൈറ്റിസ് ഗുരുതരമായതിനാലാണ് എംബാപെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് സ്പാനിഷ് ക്ലബ് അധികൃതർ വെളിപ്പെടുത്തി. പനി ബാധിച്ചതിനെ തുടർന്ന് മിയാമിയിൽ നടന്ന ക്ലബ് ലോകകപ്പിലെ അൽ ഹിലാലുമായുള്ള റയലിന്റെ ആദ്യമാച്ചിൽ എംബാപെ കളിച്ചിരുന്നില്ല. താരം ഫിറ്റ് അല്ലെന്നായിരുന്നു കോച്ച് അറിയിച്ചത്. ഞായറാഴ്ച മെക്സിക്കൻ ക്ലബ്ബ് ആയ പച്ചൂക്കയ്ക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ കിലിയൻ എംബാപെ കളിക്കുമെന്ന് കോച്ച് സാബി അലൻ സോ അറിയിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൻ ഒരു മത്സരം പോലും എംബാപെക്ക് കളിക്കാനാകില്ലെന്ന വിരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം നിരവധി പരിശോധനകൾക്ക് താരത്തെ വിധേയനാക്കി.
Read Moreഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
ബംഗളൂരു: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്റ്റംബർ 30ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ 29, 30 ദിവസങ്ങളിൽ സെമിഫൈനലും നവംബർ രണ്ടിന് കിരീടാവകാശിയെ നിർണയിക്കുന്ന ഫൈനൽ മത്സരവും നടക്കും. എട്ട് ടീമുകൾ പങ്കെുടുക്കുന്ന കിരീട പോരാട്ടത്തിൽ 31-ാം മത്സരത്തിൽ ആര് കപ്പുയർത്തുമെന്നറിയാം. കൊളംബോയിൽ 11 ഗ്രൂപ്പ് മത്സരങ്ങൾ നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയും അയൽക്കാരായ ന്യൂസിലൻഡും തമ്മിൽ ഒക്ടോബർ ഒന്നിന് ഗ്രൂപ്പ് ഘട്ട രണ്ടാം മത്സരം നടക്കും. ഇൻഡോറിലെ ഹൊൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അടുത്ത ദിവസം കൊളംബോയിൽ ബംഗ്ലാദേശ്- പാക്കിസ്ഥാനെയും ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്കയെയും നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ മത്സരം അവസാനിക്കും. ഗ്രൂപ്പ് ഘട്ട അവസാന മത്സരം ഒക്ടോബർ 26ന് നടക്കും. രണ്ടു മത്സരം ഒരേ ദിവസം നടക്കുന്പോൾ…
Read More