ഓസ്ലോ: നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനു ജയം. മറ്റൊരു ഇന്ത്യന്‍ താരമായ അര്ജുന് എറിഗൈസിയെയാണ് ഗുകേഷ് തോല്‍പ്പിച്ചത്. ക്ലാസിക്കല്‍ ചെസില്‍ എറിഗൈസിയെ ഗുകേഷ് തോല്‍പ്പിക്കുന്നത് ഇതാദ്യമാണ്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്കും ഗുകേഷ് ഉയര്‍ന്നു. ഗുകേഷിന് ഇതോടെ 11.5 പോയിന്റായി. അമേരിക്കയുടെ ഫാബിയാനൊ കരുവാനയാണ് (12.5) ഒന്നാം സ്ഥാനത്ത്. നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് (11) മൂന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ 11.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. യുക്രെയ്നിന്റെ അന്ന മുസിചുക്ക് (11), ഇന്ത്യയുടെ കൊനേരു ഹംപി (10.5) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Read MoreCategory: Sports
ബ്ലാസ്റ്റേഴ്സില്‍ കൂട്ടക്കൊഴിച്ചില്‍
കോട്ടയം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. മൂന്നു കളിക്കാരും മൂന്നു പരിശീലകരും ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കരാര്‍ കാലാവധി അവസാനിച്ച ഘാന സ്ട്രൈക്കര്‍ ഖ്വാമെ പെപ്ര, ഇന്ത്യന്‍താരം ഇഷാന് പണ്ഡിത എന്നിവരും ലോണ്‍ സമയം പൂര്‍ത്തിയാക്കിയ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗുമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 43 മത്സരങ്ങളില്‍നിന്ന് 14 ഗോളും അഞ്ച് അസിസ്റ്റും പെപ്ര നടത്തി. സെന്റര്‍ ഫോര്‍വേഡായ ഇഷാന് പണ്ഡിത 2023-24 സീസണ് മുതല്‍ കൊച്ചി ക്ലബ്ബിന്റെ ഭാഗമാണ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 21 മത്സരങ്ങളില്‍ രണ്ടു ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ ഇടയിലാണ് പകരക്കാരന് ഗോള്‍ കീപ്പറായി കമല്‍ജിത് സിംഗ് എത്തിയത്. ഫിറ്റ്നസ് കോച്ച് വെര്‍ണര്‍ മാര്‍ട്ടെന്‍സ്, ഗോള്‍ കീപ്പിംഗ് കോച്ച് സ്ലേവന്‍ പ്രൊഗോവെക്കി, അസിസ്റ്റന്റ് കോച്ച് തോമസ്ക്…
Read Moreഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം: സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ അസോസിയേഷനും കൈകോർത്തു
കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവച്ചു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാൻ, ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്സ് ഡയറക്ടര്‍ കേ ഡാംഹോള്സ്, 3 ലീഗ, ഫുട്സല്‍-ബുണ്ടസ് ലിഗ മേധാവി ഫിലിപ്പ് മെര്‍ഗെന്തലറും കരാറില്‍ ഒപ്പുവച്ചു
Read Moreമങ്കാദും മാന്യതയും മഹാമനസ്കതയും… ഋഷഭ് പന്ത് മികച്ച ക്യാപ്റ്റന്‍ അല്ലെന്നു ധ്വനിപ്പിച്ച് ആർ. അശ്വിന്
എതിര് ടീം ക്യാപ്റ്റന്റെ ആശ്ലേഷത്തിനായാണോ 27 കോടി രൂപ മുടക്കി സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ ലക്നോ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റനാക്കിയതെന്നതാണ് ഇപ്പോഴത്തെ സംശയം. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്ത് 2025 സീസണ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി (118*) തിളങ്ങി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവായിരുന്നു എതിര് ടീം. സീസണില്‍ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഏക മത്സരം. എന്നാല്‍, ആ സെഞ്ചുറിയേക്കാള്‍ ക്രിക്കറ്റ് ലോകത്തില്‍ ചര്‍ച്ചയായിരിക്കുന്നത് ഋഷഭ് പന്തിന്റെ മഹാമനസ്കതയാണ്. പലരും അതിനെ ക്രിക്കറ്റിന്റെ മാന്യതയെന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചുംബനത്തിലൂടെ യേശുവിനെ ഒറ്റുകൊടുത്ത ശിഷ്യന്റെ പ്രതിരൂപമായി ഋഷഭ് പന്ത് എന്നു പറയാം. കാരണം, ക്രിക്കറ്റ് നിയമത്തിലെ മങ്കാദിംഗിലൂടെ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയെ റണ്ണൗട്ടാക്കിയ ബൗളര്‍ ദിഗ്വേഷ് രാത്തിയെ പിന്തുണയ്ക്കാന്‍ ഋഷഭ് പന്ത് തയാറായില്ല. അപ്പീല്‍…
Read Moreഗോള്‍ഡന്‍ ഡേ… ഇന്ത്യക്ക് ഒരു സ്വര്‍ണം, നാലു വെള്ളി, ഒരു വെങ്കലം
ഗുമി (ദക്ഷിണകൊറിയ): 2025 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്നലെ സുവര്‍ണദിനം. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണം, നാലു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ആറ് മെഡല്‍ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം രണ്ടു സ്വര്‍ണം, നാലു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ എട്ട് ആയി. മെഡല്‍ പട്ടികയില്‍ ചൈനയ്ക്കും (11 സ്വര്‍ണം, നാലു വെള്ളി അടക്കം 15 മെഡല്‍) ജപ്പാനും (മൂന്നു സ്വര്‍ണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 14) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മിക്സഡ് ഗോള്‍ഡ് 4×400 മിക്സഡ് റിലേയിലാണ് ഇന്ത്യ ഇന്നലെ സ്വര്‍ണം സ്വന്തമാക്കിയത്. 3:18.12 സെക്കന്‍ഡില്‍ രൂപല്‍, സന്തോഷ് കുമാര്‍ തമിഴരശന്, ടി.കെ. വിശാല്‍, ശുഭ വെങ്കിടേശന് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം ഫിനിഷിംഗ് ലൈന്‍ കടന്നു. നിലവിലെ സ്വര്‍ണ ജേതാക്കളായിരുന്നു ഇന്ത്യ. കസാക്കിസ്ഥാന്‍,…
Read Moreനേരിട്ട് ഫൈനൽ: ജയിച്ചാല്‍ ഫൈനല്‍ പരീക്ഷ, ഇല്ലെങ്കില്‍ സേ പരീക്ഷ
മുള്ളൻപുർ (പഞ്ചാബ്): ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് കപ്പ് ആർക്കെന്നറിയാൻ ഇനി നാലു മത്സരങ്ങളുടെ അകലം മാത്രം. ലീഗ് റൗണ്ടിശേഷം പ്ലേ ഓഫ് ത്രില്ലറിന് ഇന്നു തുടക്കം. പത്ത് ടീമുകളുടെ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്ലേ ഓഫിൽ എത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഇന്നു രാത്രി 7.30നാണ് ആദ്യ ക്വാളിഫയർ പോരാട്ടം. ജയിക്കുന്നവർ ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്നവർ നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് x മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിൽ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിഫയർ പോരാട്ടത്തിനായി കാത്തിരിക്കും. രണ്ടാം ക്വാളിഫയർ ജയിക്കുന്ന ടീമാണ് ഇന്നത്തെ ആദ്യ…
Read Moreസിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റൺ: സാത്വിക്ക്-ചിരാഗ് സഖ്യം പ്രീക്വാർട്ടറിൽ
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ. പുരുഷൻമാരുടെ ഡബിൾസിലെ ആദ്യ റൗണ്ടിൽ മലേഷ്യയുടെ ചൂംഗ് ഹോൻ ജിയാൻ-മുഹമ്മദ് ഹൈക്കാൽ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്ക്-ചിരാഗ് സഖ്യം പ്രീക്വാർട്ടറിൽ കടന്നത്. 40 മിനിറ്റിൽ താഴെ മാത്രം നീണ്ട മത്സരത്തിൽ 21-16, 21-13 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്. വ്യാഴാഴ്ചയാണ് പ്രീക്വാർട്ടർ പോരാട്ടം.
Read Moreസിന്ധു, പ്രണോയ് പ്രീക്വാര്‍ട്ടറില്‍
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ കാനഡയുടെ വെന്‍ യു ചാങിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 31 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-14, 21-9നു സിന്ധു ജയിച്ചു കയറി. പുരുഷ സിംഗിള്‍സില്‍ ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംകെയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ എച്ച്.എസ്. പ്രണോയ് കീഴടക്കി. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ് ജയം. സ്കോര്‍: 19-21, 21-16, 21-14.
Read More227 റൺസ് ചേസ് ചെയ്ത് ജയിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത് റൺ ചേസിംഗിലൂടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രാജകീയ ജയം. 18-ാം സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിന് ലക്നോ സൂപ്പർ ജയന്റ്സിനെ കീഴടക്കി. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ (118 നോട്ടൗട്ട്) സെഞ്ചുറി മികവിൽ ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 227 റൺസ് കെട്ടിപ്പൊക്കി. എന്നാൽ, ക്യാപ്റ്റൻ ജിതേഷ് ശർമയുടെയും (33 പന്തിൽ 85 നോട്ടൗട്ട്), മായങ്ക് അഗർവാളിന്റെയും (23 പന്തിൽ 41 നോട്ടൗട്ട്) മികവിൽ ജയത്തിലെത്തി. 228 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഫിൽ സാൾട്ടും (19 പന്തിൽ 30) വിരാട് കോഹ്ലിയും (30 പന്തിൽ 54) ഓപ്പണിംഗ് വിക്കറ്റിൽ 5.4 ഓവറിൽ 61 റൺസ് അടിച്ചുകൂട്ടി. രജത് പാട്ടിദാർ (14), ലിയാം ലിവിംഗ്സ്റ്റൺ…
Read Moreആന്‍സിലോട്ടിയുടെ ബ്രസീലില്‍ നെയ്മര്‍ ഇല്ല
റിയോ: ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആന്‍സിലോട്ടിയുടെ ബ്രസീല്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറിന് ഇടം ലഭിച്ചില്ല. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോര്‍, പരാഗ്വെ ടീമുകള്‍ക്കെതിരേ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലാണ് നെയ്മറിന് ഇടമില്ലാത്തത്. ജൂണ്‍ ആറിന് ഇക്വഡോറിനെയും 11നു പരാഗ്വെയെയും ബ്രസീല്‍ നേരിടും. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് വിട്ട് ഞായറാഴ്ചയാണ് ആന്‍സിലോട്ടി റിയോ ഡി ജനീറോയില്‍ എത്തിയത്. തിങ്കളാഴ്ച തന്റെ ആദ്യ ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിച്ചു. കാസെമിറൊ ഇന്‍ പരിക്കുമാറി കഴിഞ്ഞ ആഴ്ച സാന്റോസ് ടീമില്‍ തിരിച്ചെത്തിയ നെയ്മറിനെ ഒഴിവാക്കിയ ആന്‍സിലോട്ടി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം കാസെമിറൊയെ ഉള്‍പ്പെടുത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാസെമിറൊ ദേശീയ ടീമിലെത്തുന്നത്. വിനീഷ്യസ് ജൂണിയര്‍ റയല്‍ മാഡ്രിഡ് ക്ലബ്ബിനായി കളിക്കുന്നതുപോലെ മികച്ച പ്രകടനം ബ്രസീല്‍ ജഴ്സിയില്‍ കാഴ്ചവയ്ക്കുമെന്ന ഉറപ്പും തന്റെ ആദ്യ ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള…
Read More