ഒരിക്കലെങ്കിലും ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിട്ടുള്ളവരാണ് നമ്മൾ. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എത്രത്തോളം വൃത്തിയുള്ളതാകും അതെന്ന്. വീട്ടിൽ കിട്ടുന്ന അത്രയും ശുചിത്വത്തോടെ ഒരിക്കലും ഹോട്ടൽ ഭക്ഷണങ്ങൾ ലഭിക്കില്ലന്നാണ് പൊതുവെ പറയുന്നത്. എങ്കിലും വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടലുകാരും ഇക്കൂട്ടത്തിലുണ്ട്. മധ്യപ്രദേശിലെ സാഗറിലെ ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിർവശത്തുള്ള റാഷി റെസ്റ്റോറന്റിൽ പരിശോധനയ്ക്കെത്തിയ ഫുഡ് ഇൻസ്പെക്ടർ പ്രീതി റായ് വെളിപ്പെടുത്തിയ കാര്യമാണിപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്. ഇത് കേട്ടാൽ ആരും ഹോട്ടലുകളിൽ പോകില്ലന്ന് ഉറപ്പാണ്. ഹോട്ടലിലെത്തി അടുക്കളയിലേക്കാണ് ആദ്യം താൻ പോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഓരോ കറികളും തുറന്നു നോക്കി പരിശോധിക്കാൻ തുടങ്ങി. പരിശോധനയ്ക്കിടെ ഭക്ഷണ സാധനത്തിനു മുകളിലൂടെ ഈച്ച പറക്കുന്നു, പാറ്റകൾ ഓടിക്കളിക്കുന്നു എന്തിനേറെ എലികളിടെ ഒരു ജാഥ തന്നെ അടുക്കളയ്ക്കുള്ളിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെക്കുറിച്ച് ഹോട്ടൽ ഉടമയോട് ചോദിച്ചപ്പോൾ അദ്ദേഹം…
Read MoreCategory: Today’S Special
വാര്‍ധക്യത്തിന്റെ ഏകാന്തതയിലും ഒറ്റപ്പെടലിലും കഴിയുന്നവർക്ക് താങ്ങായി ‘പ്രശാന്തി’: ഇതുവരെ എത്തിയത് 61,238 ഫോണ്‍ കോള്‍
കൊച്ചി: വാര്‍ധക്യത്തിന്റെ ഏകാന്തതയിലും ഒറ്റപ്പെടലിലും കഴിയുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ക്ക് ധൈര്യമായി കേരള പോലീസിന്റെ പ്രശാന്തിയിലേക്ക് വിളിക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 61,238 മുതിര്‍ന്ന പൗരന്മാര്ക്കാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈനിലൂടെ കേരള പോലീസ് കരുതലും താങ്ങുമായത്. സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി കേരളാ പോലീസ് ആരംഭിച്ച പദ്ധതിയാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈന്‍. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനായിരുന്നു പദ്ധതി. ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തില്‍ ലഭിച്ച പരാതികള്‍, ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതായി പോലീസ് അറിയിച്ചു. ധൈര്യമായി വിളിക്കാം മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യങ്ങളും വിഷമതകളും പോലീസിനെ 94979 00035, 94979 00045 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെ…
Read Moreവിൻസ് മാഷ് പുലിയാണ്… വിദ്യാർഥികൾക്കു വിസ്മയമായി അധ്യാപകന്റെ ദീപിക ദിനപത്ര ശേഖരം
40 വര്‍ഷത്തെ പ്രധാന സംഭവങ്ങൾ, മഹാദുരന്തങ്ങൾ, ആഘോഷങ്ങൾ, തെരഞ്ഞെടുപ്പുകൾ, കായികമേളകൾ… ഇതെല്ലാം സ്പന്ദിക്കുന്ന അറിവിന്റെ നിധി. അതാണ് വിൻസ് ടോം എന്ന മലയാളം അധ്യാപകൻ തന്റെ വിദ്യാർഥികൾക്കായി കാത്തുവച്ചിരിക്കുന്നത്. ദീപിക പത്രത്തിൽ വന്ന വാർത്തകളുടെ ശേഖരമാണ് അറിവിന്റെ വിസ്മയമായി വിദ്യാർഥികൾക്കു മുന്നിൽ തുറന്നത്. മലയാളം ഭാഷാ അധ്യാപകൻ കൂടിയായ വിൻസ് മാഷ് കഴിഞ്ഞ ദിവസം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തന്റെ പത്രശേഖരം പ്രദർശിപ്പിച്ചത് കുട്ടികള്‍ക്ക് അദ്ഭുതവും കൗതുകവുമായി മാറി. വായനയുടെ ലോകത്തിലേക്കു തന്നെ നയിച്ച പിതാവിന്റെ ശിക്ഷണത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ഹോബി ജീവിതത്തിലേക്കു കടന്നുവന്നതെന്ന് അദ്ദേഹം പറയുന്നു. നാലു പതിറ്റാണ്ടിനിടെ ലോകത്തിലും ഇന്ത്യയിലും നടന്ന പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രദര്‍ശനം നടത്തിയത്. 1952 മുതലുള്ള പ്രധാന സംഭവങ്ങളുടെ വാര്‍ത്തകള്‍ അടങ്ങിയ ദീപിക പത്രം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദീപിക ബാലസഖ്യത്തിന്റെ കടുത്തുരുത്തി മേഖല ഓര്‍ഗനൈസര്‍ ആയിരുന്ന പിതാവ്…
Read Moreപണം വരും പോകും പക്ഷേ..! ദീപാവലിക്ക് സൗഭാഗ്യം വരുമെന്നാണ് വിശ്വാസം; ഇതൊരു വല്ലാത്ത സൗഭാഗ്യമായിപ്പോയെന്ന് സോഷ്യൽ മീഡിയ
ഐശ്വര്യം കടന്നുവരാൻ പഴയത് തടസമാകാതിരിക്കാൻ മുറി വൃത്തിയാക്കുന്നതിനിടെ പഴയ ഡിടിഎച്ച് സെറ്റ്-ടോപ് ബോക്സിനുള്ളിൽ നിന്നും വീട്ടമയ്ക്ക് കിട്ടിയത് രണ്ടായിരത്തിന്റെ രണ്ട് ലക്ഷം നോട്ടുകൾ. റെഡിറ്റിൽ പങ്കുവെച്ച, ദീപാവലി ശുചീകരണത്തിനിടെയുണ്ടായ തമാശ കലർന്ന സംഭവം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. അച്ഛൻ രഹസ്യമായി സൂക്ഷിച്ചുവെച്ച് പിന്നീട് മറന്നുപോയതാവാം ഈ പണമെന്നാണ് മകന്റെ നിഗമനം. ഈ കണ്ടെത്തൽ കുടുംബത്തിന് ആദ്യം ഒരു നിധി കിട്ടിയതിന്റെ ആവേശമാണ് നൽകിയത്. എന്നാൽ, വൈകാതെ തന്നെ ആ സന്തോഷം ഇല്ലാതായി. കാരണം “2,000 രൂപ നോട്ടുകൾക്ക് ഇപ്പോൾ നിയമപരമായി സാധുതയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023-ൽ ഈ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുകയും, അവ ബാങ്കിൽ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമുള്ള സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ഉപയോക്താക്കളാണ് തമാശയും ഉപദേശങ്ങളുമായി കമന്റ് ചെയ്തത്. ഈ 2,000 നോട്ടുകൾ പൂർണ്ണമായി അസാധുവാക്കിയിട്ടില്ല,…
Read Moreനിശബ്ദം നീതിക്കായി… മിണ്ടാനും കേൾക്കാനും പാടില്ലാത്ത 78കാരന്റെ പോരാട്ടം സ്വന്തം ഭൂമിയ്ക്കായ്; മൂന്നാംഘട്ട സമരവുമായി ദമ്പതികൾ
കരം അടയ്ക്കുന്ന ഭൂമി അനധികൃതമായി മറ്റു ചിലർക്ക് ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തു നൽകിയതിനെതിരേ വയോധിക ദന്പതികൾ നടത്തിയ സമരം മൂന്നാം ഘട്ടത്തിൽ. ബധിരനും മൂകനുമായ 78കാരനാണ് നീതിക്കുവേണ്ടി ഭാര്യക്കൊപ്പം താലൂക്ക് ഓഫീസ് പടിക്കൽ സമരം നടത്തിയത്. നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയുമാണ് മൂന്നാം തവണയും പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ സമരവുമായെത്തിയത്. അളന്നു തിരിച്ചില്ലസര്ക്കാര് പറഞ്ഞ മുദ്രപത്ര ഫീസും രജിസ്ട്രേഷന് ഫീസും ആധാരമെഴുത്ത് ഫീസും നല്കി രാമപുരം രജിസ്ട്രാര്‍ ഓഫീസ് മുഖേന ചാക്കോയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങി കരം കെട്ടിയിരുന്ന ഭൂമി സ്ഥാപിത താത്പര്യക്കാരായ ചിലര്‍ക്കു പോക്കുവരവ് ചെയ്തു നല്‍കിയെന്നാണ് ഇവരുടെ പരാതി. ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും അനുകൂലമായ ഉത്തരവുകള്‍ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ നടപ്പിലാക്കാത്തതിനെതിരേയാണ് പ്രതിഷേധം. ഉദ്യോഗസ്ഥ നടപടിക്കെതിരേ രണ്ടു മാസം മുമ്പു താലൂക്ക് ഓഫീസില്‍ രണ്ടാംഘട്ട സമരം നടത്തിയിരുന്നു. സ്ഥലം അളന്നുതിരിച്ചു പോക്കുവരവ്…
Read Moreകാറ്റിൽ ഇളകിയാടി പൂക്കൾ; ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമായ പഴയവിടുതി ഗവ. യുപി സ്കൂളിലെ കുട്ടികളാണ് മുറ്റത്ത് വസന്തമൊരുക്കിയത്
രാജാക്കാട്: സ്കൂള്‍ മുറ്റത്ത് വര്‍ണാഭമായ വസന്തകാലമൊരുക്കി പഴയവിടുതി ഗവ.യു പി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിവിധ ഇനം ചെടികളും നട്ട് പരിപാലിക്കുന്നത്. ഏറ്റവും ആകര്‍ഷണം പൂത്തുനില്ക്കുന്ന ജമന്തി പൂക്കള്‍ തന്നെയാണ്.ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമെന്നാണ് രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പഴയവിടുതി ഗവ. യുപി സ്കൂളിനെ അറിയപ്പെടുന്നത്. ചെടികളുടെ പരിപാലനവും കുട്ടികള്‍ക്കു തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായയങ്ങളും എത്തിച്ച് പ്രധാനാധ്യാപകന് എ.എസ്. ആസാദ്, ജോഷി തോമസ് അടക്കമുള്ള അധ്യാപകരും പിടിഎയും ഒപ്പമുണ്ട്. ജമന്തിക്കൊപ്പം ചെടിച്ചട്ടികളില്‍ വിവിധ ഇനം ബോള്‍സ് ചെടികള്‍, വള്ളിയില്‍ പടര്‍ന്നുകയറി എന്നും പൂക്കള്‍ ഉണ്ടാകുന്ന വള്ളിച്ചെടികള്‍, റോസ, മുല്ല അങ്ങനെ നിരവധിയാണ് കുരുന്നുകളുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നത്.
Read Moreസാമ്പത്തികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ജോയല്‍ മൊകീറിനും ഫിലിപ്പ് അഗിയോണിനും പീറ്റര്‍ ഹൊവിറ്റിനും പുരസ്കാരം
2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോകിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
Read Moreഓരോ ചുമയ്ക്കും സിറപ്പ് വേണമെന്നില്ല! ചുമ ശരീരത്തിന്റെ സുഹൃത്തോ ശത്രുവോ?
കുഞ്ഞുങ്ങളുടെ ചുമ കേട്ടാൽ മാതാപിതാക്കളുടെ ഹൃദയം പിടയ്ക്കാത്തവരുണ്ടോ? രാത്രി മുഴുവൻ ചുമച്ച് ഉറങ്ങാതെ കിടക്കുന്ന കുഞ്ഞിനെ കാണുമ്പോൾ, ആദ്യം മനസിലെത്തുന്നത് ഒരു ചുമ സിറപ്പാണ്. പക്ഷേ, നിർത്തൂ! എല്ലാ ചുമയും രോഗമാണോ? അല്ലെങ്കിൽ എല്ലാറ്റിനും സിറപ്പ് വേണോ? ചുമ ശരീരത്തിന്റെ സുഹൃത്തോ ശത്രുവോ? ചുമയെക്കുറിച്ചു ചിന്തിക്കുമ്പോൾ, പലരും അതിനെ ഒരു രോഗമായി കാണുന്നു. എന്നാൽ സത്യം അതല്ല. ചുമ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രവർത്തനമാണ്. ഇത് ഒരു‘സുരക്ഷാ വാൽവ്’ പോലെയാണ്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ ശ്ലേഷ്മം, പൊടി, വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ അലർജനുകൾ അടിഞ്ഞുകൂടുമ്പോൾ, ശരീരം അതിനെ പുറത്താക്കാൻ ശ്രമിക്കുന്നതാണ് ചുമ. ഉദാഹരണത്തിന്, ഒരു കുഞ്ഞ് പൊടിനിറഞ്ഞ മുറിയിൽ കളിക്കുമ്പോൾ ചുമ വരുന്നത്, ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ശരീരത്തിന്റെ രീതിയാണ്. പലപ്പോഴും, ചുമ ഒരു രോഗലക്ഷണമല്ല, അത് ശരീരത്തിന്റെ സ്വയംരക്ഷാ യന്ത്രമാണ്. എന്നാൽ ചില സമയങ്ങളിൽ, അത് ഗുരുതരമായ…
Read Moreകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ലൈംഗികാതിക്രമം: ഇരയെ കണ്ടെത്താനും പ്രതിയെ കുരുക്കാനും കേരളാ പോലീസ് റെഡി
കൊച്ചി: കുഞ്ഞുങ്ങള്‍ക്കെതിരെ സൈബര്‍ ലൈംഗികാതിക്രമം നടത്തി മുങ്ങാമെന്നു കരുതുന്നവര്‍ കരുതിയിരിക്കുക. മിനിറ്റുകള്‍ക്കകം നിങ്ങളെ പൂട്ടാനുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത (എഐ ) സോഫ്ട് വെയര്‍ ടൂള്‍ തയാറാക്കിയിരിക്കുകയാണ് കേരള പോലീസ്. കൊച്ചു കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന് തടയിടാനും പ്രചരിക്കുന്ന ചിത്രത്തിലെ ഇരയെ കണ്ടെത്താനും സഹായിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍ ടൂള്‍. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍സ് എന്നറിയപ്പെടുന്ന ഇത്തരം ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ ഇന്ന് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് ഇരയെ കണ്ടെത്താനും ഇത്തരം വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാനും ഈ സോഫ്റ്റ്വെയര് സഹായിക്കുമെന്ന് സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് പറഞ്ഞു. എഐ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിലോ വീഡിയോയില്‍ നിന്നോ ഇരയെ നീക്കം ചെയ്യും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചിത്രത്തില്‍ ദൃശ്യമാകുന്ന മറ്റ് വസ്തുക്കള്‍ ഓരോ ഭാഗങ്ങളാക്കും (ഇമേജ് സെഗ്മന്റേഷന്‍).…
Read Moreമാറുന്ന ലോകത്തൊരു കുഞ്ഞ് മാറ്റം … യുപിഐ പേയ്മെന്റിലേക്ക് സ്കൂളുകൾ മാറണം: നിർദേശം നല്കി കേന്ദ്ര സർക്കാർ
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ യുപിഐ പണമിടപാടുകൾ പിന്തുടരാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാർഥികളുടെ പ്രവേശന, പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുന്നതിന് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഏർപ്പെടുത്താനാണ് മന്ത്രാലയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്ക് പ്രത്യേക സർക്കുലർ വഴി നിർദേശം നൽകിയിട്ടുള്ളത്. ഭരണപരമായ പ്രക്രിയകൾ ആധുനികവത്കരിക്കുന്നതിനും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഈ സംരംഭം കൂടുതൽ പ്രയോജനപ്പെടുമെന്നും നിർദേശത്തിൽ പറയുന്നു.എൻസിഇആർടി, സിബിഎസ്ഇ, കെവിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. സ്കൂളുകളിലെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിന് യുപിഐ, മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകള പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിൽ എടുത്തു പറയുന്നു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സുതാര്യവും എളുപ്പമാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ മാതാപിതാക്കൾക്ക് സ്കൂളുകളിൽ…
Read More