മൊബൈൽ ഫോൺ തട്ടിയെടുത്തു മരത്തിനു മുകളിൽ നിലയുറപ്പിച്ച കുരങ്ങൻ മണിക്കൂറോളം ഉടമസ്ഥയെ ആശങ്കയിലാക്കി. ഒടുവിൽ പഴം കൊടുത്തു വാനരനെ അനുനയിപ്പിച്ച് ഫോൺ വാങ്ങിയെടുത്തു. കർണാടക ശിവമോഗയിലാണു സംഭവം. നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുന്ന യുവതിയുടെ ഫോൺ ജനാലയ്ക്കരികിൽനിന്നു കുരങ്ങൻ കട്ടെടുക്കുകയായിരുന്നു. ഫോൺ മാറോടു ചേർത്തുപിടിച്ചും സ്ക്രീനിലേക്കു നോക്കിയും കോളിനു മറുപടി നൽകുന്ന ഭാവത്തിൽ ചെവിയോടു ചേർത്തും മണിക്കൂറോളം കുരങ്ങൻ ഫോൺ കൈവശം വച്ചു. മനുഷ്യന്റെ ഫോൺ ഉപയോഗരീതികൾ കുരങ്ങൻ അനുകരിച്ചത് കണ്ടുനിന്നവർക്കു കൗതുകമായി. ഒടുവിൽ യുവതിയും കൂട്ടുകാരും ചേർന്നു കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കുരങ്ങനു പഴം എറിഞ്ഞുകൊടുത്തു. പഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ മരത്തിൽനിന്ന് ആശുപത്രിയുടെ മേൽക്കൂരയിലേക്കിറങ്ങി. അതേസമയം, ചിലർ പടക്കം പൊട്ടിച്ചു ഭയപ്പെടുത്താനും ശ്രമിച്ചു. ഒടുവിൽ കുരങ്ങൻ, ഫോൺ താഴേക്കെറിഞ്ഞ് പഴവുമായി രക്ഷപ്പെട്ടു.
Read MoreCategory: Today’S Special
മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത … ദുരാത്മാവിനെ അകറ്റുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വാസം; മൃഗശാലയിലെ കടുവയുടെ രോമം പറിച്ചെടുത്ത് ആളുകൾ
മൃഗശാല സന്ദർശിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. മൃഗങ്ങളുമായി അടുത്ത് ഇടപെഴകുവാനോ അവയെ തൊടാനോ ഒന്നും മൃഗശാലകളിൽ അനുവദനീയമല്ല. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗശാലയിൽ കടുവയോടു നടന്ന അതിക്രൂരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടിൽ വിശ്രമിക്കുന്ന കടുവയുടെ രോമങ്ങൾ പറിച്ചെടുക്കുകയാണ് കുറച്ച് മനുഷ്യർ. ‘കടുവയുടെ രോമം തിന്മയെ അകറ്റി നിർത്തുകയും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ രോമങ്ങൾ പറിച്ചെടുക്കാം’ എന്ന് പറഞ്ഞാണ് ആളുകൾ കടുവയുടെ രോമം പറിച്ചെടുക്കുന്നത്. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ രാജാവ് ആയിട്ടാണ് കടുവകളെ കണക്കാക്കുന്നത്. സൈനിക ജനറൽമാരുമായും യുദ്ധദേവന്മാരുമായുമൊക്കെ പൗരാണിക ചൈനീസ് കാലത്ത് കടുവകളെ ബന്ധപ്പെടുത്തിയിരുന്നു. കടുവയുടെ രോമം ഭാഗ്യം കൊണ്ടുവരുമെന്നും അത് ദുരാത്മാക്കളെ അകറ്റുമെന്നും യാത്രയിൽ സംരക്ഷണം ഉറപ്പാക്കുമെന്നുമാണ് ഇപ്പോഴും ചിലർ വിശ്വസിക്കുന്നത്.
Read Moreനാവിൽ തൊട്ടത് മാത്രം ഓർമയുള്ളൂ, പിന്നീട് ആകെ മൊത്തം പുകച്ചിലും നീറ്റലും; 72 തരം മുളകിട്ട കറി രുചിച്ച് യുവാവ്; വീഡിയോ കാണാം
ഇന്ത്യൻ ഭക്ഷണം പൊതുവെ വിദേശികൾക്ക് അത്ര സുഖകരമായി തോന്നില്ല. നമ്മുടെ എരിവും പുളിയുമൊക്കെ അവർക്ക് സഹിക്കാൻ പാടില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോട്ടസ്റ്റ് കറി ചലഞ്ചിൽ പങ്കെടുത്ത് പണി വാങ്ങിച്ചിരിക്കുകയാണ് ഒരു വിദേശി. 72 തരം മുളകുകൾ ഉപയോഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. കഴിച്ച ശേഷം എട്ടിന്റെ പണി കിട്ടിയെന്ന് തന്നെ പറയാം. 72 ഇനം മുളകുകൾ പൊടിച്ച ശേഷമാണ് കറി ഉണ്ടാക്കാനായി ഉപയോഗിച്ചത്. ഉലുവ, കടുക്, ജീരകം തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഈ മുളകുപൊടികൾ പിന്നീട് വേവിച്ചു. ഉള്ളി, വെളുത്തുള്ളി, നെയ്യ് തുടങ്ങിയ ചേരുവകളും ഈ കറിയിലേക്ക് ചേർക്കുന്നു. കട്ടിയുള്ള കടുംചുവപ്പ് നിറത്തിലുള്ള ഒരു വിഭവമാണ് പാചകത്തിന് ശേഷം ലഭിച്ചത്. ഇതാണ് യുവാവ് ടേസ്റ്റ് ചെയ്തത്. കഴിച്ച ശേഷം എരിഞ്ഞ് വല്ലാതായിപ്പോയി അദ്ദേഹം. നിൽക്കാനും ഇരിക്കാനും…
Read Moreപനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള വേണം: നീ ഇത്ര ദുർബലയാണോ എന്ന് എച്ച് ആർ; സ്ക്രീൻഷോട്ട് പങ്കുവച്ച് യുവതി
ജോലിസ്ഥലത്ത് തൊഴിലാളികൾ പലതരത്തിലുള്ള മാനസ്ക പീഡനങ്ങൾ ഏറ്റു വാങ്ങുന്നത് മുൻപും ചർച്ച ആയതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് വീണ്ടുംസോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എച്ച് ആർ സൂപ്പർവൈസർ ജീവനക്കാരിയായ യുവതിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം. പനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള എടുക്കേണ്ടി വന്നു. ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ജോലിക്ക് പ്രവേശിക്കാം എന്ന് എച്ച് ആർ സൂപ്പർവൈസറിനോട് യുവതി പറയുകയും ചെയ്തു. തനിക്ക് 37.9°C പനി എന്നാണ് യുവതി പറഞ്ഞത്. നീ വളരെ ദുർബലയാണ്, 38 ഡിഗ്രി പോലും താങ്ങാനുള്ള കഴിവ് നിനക്ക് ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് എച്ച് ആർ സൂപ്പർവൈസർ തന്നെ പരിഹസിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും എന്തായാലും നടപടി എടുക്കണമെന്നുമാണ് പലരും…
Read Moreസ്വർണമൊന്നും അല്ലല്ലോ അല്ലേ… ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്ക്, വില 5 ലക്ഷം രൂപ, ഞെട്ടിത്തരിച്ച് സൈബറിടം
കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവർ നന്നേ കുറവാണ്. പല വിലയിലും പല നിറത്തിലും ധാരാളം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനെന്താ ഇപ്പോ ഇത്ര പ്രത്യേകത എന്നല്ലേ? അതിന്റെ വിലസ തന്നെയാണ് കാരണം. 5 ലക്ഷം രൂപയാണ് ഈ കേക്കിന്റെ വില. എന്തായാലും ഇതിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഞാൻ ഇപ്പോൾ ആണ് ഈ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്ക് കണ്ടത്. എന്താണ് ഇവിടെ സംഭവിക്കുന്നത്? എന്ന കുറിപ്പോടെ Parul patel എന്ന എക്സ് അക്കൗണ്ട് ഹോൾഡറാണ് ഈ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റെഡ്ഡിറ്റിലും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. ഈ സ്ക്രീൻഷോട്ടിൽ മറ്റ് ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. 500 ഗ്രാം ബട്ടർസ്കോച്ച് കേക്കിന് 400 രൂപ, 500…
Read Moreഒറ്റനോട്ടത്തിൽ താജ്മഹൽ പോലെ തന്നെ; വൈറലായാരു വീട്; വീഡിയോ കാണാം
ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. താജ്മഹൽ ശൈലിയിൽ നിർമിച്ച വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറലാകുന്നത്. മധ്യപ്രദേശിലാണ് ഈ വീട്. ബിസിനസുകാരനായ ആനന്ദ് പ്രകാശ് ചൗക്സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര മാളിക. കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വത് ആണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതൊരു വീടാണോ അതോ താജ്മഹലിന്റെ പകർപ്പാണോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. വീടിന്റെ ഉടമസ്ഥരെ വീഡിയോയിൽ കാണാം. ഭാര്യയുടെ സ്നേഹം അത്രമാത്രം തന്റെ കുടുംബത്തിന് മുതൽക്കൂട്ടാണ് അതുകൊണ്ട്തന്നെ തന്റെ ഭാര്യയ്ക്കായി നിർമിച്ചതാണ് ഈ വീട് എന്നാണ് ആനന്ദ് പ്രകാശ് ചൗക്സി പറയുന്നത്. ആഗ്രയിലെ താജ്മഹലിൽ ഉപയോഗിച്ചിരിക്കുന്ന അതേ മാർബിളായ മക്രാന മാർബിൾ ഉപയോഗിച്ചാണ് വീടും നിർമിച്ചത്. ഏകദേശം 2 കോടി രൂപയാണ് വീട് നിർമാണത്തിന് ചെലവ് ആയതെന്നാണ്…
Read Moreലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചു, അഭിപ്രായങ്ങൾക്ക് വില നൽകിയില്ല: 54കാരനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 27 കാരി
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ 54-കാരനായ ഭര്‍ത്താവിനെ ഇരുപത്തിയേഴുകാരി കൊലപ്പെടുത്തി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെലെയെ കൊലപ്പെടുത്തിയത്. കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും തനിക്ക് അദ്ദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുത്താൻ താല്‍പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായങ്ങൾക്ക് വിലകാടുക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞു. കൃത്യം നടത്തിയതിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. കാന്‍സര്‍ ബാധിച്ച് അനിലിന്റെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട്. അനില്‍ അസുഖബാധിതനായതോടെയാണ് രണ്ടാമത് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് രാധികയുമായി വിവാഹം നടന്നത്.
Read Moreകുട്ടികള്‍ക്കായി ബാലാവകാശ കമ്മീഷന്റെ ‘റേഡിയോ നെല്ലിക്ക’
വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ‘റേഡിയോ നെല്ലിക്ക’ ഒരുങ്ങുന്നു. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരിയുപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വഹിക്കും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശനിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍ എന്ന പരിപാടി രാവിലെ ഏഴു മുതല്‍ എട്ടുവരെയാണ്. ഈ പരിപാടി വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ വീണ്ടും കേൾക്കാം. രാവിലെ എട്ടു മുതല്‍ ഒമ്പതുവരെയുള്ള ‘ഇമ്മിണി…
Read Moreപാസ്പോര്‍ട്ട്… നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള്‍ നടപടിക്രമങ്ങള്‍ ഹൈസ്പീഡിലാണ്. വിദേശത്തേക്ക് പോകാന്‍ മനസില്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. അതിനുള്ള ആദ്യ പടിയായി പാസ്പോര്‍ട്ട് എടുക്കണം. ഇപ്പോള്‍ ഓഫീസില്‍ കയറി ഇറങ്ങാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാം. നമ്മുടെ അപേക്ഷയുടെ തല്‍സ്ഥിതി അറിയുകയും ചെയ്യാം. ഓൺലൈൻ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം ഇപ്പോൾ വളരെ എളുപ്പമാണ്. പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക…പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായി ഏറ്റവുമാദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടൽ തുറന്ന് അവിടെ “ന്യൂ യൂസർ റജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക. പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകി വേണം റജിസ്റ്റർ ചെയ്യാൻ. അതിനു ശേഷം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തെരഞ്ഞെടുക്കുക. റജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കുന്ന…
Read Moreകുട്ടിത്താരം… ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം
ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം. മാവേലിക്കര ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അഥർവ് കേരളത്തിനുവേണ്ടി 30 കിലോഗ്രാമിൽ തഴെയുള്ളവരുടെ വിഭാഗത്തിലാണ് സ്വർണം നേടിയത്. കഴിഞ്ഞ പെൻകാക് സിലാട്ട് സ്റ്റേറ്റ് ബീച്ച് ചാമ്പ്യൻഷിപ്പിലും നിൻജ ആൻഡ് കിക്ക് ബോക്സിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. ഇന്റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക്ക് ബോക്സിംഗ് അസോസിയേഷൻ പരിശീലകൻ കെ. രാജേഷ് കുമാറിന്റെ ശിക്ഷണത്തിൽ അഞ്ചു വയസു മുതൽ അക്കാദമിയിൽ പരിശീലിക്കുന്നു. ജൂൺ 28, 29 തീയതികളിൽ നടക്കുന്ന പെൻകാക് സിലാട്ട് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് അഥർവ്. മാവേലിക്കര കോളാറ്റ് വീട്ടിൽ മുരുകന്റെയും അജ്നയുടെയും മകനാണ്.
Read More