ബംഗളൂരു നഗരത്തിൽ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന വീട്ടുവാടകയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, സോഷ്യൽ മീഡിയയിൽ പുതിയൊരു വീഡിയോ തരംഗമാകുന്നു. പ്രതിമാസം 60,000 രൂപ വാടക നൽകുന്ന തന്റെ വീടിന്റെ മനോഹരമായ കാഴ്ച പങ്കുവെച്ചുകൊണ്ട് കരിഷ്മ എന്ന യുവതി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയായി മാറിയിരിക്കുന്നത്. താൻ താമസിക്കുന്ന വീടിന്റെ പ്രതിമാസ വാടക 60,000 രൂപയാണെന്ന് മുമ്പൊരു വീഡിയോയിൽ കരിഷ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയും തുക നൽകുന്നതിന് ഈ വീടിന്റെ കാഴ്ചയും അന്തരീക്ഷവും അർഹമാണോ എന്ന് ജനങ്ങളോട് ചോദിച്ചുകൊണ്ട് യുവതി വീടിന്റെ മുറിയിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ വീഡിയോയിലൂടെ പുറത്തുവിട്ടത്. വിശാലവും തുറസ്സായതുമായ നഗരക്കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, ഈ തുക അമിതമാണോ അതോ ന്യായമാണോ എന്നതിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാണ്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. “ഇത്രയും ശാന്തവും മനോഹരവുമായ…
Read MoreCategory: Today’S Special
ജീവിതം ഓൺലൈനിൽ പങ്കുവെച്ച് നേടിയത് 10 കോടിയിലധികം രൂപ! കോർപ്പറേറ്റ് ജോലി രാജിവെച്ച് ഭർത്താവിനെ ജീവനക്കാരനാക്കി യുവതി; ഒരു ഇൻസ്റ്റഗ്രാം ക്രിയേറ്ററുടെ കഥ
ജീവിതത്തിലെ ദൈനംദിന അനുഭവങ്ങളും ലക്ഷ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വെറും രണ്ടര വർഷം കൊണ്ട് 10 കോടി രൂപയിലധികം സമ്പാദിച്ച് യുവതി. പ്രമുഖ ഇൻസ്റ്റഗ്രാം ക്രിയേറ്ററായ അലക്സ് പെട്രാകീവയാണ് തന്റെ വേറിട്ട വിജയഗാഥയിലൂടെ ഇന്റർനെറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ട്രെൻഡുകൾക്ക് പിന്നാലെ പായാതെ, സ്വന്തം ജീവിത അനുഭവങ്ങൾ ഒരു പരമ്പര പോലെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന രഹസ്യമെന്ന് അലക്സ് വ്യക്തമാക്കുന്നു. 2024 ജനുവരിയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായതോടെയാണ് അലക്സിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. പുതിയ ക്രിയേറ്റർമാരെ സഹായിക്കുന്നതിനായി ‘വൺ ഗുഡ് സീരീസ്’ എന്ന പേരിൽ ഒരു പരിശീലന പരിപാടിക്കും അലക്സ് തുടക്കമിടുന്നുണ്ട്. നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്നുതന്നെ തുടങ്ങൂ. ഉണ്ടാകാൻ ഇടയുള്ള ഏറ്റവും മോശം കാര്യത്തെക്കുറിച്ച് മാത്രമല്ല, സംഭവിച്ചേക്കാവുന്ന ഏറ്റവും നല്ല കാര്യത്തെക്കുറിച്ചും ചിന്തിക്കുക, എന്ന് കുറിച്ചുകൊണ്ടാണ്…
Read Moreവേർപിരിയാനാവാത്ത ആത്മബന്ധം, മൂന്ന് സഹോദരിമാരും വിവാഹം കഴിച്ചത് ഒരേ യുവാവിനെ
സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞിരിക്കണമെന്നതിനാൽ പല പെൺകുട്ടികൾക്കും വിവാഹം സന്തോഷത്തോടൊപ്പം സങ്കടം കൂടിയാണ് സമ്മാനിക്കുന്നത്. എന്നാൽ, പരസ്പരം വേർപിരിയാൻ കഴിയാത്തതിന്റെ പേരിൽ വേറിട്ടൊരു തീരുമാനമെടുത്തിരിക്കുകയാണ് ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലുള്ള മൂന്ന് സഹോദരിമാർ. വിവാഹം കഴിഞ്ഞാലും വേർപിരിയാതിരിക്കാൻ മൂവരും ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ചു എന്നതാണ് രസകരമായ കാഴ്ച. ഇൻഫ്ലുവൻസർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നിവരാണ് ഇവരുടെ കാമറാമാനായ വികാസിനെ (20) വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് വികാസാണ്. യുവതികളുടെ ഭർത്താവായി വികാസ് ചില വീഡിയോകളിൽ അഭിനയിച്ചിട്ടുമുണ്ട്. വിവാഹം കഴിഞ്ഞാൽ പരസ്പരം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന ഭയം കാരണമാണ് ഒരേ ആളെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സരോജ് വീഡിയോയിൽ പറയുന്നുണ്ട്. ‘കുട്ടിക്കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ്. വേർപിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ.…
Read More‘നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് രാജി വെക്കാൻ പറയൂ;ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയുടെ പോസ്റ്റിൽ രാഖി സാവന്ത് ഇട്ട കമന്റ് ഇന്റർനെറ്റിനെ ഇളക്കിമറിച്ചു..
തന്റെ വേറിട്ട തമാശകളും വിവാദ പരാമർശങ്ങളും കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയാറുള്ള ബോളിവുഡ് താരം രാഖി സാവന്ത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇത്തവണ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ രാഖി കുറിച്ച കമന്റാണ് നെറ്റിസൺസിനിടയിൽ ചിരി പടർത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയ്ക്ക് താഴെ “ദയവായി നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് രാജി വെക്കാൻ പറയൂ… പ്ലീസ് അവരോട് രാജിവെക്കാൻ പറയൂ…” എന്നാണ് രാഖി തമാശരൂപേണ കമന്റ് ചെയ്തത്. രാഖിയുടെ ഈ ബോൾഡ് കമന്റ് നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. കമന്റ് കണ്ട് ചിരി അടക്കാൻ കഴിയുന്നില്ലെന്ന് പലരും കുറിച്ചപ്പോൾ, ഇതൊക്കെ രാഖിയുടെ സ്ഥിരം രീതിയാണെന്നാണ് മറ്റുള്ളവരുടെ പ്രതികരണം. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മാർക്കിങ് രീതികളിലെ അപാകതകളുമാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ തെരുവിലിറക്കിയത്.…
Read More‘ഞാൻ കാണാൻ ആഗ്രഹിച്ച ഭാരതം’: ജന്തർ മന്തറിലെ അധികഭക്ഷണം ആശുപത്രിയിലെ രോഗികൾക്കും ബന്ധുക്കൾക്കും വിതരണം ചെയ്ത് പ്രതിഷേധക്കാർ; കൈയടിച്ച് സോഷ്യൽ മീഡിയ
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ‘സിജെപി’ പ്രക്ഷോഭ വേദിയിൽ നിന്ന് വേറിട്ടതും മാതൃകാപരവുമായ കാരുണ്യപ്രവർത്തനം. സമരം ചെയ്യുന്ന വിദ്യാർഥികൾക്കായികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഓൺലൈൻ വഴി എത്തിയ ആയിരക്കണക്കിന് ഭക്ഷണപ്പൊതികളിൽ മിച്ചം വന്നവ സമീപത്തെ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്ത് വിദ്യാർഥികൾ മാതൃകയായി. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, ആവശ്യത്തിലധികം ഭക്ഷണപ്പൊതികൾ എത്തിയതോടെ അവ പാഴാക്കിക്കളയാതെ സമീപത്തെ ആശുപത്രിക്ക് മുന്നിൽ വിശപ്പോടെ കഴിഞ്ഞിരുന്ന ആളുകൾക്ക് എത്തിച്ചു നൽകാൻ പ്രക്ഷോഭകർ തീരുമാനിക്കുകയായിരുന്നു. “ഭക്ഷണപ്പൊതികൾ പാഴാക്കി കളയാതെ, വളരെ കരുണാർദ്രമായ തീരുമാനമാണ് വോളന്റിയർമാർ എടുത്തത്. ആശുപത്രി വാർഡുകൾക്ക് പുറത്ത് മണിക്കൂറുകളോളം വിശപ്പടക്കി പ്രിയപ്പെട്ടവരെ പരിചരിക്കാൻ കാത്തിരുന്ന കൂട്ടിരിപ്പുകാർക്കാണ് ഈ ഭക്ഷണം നൽകിയത്. പ്രക്ഷോഭ രംഗത്തുനിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കണ്ടന്റ് ക്രിയേറ്റർ വിനയ് ശർമ്മ കുറിച്ചു. ഭക്ഷണം വിതരണം ചെയ്തതിന്…
Read Moreജനാധിപത്യത്തിന് വേണ്ടി എനിക്കിത് ചെയ്യേണ്ടി വന്നു; നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ വാഹനം തടഞ്ഞ് യുവതി; ചിത്രം വൈറൽ
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് മുംബൈയിൽ വൻ പ്രക്ഷോഭം. കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. അതിനിടെ, കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പോവുകയായിരുന്ന പോലീസ് വാനിന് മുന്നിൽ കൈകൾ വിടർത്തി നിന്നു പ്രതിഷേധിച്ച യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗ്രേ ഹൂഡി ധരിച്ച റിയ അഹീർ എന്ന യുവതിയാണ് പോലീസ് വാഹനം തടഞ്ഞുനിർത്തിയത്. വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്ന റിയ, പോലീസിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. “പോലീസ് അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കിലും, അത് ഉത്തരവാദിത്തത്തോടെയല്ല ചെയ്യുന്നത്. അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ പൗരന്മാരായ നമ്മൾ അത് ഏറ്റെടുക്കേണ്ടി വരും. ഡൽഹിയിൽ വിദ്യാർത്ഥികളോട് പൊലീസ് ചെയ്തത് തെറ്റാണ്, അതിന് അവർ മറുപടി പറഞ്ഞേ തീരൂ എന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു. താനൊരു വിദ്യാർഥിയോ, കർഷകന്റെ മകളോ,…
Read More55,000 രൂപയുടെ ട്രൈപോഡ് തകർത്തു, നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തത് വെറും 5,000 രൂപ! എയർ ഇന്ത്യയ്ക്കെതിരെ പരാതിയുമായി യുവാവ്
ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിലപിടിപ്പുള്ള ട്രൈപോഡ് തകർത്തതായും ജീവനക്കാർ മോശമായി പെരുമാറിയതായും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ യാത്രക്കാരന്റെ പരാതി. ഫ്രീലാൻസ് ഫിലിം മേക്കറായ സമീർ പഞ്ചാബിയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ജൂലൈ 20നായിരുന്നു സംഭവം. വാടകയ്ക്കെടുത്ത 55,000 രൂപ വിലമതിക്കുന്ന ഉപകരണം വളരെ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ചെക്ക് ഇൻ സമയത്ത് സമീർ ഗ്രൗണ്ട് സ്റ്റാഫിനോട് പ്രത്യേകം അഭ്യർഥിച്ചിരുന്നു. എന്നാൽ മുംബൈയിലെത്തി ലഗേജ് കൈപ്പറ്റിയപ്പോൾ ട്രൈപോഡ് പൂർണമായും ത തകർന്ന നിലയിലായിരുന്നു. തുടർന്ന് കസ്റ്റമർ സർവീസ് ഡെസ്കിൽ പരാതിപ്പെട്ട സമീറിനെ 3 മണിക്കൂറോളം കാത്തുനിർത്തുകയും ജീവനക്കാർ അപമര്യാദയായി പെരുമാറുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. കമ്പനിയുടെ പോളിസി അനുസരിച്ച് 5,000 രൂപ മാത്രമേ നഷ്ടപരിഹാരമായി നൽകാൻ കഴിയൂ എന്നാണ് ജീവനക്കാർ വ്യക്തമാക്കിയത്. ലഗേജുകൾ ജീവനക്കാർ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തപ്പോൾ,…
Read More“ഇതാണ് യഥാർഥ ജെൻസി’! ചൂട് സഹിക്കാൻ വയ്യ, കുറച്ച് വെള്ളം അടിച്ച് തരുമോ സാറേ?: പോലീസിന്റെ ജല പീരങ്കിക്ക് മുന്നിൽ ഡാൻസ് കളിച്ച് പട്നയിലെ വിദ്യാർഥികൾ!
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബീഹാറിലെ പട്നയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ കൗതുകകരമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. കടുത്ത ചൂട് സഹിക്കാനാവാതെ പൊലീസിനോട് വാട്ടർ പീരങ്കി പ്രയോഗിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് വെള്ളം തെറിപ്പിച്ചപ്പോൾ റോഡിൽ തുള്ളിച്ചാടി നൃത്തം ചെയ്യുകയും ചെയ്ത വിദ്യാർഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. “പോലീസ് സാറേ, ഞങ്ങളുടെ നേരെ എന്താണ് വാട്ടർ പീരങ്കി പ്രയോഗിക്കാത്തത്? ഇവിടെ ഭയങ്കര ചൂടാണ്!” – എന്ന് വിദ്യാർഥികൾ ഉറക്കെ വിളിച്ചു ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. വിദ്യാർഥികളുടെ അഭ്യർത്ഥന മാനിച്ചെന്നപോലെ പോലീസ് വാട്ടർ പീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റിയതോടെ, ഭയന്നോടുന്നതിന് പകരം റോഡിലിറങ്ങി ഡാൻസ് കളിക്കുകയായിരുന്നു പ്രതിഷേധക്കാർ. സംഘർഷഭരിതമായ അന്തരീക്ഷത്തെ തികച്ചും സമാധാനപരവും രസകരവുമാക്കിയ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിക്കഴിഞ്ഞു. “ഇതാണ് യഥാർഥ ജെൻസി സ്റ്റൈൽ’ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. “ഇത്…
Read Moreമെഡിക്കൽ ലീവിലിരിക്കെ ജോലി പോയി! മൂന്ന് ദിവസം മാത്രം ജോലി, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവം, സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
സർജറിയെ തുടർന്ന് മെഡിക്കൽ ലീവിൽ കഴിയവെ 27കാരിയായ യുവതിയെ ഇമെയിൽ വഴി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുഗ്രാമിൽ നടന്ന ഈ സംഭവം റെഡ്ഡിറ്റിലൂടെ യുവതി തന്നെയാണ് പങ്കുവെച്ചത്. നോട്ടീസ് പീരിയഡ് തുക നൽകാതിരിക്കാൻ കമ്പനി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും യുവതി വ്യക്തമാക്കുന്നു. രണ്ടുമാസത്തെ തൊഴിൽരഹിത ജീവിതത്തിന് ശേഷം ജൂലൈ 1നാണ് യുവതി പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ വെറും മൂന്ന് ദിവസത്തെ ജോലിക്ക് ശേഷം വാരാന്ത്യത്തിൽ ഉണ്ടായ ഒരു അപകടത്തിൽ യുവതിയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേൽക്കുകയും അസ്ഥിക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. തുടർന്ന് അടിയന്തര സർജറിക്ക് വിധേയയായ യുവതിയോട് 2 മുതൽ 3 ആഴ്ച വരെ പൂർണ വിശ്രമം എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. രോഗവിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും കമ്പനിയെ അറിയിച്ചതിനെ തുടർന്ന് മാനേജർ മെഡിക്കൽ ലീവ് അനുവദിക്കുകയും ചെയ്തിരുന്നു. ആരോഗ്യം വേഗത്തിൽ വീണ്ടെടുത്ത യുവതി…
Read Moreസമരം ചെയ്യാൻ മാത്രം ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിലേക്ക്! വിമാനടിക്കറ്റിനായി ചിലവാക്കിയത് ഒരു ലക്ഷം രൂപ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി യുവാവ്
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിൽ നിന്ന് ഒരു ലക്ഷം രൂപ ചിലവഴിച്ച് യുവാവെത്തി! കണ്ടന്റ് ക്രിയേറ്ററായ സാർഥക് ഗോസ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ അപൂർവ്വമായ പ്രതിഷേധം പുറത്തറിഞ്ഞത്. കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസ്ദ്’ മാർച്ചിന്റെ ഭാഗമാകാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് യുവാവ് പറയുന്നു. തന്റെ വാദം തെളിയിക്കുന്നതിനായി ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്. പരീക്ഷയെഴുതിയ വിദ്യാർഥിയാണോ എന്ന ചോദ്യത്തിന്, തനിക്ക് നീറ്റ് പരീക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും ബിടെക് ബിരുദധാരിയാണെന്നും യുവാവ് വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നത് ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ലെന്നും ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു ലക്ഷം രൂപയുടെ ടിക്കറ്റെടുത്താണ് ഞാൻ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മാത്രം ഇങ്ങോട്ടേക്ക് വന്നത്. നിലവിലെ സർക്കാർ തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നത്. സമരക്കാരുടെ വാക്ക്…
Read More