എല്ലാ ദിവസവും ഒരേ പോലെ അതുകൊണ്ട് ഒരു രസമില്ലെന്നു പറയുന്നവരാണ് നമ്മളിൽ പലരും. എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണം. എന്നാലേ ജീവിതം രസകരമാകൂ. പക്ഷേ, എങ്ങനെ വ്യത്യസ്തത കൊണ്ടു വരും. അതും ഒരു ടാസ്കാണല്ലേ. റെഡിറ്റിൽ ഒരാൾ ഇതു സംബന്ധിച്ച് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അതെന്തായാലും വൈറലായിരിക്കുകയാണ്. പോസ്റ്റ് പങ്കുവെച്ച വ്യക്തി എല്ലാ മാസവും ഒരാഴ്ച മാത്രമാണ് ജോലി ചെയ്യുന്നത്. പക്ഷേ, ഒരു വർഷം 66 ലക്ഷം രൂപയാണ് വരുമാനം. ഒരാഴ്ചത്തെ ജോലിക്കു ശേഷമുള്ള സമയം മഴുവൻ അദ്ദേഹം വെറുതേ കളയുകയാണ്. ടിവി കാണും പോഡ്കാസ്റ്റുകൾ കേൾക്കും പിന്നെ കുറേ സമയം സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിച്ചുമൊക്കെയാണ് സമയം കളയുന്നത്. പക്ഷേ, തന്റെ ജീവിതം വളരെ വിരസമായിട്ടാണ് പോകുന്നതെന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സന്പാദിക്കാനുള്ള നിലയിലേക്ക് അദ്ദേഹം തന്റെ…
Read MoreCategory: Today’S Special
കിണറ്റിൽ വീണ് മരിച്ചത് എട്ട് പേർ; അതുവരെ ഉണ്ടായിരുന്ന സാധാരണ കിണർ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറിയതിങ്ങനെ…
മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ കോണ്ട്വാത് ഗ്രാമമെന്ന് കേട്ടാൽ ഭയം കാൽ മുട്ടിൽ നിന്ന് അരിച്ചു കയറും. പകൽ പോലും രാത്രിയുടെ ഭീകരത സൃഷ്ടിക്കുമാം വിധം നിശബ്ദതയാൽ മൂടപ്പെട്ടു കിടക്കുന്നു. പ്രദേശത്തെ ഒരു സാധാരണ കിണർ, ഗ്രാമത്തില്‍ തുടർച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ മൂല കേന്ദ്രമായതോടയാണ് നാട്ടുകാർ ഈ കിണറിനെ ഭയപ്പെടുന്നത്. സംഭവങ്ങളുടെയും തുടക്കം ഏപ്രിൽ മൂന്നിനായിരുന്നു. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ മരണത്തിന്റെ ഒരു ചങ്ങല തന്നെയായിരുന്നു. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞത്. കിണറിനുള്ളിൽ വീണവരെ രക്ഷിക്കാനിറങ്ങിയവർ പോലും മരിച്ചു വീഴുന്ന അവസ്ഥയാണ് ഉണ്ടായത്. കിണറിന് അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരുന്ന വിഷവാതക ശ്വസിച്ചതാണ് ആളുകൾ മരണപ്പെടാൻ കാരണമെന്ന് പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞു. കൃഷി ആവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കുമായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണർ അതോടെ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറി.…
Read Moreഅമ്മയ്ക്കൊരുക്കിയ ചിതയിൽ കയറിക്കിടന്ന് മകൻ: ആവശ്യം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
മരിച്ചുപോയ അമ്മയുടെ ശവസംസ്കാരം നടത്തുന്ന നേരം അമ്മയുടെ ചിതയിൽ കയറി കിടന്ന് മകന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്റോർ ജില്ലയിലാണ് സംഭവം. അമ്മയോടുള്ള സ്നേഹം മൂലം കിടന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. അവിടെയാണ് ട്വിസ്റ്റ്. അമ്മയുടെ ആഭരണങ്ങളെ ചൊല്ലി മക്കൾ തമ്മിൽ തർക്കമായപ്പോഴാണ് അതിലൊരാൾ ചിതയിൽ കയറി കിടന്നത്. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനായ ഗിർധാരിയെ ഏൽപ്പിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ആഭരണങ്ങൾ മുഴുവൻ തനിക്ക് വേണമെന്ന് ഇളയ മകൻ ഓംപ്രകാശ് പറഞ്ഞതു മുതലാണ് തർക്കം തുടങ്ങിയത്. അവരുടെ ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് മരണപ്പെടിന് ശേഷം ചില ചടങ്ങുകൾ കഴിഞ്ഞാണ് മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങൾ ഗിർധാരിക്ക് കൈമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭരണങ്ങൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട്…
Read Moreഎന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോ?’ ഫോണ്‍ വിളികേട്ട് തിരിഞ്ഞ് നോക്കിയ ഡ്രൈവർ ഞെട്ടിപ്പോയി; വൈറലായി വീഡിയോ
കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് പോയാൽ രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ പല അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വരെ കാരണമായേക്കാം. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂബർ കാറില്‍ രണ്ട് വയസുകാരനെ മറന്ന് പോയ അമ്മയുടെ വാർത്തായാണിത്. തന്റെ മകന് കാറിലുണ്ടോയെന്ന് കാർ ഡ്രൈവറെ വിളിച്ച് അന്വേഷിക്കുന്ന സിസിടിവി വീഡിയോയാണ് ഇത്. കാറിനുള്ളിലേക്ക് കയറി ഇരിക്കുന്ന ഒരാൾ ഒരു കുട്ടിയെ സീറ്റിലേക്ക് മാറ്റിയിരുത്തുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ച് സമയത്തിന് ശേഷം യൂബർ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോൾ വരുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം ഫോണ്‍ അറ്റന്റ് ചെയ്യുമ്പോൾ മറു തലയ്ക്കല്‍ നിന്നും നിങ്ങൾ യൂബര്‍ ഡ്രൈവറല്ലേ, എന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോയെന്ന് ഒരു സ്ത്രീ ശബ്ദം ചോദിക്കുന്നത് കേൾക്കാം. ഈ നിമിഷം കാറിന് പുറകിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നിങ്ങളുടെ…
Read More‘ഭയമില്ല, ഇനി നമുക്ക് കാഷ്മീരിൽ കാണാം’; വിനോദ സഞ്ചാരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്ത് ഷാദി ഡോട്ട് കോം ഉടമ
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കാഷ്മീരിലെ ടൂറിസം മേഖല വലിയ തകർച്ചയാണ് നേരിടുന്നത്. ഹോട്ടലുകളും ഹൗസ് ബോട്ടുകളുമെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഭയന്നു വിറച്ച കാഷ്മീരിന് ഐക്യദാർഢ്യവുമായി ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ. കുടുംബസമേതം കാഷ്മീരിലേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുകയാണ് അനുപം മിത്തലും കുടുംബവും. വിനോദ സഞ്ചാരികൾ മടങ്ങി വരണം എന്നതാണ് കാശ്മീരിന്റെ ആവശ്യം.അതിനാൽ ഞാൻ എന്റെ ടിക്കറ്റ് ബുക്ക് ചെയ്തു. നമ്മൾ അപ്രത്യക്ഷമായാൽ ശത്രുക്കൾ വിജയിക്കും. നമ്മൾ കാശ്മീരിലേക്ക് മടങ്ങിയെത്തിയാൽ കാശ്മീരും ഇന്ത്യയും ജയിക്കും . #ChaloKashmir #JaiHind,” എന്ന കുറിപ്പോടെ കാഷ്മീരിലേക്ക് പോകാനുള്ള ടിക്കറ്റിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കാഷ്മീരിന് ടൂറിസത്തിലൂടെ വന്ന അഭിവൃദ്ധി എല്ലാവരും കണ്ടതാണ്. കാഷ്മീർ വീണ്ടും സജീവമായാൽ അവിടുത്തെ ചായ വിൽപ്പനക്കാരുടെ ജീവിതം പോലും അഭിവൃദ്ധിപ്പെടും. റദ്ദാക്കിയ യാത്രകളും…
Read More40 ഉദ്യോഗസ്ഥർ 16 മണിക്കൂർ തെരഞ്ഞിട്ടും കാണാത്ത കുട്ടിയെ നായ കണ്ടെത്തി; നായ്ക്കും ഉടമയ്ക്കും കൈയടിച്ച് സോഷ്യൽ മീഡിയ
നാല്പതോളം ഉദ്യോഗസ്ഥർ 16 മണിക്കൂർ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്ന രണ്ടു വയസുകാരനെ ഒടുവിൽ വളർത്തുനായ കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണു സംഭവം. സെലിഗ് മാൻ പ്രദേശത്തെ വീട്ടിൽനിന്നാണു കുട്ടിയെ കാണാതായത്. ഉടൻതന്നെ നാല്പതോളം സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ കുട്ടിയെ അന്വേഷിച്ചു രംഗത്തിറങ്ങി. എന്നാൽ, 16 മണിക്കൂർ തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ വീട്ടില്‍നിന്ന് ഏഴു മൈല്‍ അകലെവച്ച് കുട്ടിയെ ഒരാൾ കണ്ടെത്തി. ബുഫോർഡ് എന്നു പേരായ തന്റെ വളർത്തുനായയാണു യഥാർഥത്തിൽ കുട്ടിയെ കണ്ടെത്തിയതെന്ന് ഇയാൾ പറയുന്നു. ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പുറത്തു ചുറ്റാൻ പോയ നായ എന്തോ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും കുരയ്ക്കുന്നതും കണ്ട ഉടമ സ്ഥലത്തെത്തി നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. കുട്ടിയെ നായ ഉപദ്രവിച്ചിരുന്നില്ല. ഉടൻതന്നെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കുഞ്ഞിനെ കൈമാറി. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിനു നായയ്ക്കും അതിന്റെ ഉടമയ്ക്കും…
Read Moreമഞ്ഞുപാടങ്ങൾ ഉരുകുന്നു, കടൽ ഉയരുന്നു; മഞ്ഞുരുകൽ വൻ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നും ഗവേഷകർ
2024ൽ ആഗോളസമുദ്രനിരപ്പിന്റെ ഉയർച്ച പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ. 0.59 സെന്റിമീറ്റർ (0.23 ഇഞ്ച്) വർധനയാണുണ്ടായത്. 0.43 സെന്റിമീറ്റർ (0.17 ഇഞ്ച്) ആയിരുന്നു സമുദ്രനിരപ്പിൽ പ്രതീക്ഷിച്ച വർധന. കടൽ ത്വരിതഗതിയിൽ ഉയരുന്നതു തുടരുകയാണെന്നു നാസ സമുദ്രശാസ്ത്രജ്ഞൻ ജോഷ് വില്ലിസ് പറഞ്ഞു. ഓരോ വർഷവും സമുദ്രനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ, ഉയർച്ചയുടെ നിരക്ക് വേഗത്തിൽ സംഭവിക്കുകയാണെന്നും ഗവേഷകർ പറയുന്നു. സമീപ വർഷങ്ങളിൽ, സമുദ്രനിരപ്പ് ഉയരുന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും ഹിമാനികൾ (കരയിലെ മഞ്ഞുപാടങ്ങൾ) ഉരുകുന്നതിലൂടെ സംഭവിച്ചതാണ്. മൂന്നിലൊരു ഭാഗം സമുദ്രജലത്തിന്റെ താപവികാസത്തിൽനിന്നാണ്. എന്നാൽ 2024 ൽ സംഭവിച്ചത് മറിച്ചാണ്. ജലനിരപ്പ് ഉയർന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും താപവികാസത്തിൽനിന്നാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. ഇക്കാരണത്താലാണ് ജലനിരപ്പ് പ്രതീക്ഷിച്ചതിലും ഉയർന്നത്. 1993 മുതൽ ഇതുവരെ ആഗോള സമുദ്രനിരപ്പ് 10 സെന്റിമീറ്റർ വർധിച്ചു. സമുദ്രനിരപ്പ്…
Read Moreഇപ്പോൾ കല്യാണം വെറും കല്യാണമല്ല, വൈറൽ കല്യാണം… അങ്ങനെയൊരു കല്യാണ വാർത്തയാണ് ഇപ്പോൾ തരംഗമാകുന്നത്
വിവാഹ ആഘോഷങ്ങൾ എങ്ങനെ കളറാക്കം എന്ന് നോക്കി നടക്കുന്ന യുവതലമുറയാണ് നമ്മുടേത്. ഒരാഴ്ച മുന്നേതന്നെ വിവാഹ ചടങ്ങുകൾക്ക് ആരംഭമാകും. സംഗീതും ഹൽദിയും മധുരംവയ്പ്പുമൊക്കെ ആകെ മൊത്തം ഉത്സവ മൂഡാണ്. ഇപ്പോഴിതാ വീണ്ടുമൊരു കല്യാണ വാർത്തയാണ് വൈറലാകുന്നത്. നടു റോഡിലൂടെ കാറിൽ വരനും വധുവും നൃത്തം ചെയ്യുന്ന വീഡിയോ ആണിത്. 2005 -ൽ പുറത്തിറങ്ങിയ നോ എൻട്രി എന്ന ചിത്രത്തിലെ ഇഷ്ക് ദി ഗലി വിച്ച് എന്ന ഗാനത്തിന് ദമ്പതികൾ നൃത്തം ചെയ്യുന്നതാണ് വീഡിയോ. കാറിന്റെ ബോണറ്റിൽ ഇരുന്നാണ് വധുവിന്റെ ഡാൻസ്. അതേസമയം കാറിനു മുകളിലാണ് വരൻ നിൽക്കുന്നത്. വധു ഇരുന്നാണ് നൃത്തം ചെയ്യുന്നതെങ്കിൽ വരൻ വാളെടുത്ത് വീശി കളിക്കുകയാണ്. വീഡിയോ വൈറലായതോടെ ഇരുവരേയും വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്ത് അഹങ്കാരമാണ് ഇവർ കാണിക്കുന്നതെന്നാണ് പലരും ചോദിച്ചത്. പോലീസിന്റെ പക്കലെത്ത് നടപടി എടുക്കുന്നതുവരെ ഈ വീഡിയോ എല്ലാവരും…
Read Moreമസാലദോശ ശാപ്പിടാൻ കത്തിയും ഫോർക്കും! ഇന്ത്യന്‍ ഭക്ഷണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും?
കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി യൂറോപ്യന്മാരുടേതാണ്. അവർ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടായിരിക്കാം അത്തരമൊരു സംസ്കാരം രൂപപ്പെട്ടത്. യൂറോപ്യന്മാരെ അനുകരിച്ച് ഇന്ത്യന്‍ ഭക്ഷണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? അതും മസാലദോശ! കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു പ്ലേറ്റില്‍നിന്നു മസാലദേശ കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഷാഡോസ് ഓഫ് ചിന്നാർ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഒരാൾ പ്ലേറ്റില്‍നിന്നു മസാലദേശ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ആസ്വദിച്ചു കഴിക്കുന്നതു കാണാം. മസാലദോശ ആദ്യം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു മടക്കി മുറിക്കുന്നു. തുടർന്ന് സ്പൂണ്‍ ഉപയോഗിച്ച് അല്പം ചമ്മന്തി എടുത്ത് മുറിച്ചുവച്ച മസാലദോശയുടെ കഷ്ണത്തിൽ തേയ്ക്കുന്നു. മറ്റൊരു സ്പൂണ്‍ കൊണ്ട് സാമ്പാറില്‍ മുക്കിയശേഷം കഴിക്കുന്നു. വീഡിയോ ഏരെപ്പേരെയാണ് ആകർഷിച്ചത്.
Read Moreസിംഗപ്പൂരുകാരന്റെ പുതിയ വിഭവം ഹിറ്റ്! “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ റെഡി; രുചിച്ചു നോക്കണമെന്ന് ലീ
സിംഗപ്പുർ: വിചിത്ര ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയതായി ഇദ്ദേഹം അവതരിപ്പിച്ച വിഭവം വൈറലായി. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’എന്ന പുതിയ ഐറ്റവുമായാണ് ലീയുടെ വരവ്. ഇതു തയാറാക്കുന്നതിന്റെ വീഡിയോയും ലീ പങ്കുവച്ചു. വേഫർ, കണ്ടൻസ്ഡ് മിൽക്ക്, ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് മധുരവിഭവം തയാറാക്കുന്നത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ പഞ്ചസാര ചേർത്ത വെള്ളമൊഴിച്ച പാനിലേക്ക് വേഫർ പായ്ക്കറ്റ് പൊട്ടിച്ച് ഇടുന്നു. തുടർന്ന് കണ്ടൻസ്ഡ് മിൽക്കും ചോക്ലേറ്റും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുന്നു. കട്ടപിടിക്കാതിരിക്കാൻ മൃദുവായി ഇളക്കുന്നു. തിളച്ചശേഷം ചെറിയ ബൗളിലേക്ക് ഒഴിക്കുന്നു. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ തയാർ. പുതിയ വിഭവം എല്ലാവരും രുചിച്ചുനോക്കണമെന്നു ലീ അഭ്യർഥിച്ചു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ എത്തി.
Read More