ഭയന്നുവിറച്ച വളർത്തുനായയെ പാലത്തിന് മുകളിൽ നിന്ന് നദിയിലേക്ക് തള്ളിയിട്ട് യുവതിയുടെ ക്രൂരത. നേപ്പാളിലെ ബജാങ് ജില്ലയിലാണ് മൃഗസ്നേഹികളെയും സോഷ്യൽ മീഡിയയെയും ഒന്നടങ്കം പ്രകോപിപ്പിച്ച സംഭവം നടന്നത്. സേതി ഗന്ധകി നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചായിരുന്നു സംഭവം. ചുവന്ന കുർത്തയും സൽവാറും ധരിച്ച യുവതി, ഭയന്നുവിറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായയെ ഇരുകാലുകളാലും ബലമായി പിടിച്ച് പാലത്തിന്റെ കൈവരിയോട് ചേർത്തുനിർത്തുകയും, തുടർന്ന് താഴെയുള്ള നദിയിലേക്ക് എറിയുകയുമായിരുന്നു. ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് വീണ നായ രക്ഷപ്പെടാൻ നീന്തുന്നതും ഒഴുക്കിൽപെട്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതിന് ശേഷം നായയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ നേപ്പാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായയോട് ക്രൂരത കാണിച്ച യുവതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. യുവതിക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ…
Read MoreCategory: Today’S Special
132 കൊല്ലമായി കയ്യിലിരുന്ന ആ മാഗസിൻ ഒടുവിൽ ലൈബ്രറിയിൽ; 48,220 ദിവസം വൈകിയതിന് പിന്നിൽ..
അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള ലൈബ്രറിയിൽ നിന്ന് എടുത്ത മാസിക 132 വർഷങ്ങൾക്ക് ശേഷം തിരിച്ചേൽപ്പിച്ചു. കോൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്ത ‘ദി സെഞ്ച്വറി ഇല്ലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ (The Century Illustrated Monthly Magazine) എന്ന പ്രസിദ്ധീകരണത്തിന്റെ 1894 സെപ്റ്റംബർ പതിപ്പാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്. ബെയറിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ (84) എന്ന വയോധികനാണ് മാഗസിൻ ലൈബ്രറിയിൽ തിരിച്ചേൽപ്പിച്ചത്. 132 വർഷം അഥവാ 48,220 ദിവസങ്ങൾ വൈകി തിരിച്ചേൽപ്പിച്ച ഈ മാഗസിന് ലൈബ്രറി നിയമപ്രകാരം കണക്കാക്കിയാൽ 12,055 ഡോളർ (ഏകദേശം ₹11.5 ലക്ഷം) പിഴയടയ്ക്കേണ്ടി വരുമായിരുന്നു. ലൈബ്രറിയിലെ പുസ്തക കുടിശ്ശിക പിഴകൾ പൂർണമായും ഒഴിവാക്കിയതായി അടുത്തിടെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹാൻസൺ മാഗസിൻ തിരികെ നൽകാൻ തീരുമാനിച്ചത്. ദശാബ്ദങ്ങളായി ഈ മാഗസിൻ തന്റെ വീട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ ഇത് എങ്ങനെ കൈവശം വന്നു…
Read Moreഅതിരുകടന്ന അഭ്യാസപ്രകടനം! മേൽപ്പാലത്തിന്റെ ആർച്ചിൽ യുവാവിന്റെ സാഹസിക കയറ്റം; ക്രെയിൻ എത്തിച്ച് രക്ഷപെടുത്തി പോലീസ്, വീഡിയോ വൈറൽ
ബിഹാറിലെ പട്നയിൽ മേൽപ്പാലത്തിന്റെ ഇരുമ്പ് ആർച്ചിന് മുകളിൽ കയറി യുവാവിന്റെ പരിഭ്രാന്തി സൃഷ്ടിച്ച സാഹസിക പ്രകടനം. പട്ന സിറ്റിയിലെ ചൗക്ക് ഷികാർപൂർ മേൽപ്പാലത്തിലാണ് സംഭവം നടന്നത്. മണിക്കൂറുകളോളം പ്രദേശവാസികളെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തിയ യുവാവിനെ ഒടുവിൽ പോലീസ് ക്രെയിൻ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി. ജമുയി ജില്ല സ്വദേശിയും നിലവിൽ പട്നയിൽ ഓട്ടോ ഡ്രൈവറുമായ ജയ്പ്രകാശ് സാവോ ആണ് പാലത്തിന് മുകളിൽ കയറിയത്. റോഡിൽ നിന്നും ഏറെ ഉയരത്തിലുള്ള ഇരുമ്പ് അസ്ഥികൂടത്തിന് മുകളിൽ യുവാവ് നിൽക്കുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ചൗക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തുകയും സുരക്ഷ മുൻനിർത്തി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടയുകയും ചെയ്തു. എന്നാൽ, യുവാവ് നിൽക്കുന്ന ഉയരത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കാതിരുന്നതോടെ പോലീസ് അടിയന്തരമായി ക്രെയിൻ വിളിച്ചുവരുത്തുകയായിരുന്നു. ഏകദേശം 20 മുതൽ 25 മിനിറ്റ് വരെ നീണ്ടുനിന്ന ശ്രമകരമായ…
Read Moreതെരുവ് നായ ശല്യം: ഓഫീസറുടെ മേശപ്പുറത്ത് നായ്ക്കുട്ടികളെ തുറന്നുവിട്ട് വേറിട്ട പ്രതിഷേധം; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു
തെരുവ് നായ ശല്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് നായ്ക്കുട്ടികളെ തുറന്നുവിട്ട് യുവസേന പ്രവർത്തകരുടെ പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ ധീരാജ് ഭാംറെയുടെ ഓഫീസിലാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രവർത്തകർ വേറിട്ട സമരം നടത്തിയത്. ചാക്കിലാക്കി കൊണ്ടുവന്ന രണ്ട് തെരുവ് നായ്ക്കുട്ടികളെ ചീഫ് ഓഫീസറുടെ മേശപ്പുറത്തേക്ക് തുറന്നുവിടുകയും, കറൻസി നോട്ടുമാല മേശപ്പുറത്ത് വെക്കുകയും ചെയ്തായിരുന്നു പ്രതിഷേധം. പ്രദേശത്ത് തെരുവ് നായകളുടെ എണ്ണം വർധിക്കുന്നതിനെതിരെയും, നിരവധി പേർക്ക് കടിയേറ്റതിനെതിരെയും ഭരണകൂടത്തിന് നിരന്തരം പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ഗണേശോത്സവ വേളയിൽ പന്തലുകളിൽ എത്തുന്ന ഭക്തർക്കും കുട്ടികൾക്കും മുതിർന്നവർക്കും തെരുവ് നായ ശല്യം വലിയ ഭീഷണിയാകുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വന്ധ്യംകരണ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കാനും, തെരുവ് നായകളെ പിടികൂടാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്താനും യുവസേന…
Read Moreകാമുകന്റെ വഞ്ചന ചോദ്യം ചെയ്തു; യുവതിയെ കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ചു; വീഡിയോ വൈറൽ, പ്രതി അറസ്റ്റിൽ
ഉത്തർപ്രദേശിലെ ലഖ്നൗവിൽ വാഹനം തടയാൻ ശ്രമിച്ച യുവതിയെ കാറിന്റെ ബോണറ്റിൽ കയറ്റി അപകടകരമായ രീതിയിൽ ഓടിച്ചുപോയതായി പരാതി. ഗോമതി നഗറിലെ ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഡ്രൈവറായ ഷാഹ്നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയോടൊപ്പം പാർക്കിലെത്തിയ കാമുകനെ യുവതി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വാഹനം നിർത്തി ഓടിപ്പോകാൻ ശ്രമിച്ച കാമുകനെ തടയാൻ നഗ്നപാദയായ യുവതി കാറിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു. എന്നാൽ, വാഹനം മുന്നോട്ടെടുക്കുകയും യുവതി ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. “ഞാൻ മരിക്കില്ല, നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, കാർ നിർത്തു” എന്ന് യുവതി നിലവിളിച്ചുകൊണ്ട് ബോണറ്റിൽ അടിച്ച് ആക്രോശിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് കാറിന്റെ വേഗത കൂട്ടിയതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ യുവതിയെ പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ…
Read Moreജോലി നഷ്ടപ്പെട്ടിട്ടും രാവിലെ 9 മണിക്ക് ഓഫീസിലേക്ക്; മാതാപിതാക്കളിൽ നിന്ന് ‘ലേ-ഓഫ്’ മറച്ചുവെക്കാൻ ഇരട്ട ജീവിതം നയിച്ച് യുവാവ്, റെഡിറ്റ് പോസ്റ്റ് ശ്രദ്ധനേടുന്നു
മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടിട്ടും മാതാപിതാക്കളിൽ നിന്ന് കാര്യം മറച്ചുവെക്കാനായി ദിവസവും രാവിലെ ഓഫീസിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങുന്ന യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഗുരുഗ്രാം സ്വദേശിയായ യുവാവാണ് തന്റെ ഈ അസാധാരണ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. ഗുരുഗ്രാമിലെ സൈബർ സിറ്റിയിലുള്ള ഒരു എംഎൻസി കമ്പനിയിൽ ഏഴു വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് സെപ്റ്റംബർ 10നാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത്. എന്നാൽ ഈ വിവരമറിഞ്ഞാൽ മാതാപിതാക്കൾ തകർന്നുപോകുമെന്ന് ഭയന്ന് ഇയാൾ വിവരം പുറത്തുപറഞ്ഞില്ല. തുടര്ന്ന് ഓഫീസിലെ ലാപ്ടോപ്പിന് പകരം സ്വന്തം ലാപ്ടോപ്പ് ബാഗിലാക്കി, ദിവസവും രാവിലെ 9 മണിക്ക് കൃത്യമായി ഓഫീസിലേക്ക് എന്ന പോലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. ദിവസം മുഴുവൻ സ്റ്റാർബക്സ് പോലുള്ള കഫേകളിൽ പോയിരുന്ന് പുതിയ ജോലികൾക്കായി അപേക്ഷിക്കുകയും പൈത്തൺ കോഡിംഗ് പഠിക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. ഇതിനുശേഷം വസന്ത് കുഞ്ച്,…
Read Moreവെള്ളക്കെട്ടിലൂടെ സാഹസം! രോഗിയെ തോളിലേറ്റിക്കൊണ്ട് കുടുംബത്തിന്റെ യാത്ര; ദയനീയ ദൃശ്യങ്ങൾ പുറത്ത്, വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു
ശക്തമായ മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായതോടെ, ഗുരുതരാവസ്ഥയിലായ രോഗിയെ വെള്ളക്കെട്ടിലൂടെ തോളിലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന കുടുംബത്തിന്റെ ദയനീയ ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ അഹമ്മദാബാദിലെ മണിപ്പൂർ ഗ്രാമത്തിലാണ് സംഭവം. വെയർഹൗസുകളും റോഡുകളും പൂർണമായി വെള്ളത്തിനടിയിലായതോടെ ഗ്രാമത്തിലേക്കുള്ള ഗതാഗത ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഗ്രാമത്തിലെ റെയിൽവേ അണ്ടർപാസിൽ അരപ്പൊക്കത്തിൽ വെള്ളം കെട്ടിക്കിടന്നതിനാൽ വിളിച്ചുവരുത്തിയ ആംബുലൻസിന് ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അണ്ടർപാസിന് അപ്പുറം കിടന്ന ആംബുലൻസിന് അടുത്തേക്ക് രോഗിയുടെ അവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ബന്ധുക്കൾ തോളിലേറ്റിക്കൊണ്ട് മലിനജലവും വെള്ളക്കെട്ടും നിറഞ്ഞ റോഡിലൂടെ നടക്കുകയായിരുന്നു. മുട്ടറ്റത്തോളം വെള്ളത്തിലൂടെ സാഹസികമായി രോഗിയുമായി കുടുംബം നടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ഓടകളുടെയും നിർമാണത്തിൽ വലിയ വീഴ്ച വരുത്തിയ പ്രാദേശിക ഭരണകൂടത്തിനും സർക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഓൺലൈനിൽ ഉയരുന്നത്. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി…
Read More“ഇവിടെ വന്നിട്ട് നിങ്ങളെന്ത് ചെയ്യാനാണ്?” വൈകുന്നേരം ആറു മണിക്ക് അമേരിക്കയിലെ വിജനമായ തെരുവുകൾ കാണിച്ച് ഇന്ത്യൻ യുവാവ്, വീഡിയോ വൈറൽ
വിദേശത്ത് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി അമേരിക്കൻ ജീവിതത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടി ഇന്ത്യൻ യുവാവിന്റെ വീഡിയോ. യുഎസിൽ ജീവിക്കുന്ന നിതിൻ മൽഹോത്ര എന്ന യുവാവാണ് വൈകുന്നേരം 6 മണിക്ക് പോലും ആളനക്കമില്ലാതെ വിജനമായി കിടക്കുന്ന തന്റെ റെസിഡൻഷ്യൽ ഏരിയയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. 5 കോടി മുതൽ 15 കോടി രൂപ വരെ വിലമതിക്കുന്ന വലിയ വീടുകളുള്ള ഏരിയയാണെങ്കിലും തെരുവിൽ ഒരാളെപ്പോലും കാണാനില്ലെന്ന് വീഡിയോയിൽ ഇയാൾ പറയുന്നു. വൈകുന്നേരങ്ങളിൽ ആളുകളും കടകമ്പോളങ്ങളും കൊണ്ട് ബഹളമയമാകുന്ന ഇന്ത്യൻ തെരുവുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതം. “അമേരിക്കയിൽ വന്നിട്ട് നിങ്ങളെന്ത് ചെയ്യാനാണ്?” എന്ന ചോദ്യത്തോടെയാണ് ഇയാൾ അമേരിക്കയിലെ സബർബൻ ജീവിത രീതിയെക്കുറിച്ച് സംസാരിക്കുന്നത്. ഫ്ലോറിഡയ്ക്ക് പുറമേ ടെക്സസ്, കാലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെല്ലാം ഇതാണ് അവസ്ഥയെന്ന് അഞ്ചു വർഷമായി യുഎസിൽ കഴിയുന്ന നിതിൻ വ്യക്തമാക്കുന്നു. പ്രവാസി സമൂഹങ്ങൾ കൂടുതലുള്ള ചില പ്രദേശങ്ങളിൽ…
Read Moreഡ്രൈവറില്ലാതെ കാർ സ്വയം ഓടി ഫ്രൂട്ട് സ്റ്റാളിലിടിച്ചു; സാങ്കേതിക തകരാറിനെ തുടർന്ന് വിചിത്ര സംഭവം,വീഡിയോ വൈറൽ
ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് ഇലക്ട്രിക് കാർ സ്വയം ലോക്കാവുകയും തുടർന്ന് ഓടാൻ തുടങ്ങുകയും ചെയ്ത വിചിത്ര സംഭവത്തിന് സാങ്കേതിക ലോകം സാക്ഷിയാകുന്നു. പഞ്ചാബിലാണ് ഉടമയെപ്പോലും ഞെട്ടിച്ച ഈ അസാധാരണ സംഭവം നടന്നത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന എംജി വിൻഡ്സർ ഇവി എന്ന മോഡൽ കാറാണ് ഡ്രൈവറില്ലാതെ മുന്നോട്ട് കുതിച്ചത്. കാർ സ്വന്തം നിലയിൽ മുന്നോട്ട് നീങ്ങുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ, മറ്റ് വാഹന ഉടമകളോട് മാറിപ്പോകാൻ ഉറക്കെ വിളിച്ച് പറയുന്നതും കാറിന് പിന്നാലെ ഓടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡിലൂടെ നിയന്ത്രണമില്ലാതെ ഓടിയ കാർ ഒടുവിൽ വഴിയോരത്തെ പഴക്കട തകർക്കുകയും സമീപത്തെ മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു. മരത്തിലിടിച്ച ശേഷവും കാറിന്റെ ചക്രങ്ങൾ കറങ്ങുന്നുണ്ടായിരുന്നു. വാഹനത്തിന്റെ ‘ഓട്ടോ പാർക്ക് അസിസ്റ്റ്’ അല്ലെങ്കിൽ സെൻസർ സാങ്കേതികവിദ്യയിലുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക്…
Read Moreഅസം മുതൽ മധുര വരെ 3,000 കിലോമീറ്റർ യാത്ര; വിനായക ചതുർഥി നാളിൽ മധുര മീനാക്ഷി ക്ഷേത്രത്തിലെത്തി അഞ്ചു വയസുകാരി ‘ദുർഗ’
അസമിൽ നിന്ന് 3,000 കിലോമീറ്ററിലധികം യാത്ര ചെയ്ത് അഞ്ചു വയസുള്ള ‘ദുർഗ്ഗ’ എന്ന പിടിയാന മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെത്തി. വിനായക ചതുർഥി ദിനത്തിൽ ക്ഷേത്രത്തിലെത്തിച്ച ആനയെ പുഷ്പവൃഷ്ടി നടത്തിയാണ് ക്ഷേത്ര അധികൃതരും ഭക്തരും ചേർന്ന് സ്വീകരിച്ചത്. ക്ഷേത്രങ്ങൾ ആനകളെ വാങ്ങുന്നതും ദാനമായി സ്വീകരിക്കുന്നതും വിലക്കിക്കൊണ്ടുള്ള മുൻ ഉത്തരവ് മദ്രാസ് ഹൈക്കോടതി ബെഞ്ച് റദ്ദാക്കിയതിനെ തുടർന്നാണ് ആനയെ കൊണ്ടുവരാൻ വഴിതെളിഞ്ഞത്. കോടതി ഉത്തരവിന് പിന്നാലെ വനംവകുപ്പ് ആവശ്യമായ അനുമതി നൽകുകയും അസമിൽ നിന്ന് ദുർഗയെ മധുരയിലേക്ക് എത്തിക്കുകയുമായിരുന്നു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നിലവിൽ ‘പാർവ്വതി’ എന്ന ഒരു പിടിയാന കൂടിയുണ്ട്. ദുർഗ്ഗയ്ക്ക് പുറമേ, കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ഒട്ടകത്തെയും ക്ഷേത്രത്തിലേക്ക് വാങ്ങി എത്തിച്ചിരുന്നു. വിനായക ചതുർഥി ദിനത്തിൽ തന്നെ പുതിയ അതിഥിയായി ദുർഗ എത്തിയത് വലിയ സന്തോഷത്തോടെയാണ് ഭക്തജനങ്ങൾ ആഘോഷമാക്കിയത്.
Read More