ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദവും ചൂഷണങ്ങളും തുറന്നുകാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പ്രമുഖ കമ്പനിയുടെ വാക്ക്-ഇൻ ഇന്റർവ്യൂവിന് പോയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പൂന സ്വദേശിയായ പ്രണവ് എന്ന യുവാവ്. തൊഴിൽ പരിചയമോ യോഗ്യതയോ ചോദിക്കുന്നതിന് മുൻപ്, ആദ്യത്തെ 6 മുതൽ 8 മാസം വരെ ശമ്പളമില്ലാതെ സൗജന്യമായി ജോലി ചെയ്യാൻ തയ്യാറാണോ എന്നാണ് കമ്പനിയുടെ എച്ച്ആർ പ്രതിനിധി തന്നോട് ചോദിച്ചതെന്ന് പ്രണവ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.ഒരു ഫുൾ ടൈം തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത പ്രണവിനോട് ആദ്യത്തെ ജനറൽ ഇന്റർവ്യൂവിൽ തന്നെ കമ്പനി ഈ നിബന്ധന മുന്നോട്ട് വെക്കുകയായിരുന്നു. “വർഷങ്ങളോളം പഠിച്ച്, പ്രോജക്റ്റുകൾ ചെയ്ത്, പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുത്ത് ഇന്റർവ്യൂവിന് വരുമ്പോൾ, ഭാവിയിൽ ശമ്പളം കിട്ടിയേക്കാം എന്ന പ്രതീക്ഷയിൽ ഫുൾ-ടൈം ജോലി…
Read MoreCategory: Today’S Special
കനത്ത ചൂട്: മുംബൈയിൽ തകരവീടുകളിൽ ഉറങ്ങാനാകാതെ ജനങ്ങൾ കടൽത്തീരങ്ങളിലും മൈതാനങ്ങളിലും
ജൂലൈ മാസം അടുത്തിട്ടും മുംബൈ നഗരത്തിൽ കടുത്ത ചൂടിന് ശമനമില്ല. മഴ പെയ്യാത്തതിനെ തുടർന്ന് താപനില ഉയർന്നതോടെ, രാത്രിയും പകലും ചൂടിൽ നിന്ന് രക്ഷനേടാൻ വെർസോവ കടൽത്തീരത്ത് അഭയം പ്രാപിച്ചിരിക്കുകയാണ് നൂറുകണക്കിന് ആളുകൾ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന വൻ ജനക്കൂട്ടം തീരത്ത് പായ വിരിച്ച് കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചൂട് സഹിക്കാൻ കഴിയാത്തതിനാലാണ് ദിവസവും കടൽത്തീരത്ത് വന്ന് കിടക്കുന്നതെന്ന് പ്രദേശത്തെ ചേരി നിവാസികൾ പറഞ്ഞു. ഇതിന് മുൻപും സമാനമായ രീതിയിൽ രാത്രികാലങ്ങളിൽ ആളുകൾ വെർസോവ ബീച്ചിൽ ഉറങ്ങുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. സമാനമായ മറ്റൊരു സംഭവം മുംബൈയ്ക്ക് സമീപമുള്ള ഭയന്ദർ ഈസ്റ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ആനന്ദ് ദിഗെ മൈതാനത്ത് ധാരാളം അതിഥി തൊഴിലാളികളാണ് തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നത്. ഇന്ദിരാ നഗർ പ്രദേശത്ത് താമസിക്കുന്നവരാണ് ഇവർ. തങ്ങളുടെ തകര മേൽക്കൂരയുള്ള ചെറിയ വീടുകളിൽ ചൂട്…
Read Moreഇൻഷുറൻസോ അപ്പോയിൻമെന്റോ വേണ്ട, വെറും 2,100 രൂപയ്ക്ക് കോൺടാക്റ്റ് ലെൻസ്; ഇന്ത്യൻ ആരോഗ്യരംഗത്തെ പുകഴ്ത്തി അമേരിക്കൻ യുവതി
ഇന്ത്യയിലെ ആരോഗ്യ മെഡിക്കൽ സേവനങ്ങളുടെ എളുപ്പത്തെയും കുറഞ്ഞ ചിലവിനെയും വാനോളം പുകഴ്ത്തിക്കൊണ്ട് വീണ്ടുമൊരു അമേരിക്കൻ യുവതി രംഗത്ത്. മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാതെയും ഇൻഷുറൻസ് സഹായമില്ലാതെയും വെറും 26 ഡോളറിന് (ഏകദേശം 2,100-ലധികം ഇന്ത്യൻ രൂപ) ഇന്ത്യയിൽ നിന്ന് പ്രിസ്ക്രിപ്ഷൻ കോൺടാക്റ്റ് ലെൻസുകൾ വാങ്ങിയ അനുഭവം പങ്കുവെച്ചാണ് ഐവി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയെക്കണ്ട് അമേരിക്ക പാഠം പഠിക്കണമെന്നും യുവതി വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഒരു ഒപ്റ്റിക്കൽ ഷോപ്പിൽ പോയ ഞാൻ ഇൻഷുറൻസ് പോലുമില്ലാതെ വെറും 26 ഡോളറിന് പ്രിസ്ക്രിപ്ഷൻ കോൺടാക്റ്റ് ലെൻസുകളുമായാണ് മടങ്ങിയത്! അമേരിക്ക, ദയവായി ഇത് കണ്ടുപഠിക്കൂ,” ഐവി തന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചു. തന്റെ കയ്യിൽ ഒരു ജോടി ലെൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ് ഇന്ത്യയിലെ ഒരു മാളിലുള്ള ഒപ്റ്റിക്കൽ ഷോപ്പിലേക്ക് താൻ നടന്നുപോയതെന്ന് ഐവി വ്യക്തമാക്കുന്നു. അവിടെ ചെന്ന് ഡോക്ടറുടെ…
Read Moreആദ്യ ജോലിയുടെ സന്തോഷം തല്ലിക്കെടുത്തി ബന്ധുവിന്റെ പരിഹാസം; 25,000 രൂപ ശമ്പളം ലഭിച്ച മലയാളി ടെക്കിയുടെ കുറിപ്പ് വൈറൽ
പഠനം പൂർത്തിയാക്കി ആദ്യമായി ഒരു ജോലി സ്വന്തമാക്കുക എന്നത് ഏതൊരു ഉദ്യോഗാർഥിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ പ്രതിസന്ധികൾ നിറഞ്ഞ ഐടി വിപണിയിൽ കഷ്ടപ്പെട്ട് നേടിയെടുത്ത ആദ്യ ജോലിയുടെ സന്തോഷം, ഒരു ബന്ധുവിന്റെ പരിഹാസ കമന്റ് കാരണം നഷ്ടമായ മനസ്സ് തുറക്കുകയാണ് 2026ൽ ബിരുദം പൂർത്തിയാക്കിയ ഒരു ഉദ്യോഗാർഥി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ‘ഡെവലപ്പേഴ്സ് ഇന്ത്യ’ എന്ന ഗ്രൂപ്പിൽ യുവാവ് തന്റെ സങ്കടം പങ്കുവെച്ചത്. പ്രതിമാസം 25,000 രൂപ ശമ്പളത്തിൽ ഒരു കമ്പനിയിൽ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു താനെന്ന് യുവാവ് പറയുന്നു. “ഞാൻ 2026ൽ പഠിച്ചിറങ്ങിയ ആളാണ്. അടുത്തിടെ ഒരു നല്ല കമ്പനിയിൽ പ്രതിമാസം 25,000 രൂപ ശമ്പളത്തിൽ എനിക്ക് ജോലി ലഭിച്ചു. ഈ ജോലി കിട്ടുക എന്നത് എനിക്ക് എളുപ്പമായിരുന്നില്ല. സാങ്കേതികവിദ്യയിൽ ഞാൻ അത്ര അസാമാന്യ പ്രതിഭയൊന്നുമല്ല, ഒരു ശരാശരിക്കാരനാണ്. നിലവിലെ…
Read Moreഅമേരിക്ക ഇന്ത്യയെക്കണ്ട് പഠിക്കണം; മുംബൈ മെട്രോയെ വാനോളം പുകഴ്ത്തി അമേരിക്കൻ യുവതി, വീഡിയോ വൈറൽ
ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് മുംബൈ മെട്രോയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയുടെ ആധുനിക ഗതാഗത രൂപകൽപ്പനയിൽ നിന്ന് അമേരിക്കയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നാണ് ലിവ് എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. “മുംബൈ മെട്രോ അനുഭവം” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് ലിസ് തന്റെ ആദ്യ മുംബൈ മെട്രോ യാത്രയെക്കുറിച്ച് വിവരിക്കുന്നത്. മെട്രോയിലെ അത്യാധുനിക സൌകര്യങ്ങൾ, വൃത്തി, കുറഞ്ഞ യാത്രാക്കൂലി, കാര്യക്ഷമത എന്നിവ അവരെ ഏറെ അത്ഭുതപ്പെടുത്തി. ലോക്കൽ ട്രെയിനുകൾക്കൊപ്പം ലക്ഷക്കണക്കിന് ആളുകൾക്ക് ദിനംപ്രതി ആശ്വാസമേകുന്നതാണ് മുംബൈയിലെ മെട്രോ സംവിധാനം. മെട്രോയിലെ ശക്തമായ എയർ കണ്ടീഷനിംഗ് , സുരക്ഷാ സംവിധാനങ്ങൾ, സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചുകൾ എന്നിവയെല്ലാം മികച്ചതാണെന്ന് ലിസ് സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ മുംബൈയിലാണ്, ആദ്യമായാണ് ഇവിടെ മെട്രോയിൽ കയറുന്നത്. വെറും 20 രൂപ മാത്രമാണ്…
Read Moreദയവായി എനിക്ക് 5സ്റ്റാർ റേറ്റിംഗ് നൽകരുത്; ഊബർ ഡ്രൈവറുടെ അപേക്ഷയ്ക്ക് പിന്നിലെ ഹൃദയഭേദകമായ കാരണം വൈറലാകുന്നു
യാത്ര തികച്ചും തൃപ്തികരമായിരുന്നിട്ടും, തനിക്ക് 5സ്റ്റാർ റേറ്റിംഗ് നൽകരുതെന്ന് അപേക്ഷിച്ച ഒരു ഊബർ ഡ്രൈവറുടെ അനുഭവം സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. റേറ്റിംഗ് സിസ്റ്റങ്ങൾക്ക് പിന്നിലെ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. ഓഫീസിൽ പോകാൻ വൈകിയ ഒരു ദിവസമാണ് യുവതി ഈ ഊബർ കാർ ബുക്ക് ചെയ്യുന്നത്. ഡ്രൈവർക്ക് 4.59 എന്ന കുറഞ്ഞ റേറ്റിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സമയം വൈകിയതിനാൽ അവർ യാത്രയുമായി മുന്നോട്ട് പോയി. എന്നാൽ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ വളരെ മാന്യമായി പെരുമാറുകയും, സുരക്ഷിതമായി വണ്ടിയോടിച്ച് നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. യാത്രയ്ക്ക് ശേഷം സന്തോഷവതിയായ യുവതി ഡ്രൈവർക്ക് ‘5സ്റ്റാർ റേറ്റിംഗ്’ നൽകാമെന്ന് ഉറപ്പുനൽകിയപ്പോഴാണ്, അദ്ദേഹം “ദയവായി അത് ചെയ്യരുത്” എന്ന് കൈകൂപ്പി…
Read Moreബോട്ടിൽ നിന്നും അമ്മയുടെ ഐഫോൺ തടാകത്തിലേക്ക് എറിഞ്ഞ് കുട്ടി; വീഡിയോ വൈറൽ
കുടുംബത്തോടൊപ്പമുള്ള ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ വിലകൂടിയ ഐഫോൺ കുട്ടി തടാകത്തിലേക്ക് എറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ബോട്ടിലിരിക്കുന്ന കുട്ടി യാതൊരു മടിയും കൂടാതെ പെട്ടെന്ന് തന്നെ കയ്യിലിരുന്ന ഫോൺ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. നിമിഷങ്ങൾക്കകം ഫോൺ തടാകത്തിൽ താഴ്ന്നുപോയി. പെട്ടെന്നുണ്ടായ സംഭവത്തിന്റെ ഞെട്ടലിൽ ഫോൺ പിടിച്ചെടുക്കാൻ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സംഭവത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കുട്ടിയുടെ ഭാവവ്യത്യാസമില്ലാതെയുള്ള പ്രവൃത്തിയെ കണ്ട് പലരും ചിരിക്കുമ്പോൾ, വലിയൊരു സാമ്പത്തിക നഷ്ടത്തെക്കുറിച്ചാണ് മറ്റുചിലർ ആശങ്കപ്പെടുന്നത്. അടുത്ത തവണ അമ്മ ഒരു ‘ഹെവി-ഡ്യൂട്ടി വാട്ടർപ്രൂഫ് കേസ്’ വാങ്ങണമെന്നാണ് ചിലരുടെ തമാശരൂപേണയുള്ള ഉപദേശം. ആധുനിക ഐഫോണുകൾക്ക് മികച്ച വാട്ടർ റെസിസ്റ്റൻസ് ഉണ്ടെങ്കിലും, ഈ ഫോൺ തിരികെ ലഭിച്ചോ അതോ കേടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.…
Read Moreകമ്പനി പിരിച്ചുവിട്ടു, തൊട്ടടുത്ത ദിവസം ഇരട്ടിയിലധികം ശമ്പളത്തിൽ പുതിയ ജോലി; യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറൽ!
കമ്പനികളോടുള്ള ജീവനക്കാരുടെ അമിതമായ കൂറ് പലപ്പോഴും കരിയർ വളർച്ചയ്ക്ക് തടസമാകാറുണ്ട് എന്ന വാദത്തെ ശരിവെക്കുന്ന ഒരു യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയാകുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനം പെട്ടെന്ന് പിരിച്ചുവിട്ടതിന് പിന്നാലെ, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ തന്റെ പ്രതിമാസ ശമ്പളം ഇരട്ടിയിലധികമാക്കാൻ സാധിച്ചതിന്റെ ഞെട്ടലിലാണ് ഒരു ഐടി പ്രൊഫഷണൽ. റെഡ്ഡിറ്റിൽ ‘സാലറി ഹൈക്ക് ലെഫ്റ്റ് മീ ഷോക്ക്ഡ്’ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു പ്രൊഡക്റ്റ് ബേസ്ഡ് കമ്പനിയിൽ കഴിഞ്ഞ നാലര വർഷമായി കുറഞ്ഞ ശമ്പള വർദ്ധനവ് കാരണം പ്രതിമാസം 70,000 രൂപയ്ക്കായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഇത്രയും കാലം സ്ഥാപനത്തോട് വിശ്വസ്തത പുലർത്തിയിട്ടും, കമ്പനിയിൽ നടന്ന പുനർഘടനയുടെ ഭാഗമായി ഇയാളെ പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിരിഞ്ഞുപോകുമ്പോൾ ലഭിക്കേണ്ട സെവറൻസ് പേയ്മെന്റിനെ ച്ചൊല്ലി കമ്പനിയിലെ എച്ച്ആറുമായി യുവാവിന് തർക്കത്തിലേർപ്പെടേണ്ടി പോലുമുണ്ടായി.എന്നാൽ ജോലി…
Read Moreറിജക്റ്റ് ചെയ്യാൻ മാത്രമായി സൂം മീറ്റിംഗ്”: കമ്പനിയുടെ വിചിത്ര നടപടിയിൽ ഞെട്ടി ഉദ്യോഗാർഥി; ചർച്ചയായി റെഡ്ഡിറ്റ് പോസ്റ്റ്!
ജോലി ലഭിച്ചു എന്ന് അറിയിക്കാനായി കമ്പനികൾ ഓൺലൈൻ മീറ്റിംഗുകൾ വിളിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ തന്നെ ജോലിയിൽ നിന്നും ഒഴിവാക്കി എന്ന് നേരിട്ട് അറിയിക്കാൻ മാത്രമായി ഒരു കമ്പനി ‘സൂം മീറ്റിംഗ്’ ഷെഡ്യൂൾ ചെയ്തതിന്റെ ഞെട്ടലിലാണ് 24 വയസുകാരിയായ ഒരു ഉദ്യോഗാർഥി. റെഡ്ഡിറ്റിൽ ‘ട്രൂലി ഫ്ലാബർഗാസ്റ്റഡ്’ -പൂർണ്ണമായും അമ്പരന്നുപോയി എന്ന തലക്കെട്ടോടെ യുവതി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. തന്റെ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു പ്രമുഖ കമ്പനിയിലേക്ക് അപേക്ഷിച്ച യുവതി, കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് റൗണ്ട് അഭിമുഖങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് കമ്പനിയിലെ റിക്രൂട്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർ, ഡയറക്ടർ എന്നിവർ പങ്കെടുക്കുന്ന ഒരു പ്രത്യേക സൂം മീറ്റിംഗിലേക്ക് യുവതിയെ ക്ഷണിക്കുന്നത്. ജോലി ഉറപ്പായെന്ന സന്തോഷത്തോടെയും കടുത്ത ആവേശത്തോടെയുമാണ് യുവതി മീറ്റിംഗിൽ പങ്കെടുത്തത്.എന്നാൽ മീറ്റിംഗ് ആരംഭിച്ചയുടൻ, തങ്ങൾ മറ്റൊരു ഉദ്യോഗാർഥിയെ ആണ് ഈ…
Read Moreമാതാപിതാക്കളുടെ കണ്ണുകളിലെ ആ അഭിമാനം”: ഹൈദരാബാദിലെ ആമസോൺ ഓഫീസ് കാണിച്ച് യുവതി പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോ വൈറൽ!
ജോലി ലഭിക്കുക എന്നതിനേക്കാൾ വലിയൊരു കരിയർ നാഴികക്കല്ല് അത് സ്വന്തം മാതാപിതാക്കളുമായി പങ്കിടാൻ സാധിക്കുക എന്നതാണെന്ന് തെളിയിക്കുകയാണ് ഒരു യുവതി. ഹൈദരാബാദിലെ ആമസോൺ കമ്പനിയിൽ ജീവനക്കാരിയായ ശ്രേയാഷി എന്ന യുവതി തന്റെ മാതാപിതാക്കളെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്ന നിമിഷങ്ങൾ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ഹൃദയം കവരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ശ്രേയാഷി ഈ മനോഹരമായ നിമിഷം പങ്കുവെച്ചത്. ഒരു വർഷത്തിലേറെയായി ആമസോണിൽ ജോലി ചെയ്യുന്ന ശ്രേയാഷിയുടെ ദീർഘകാലത്തെ ഒരു ആഗ്രഹമായിരുന്നു തന്റെ മാതാപിതാക്കൾക്ക് താൻ ജോലി ചെയ്യുന്ന അന്തരീക്ഷം നേരിട്ട് കാണിച്ചുകൊടുക്കുക എന്നത്. “ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ ഭാഗം ഇവിടെ എത്തിപ്പെട്ടു എന്നതല്ല. മറിച്ച്, മാതാപിതാക്കളുടെ കണ്ണുകളിൽ നമ്മളെക്കുറിച്ചുള്ള അഭിമാനം കാണുമ്പോൾ നമ്മൾ എടുത്ത എല്ലാ പ്രയത്നങ്ങൾക്കും ഫലമുണ്ടായി എന്ന് തോന്നും. സ്വന്തം ജോലിസ്ഥലം കുടുംബത്തിന് കാണിച്ചുകൊടുക്കുക എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്…
Read More