ദേവ് വിജയ് വർഗിയ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വീഡനിൽ നിന്നും തിരികെ നാട്ടിലെത്തിയ ശേഷം ഇന്ത്യൻ ഓഫീസിലെ ആദ്യത്തെ ദിനം എങ്ങനെയാണ് എന്നതാണ് യുവാവ് വീഡിയോയിൽ പറയുന്നത്.
യൂറോപ്പിലെ ജോലിക്ക് പോകുന്ന ഒരു ദിവസവും ഇന്ത്യൻ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു ദിവസവുമായി താരതമ്യം ചെയ്താണ് യുവാവിന്റെ വീഡിയോ. സ്വീഡനിൽ 20 മിനിറ്റ് സമയമാണ് യാത്രയ്ക്ക് എടുക്കുന്നതെങ്കിൽ ഇന്ത്യയിൽ അതേ ദൂരം എത്തുന്നതിനായി അതിന്റെ ഇരട്ടി സമയം എടുക്കുന്നതായിട്ടാണ് യുവാവ് പറയുന്നത്.
ഇന്ത്യൻ ഓഫീസിലേക്ക് പ്രവേശിക്കാൻ അത്രമേൽ സെക്യൂരിറ്റി ഉണ്ടെങ്കിലും അകത്ത് പ്രവേശിച്ചാൽ കാര്യങ്ങൾ നേരേ ഉൾട്ടയാണ്. ഓഫീസ് വൈഫൈ കണക്ട് ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. ആദ്യം ഫ്രണ്ട്സ് തന്നെ ഐടി ടീമുമായി കണക്ട് ചെയ്തു. അവർ നേരെ അഡ്മിന്റെ അടുത്തേക്ക് വിട്ടു. അവർ പറഞ്ഞത് എച്ച് ആറിന് മെയിലയക്കാനാണ്. അങ്ങനെയൊക്കെ ചെയ്തിട്ടും ഉച്ചയായിട്ടും വൈഫൈ കണക്ടായില്ല എന്നും യുവാവ് പറയുന്നു.