സിംഗപ്പുർ: വിചിത്ര ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയതായി ഇദ്ദേഹം അവതരിപ്പിച്ച വിഭവം വൈറലായി. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’എന്ന പുതിയ ഐറ്റവുമായാണ് ലീയുടെ വരവ്. ഇതു തയാറാക്കുന്നതിന്റെ വീഡിയോയും ലീ പങ്കുവച്ചു. വേഫർ, കണ്ടൻസ്ഡ് മിൽക്ക്, ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് മധുരവിഭവം തയാറാക്കുന്നത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ പഞ്ചസാര ചേർത്ത വെള്ളമൊഴിച്ച പാനിലേക്ക് വേഫർ പായ്ക്കറ്റ് പൊട്ടിച്ച് ഇടുന്നു. തുടർന്ന് കണ്ടൻസ്ഡ് മിൽക്കും ചോക്ലേറ്റും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുന്നു. കട്ടപിടിക്കാതിരിക്കാൻ മൃദുവായി ഇളക്കുന്നു. തിളച്ചശേഷം ചെറിയ ബൗളിലേക്ക് ഒഴിക്കുന്നു. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ തയാർ. പുതിയ വിഭവം എല്ലാവരും രുചിച്ചുനോക്കണമെന്നു ലീ അഭ്യർഥിച്ചു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ എത്തി.
Read MoreCategory: Today’S Special
അഗ്നിക്കു വലംവയ്ക്കുന്നതിനിടെ വരന് ഫോൺകോൾ; വിവാഹത്തിൽ നിന്നും പിൻവാങ്ങി വരൻ; വധുവിന്റെ വീട്ടുകാർ ചെയ്തത് കണ്ടോ
ജയ്പുർ (രാജസ്ഥാൻ): വിവാഹച്ചടങ്ങിന്റെ ഭാഗമായി അഗ്നിക്കു വലംവയ്ക്കുന്നതിനിടെ വരന് ഒരു ഫോൺ കോൾ എത്തി. ഫോണിൽ സംസാരിച്ച വരൻ, വലംവയ്ക്കുന്നത് നിർത്തി വിവാഹത്തിൽനിന്നു പിൻമാറുന്നതായി അറിയിച്ചു. അതോടെ വിവാഹമണ്ഡപം സംഘർഷവേദിയായി. വിവാഹം മുടങ്ങി. രാജസ്ഥാനിലെ കരൗലി ജില്ലയിലെ നാഡോട്ടി തഹസിലിൽ ആണു സംഭവം നടന്നത്. ഏഴു തവണയാണു വധൂവരന്മാർ അഗ്നിക്കു വലംവയ്ക്കേണ്ടിയിരുന്നത്. ആറാംതവണ വലംവച്ചതിനു പിന്നാലെയായിരുന്നു വരന് ഫോൺ കോൾ എത്തിയത്. തുടർന്ന് അസ്വസ്ഥനായ വരൻ ഏഴാം തവണ അഗ്നിക്കു വലംവയ്ക്കാൻ വിസമ്മതിച്ചു. ഈ വിവാഹത്തിനു സമ്മതമല്ലെന്നു പരസ്യമായി അറിയിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ കോളാണു വരനു വന്നതെന്നും വിളിച്ചത് കാമുകിയാണെന്നുമാണു റിപ്പോർട്ട്. വിവാഹച്ചടങ്ങിനിടെയുള്ള വരന്റെ പിൻമാറ്റത്തിൽ രോഷാകുലരായ വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെ തടഞ്ഞുവച്ചു.വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും തങ്ങൾതന്നെ പ്രശ്നം പരിഹരിക്കുമെന്ന് ഇരുവീട്ടുകാരും പറഞ്ഞതോടെ അവർ പിൻവാങ്ങി. വധുവിന്റെ വീട്ടുകാർക്കു വിവാഹത്തിനായി ചെലവായ തുക വരന്റെ…
Read More‘Send them pakking’: ഇന്ത്യ – പാക് സംഘര്‍ഷത്തിൽ കൈയടി നേടി അമുൽ പരസ്യം
സമകാലിക പ്രസക്തമായ കാര്യങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നതിൽ അമുലിന്റെ ഖ്യാതി പ്രശസ്തമാണ്. പഹല്‍ഗാമില്‍ പാക് തീവ്രവാദികൾ നടത്തിയ ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് സിന്ദൂര്‍ നടപടിയുമെല്ലാം ജാഗരൂകരായാണ് ലോകം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ അമുല്‍ കമ്പനിയുടെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടുന്നത്. അമുല്‍ ടോപ്പിക്കല്‍: ഇന്ത്യപാകിസ്ഥാന് സംഘര്‍ഷം, എന്ന തലക്കെട്ടോടെയാണ് പരസ്യം എക്സിൽ പങ്കുവച്ചത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിച്ച രണ്ട് വനിതാ ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറൈഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരോടൊപ്പം പ്രശസ്തയായ അമുല്‍ പെണ്‍കുട്ടിയും ഉൾപ്പെട്ടതാണ് ഡൂഡിൽ. ‘Send them pakking’. ‘അമുൽ, അഭിമാനിയായ ഇന്ത്യന്‍’ എന്നീ വാക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. (packing) എന്ന വാക്കിന് പകരം ‘pakking’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന കാര്യമാണ് ഇതിൽ ശ്രദ്ധേയമായത്. ഒരു അക്ഷരം മാറ്റുമ്പോഴേക്കും അതില്‍…
Read Moreചില തമാശകൾക്ക് വലിയ വില കൊടുക്കേണ്ടി വരും … ഫ്രീസിംഗ് റൂമിനുള്ളിൽ യുവതിയെ സഹപ്രവർത്തകൻ പൂട്ടിയിട്ടു; തമാശയ്ക്ക് ചെയ്തതാണെന്ന് മറുപടി
ചില സമയത്ത് സുഹൃത്തുക്കളുടെ തമാശകൾ വലിയ ആപത്തിലേക്ക് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഫ്രീസിംഗ് സ്റ്റോറേജ് യൂണിറ്റിൽ കയറിയ യുവതിയെ സഹപ്രവർത്തകൻ തമാശയ്ക്ക് പൂട്ടിയിട്ടു. എന്നാൽ അതിനുള്ളിൽ അകപ്പെട്ട യുവതി കതക് തുറക്കാൻ പലതവണ കതകിൽ മുട്ടുകയും തട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. എന്നിട്ടും സഹപ്രവർത്തകൻ കതക് തുറന്നില്ല. ഭയന്നുപോയ യുവതി അവസാനം മാനേജറെ വിളിച്ചിട്ടാണ് ഫ്രീസിംഗ് റൂമിൽ നിന്നും പുറത്ത് വന്നത്. മൈനസ് 18 ഡിഗ്രി ആയിരുന്നു ഫ്രീസർ റൂമിനകത്തെ ടെംപറേച്ചർ. യുവതി അപ്പോൾ തന്നെ വിവരം പോലീസിനെ വിളിച്ച് അറിയിച്ചു. ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്നാണ് പോലീസ് എത്തിയപ്പോൾ സഹപ്രവർത്തകൻ പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരേ കടുത്ത നടപടി വേണം എന്നാണ് യുവതി ആവശ്യപ്പെടുന്നത്. താൻ ആകെ ഭയന്നുപോയി, ഇപ്പോഴും ഭയത്തിലാണ്. കൈയിൽ മൊബൈൽ ഇല്ലായിരുന്നെങ്കിൽ അതിനകത്ത് കിടന്ന് മരിച്ചേനെ എന്നാണ് യുവതി…
Read Moreസത്യമോ അതോ മിഥ്യയോ… നദിയിലൂടെ നീന്തുന്ന പടു കൂറ്റൻ അനാക്കോണ്ട; വൈറലായി വീഡിയോ; എഐ എന്ന് സൈബറിടം
നിർമിതബുദ്ധിയുടെ വരവോടെ യാഥാർഥ്യമെന്ത് മിഥ്യയെന്തെന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. കാര്യം മറ്റൊന്നുമല്ല, നിറയെ പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിലുള്ള ഒരു നദിയിലുടെ ഒരു അനാക്കോണ്ട നീന്തുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെയാണ് ആളുകൾ ഇത് എഐ എന്ന് സംശയം പ്രകടിപ്പിച്ചത്. ഇൻസൈഡ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം, ആമസോൺ കാടുകളിലാണ് അനാക്കോണ്ടകൾ കാണപ്പെടുന്നത്. ഇവയ്ക്ക് 90-കിലോയിൽ കൂടുതൽ ഭാരവും 20 അടിയിൽ കൂടുതൽ നീളമുണ്ടായിരിക്കും. എന്നാല്‍ അവയ്ക്ക് വിഷമില്ല. ഇരയെ തന്റെ കൂറ്റന്‍ ശരീരം ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുക. ചതുപ്പുനിലങ്ങളിലും, അവയ്ക്ക് സമീപത്തുള്ള നദികളിലുമാണ് ഇവയെ സാധാരണ കാണപ്പെടുക. അതേസമയം മനുഷ്യസമ്പര്‍ക്കം ഇവ ഒഴിവാക്കുന്നു. …
Read Moreജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് കിട്ടി: ‘നിധി’യെ കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രം
കൊച്ചി: ജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും “നിധി’യെ മാതാപിതാക്കള്‍ക്ക് കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. വിന്‍സന്റ് ജോസഫ് പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവാണ് നിധി. കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ അടുത്തിടെ സമ്മതം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ പോറ്റാനുള്ള കഴിവുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിഡബ്ല്യുസി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബുധനാഴ്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു. നിധി മാതാപിതാക്കള്‍ക്ക് കൈമാറാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും കുഞ്ഞിനെ പോറ്റാന്‍ ഇവര്‍ക്ക് സാമ്പത്തികമായി കഴിവുണ്ടോയെന്നതില് ആശയക്കുഴപ്പം മാറിയിട്ടില്ല. റിപ്പോര്‍ട്ടില്‍ ഇതേപ്പറ്റി പരസ്പരവിരുദ്ധ പരാമര്‍ശങ്ങളുള്ളതിനാല്‍ ഹിന്ദിയിലുള്ള റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി അഡ്വ. വിന്‍സന്റ് ജോസഫ്…
Read Moreആറാടുകയാണ്… കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു, നിമിഷ നേരംകൊണ്ട് ഒരു നഗരം മുഴുവൻ ഉൻമാദ ലഹരിയിൽ; കത്തിച്ചതാരാണെന്ന് കേട്ടാലാണ് അതിശയം!!!
കഞ്ചാവ് പിടികൂടിയാൽ അത് നശിപ്പിച്ച് കളയാൻ തക്ക മാർഗങ്ങൾ അധികാരികൾ ശ്രദ്ധിക്കണം. എന്നാൽ ആ നശീകരണം കൃത്യമായ രീതിയിൽ അല്ലങ്കിൽ പണികിട്ടും. അത്തരത്തിൽ പണി കിട്ടിയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലാണ് സംഭവം. നഗരത്തിലെ കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയ പോലീസ് കണ്ടെത്തിയത് 20 ടണ്‍ കഞ്ചാവ്. എന്നാൽ ഇത്രയും കഞ്ചാവ് എന്ത് ചെയ്യണമെന്നത് പോലീസിനു മുന്നിലൊരു സമസ്യ ആയി. അവസാനം അത് കത്തിച്ചു കളയാം എന്ന തീരുമാനത്തിൽ അവർ എത്തി. അങ്ങനെ 200 ടൺ കഞ്ചാവുംകത്തിയമർന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ലെസ് നഗരം മൂടൽ മഞ്ഞ് മൂടപ്പെട്ടപോലെ ആയിത്തീർന്നു. കാര്യം മറ്റൊന്നുമല്ല കഞ്ചാവ് കത്തിച്ച പുക അന്തരീക്ഷത്തിലാകെ മൂടി. ആളുകൾ എല്ലാവരും ഒരുതരം ഉന്മാദ അവസ്ഥയിലായി. ചിലർക്ക് ഓക്കാനവും ഛർദിയും വന്നു, മറ്റ് ചിലരാകട്ടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന പോലെ…
Read Moreഓട്ടോ കൂലി നൽകാൻ ചില്ലറയില്ലന്ന് യുവതി; സാരമില്ലന്ന് ഡ്രൈവർ; വീഡിയോ കാണാം…
ചില്ലറയില്ലങ്കിൽ മിഠായി തന്ന് ഒതുക്കുന്ന പതിവാണ് പല കടക്കാരരും ചെയ്യുന്നത്. ചില ഓട്ടോക്കാരും ഇതുപോലെ ചെയ്യാറുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് ഡൽഹിയിൽ നിന്നുള്ളൊരു ഡ്രൈവർ. ഒരു വിദേശിയായ വനിത ഇന്ത്യയിൽ എത്തിയതാണ്. അവർ യാത്രചെയ്യാനായി ഒരു ഓട്ടോയിൽ കയറി. എന്നാൽ ഇറങ്ങിയപ്പോൾ ഓട്ടോക്കാരനു നൽകാൻ ചില്ലറ നോക്കിയിട്ട് കണ്ടില്ല. അവർ ഓട്ടോക്കാരനോട് ചില്ലറയില്ലന്ന കാര്യം പറഞ്ഞു. അപ്പോൾ ഓട്ടോ ഡ്രൈവർ അത് സാരമില്ല വിഷമിക്കേണ്ടന്ന് തിരിച്ച് മറുപടി പറഞ്ഞു. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു. നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിന്റെ വീഡിയോ യുവതി സോഷഅയൽ മീഡിയയിൽ പങ്കുവച്ചു. പെട്ടെന്നാണ് ഇരുവർക്കുമിടയിലേക്ക് മൂന്നാമതൊരാൾ കയറി വന്നത്. അയാളെത്തി കാര്യം അന്വേഷിച്ചു. അപ്പോൾ യുവതി പറഞ്ഞു ഡ്രൈവറുടെ സത്യസന്ധമായ പ്രവർത്തി കണ്ട് എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്. ആയതിനാൽ ഞാൻ ഇദ്ദേഹത്തിന് ഒരു…
Read Moreഭക്ഷണ സാധനങ്ങൾ എവിടെ നിന്ന് കിട്ടുന്നു എന്ന് ചോദ്യം; എല്ലാത്തിനും 9 വയസുകാരന് ഒറ്റ മറുപടി; സൈബറിടത്തിൽ ചിരി പടർത്തിയ ഉത്തരമിതാ…
കുട്ടിക്കാലത്ത് നമ്മൾ ചെയ്ത കാര്യങ്ങളൊക്കെ മുതിർന്ന് കഴിയുന്പോൾ ഓർത്ത് ചിരിക്കാറുണ്ട്. നിഷ്കളങ്കമായ ബാല്യത്തിലെ ചില തമാശകൾ ചിലപ്പോൾ വലിയൊരു ചിന്തയ്ക്കും വഴിയൊരുക്കാറുണ്ട്. അത്തരത്തിലൊരു കുഞ്ഞിന്റെ രസകരമായ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.9 വയസുകാരന്റെ പരീക്ഷ പേപ്പറിലെ രസകരമായ ഉത്തരമാണ് ഇത്. കാര്യം മറ്റൊന്നുമല്ല, വീടുകളിൽ ഭക്ഷണ സാധനങ്ങൾ എവിടെ നിന്നു ലഭിക്കുന്നു എന്നാണ് ചോദ്യം. ഗോതന്പ്, പയർ, ബ്രഡ്, പഞ്ചസാര എന്നിവയൊക്കെ എവിടെ നിന്നാണ് ലഭിക്കുന്നതെന്നായിരുന്നു ചോദ്യം. എല്ലാത്തിനും അവന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബ്ലിങ്കിറ്റ് എന്നായിരുന്ന അവന്റെ ഉത്തരം. മത്സ്യമാംസാദികൾ എവിടെ നിന്നു ലഭിക്കുന്നു എന്ന അടുത്ത ചോദ്യത്തിന് ലിഷ്യസ് എന്നായിരുന്നു അവന്റെ ഉത്തരം. ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ അവന്റെ അമ്മ പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്? കൊച്ച് കാണുന്നതല്ലേ പറയാൻ പറ്റു എന്നാണ് ചില…
Read Moreകുഞ്ഞേ നിനക്കുവേണ്ടി… മകൾക്ക് 15 കോടിയുടെ വിവാഹസമ്മാനം നൽകി അച്ഛൻ
മകൾക്ക് 15 കോടി രൂപയുടെ വിവാഹസമ്മാനം നൽകി മാതാപിതാക്കൾ. വിവാഹസമ്മാനം നൽകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽവച്ചാണ് സമ്മാനങ്ങൾ നൽകിയത്. രാജസ്ഥാനിൽ വിവാഹത്തിന് മുമ്പ് പരമ്പരാഗതമായി നടന്നുവരുന്ന ഒരു ചടങ്ങാണ് ‘മയറ’. വധുവിന്റെ കുടുംബം ഈ ചടങ്ങിൽവച്ചാണു വിവാഹസമ്മാനങ്ങൾ കൈമാറുന്നത്. ഒരു കിലോ സ്വർണം, 15 കിലോ വെള്ളി, ഏക്കറുകണക്കിന് ഭൂമി, പെട്രോൾ പമ്പ്, അജ്മീറിൽ വസ്തുവകകൾ, 1.51 കോടി രൂപ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയാണ് സമ്മാനമായി നൽകിയത്. സമ്മാനങ്ങളുടെ ആകെത്തുക 15.65 കോടി രൂപവരും. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അത്യാഡംബരമായ ചടങ്ങിനെതിരേ ശക്തമായ വിമർശനമുയർന്നു. ‘മയറ’ എന്നത് സ്ത്രീധനം നൽകുന്ന ചടങ്ങല്ലെന്നും സാംസ്കാരിക ആചാരമാണെന്നും ആചാരങ്ങളെ ഇത്തരത്തിൽ മാറ്റുന്നതു ശരിയായ നടപടിയല്ലെന്നും ചിലർ പറഞ്ഞു.
Read More