ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ വലിയ ബിരുദങ്ങളുടെയോ പിൻബലമില്ലാതെ, സ്വയം പഠിച്ചെടുത്ത എഐ വിദ്യകളിലൂടെ പ്രതിമാസം ഒരു കോടി രൂപയോളം വരുമാനമുണ്ടാക്കുന്ന 19-കാരന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിൽ പങ്കുവെക്കപ്പെട്ട ഈ കുറിപ്പ് ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ‘ടോപ്മേറ്റ്’ എന്ന പ്രമുഖ സ്റ്റാർട്ടപ്പിന്റെ കോ-ഫൗണ്ടറും സിടിഒയുമായ ദിനേഷ് സിംഗ് ആണ് ആയുഷ് സിംഗ് എന്ന ഈ പത്തൊൻപതുകാരന്റെ അവിശ്വസനീയമായ ജീവിതയാത്ര ലോകത്തിന് മുന്നിൽ പങ്കുവെച്ചത്. ഐഐടിയോ എംഐടിയോ പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിച്ചവനല്ല ആയുഷ്. കോവിഡ് കാലത്ത്, തന്റെ 13-ാം വയസ്സിൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴാണ് ആയുഷ് സാങ്കേതികവിദ്യയുടെ ലോകത്തേക്ക് തിരിയുന്നത്. ഒരു സാധാരണ ലാപ്ടോപ്പും തടസ്സങ്ങൾ നിറഞ്ഞ ഇന്റർനെറ്റ് കണക്ഷനും മാത്രമായിരുന്നു കൂട്ട്. ലഭ്യമായ പഴയ കോഴ്സുകളിലൂടെയും അദമ്യമായ ജിജ്ഞാസയിലൂടെയും മെഷീൻ ലേണിംഗ് അവൻ…
Read MoreCategory: Today’S Special
തുടക്കത്തിൽ വെറുത്തു, ഒടുവിൽ ബംഗളൂരു ഹൃദയം കവർന്നു; ഒരു യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പുതിയൊരു നഗരത്തിലേക്ക് താമസം മാറുന്നത് തുടക്കത്തിൽ ആർക്കും ബുദ്ധിമുട്ടും ഒറ്റപ്പെടലും ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, ആദ്യം താൻ വെറുത്തിരുന്ന ബംഗളൂരു നഗരത്തോട് പിന്നീട് തോന്നിയ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരുടെയും ഹൃദയം തൊടുന്നത്. റിയ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ബംഗളൂരുവിലെ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. പുതിയ നഗരങ്ങളിലേക്ക് ജോലിസ്ഥലത്തോ പഠനാവശ്യങ്ങൾക്കോ ആയി മാറിത്താമസിക്കേണ്ടി വരുന്ന നിരവധി ആളുകൾക്ക് റിയയുടെ വാക്കുകൾ ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. താൻ ആദ്യമായി ബംഗളൂരുവിൽ എത്തിയപ്പോൾ ഈ നഗരത്തെ ഒരുപാട് വെറുത്തിരുന്നു എന്ന് റിയ തുറന്നു പറയുന്നു. നഗരത്തിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച് തനിക്ക് ഇവിടെ കൂട്ടുകാർ ആരും ഇല്ലാതിരുന്നതിനാലും, എവിടെയും അപരിചിതത്വം തോന്നിയതിനാലും ആയിരുന്നു അത്. എന്നാൽ കാലക്രമേണ ഈ നഗരം തന്റെ മനസ്സിൽ അത്രമേൽ…
Read Moreനിങ്ങൾക്കും പങ്കെടുക്കാം… പ്രിയദർശിനി യാത്രാ പദ്ധതി ലോഗോ രൂപകല്പ്പനാ മത്സരം: അവസാന തിയതി ജൂൺ 30
ചാത്തന്നൂർ:സ്ത്രീ ശാക്തീകരണത്തിന്റെ നാഴികക്കല്ലായി മാറിയ വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി യാത്രാ പദ്ധതി യ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും കെഎസ്ആർടിസി മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു. മികച്ച ലോഗോയ്ക്ക് 10,000/- രൂപ സമ്മാനമായി നൽകുന്നതാണ്. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോയിൽ പ്രിയദർശിനി പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണ്. ലോഗോ പൂർണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. പകർപ്പവകാശ ലംഘനം ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെഎസ്ആർടിസിക്ക് ആയിരിക്കും. കൂടുതൽ വിവരങ്ങൾ കെഎസ്ആർടിസിയിൽനിന്നു ലഭിക്കും. ലോഗോ അയയ്ക്കേണ്ട അവസാന തീയതി 30 ആണ്. പ്രദീപ് ചാത്തന്നൂർ
Read Moreജോലിക്ക് ശേഷം 94,000 രൂപ അധിക വരുമാനം; എഐ സ്റ്റാർട്ടപ്പ് ജീവനക്കാരിയുടെ വരുമാന രഹസ്യം പുറത്ത്
ഓഫീസ് സമയത്തിന് ശേഷം ചെയ്യുന്ന ഉപജീവന മാർഗ്ഗങ്ങളിലൂടെ പ്രതിമാസം 1,000 ഡോളറിലധികം (ഏകദേശം 94,500 രൂപ) അധികമായി സമ്പാദിക്കുന്ന ഒരു എഐ സ്റ്റാർട്ടപ്പ് ജീവനക്കാരിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ന്യൂയോർക്കിൽ പ്രൊഡക്ട് മാനേജരായി ജോലി ചെയ്യുന്ന 35കാരിയായ ജെന്നിഫർ മാർട്ടിനസ് ആണ്തന്റെ അധിക വരുമാനത്തെകുറിച്ച് വെളിപ്പെടുത്തിയത്. 2017 മുതൽ ഈ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന ജെന്നിഫറിന് ശമ്പളത്തിൽ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും, പണപ്പെരുപ്പത്തിനൊപ്പം ജീവിക്കാൻ ഇത് തികയാതെ വന്നതോടെയാണ് അവർ മറ്റ് വഴികൾ തേടിയത്.സ്വന്തമായി ഒരു വീട് വാങ്ങുക, കൂടുതൽ യാത്രകൾ ചെയ്യുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ തന്റെ ശമ്പളം മാത്രം പോരാ എന്ന് മനസ്സിലാക്കിയ ജെന്നിഫർ, രണ്ട് വർഷം മുമ്പാണ് ‘ഡോഗ് സിറ്റിംഗ്’ എന്ന പാർട്ട് ടൈം ജോലിയിലേക്ക് തിരിഞ്ഞത്. തുടക്കത്തിൽ നായ്ക്കൾ കടിക്കുമോ അല്ലെങ്കിൽ ഫർണിച്ചറുകൾ നശിപ്പിക്കുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും…
Read More20 മിനിറ്റ് ജോലിക്ക് മെക്കാനിക്ക് വാങ്ങിയത് 9,500 രൂപ; അമേരിക്കയിൽ നൈപുണ്യത്തിനാണ് വിലയെന്ന് പ്രവാസി മലയാളി വനിത, വീഡിയോ വൈറൽ
വിദേശരാജ്യങ്ങളിൽ വിദഗ്ധ തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന അംഗീകാരത്തെയും ഉയർന്ന വേതനത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നു. അമേരിക്കയിൽ താമസിക്കുന്ന അമൃത സിംഗ് എന്ന യുവതിയാണ് തന്റെ ഗാരേജ് ഡോർ നന്നാക്കാൻ എത്തിയ മെക്കാനിക്ക് ഈടാക്കിയ തുകയെക്കുറിച്ച് വീഡിയോ പങ്കുവെച്ചത്. കേവലം 20 മിനിറ്റ് മാത്രം നീണ്ടുനിന്ന അറ്റകുറ്റപ്പണിക്ക് മെക്കാനിക്ക് വാങ്ങിയത് 100 ഡോളറാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 9,500 രൂപ). എന്നാൽ ഈ തുക കൂടിയതായിപ്പോയി എന്ന പരാതിയല്ല, മറിച്ച് വിദേശത്തെ തൊഴിൽ സംസ്കാരത്തിന്റെ യാഥാർഥ്യമാണ് അമൃത പങ്കുവെക്കുന്നത്. സാധാരണയായി അവിടെ ഇത്തരം മെക്കാനിക്കുകൾ സന്ദർശന ഫീസായി മാത്രം 100 ഡോളർ വാങ്ങാറുണ്ടെന്നും അവർ വ്യക്തമാക്കുന്നു.അമേരിക്കയിൽ ഒരു ജോലിയും ചെറുതോ വലുതോ അല്ലെന്നും കഴിവുണ്ടെങ്കിൽ ആർക്കും മാന്യമായി ജീവിക്കാമെന്നും അമൃത വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നു. “നിങ്ങൾക്ക് വലിയ…
Read Moreമുംബൈയിലെ 1.2 ലക്ഷത്തേക്കാൾ സ്വന്തം നാട്ടിലെ 40,000 രൂപ നൽകുന്നത് വലിയ സമ്പന്നത; ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്, ചർച്ചയായി എക്സ് പോസ്റ്റ്
ഇന്ത്യയിലെ വൻനഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും ശമ്പളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീണ്ടുമൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ഐടി ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. മെട്രോ നഗരമായ മുംബൈയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയ ശുഭ് ജെയിൻ എന്ന യുവാവാണ് തന്റെ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. മുംബൈയിൽ പ്രതിമാസം 1.2 ലക്ഷം രൂപ കൈപ്പറ്റിയിരുന്ന തനിക്ക് ഇപ്പോൾ സ്വന്തം നാട്ടിൽ ലഭിക്കുന്ന 40,000 രൂപയാണ് കൂടുതൽ സാമ്പത്തിക ഭദ്രതയും സന്തോഷവും നൽകുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നു. ഒന്നാം കിട നഗരങ്ങളും മൂന്നാം കിട നഗരങ്ങളും തമ്മിലുള്ള ജീവിതച്ചെലവിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താൻ ഈ ഉദാഹരണം പങ്കുവെക്കുന്നതെന്നും അദ്ദേഹം കുറിച്ചു. രേഖകളിൽ 1.2 ലക്ഷം രൂപ എന്നത് വളരെ വലിയൊരു തുകയായി തോന്നുമെങ്കിലും മാസാവസാനം കയ്യിൽ ഒന്നും അവശേഷിക്കാത്ത അവസ്ഥയായിരുന്നു മുംബൈയിലെന്ന് ശുഭ് പറയുന്നു. തന്റെ മുംബൈയിലെ…
Read Moreഡിജിറ്റൽ ഡീറ്റോക്സ്: ഫോൺ മാറ്റിവെച്ചപ്പോൾ ജീവിതം മാറിമറിഞ്ഞെന്ന് യുവാവ്; വൈറലായി എക്സ് പോസ്റ്റ്
സ്മാർട്ട്ഫോണുകളുടെ ലോകത്ത് നിന്ന് വാരാന്ത്യങ്ങളിൽ മാത്രം മാറിനിൽക്കാൻ ഒരു യുവാവ് എടുത്ത തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് ഫോൺ പൂർണമായും ഓഫ് ചെയ്ത് വെച്ചപ്പോൾ തന്റെ ജീവിതരീതിയിലും സമയക്രമത്തിലും ഉണ്ടായ അത്ഭുതകരമായ മാറ്റങ്ങളാണ് സിദ്ധാർഥ് ഭിമാനി എന്ന യുവാവ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും അനാവശ്യ ചിന്തകൾ കുറയ്ക്കാനും ഈ പരീക്ഷണം സഹായിച്ചെങ്കിലും, ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണില്ലാതെ ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സിദ്ധാർഥിന്റെ പോസ്റ്റ് പ്രകാരം, എല്ലാ വെള്ളിയാഴ്ച രാത്രിയും അദ്ദേഹം തന്റെ ഐഫോൺ പൂർണമായും സ്വിച്ച് ഓഫ് ചെയ്യും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ഒരു സാധാരണ നോക്കിയ ഫ്ലിപ്പ് ഫോൺ മാത്രമാണ് ഉപയോഗിക്കുക. ഈ കൊച്ചു പരീക്ഷണം തനിക്ക് നൽകിയ ഫലങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ഫോൺ ഇല്ലാതായതോടെ ധാരാളം…
Read Moreഐടി മേഖലയിലെ കടുത്ത പ്രതിസന്ധി: ബിരുദം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ മലയാളി വിദ്യാർഥിനി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ ഐടി മേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കിയിട്ടും ജോലി കണ്ടെത്താനാകാതെ മാനസിക വിഷമം അനുഭവിക്കുന്ന ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. “ഈ മാസം ബിരുദം കഴിഞ്ഞിട്ടും ഒരു സോഫ്റ്റ്വെയർ ജോലി നേടാൻ ഞാൻ വൈകിപ്പോയോ?” എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ പരമാവധി ശ്രമിച്ചിട്ടും ഒരു ജോലി പോലും കണ്ടെത്താൻ സാധിക്കാത്തതിലുള്ള നിരാശയാണ് ഈ 2026 ബിടെക് ബിരുദധാരി പങ്കുവെക്കുന്നത്. “ഞാൻ ഒരു ടയർ3 കോളേജിൽ നിന്നും ഈ മാസം ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിയാണ് ഇതുവരെ എനിക്ക് കാമ്പസ് പ്ലേസ്മെന്റ് ഒന്നും ലഭിച്ചിട്ടില്ല. രണ്ട് ഇന്റേൺഷിപ്പുകൾ, നിരവധി പ്രോജക്റ്റുകൾ, മികച്ച ഒരു പോർട്ട്ഫോളിയോ എന്നിവ എനിക്കുണ്ട്. കൂടാതെ ഡിഎസ്എ, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ എന്നിവയെല്ലാം കൃത്യമായി…
Read Moreമകളുടെ ആദ്യ സ്കൂൾ ദിനത്തിൽ വൈകിയെത്തിയ ജീവനക്കാരനോട് അവധിയെടുക്കാൻ ആവശ്യപ്പെട്ട് വിദേശിയായ മാനേജർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇൻസ്റ്റാഗ്രാം വീഡിയോ
മകളുടെ ആദ്യ പ്രീസ്കൂൾ ദിനത്തിൽ ലോഗ് ഇൻ ചെയ്യാൻ വൈകിയ ജീവനക്കാരനോട് അന്നേ ദിവസം പൂർണമായും അവധിയെടുക്കാൻ ആവശ്യപ്പെട്ട വിദേശിയായ മാനേജറുടെ നിലപാട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൗരവ് എന്ന പ്രൊഫഷണൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഹൃദ്യവുമായ അനുഭവം പങ്കുവെച്ചത്. “എല്ലാവരും വിദേശ മാനേജർമാരെ ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്!” എന്ന അടിക്കുറിപ്പോടെയാണ് സൗരവ് വീഡിയോ പങ്കുവെച്ചത്. മകളെ ആദ്യമായി സ്കൂളിലാക്കാൻ പോയതുകൊണ്ടാണ് താൻ ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുക്കാൻ അല്പം വൈകിയതെന്ന് സൗരവ് മാനേജറോട് വിശദീകരിച്ചു. എന്നാൽ ഇതുകേട്ട മാനേജർ, കുട്ടി സ്കൂളിൽ പോകുന്ന ഇത്രയും പ്രധാനപ്പെട്ടൊരു ദിവസം സൗരവ് ജോലിക്ക് ലോഗ് ഇൻ ചെയ്തതിലാണ് അത്ഭുതം പ്രകടിപ്പിച്ചത്. കുട്ടിയുടെ ആദ്യ പ്രീസ്കൂൾ ദിനം എന്നത് മാതാപിതാക്കൾക്കും കുട്ടിക്കും ഒരുപോലെ വലിയൊരു നാഴികക്കല്ലാണെന്നും, അത് മാനസികമായി വലിയൊരു സമ്മർദ്ദമുണ്ടാക്കുന്ന സമയമാണെന്നും മാനേജർ ഓർമിപ്പിച്ചു. അതിനാൽ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് പകരം…
Read More‘ഈ രാജ്യം എന്റെ ഹൃദയം കവർന്നു’; 40 ഓളം രാജ്യങ്ങൾ സന്ദർശിച്ച ജർമ്മൻ എഴുത്തുകാരി ഇന്ത്യയെ കുറിച്ച് പങ്കുവച്ച കുറിച്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ത്യയുടെ ഭൂപ്രകൃതികൊണ്ടും ആളുകളുടെ ഇടപെടലുകൾ മൂലവുമൊക്കെ ദിവസേന ഇവിടേക്ക് എത്തുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെത്തിക്കഴിഞ്ഞ ശേഷം നമ്മുടെ നാടിന്റെ ഭംഗിയിൽ മതിമറന്ന് തിരികെ പോകാൻ പോലും ഇഷ്ടപ്പെടാതെ ഇവിടെത്തന്നെ കൂടിയവരും കുറവല്ല. പ്രമുഖ ജർമ്മൻ എഴുത്തുകാരി മരിയ വിർത്ത് ഇന്ത്യ അവർക്കുമേൽ ചെലുത്തിയ സ്വാധനത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 40 -ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ഇന്ത്യയാണ്. ഒരിക്കൽ തന്റെ മുന്നിൽ ഇന്ത്യയുടെ വലിയൊരു ത്രിമാന ഭൂപടം തെളിഞ്ഞു വന്നു. അത് നോക്കി നിന്നപ്പോൾ ഒരിക്കലും ഓർത്തില്ല, ഒരു രാജ്യത്തെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമെന്ന്.കാരണം, പഠനകാലത്തെ് ഒരിക്കൽ ഇന്ത്യ സന്ദർശിച്ചിരുന്നു, അതിനുശേഷം, താൻ ഇനി ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് ഓർത്തതാണ്. ഇവിടെവന്ന് അന്ന് വയറുവേദന ബാധിച്ച് അസുഖ ബാധിതയായാണ് താൻ ജർമ്മനിയിലേക്ക് മടങ്ങിയത് അതുകൊണ്ട്തന്നെ ഇന്ത്യ…
Read More