കാ​പ​ക്‌​സ് ഫാ​ക്ട​റി മു​റ്റ​ത്തെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് ; മാ​നേ​ജ്‌​മെ​ന്റി​ന്‍റെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​നം ശ്രദ്ധേയമാവുന്നു

കൊല്ലം : കാ​പ​ക്‌​സ് ഫാ​ക്ട​റി മു​റ്റ​ങ്ങ​ളെ​ല്ലാം ഹ​രി​താ​ഭ​യി​ലേ​ക്ക് ക​ട​ന്നു. ഓ​രോ ഫാ​ക്ട​റി​യി​ലേ​യും അ​ധി​ക​ഭൂ​മി​യി​ല്‍ ജൈ​വ​കൃ​ഷി വ്യാ​പ​നം ഉ​റ​പ്പാ​ക്കി​യാ​ണ് മാ​നേ​ജ്‌​മെ​ന്റി​ന്റെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. എ​ല്ലാ​യി​ട​ത്തു​മാ​യി 10 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണു​ള്ള​ത്. പ​ച്ച​ക്ക​റി​യും ക​ശു​മാ​വ് ന​ഴ്‌​സ​റി​ക​ളു​മാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​ത്.

ഫാ​ക്ട​റി​ക​ളി​ലെ കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് കാ​പ​ക്‌​സ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. വ​സ​ന്ത​ന്‍ പെ​രു​മ്പു​ഴ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ചീ​ര​യാ​ണ് ഇ​വി​ടെ ന​ട്ടി​രു​ന്ന​ത്. കാ​പ​ക്‌​സി​ന്‍റെ ഒ​ഴി​വു​ള്ള ഭൂ​മി​യാ​കെ കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ളി​ല്‍ കാ​ര്‍​ഷി​ക സം​സ്‌​കാ​ര​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും ഉ​റ​പ്പാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​സു​ഭ​ഗ​ന്‍, ടി.​സി. വി​ജ​യ​ന്‍, കോ​തേ​ത്ത് ഭാ​സു​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts