കുട്ടിക്കാലത്ത് അച്ഛനും അമ്മയുമൊക്കെ നമുക്ക് ഇട്ട പേരാണല്ലോ എല്ലാവർക്കും. ചിലർക്ക് അത് ഇഷ്ടമാകും, ചിലർക്ക് ആ പേരുകൾ അത്ര ഇഷ്ടപ്പെട്ടെന്നും വരില്ല. അങ്ങനെ വരുന്പോൾ നമുക്ക് പേര് മാറ്റാം എന്നൊരു ഓപ്ഷൻ ഉണ്ട്. അങ്ങനെ നിരവധി ആളുകൾ സ്വന്തം പേര് മാറ്റിയ സംഭവങ്ങൾ ലോകത്തുണ്ട്. ഒരു തവണയൊക്കെ പേര് മാറ്റിയാൽ നമുക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഒന്നിൽ കൂടുതൽ തവണ പേര് മാറ്റിയെന്ന് കേട്ടാൽ എന്താകും അവസ്ഥ? ചൈനയിൽ പേര്മാറ്റം സംഭവിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ, ചൈനയിലെ ഒരു യുവാവിന് അങ്ങനെ ഇഷ്ടപ്പെടാത്ത പേരുമായി ജീവിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. അതുകൊണ്ട് പുള്ളിയങ്ങ് പേരു മാറ്റി. ഒരു തവണ മാറ്റി അതിഷ്ടപ്പെട്ടില്ല. പിന്നെയും പിന്നെയും മാറ്റി. തന്റെ പേര് കൊള്ളില്ലാത്തതുകൊണ്ടാണ് തനിക്ക് ജോലി പോലും കിട്ടാത്തതെന്നാണ് ഈ 23 കാരന്റെ അഭിപ്രായം.…
Read MoreCategory: Today’S Special
ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ അടിപൊളി ഡാൻസ്: കണ്ണ് തള്ളി സോഷ്യൽ മീഡിയ
ദേഹം അമിതമായി അനങ്ങരുത്, വ്യായാമം ചെയ്യരുത്, കുനിയരുത് എന്നിങ്ങനെ ധാരാളം നിയന്ത്രണങ്ങളാകും ഗർഭിണികളായ യുവതികൾക്ക് കൽപ്പിച്ചിരിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഡോ. സോനം ദാഹിയ. ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ചടുല നൃത്തം ചെയ്യുകയാണ് ഡോ. സോനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമായി എന്നു കുറിച്ചുകൊണ്ടാണ് സോനം വീഡിയോ പങ്കുവച്ചത്. തന്റെ ഗര്‍ഭാവസ്ഥയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ഡോക്ടര്‍ ഒരു ചെറു കുറിപ്പും വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ച ഡോക്ടര്‍ താന്‍ അടുത്ത് തന്നെ ഇരട്ട പെണ്‍കുട്ടികളെ പ്രസവിക്കുമെന്നും എഴുതി. നിങ്ങൾ ആരോഗ്യവാനും ഗർഭധാരണത്തില്‍ സങ്കീര്ണ്ണതകളൊന്നുമില്ലെങ്കില്…
Read Moreഹരിതാഭം സംഗീതം: ഡോ. കണ്ണന് സി.എസ്. വാര്യര്‍ക്ക് കാടും സംഗീതവും ഒരുപോലെയാണ്, ഏതിനോടാണ് ഇഷ്ടം അല്പം കൂടുതലെന്നു ചോദിച്ചാല്‍ രണ്ടും ഒരുപോലെയാണെന്ന് മറുപടി
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഡോ. കണ്ണന് സി.എസ്. വാര്യരുടെ മനസിലേക്ക് മനോഹരമായ ഈണങ്ങള്‍ കടന്നെത്തും. പിന്നീടത് സുന്ദര ഗാനങ്ങളായി പിറവിയെടുക്കും. അതേ, ഡോ. കണ്ണന് സി.എസ്. വാര്യര്‍ക്ക് കാടും സംഗീതവും ഒരുപോലെയാണ്. ഏതിനോടാണ് ഇഷ്ടം അല്പം കൂടുതലെന്നു ചോദിച്ചാല്‍ രണ്ടും ഒരുപോലെയാണെന്ന മറുപടിയാണ് ഡോ. കണ്ണനുള്ളത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. കണ്ണന് സി.എസ്. വാര്യരുടെ ഹരിതാഭ നിറഞ്ഞ സംഗീത ജീവിതത്തെക്കുറിച്ച് അറിയാം… അമ്മയില്‍നിന്ന് കേട്ടറിഞ്ഞ സംഗീതംഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് പ്രഫ. എന്‍.എം.സി. വാര്യരുടെയും ശ്രീദേവി വാര്യരുടെയും മൂത്ത മകനായ കണ്ണന് കുട്ടിക്കാലം മുതല്‍ അമ്മ പാടുന്ന അഷ്ടപദി ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ഏഴു വയസുമുതല്‍ ശ്രീദേവി വാര്യരാണ് മകനെ സംഗീതം പഠിപ്പിച്ചു തുടങ്ങിയത്. സ്കൂള്‍ കലോത്സവങ്ങളില്‍ അമ്മ പഠിപ്പിച്ച് വിട്ട കവിതകള്‍ ചൊല്ലി കണ്ണന് നിരവധി…
Read Moreഒരു കൈയബദ്ധം, നാറ്റിക്കരുത്… എട്ടു വയസുകാരൻ അമ്മയറിയാതെ ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ, വില 3.3 ലക്ഷം!
ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാകും നമ്മളെല്ലാവരും. ഇഷ്ടമുള്ള സാധനങ്ങൾ ഓരോന്ന് നോക്കി ഏത് സമയത്തും വാങ്ങാം എന്നുള്ളതിനാൽത്തന്നെ ഓൺലൈൻ സൈറ്റുകളെ നമ്മൾ പൊതുവെ ആശ്രയിക്കും. എന്നാൽ നമ്മൾ അറിയാതെ ഓൺലൈനിൽ നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്താലുള്ള അവസ്ഥയെ കുറിച്ച് ഓർത്തിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു എട്ട് വയസുകാരൻ മാതാപിതാക്കൾ അറിയാതെ ആമസോൺ വഴി അവനു ആവശ്യമുള്ള സാധനം ഓർഡർ ചെയ്തു. എന്താണെന്ന് കേൾക്കുന്പോഴാണ് അത്ഭുതം. എഴുപതിനായിരം ലോലിപോപ്പുകള്‍. അതായത് 3.3 ലക്ഷം രൂപയുടെ ലോലിപോപ്പുകൾ ആണ് അവൻ ഓർഡർ ചെയ്തത്. കെന്റക്കിയിൽ ആണ് സംഭവം. 8 വയസുകാരൻ ലിയാം ആണ് അമ്മയുടെ ഫോൺ ഉപയോഗിച്ച് എഴുപതിനായിരത്തോളം ലോലിപോപ്പുകൾക്ക് ഓർഡർ കൊടുത്തത്. അമ്മയായ ലാഫേഴ്സ് ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ ഓർഡർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഓർഡർ…
Read Moreജീവനില്ലാത്ത കുഞ്ഞിനെ ആഴ്ചകളായി ഉദരത്തിൽ വഹിച്ച് അമ്മ, ഗർഭഛിദ്രം നടത്താൻ സാധിക്കുന്നില്ല, കാരണം ഇതാ…
സൗത്ത് കരോലിനയിലുള്ള 31 -കാരിയായ എലിസബത്ത് വെബർ എന്ന യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങളെ തുടർന്ന് വൈദ്യസഹായം നിഷേധിക്കപ്പെട്ട് ആഴ്ചകളായി ജീവനില്ലാത്ത കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുഞ്ഞ് ഉദരത്തിൽ വച്ച് തന്നെ മരിച്ചിട്ട് ഇപ്പോൾ മൂന്നാഴ്ച ആയി. ഇപ്പോഴും ജീവനില്ലാത്ത കുഞ്ഞിനെ താൻ ഉദരത്തിൽ വഹിക്കുകയാണ്. തന്റെ ശാരീരികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വെബർ പറഞ്ഞു. ആറ് ആഴ്ചയും ഒരു ദിവസവും ആയപ്പോൾ കുഞ്ഞിന്റെ വളർച്ച നിലച്ചതാണ്. എന്നാൽ ഇത് അബോർഷൻ നടത്താൻ നിയമം അനുവദിക്കുന്നില്ല എന്നാണ് വെബർ വെളിപ്പെടുത്തുന്നത്. അതേസമയം, സൗത്ത് കരോലിനയിൽ ഏകദേശം ആറ് ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭഛിദ്രം നടത്തുന്നതിന് കർശനമായ നിരോധനമാണ് നിലവിലുള്ളത്. ഗർഭഛിദ്രം നിയമവിരുദ്ധമാകുന്ന കൃത്യമായ സമയം സംബന്ധിച്ച് ഈ നിയമം…
Read More‘അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി’; അഭിമാന നിമിഷം, ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷം’; ആരതി രാമചന്ദ്രൻ
കൊച്ചി: ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരേ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ആരതി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. നമ്മുടെ മണ്ണില്‍ വന്നുകൊണ്ടാണ് അവര്‍ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത്. രാജ്യം തിരിച്ചടിച്ചതില്‍ അഭിമാനമാണുള്ളത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കായി പ്രാര്‍ഥിച്ചിരുന്നു.അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കാന് സാധിച്ചു. ഇനിയും അത് തുടര്‍ന്നുകൊണ്ടിരിക്കും. അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ സാധിക്കില്ല. കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആരതി കൂട്ടിച്ചേര്‍ത്തു. 26 പേര് കൊല്ലപ്പെട്ട കശ്മീരിലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം കൂട്ടക്കൊല…
Read Moreഇപ്പോഴാ ശരിക്കും വൈറലായത്… വൈറലാകാൻ തീക്കളി; ഒടുവില്‍ പാന്റൂരിയേറ്!!!
സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ വൈറലാകണമെങ്കില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. അതിൽ പലതും അപകടം പിടിച്ച വഴികളുമാണ്. സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ മ്യൂസിക് വീഡിയോ കണ്ടവർ അന്തം വിട്ടിരിക്കുകയാണ്. പാട്ടു പാടി ഡാൻസ് ചെയ്യുന്പോൾ യുവാവ് തന്റെ ജീന്‍സ് പാന്റില്‍ പെട്രോൾ ഒഴിച്ചു തീ കൊടുക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോൾ യുവാവ് പാട്ടു പാടി മുന്നോട്ടു നടക്കുന്നു. എന്നാൽ രണ്ടു വരി പാടി തീരും മുൻപേ പാന്റ് കത്തി ദേഹം പൊള്ളാൻ തുടങ്ങി. അതോടെ നിലത്തു വീണ് പാന്റ്സ് ഊരിയെറിഞ്ഞു. നിരവധി പേരാണു വീഡിയോ പങ്കുവച്ചത്. “പാഠം പാഠിച്ചോ…’ എന്നായിരുന്നു ചിലരുടെ ചോദ്യം. പാട്ടുകാരന് അഭിനന്ദനം അര്‍ഹിക്കുന്നെന്നും ചിലരെഴുതി. View this post on Instagram …
Read Moreനല്ലതിനായുള്ള മാറ്റങ്ങൾ… ഭിന്നശേഷിക്കാര്‍ക്ക് ട്രെയിനിൽ കയറാന്‍ മൊബൈല്‍ റാമ്പും വീല്‍ചെയറും
ഭിന്നശേഷിക്കാര്‍ക്കും ചലനശേഷി കുറഞ്ഞവര്‍ക്കും ട്രെയിന്‍ യാത്ര ഇനി കൂടുതല്‍ ആയാസരഹിതമാവും. പ്രയാസമില്ലാതെ ട്രെയിനില്‍ കയറുന്നതിനായി മൊബൈല്‍ റാമ്പും പ്രത്യേകം രൂപകല്പന ചെയ്ത വീല്‍ചെയറും തയാറായി. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള 20 പ്രധാന സ്റ്റേഷനുകളിലാണ് “സുഗമ്യ’ പദ്ധതിയൊരുങ്ങുന്നത്. സ്വര്‍ഗ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) യുമായി സഹകരിച്ച് നടപ്പിലാക്കുന്നതാണ് സംരംഭം.24 ലൈറ്റ് വെയ്റ്റ് മൊബൈല്‍ റാമ്പുകളും പ്രത്യേകം രൂപകല്‍പ്പന ചെയ്ത 24 വീല്‍ചെയറുകളുമാണ് തയാറായിട്ടുള്ളത്. കോച്ചുകളില്‍ നിന്ന് സുഗമമായി കയറാനും ഇറങ്ങാനും ഈ മൊബൈല്‍ റാമ്പുകള്‍ സഹായിക്കും. ഇഷ്ടാനുസൃതം വീല്‍ചെയറുകളില്‍ സ്റ്റേഷന് പരിസരത്തും ട്രെയിനുകള്‍ക്കുള്ളിലും സുരക്ഷിതമായും സുഗമമായും സഞ്ചരിക്കാം. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് പാലക്കാട് ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ ലിഫ്റ്റുകള്‍, റാമ്പുകള്‍, ആക്സസ് ചെയ്യാവുന്ന ടോയ് ലെറ്റുകള്‍, വീല്‍ചെയര്‍ സേവനങ്ങള്‍ ഇതിനകം ലഭ്യമാണ്. പാലക്കാട് ഡിവിഷന്റെ കീഴില്‍ പാലക്കാട് ജംഗ്ഷന്, നിലമ്പൂര്‍…
Read Moreഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി; സൈനിക നടപടി വിശദീകരിച്ച് വനിതാ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ നടപടി വിശദീകരിച്ച് സൈന്യം. ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സൈന്യം അറിയിച്ചു. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നീ വനിതാ ഉദ്യോഗസ്ഥരാണ് സൈനിക നടപടികൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. പുലര്‍ച്ചെ 1:05നും 1:30നും ഇടയിലാണ് ആക്രമണം നടത്തിയത്. ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരരുടെ ക്യാമ്പ് അടക്കമാണ് തകര്‍ത്തത്. മര്‍കസ് തയ്ബയും അജ്മല്‍ കസബവും ഈ ക്യാമ്പില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിൽനിന്ന് സാധാരണ പാക് പൗരന്മാരെ ഒഴിവാക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
Read Moreനീ അത്രയ്ക്കായോ, കാണിച്ച് തരാ ടീ നിന്നെ… ഭർത്താവിന്റെ പെൺസുഹൃത്തിനെ യുവതി വീടിനു ചുറ്റും ഓടിച്ചിട്ടു തല്ലി!
ഭർത്താവിന്റെ പെൺസുഹൃത്തിനെ വീട്ടിൽ കയറി കൈകാര്യം ചെയ്ത് യുവതി. ഉത്തർപ്രദേശ് മുസാഫർനഗർ അലിപുർ ഖുർദ് ഗ്രാമത്തിലാണു ചൂടൻ സംഭവം അരങ്ങേറിയത്. പെൺസുഹൃത്തിനെ വീടിനു ചുറ്റും ഓടിച്ചിട്ടാണ് യുവതി കൈകാര്യം ചെയ്തത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു വിചാരണയും മർദനവും. ഭർത്താവിനു മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഫോണിൽ തുടർച്ചയായി മണിക്കൂറുകൾ സംസാരിക്കാറുണ്ടെന്നും മനസിലാക്കിയ ഭാര്യ, കാമുകിയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കോപാകുലയായ യുവതി ഭർത്താവിന്റെ പെൺസുഹൃത്തിനെ ഓടിച്ചിട്ട് തല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മർദനം താങ്ങാനാകാതെ കാമുകി ഓടുന്നതും യുവതി പിന്നാലെയെത്തി പിടികൂടുന്നതും മർദനം തുടരുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സംഭവം കണ്ടുനിൽക്കുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം. ചിലർ പിടിച്ചുമാറ്റാനും പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാനും ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ യുവതി മർദനം തുടർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായാണു റിപ്പോർട്ടുകളിലുള്ളത്.
Read More