അഞ്ച് വർഷം നീണ്ട നിയമപോരാട്ടം, പിണക്കങ്ങളും വഴക്കുകളും അലിഞ്ഞുപോയ മനോഹരനിമിഷങ്ങൾക്കാണ് ഡൽഹികോടതിമുറി സാക്ഷ്യമായത്. വർഷങ്ങളായി വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ വിവാഹമോചന കേസിന്റെ ഫയലുകൾ കോടതിമുറിയിൽ കീറിയെറിഞ്ഞ ഭാര്യ, ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതോടെ അഞ്ച് വർഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് അപ്രതീക്ഷിത പര്യവസാനമുണ്ടായത്. 2020ൽ വലിയ ആഘോഷങ്ങളോടെയായിരുന്നു ശിഖയുടെയും സൗരഭിന്റെയും വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഇവർക്കിടയിൽ തർക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളും ഉടലെടുത്തു. ഇതോടെ പിരിയാൻ തീരുമാനിച്ച ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട കേസും തുടർച്ചയായ കോടതി കയറിയിറങ്ങലും ഇവരുടെ മനസമാധാനത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിച്ചു. മകളുടെ കേസിന് പിന്നാലെ നടന്ന് ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവൻ തീർന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ, കേസ് കോടതിയിൽ കടുത്ത…
Read MoreCategory: Today’S Special
ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യം, 34.2 ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്; ചർച്ചകളിൽ ഇടംപിടിക്കുന്നു
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. പല രാജ്യങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ തുടർച്ചയായി ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ നേരിടുന്നു. ലോകത്തിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള രാജ്യം ഏതാണെന്ന് അറിയാമോ? അടുത്തിടെ നടത്തിയ ഒരു പഠനം അനുസരിച്ച് എസ്വാറ്റിനി എന്ന രാജ്യമാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്നത്. തെക്കേ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് എസ്വാറ്റിനി. ഏകദേശം 34.2 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ദക്ഷിണാഫ്രിക്കയാണ്. അവിടെ 32 ശതമാനത്തിന് മുകളിലാണ്. അന്തരാഷ്ട്ര തൊഴിൽ സംഘടനകളിൽ നിന്നും തൊഴിൽ വിപണികളിലും നിന്നുമുള്ള ഡാറ്റകളിലാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ജിബൂട്ടിയാണ് തൊഴിലില്ലായ്മ രൂക്ഷമായി നേരിടുന്ന മറ്റൊരു രാജ്യം. അവിടെ തൊഴിലാളികളിൽ വലിയൊരു പങ്കും സ്ഥിര ജോലികൾ കണ്ടെത്താൻ പാടുപെടുന്നവരാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ബാധിക്കുന്നു. മറ്റ്…
Read Moreആദ്യ ജോലിയിൽ തന്നെ വിരമിക്കൽ കാലം പ്ലാൻ ചെയ്ത് 22കാരൻ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി റെഡ്ഡിറ്റ് പോസ്റ്റ്
മുപ്പതുകളിലോ നാൽപ്പതുകളിലോ എത്തുമ്പോൾ മാത്രം ആലോചിക്കുന്ന റിട്ടയർമെന്റ് പ്ലാനിംഗ്, തന്റെ കരിയറിന്റെ ആദ്യ ദിവസം മുതൽ തന്നെ തുടങ്ങി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ഒരു 22കാരൻ. മുംബൈ സ്വദേശിയായ യുവാവാണ് തന്റെ ശമ്പളവിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ഭാവി സുരക്ഷിതമാക്കാൻ പ്രതിമാസം 20,000 രൂപ മാറ്റിവെച്ചാൽ മതിയോ എന്ന ചോദ്യവുമായി റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചത്. മുംബൈയിൽ ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ് ഈ യുവാവ്. ഈ പ്രധാന ചെലവുകളെല്ലാം കഴിഞ്ഞാൽ ബാക്കി വരുന്ന 20,000 രൂപ സമ്പാദ്യത്തിലേക്കും നിക്ഷേപങ്ങളിലേക്കും മാറ്റിവെക്കാനാണ് യുവാവിന്റെ പ്ലാൻ. നിലവിൽ തനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് തുടക്കത്തിൽ തന്നെ 20,000 രൂപ സമ്പാദിക്കാൻ കഴിയുന്നത് നല്ലൊരു കാര്യമാണെന്ന് അറിയാമെങ്കിലും, മുംബൈയിലെ ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ഈ തുക തികയുമോ എന്ന ആശങ്ക യുവാവ്…
Read Moreമുംബൈ സ്വദേശിയുടെ 350 രൂപയുടെ ആപ്പ് ഹെയർകട്ടും 60 രൂപയുടെ ലോക്കൽ സലൂണും; സൗകര്യങ്ങളുടെ വിലയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കനത്ത ചർച്ച
ഇന്ത്യയിലെ അതിവേഗം വളരുന്ന ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ യഥാർത്ഥ വിലയെക്കുറിച്ചും ലാഭത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു മുംബൈ സ്വദേശിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. അനിരുദ്ധ് കെജ്രിവാൾ എന്ന യുവാവാണ് ഹോം സർവീസ് ആപ്പായ അർബൻ കമ്പനി വഴി ബുക്ക് ചെയ്ത ഹെയർകട്ടിംഗും തൊട്ടടുത്തുള്ള സാധാരണ സലൂണിലെ ഹെയർകട്ടിംഗും തമ്മിലുള്ള വിലവ്യത്യാസം ചൂണ്ടിക്കാട്ടി എക്സിൽ കുറിപ്പ് പങ്കുവെച്ചത്. വെറും സൗകര്യത്തിന് വേണ്ടി മാത്രം ഉപഭോക്താക്കൾ എത്രത്തോളം അധികപ്പണം നൽകേണ്ടി വരുന്നു എന്ന ചോദ്യമാണ് ഈ പോസ്റ്റ് ഉയർത്തുന്നത്. അടുത്തിടെ ഒരു പുതിയ താമസസ്ഥലത്തേക്ക് മാറിയ അനിരുദ്ധിന് ഒരു ഹെയർകട്ട് ആവശ്യമായി വന്നു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഏറ്റവും അടുത്തുള്ള ബാർബർ ഷോപ്പ് 1.5 കിലോമീറ്റർ അകലെയാണെന്ന് കണ്ടതിനെ തുടർന്ന് അദ്ദേഹം അർബൻ കമ്പനി വഴി വീട്ടിൽ വന്ന് മുടി വെട്ടുന്ന സർവീസ് ബുക്ക് ചെയ്തു. ഇതിനായി 350 രൂപയാണ്…
Read Moreഇന്ത്യയിലെയും യൂറോപ്പിലെയും കോർപ്പറേറ്റ് സംസ്കാരം: പ്രവാസി മലയാളി വ്യവസായിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ
ഇന്ത്യയിലെ കോർപ്പറേറ്റ് ജോലി സംസ്കാരത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. യൂറോപ്പിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രദീപ് പങ്കജ് സിംഗിന്റെ വീഡിയോ വൈറലായതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചകൾക്ക് ഇടംപിടിക്കുന്നത്. ഇന്ത്യയിലെ കഠിനമായ തൊഴിൽ സാഹചര്യങ്ങളും യൂറോപ്പിലെ തൊഴിലാളി സൗഹൃദ അന്തരീക്ഷവും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ് അദ്ദേഹം തന്റെ വീഡിയോയിലൂടെ തുറന്നുകാട്ടുന്നത്. ഇന്ത്യയിലെ ഐടി മേഖലയിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ശേഷമാണ് പ്രദീപ് നാല് വർഷം മുമ്പ് പോളണ്ടിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, നിശ്ചിത സമയ പരിധിക്കപ്പുറം ജോലി ചെയ്യുന്നത് അവിടെ ഒരു സാധാരണ കാര്യമായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. ജോലി സമയം കഴിഞ്ഞ് കൃത്യസമയത്ത് ഇറങ്ങുന്ന ജീവനക്കാരെ സഹപ്രവർത്തകരും മാനേജ്മെന്റും പരോക്ഷമായ കുറ്റപ്പെടുത്തലുകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷവും ആരാണ് ആദ്യം ഓഫീസ് വിട്ടുപോകുന്നത് എന്ന് നിരീക്ഷിക്കുന്ന ഒരു പ്രവണത നിലനിന്നിരുന്നതായും, ഇത്…
Read Moreറിക്കാർഡുകൾ ഭേദിച്ച് ഓസ്ട്രേലിയൻ സ്വദേശി: ലോകത്തിലെ ഏറ്റവും നീളമേറിയ പേരുമായി ലോറൻസ് വാട്കിൻസ്
ചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കാൻ വേറിട്ടൊരു വഴി തെരഞ്ഞെടുത്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ സ്വദേശി. ലോകത്തിലെ ഏറ്റവും നീളമേറിയ പേരുള്ള വ്യക്തി എന്ന ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമായിരിക്കുകയാണ് മുൻ ലൈബ്രറി ജീവനക്കാരനായ ലോറൻസ് വാട്കിൻസ്. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 2,253 ആദ്യപ്പേരുകളാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക നാമത്തിലുള്ളത്! 1990 മാർച്ചിലാണ് ഈ അസാധാരണ യാത്രയുടെ തുടക്കം. തനിക്ക് തകർക്കാൻ കഴിയുന്ന ഒരു വേൾഡ് റിക്കാർഡ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാട്കിൻസ് ഗിന്നസ് ബുക്ക് മുഴുവനായി വായിച്ചുതീർത്തു. അങ്ങനെയാണ് പേരുകളുടെ വിഭാഗത്തിലെ റെക്കോർഡ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് തന്റെ പേര് നിയമപരമായി മാറ്റാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. താൻ ജോലി ചെയ്തിരുന്ന ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങളിൽ നിന്നാണ് അദ്ദേഹം ഈ പേരുകളെല്ലാം കണ്ടെത്തിയത്. ഇതിനായി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഒപ്പം കൂടി. വ്യത്യസ്തവും സവിശേഷവുമായ പേരുകൾ തിരഞ്ഞെടുക്കാൻ അവരും…
Read Moreമുതിർന്നവർക്കും സ്റ്റാർട്ടപ്പുകളിൽ ഇടമുണ്ട്; മാതൃകയായി മുംബൈയിലെ കമ്പനി, വൈറലായി 64കാരനായ ഇന്റേൺ.
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളുടെ കയ്യടി നേടുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി. തങ്ങളുടെ ടീമിലെ ഭൂരിഭാഗം അംഗങ്ങളെക്കാളും പ്രായമുള്ള, 64 വയസുകാരനായ ഒരു മുതിർന്ന വ്യക്തിയെ ഇന്റേൺ ആയി നിയമിച്ചുകൊണ്ടാണ് ഹോബി ട്രൈബ് എന്ന കമ്പനി ശ്രദ്ധേയമാകുന്നത്. കമ്പനിയുടെ സ്ഥാപകനായ ജോഷ്വ സാലിൻസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ അപൂർവ്വ നിമിഷം പുറംലോകം അറിഞ്ഞത്. നിങ്ങളുടെ സ്റ്റാർട്ടപ്പിൽ 64 വയസ്സുള്ള ഒരു ഇന്റേൺ ഉള്ളപ്പോൾ…എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ഓഫീസിലെ തന്റെ ഡെസ്കിലിരുന്ന് ലാപ്ടോപ്പിൽ സജീവമായി ജോലി ചെയ്യുന്നതും, പ്രായ വ്യത്യാസമില്ലാതെ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. വർഷങ്ങളുടെ ബിസിനസ് പരിചയവും നേതൃത്വപാടവവുമുള്ള ഈ മുതിർന്ന ഇന്റേണിന്റെ സാന്നിധ്യം കമ്പനിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് ജോഷ്വ വ്യക്തമാക്കുന്നു. ബിസിനസ്സുകൾ കെട്ടിപ്പടുക്കുന്നതിലും വളർത്തുന്നതിലുമുള്ള അദ്ദേഹത്തിന്റെ…
Read Moreഹിമാചലിലെ കസോളിൽ ഓടുന്ന കാറിന് മുകളിൽ നഗ്നമേനി പ്രദർശനവും ഡാൻസും; വിനോദസഞ്ചാരികളുടെ അതിരുവിട്ട പാച്ചിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം!
ഹിമാചൽ പ്രദേശിലെ കസോളിൽ വന്ന ടൂറിസ്റ്റുകളുടെ അപകടകരമായ യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് വഴിതുറക്കുന്നു. ഓടുന്ന വാഹനത്തിൽ വെച്ച് ഒരു കൂട്ടം വിനോദസഞ്ചാരികൾ അങ്ങേയറ്റം ഉത്തരവാദിത്തമില്ലാതെയും മോശമായും പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രചരിക്കുന്ന 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കാറിനുള്ളിലും പുറത്തുമായി ഒരുകൂട്ടം യുവാക്കളെ കാണാം. ഇതിൽ ചിലർ കാറിന്റെ വിൻഡോയിലൂടെയും സൺറൂഫിലൂടെയും പുറത്തേക്ക് തൂങ്ങിക്കിടക്കുകയാണ്. സംഘത്തിലെ ചിലർ ഷർട്ട് ധരിക്കാതെയാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിനിടയിൽ ചലിച്ചുകൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ കയറി നിന്ന് രണ്ട് യുവാക്കൾ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു യുവാവ് കാറിന്റെ സൈഡ് ഡോറിൽ ഇരുന്നാണ് യാത്ര ചെയ്യുന്നത്. മലയോര മേഖലയിലെ വളവുതിരിവുകളുള്ള റോഡിലൂടെ വാഹനം മുന്നോട്ട് പോകുമ്പോഴും, തങ്ങൾ എടുക്കുന്ന വലിയ അപകടസാധ്യതയെക്കുറിച്ച് യാതൊരു ഭയവുമില്ലാതെ ആഘോഷത്തിലും വീഡിയോ ചിത്രീകരണത്തിലുമായിരുന്നു ഈ സംഘം. ചുറ്റുമുള്ള മറ്റ് വിനോദസഞ്ചാരികളെയും അടുത്തുകൂടി പോകുന്ന പ്രാദേശിക…
Read Moreഗുഡ്ഗാവിലെ ആഡംബര ജീവിതത്തിനിടയിൽ 27,000 രൂപയ്ക്ക് ജീവിച്ചു കാണിച്ച 25കാരി; സോഷ്യൽ മീഡിയയിൽ വൈറലായി കങ്കണയുടെ ബഡ്ജറ്റ് പ്ലാൻ!
ഉയർന്ന വീട്ടുവാടക, ആഡംബര ജീവിതശൈലി, കുതിച്ചുയരുന്ന ദൈനംദിന ചിലവുകൾ എന്നിവയാണ് സാധാരണയായി ഹരിയാനയിലെ ഗുരുഗ്രാം നഗരത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരിക. എന്നാൽ വിചാരിച്ചാൽ കുറഞ്ഞ ബഡ്ജറ്റിലും ഇവിടെ ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് 25 വയസുള്ള ഒരു വിദ്യാർത്ഥിനിയും കൺഡന്റ് ക്രിയേറ്ററുമായ കങ്കണ റായ്. പ്രതിമാസം വെറും 27,000 രൂപയ്ക്ക് താൻ എങ്ങനെയാണ് ഗുരുഗ്രാമിൽ ജീവിക്കുന്നതെന്ന കൃത്യമായ കണക്കുകൾ കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നിൽ ഇത്രയും സൂക്ഷ്മതയോടെ ബഡ്ജറ്റ് കൈകാര്യം ചെയ്ത കങ്കണയെ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്. ഭക്ഷണത്തിനാണ് താൻ ഏറ്റവും കൃത്യമായ പ്ലാൻ ഉണ്ടാക്കിയിട്ടുള്ളതെന്ന് കങ്കണ പറയുന്നു. അടിക്കടി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് പകരം ഒരു ടിഫിൻ സർവീസിനെയാണ് ആശ്രയിക്കുന്നത്. ഉച്ചഭക്ഷണവും അത്താഴവും ഉൾപ്പെടെ ഇതിന് മാസം 3,300 രൂപ മാത്രമാണ് ചിലവ്. രാവിലെ പ്രഭാതഭക്ഷണമായി…
Read Moreഡൽഹിയിലെ വൃദ്ധയായ പേന വിൽപ്പനക്കാരിയോട് കരുണ കാട്ടി അമേരിക്കൻ ഇൻഫ്ലുവൻസർ; സോഷ്യൽ മീഡിയയിൽ ഹൃദയം കവർന്ന് വീഡിയോ!
ഡൽഹിയിലെ തിരക്കേറിയ കോണാട്ട് പ്ലേസിൽ വെച്ച് ഒരു അമേരിക്കൻ സഞ്ചാരിയും വൃദ്ധയായ പേന വിൽപ്പനക്കാരിയും തമ്മിലുണ്ടായ ലളിതമായൊരു കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകുന്നു. കാരുണ്യത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും പ്രതീകമായി മാറിയ ഈ ദൃശ്യങ്ങൾ ഒട്ടനവധി ആളുകളുടെ ഹൃദയങ്ങളെയാണ് സ്പർശിച്ചിരിക്കുന്നത്. അമേരിക്കൻ വ്ലോഗറും കണ്ടെന്റ് ക്രിയേറ്ററുമായ സ്റ്റീവ് യാലോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തിരക്കേറിയ തെരുവിൽ പേന വിൽക്കാൻ ശ്രമിക്കുന്ന പ്രായമായ ഒരു സ്ത്രീയെ യാലോ കാണുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അവരിൽ നിന്ന് പേന വാങ്ങാൻ ആരും താത്പര്യം കാണിക്കാതിരുന്ന സമയത്താണ് യാലോ അവരുടെ അടുത്തേക്ക് ചെന്നത്. പരസ്പരം ഭാഷ അറിയില്ലായിരുന്നിട്ടും, ഇരുവരും വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. യാലോ അവരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും പേനയുടെ വില ചോദിക്കുകയും ചെയ്തു. ഒരു പേനയ്ക്ക് 50 രൂപയാണെന്ന് ആ വൃദ്ധ ആംഗ്യത്തിലൂടെ കാണിച്ചപ്പോൾ…
Read More