കോട്ടയം: കുമാരനല്ലൂര്‍ ദേശവഴികളിലൂടെ ഓണക്കാലത്ത് നടത്തുന്ന ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ആരംഭിച്ചു. ഭക്തിയും ആവേശവും ഒരുപോലെ സംഗമിക്കുന്ന വള്ളംകളി ക്ഷേത്രാചാരങ്ങളോടെയാണു നടത്തുന്നത്. ഇന്നു രാവിലെ എട്ടിന് ദേവീ ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് ക്ഷേത്രനടയില്‍നിന്നു വാദ്യ മേളത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ട് കടവായ പുത്തന്‍ കടവിലെത്തി. സിംഹ വാഹനം ക്ഷേത്രത്തില്‍നിന്നു കരവഞ്ചിയായി ആറാട്ടുകടവിലെത്തി ചുണ്ടന് വള്ളത്തില്‍ പ്രതിഷ്ഠിച്ചു. സിംഹവാഹനവുമായി യാത്ര തിരിച്ച പള്ളിയോടം മീനച്ചിലാറിന്റെ ഇരുകരകളിലെയും കടവുകളിലെ ഭക്തര്‍ ഒരുക്കുന്ന പറവഴിപാട് സ്വീകരിച്ചു വൈകുന്നേരത്തോടെ ആറാട്ടുകടവില്‍ തിരിച്ചെത്തും. തുടര്‍ന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമര്‍പ്പിക്കുന്നതോടെ ഊരുചുറ്റു വള്ളംകളി സമാപിക്കും. ശ്രീവിനായക ചുണ്ടനിലാണ് ഇത്തവണ സിംഹവാഹനം വഹിക്കുന്നത് കരയോഗങ്ങളുടെ ഓടിവള്ളങ്ങള്‍ അകമ്പടി സേവിക്കുന്നുണ്ട്. ഉത്രട്ടാതി നാളില്‍ ഭഗവതി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നതിനായി ഊരുചുറ്റുന്നുവെന്നാണ് ഊരുചുറ്റു വള്ളംകളിയുടെ ഐതീഹ്യം. എന്‍എസ്എസ് കരയോഗങ്ങള്‍ക്കു പുറമേ ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് ജലോത്സവം നടത്തുത്.
Read MoreCategory: Today’S Special
ഉത്തൃട്ടാതി ജലോത്സവം: പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ; 22 ട്രോഫികൾ
ആറൻമുള: ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 17 പള്ളിയോടങ്ങളും പങ്കെടുക്കും. ബി ഗ്രൂപ്പിലെ ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ക്ഷേത്രക്കടവില്‍ നിന്നും താഴേക്ക് ഘോഷയാത്രയായി വന്ന് മറ്റുള്ള പള്ളിയോടങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് നീങ്ങും. പരന്പരാഗത ആചാരം നിലനിർത്തി തിരുവോണത്തോണിക്ക് അകന്പടിയായാണ് ആദ്യ ഗ്രൂപ്പ് പള്ളിയോടങ്ങൾ നീങ്ങുക. എ ബാച്ച് പള്ളിയോടങ്ങൾ 11 ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ അഞ്ച് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്. ജലഘോഷയാത്രയ്ക്ക് ശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പ്രകടനവും ഉണ്ടായിരിക്കും. മത്സര വള്ളംകളിയിൽ 50 പള്ളിയോടങ്ങൾ മാത്രമേ ഉണ്ടാകൂ. പരപ്പുഴ കടവിൽ നിന്നും സത്രക്കടവിലേക്കാണ് മത്സര വള്ളംകളി. റാന്നി, മുതവഴി പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ ഒഴിവാകുന്നത്. ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാര്‍ട്ടിംഗും ഫിനിഷിംഗും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പള്ളിയോടവും സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍…
Read Moreതിത്തിത്താര തിത്തിത്തെയ്… ഉത്തൃട്ടാതി ജലോത്സവം: പന്പയിൽ ഇന്ന് ഉത്സവക്കുടമാറ്റം
ആറന്മുള: ആറന്മുളകരയുടെ പൊന്നും തിരുവോണം ഇന്ന്. ഉത്തൃട്ടാതി ജലമേള ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പമ്പാനദിയുടെ ആറന്മുള നെട്ടായത്തില്‍ നടക്കും. ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലെ ജലോത്സവത്തോടെയാണ് ഓണം നാളുകൾക്ക് പരിസമാപ്തിയാകുന്നത്. ഉച്ചകഴിഞ്ഞ് 1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് പാര്‍ഥസാരഥി ക്ഷേത്രമതിലകത്തെ ശ്രീകോവിലില്‍ നിന്നു കൊളുത്തിയ ഭദ്രദീപം ആചാര അനുഷ്ഠാനങ്ങളോടെ സത്രപവലിയനില്‍ കൊണ്ടുവരും. തുടര്‍ന്ന് പരമ്പരാഗതരീതിയില്‍ ഭദ്രദീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ സൂക്ഷിക്കും. 10ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടുകൂടി വള്ളംകളിയുടെ പ്രാരംഭചടങ്ങുകള്ക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് ഒന്നിന് പള്ളിയോടങ്ങള്‍ പാർഥസാരഥി ക്ഷേത്രക്കടവില്‍ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് ഫിനിഷിംഗ് പോയിന്റില്‍ അണിനിരക്കും. ജലമേളയില്‍ എത്തുന്ന വിശിഷ്ടാതിഥികളെ 1.10ന് പവലിയനിലേക്ക് സ്വീകരിക്കും. വള്ളികളിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ അധ്യക്ഷത…
Read Moreയാത്രക്കാരെ ഇതിലേ, ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ കാത്ത് ശ്രീലങ്ക
മുംബൈ: ഈ വർഷം ശ്രീലങ്ക ഇന്ത്യയിൽനിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നു. വിവാഹങ്ങൾ, മീറ്റിംഗുകൾ, പ്രദർശനങ്ങൾ, കോണ്‍ഫറൻസ് ടൂറിസം എന്നിവ കേന്ദ്രീകരിച്ചാകും ഇന്ത്യൻ സഞ്ചാരികളെ എത്തുക്കുകയെന്ന് ശ്രീലങ്കൻ ടൂറിസം വികസന അഥോറിറ്റി ചെയർമാൻ ബുദ്ധിക ഹേവാവാസം പറഞ്ഞു. ഈ നീക്കം ഒരു വിനോദസഞ്ചാരം രാജ്യത്തുണ്ടാക്കുന്ന ചെലവ് വർധിപ്പിക്കുന്നതിനും ശ്രീലങ്കൻ സന്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരം ഉയർത്തുന്നതിനും സഹായം നൽകും. ലക്ഷ്യം അഞ്ചു ലക്ഷം ഇന്ത്യൻ സഞ്ചാരികൾശ്രീലങ്കയുടെ വിനോദസഞ്ചാര വളർച്ച കൈവരിക്കുന്നതിനായി അവരുടെ ഏറ്റവും വലിയ ഉറവിട വിപണിയായാണ് ഇന്ത്യയെ കാണുന്നത്. 2024ൽ ശ്രീലങ്ക 2.05 മില്യണ്‍ വിദേശ വിനോദ സഞ്ചാരികളെയാണ് സ്വീകരിച്ചത്. ആ വർഷം 4.16 ലക്ഷത്തിലധികം ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു. 2025ലെ ആദ്യ എട്ട് മാസങ്ങളിൽ 20 ശതമാനത്തിലധികം വിനോദസഞ്ചാരികളും ഇന്ത്യയിൽനിന്നാണ്. 2025ൽ ഇന്ത്യയിൽനിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൊളംബോയ്ക്കും ബെന്റോട്ടയ്ക്കും…
Read Moreഓണം ഗിഫ്റ്റ് ഹാമ്പറുകള്‍; കുടുംബശ്രീയുടെ വിറ്റുവരവ് 6.2 കോടി രൂപ
കൊച്ചി: ഓണ വിഭവങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും സ്വന്തമായി വാങ്ങാനുമായി സംസ്ഥാനതലത്തില്‍ കുടുംബശ്രീ ഒരുക്കിയ ഓണം ഗിഫ്റ്റ് ഹാമ്പറിലൂടെ നേടിയെടുത്തത് 6.2 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ആപ്പിലൂടെ ഓഗസ്റ്റ് നാലു മുതല്‍ 5,400 ഓണ്‍ലൈന്‍ ഓണം ഗിഫ്റ്റ് ഹാമ്പറുകളാണ് വില്പന നടത്തിയത്. ഇതിലൂടെ 49 ലക്ഷം രൂപയുടെ വിറ്റുവരവ് കുടുംബശ്രീ നേടിയെടുത്തു. ചിപ്സ്, ശര്‍ക്കര വരട്ടി, പാലട, സേമിയ പായസം മിക്സ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കറിമസാല, സാമ്പാര്‍ മസാല തുടങ്ങി 10 ഇനം ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയും കൊറിയര്‍ ചാര്‍ജുമാണ് ഈടാക്കിയത്. 960 രൂപയാണ് ഇതിന്റെ എംആര്‍പി വില. ഓണം കുടുംബശ്രീയോടൊപ്പം’എന്ന ടാഗ് ലൈനോടെ എത്തിയ വിഭവങ്ങള്‍ ‘പോക്കറ്റ് മാര്‍ട്ട് ദി കുടുംബശ്രീ സ്റ്റോര്‍’ വഴിയാണ് ഓണ്‍ലൈന്‍ വില്പന നടത്തിയത്. സിഡിഎസ് മുഖാന്തരം സംസ്ഥാനത്ത് 92,117 ഓണം ഗിഫ്റ്റ് ഹാമ്പറുകള്‍…
Read Moreജെൻ സി ജീവനക്കാർക്ക് എങ്ങനെ പെരുമാറണം എന്നറിയില്ല: പോസ്റ്റുമായി യുവതി
ജെൻ സി ജീവനക്കാരെ വിമർശിച്ച് പോസ്റ്റുമായി യുവതി. എന്നാൽ പോസ്റ്റ് വൈറലായതോടെ വിമർശനവുമായി ധാരാളം ആളുകൾ രംഗത്തെത്തി. ജോലി സ്ഥലത്ത് പുതുതലമുറയിൽപ്പെട്ടവർക്ക് എങ്ങനെ പെരുമാറണം എന്നറിയില്ല എന്നാണ് യുവതിയുടെ വിമർശനം. ‘അടുത്തിടെ താനൊരു ഒരുജെൻ സി ജീവനക്കാരനെ കണ്ടുമുട്ടി, അയാൾക്ക് ഒരു ടയർ 1 കമ്പനിയിൽ ജോലി കിട്ടി. പക്ഷേ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞ് അയാൾ ഓരോ അധിക മണിക്കൂറിനും അധിക ശമ്പളം ആവശ്യപ്പെട്ട് തുടങ്ങി, അത് ലഭിക്കാതെ വന്നതോടെ അയാൾ ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോയി. ഇതാണ് ഇപ്പോഴത്തെ പിള്ളേരുടെ മാനസികാവസ്ഥ! കഷ്ടപ്പെടാനുള്ള മനസ് ഇക്കൂട്ടർക്ക് ഇല്ല, സമയം ചെലവഴിക്കാനും മാത്രം പ്രതിബദ്ധതയില്ല, സ്വയം തെളിയിക്കാനുള്ള ക്ഷമയും ഇല്ല. പെട്ടെന്ന് പണം വേണം, പെട്ടെന്ന് ഇൻക്രിമെന്റുകൾ വേണം, എന്നാൽ, ഉത്തരവാദിത്തമില്ല. തലമുറകൾ തമ്മിലുള്ള വർക്ക് എത്തിക് വിടവ് വളരെ യഥാർത്ഥമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു യുവതിയുടെ…
Read Moreഓണവിപണി: 187 കോടിയുടെ റിക്കാര്‍ഡ് വില്പന; ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്
കോഴിക്കോട്: ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റിക്കാര്‍ഡ് വില്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനായി. സംസ്ഥാനത്തെ 1,579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ ഫെഡ് ഈ വില്പന കൈവരിച്ചത്.13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടു കൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനം സാധനങ്ങളും 77 കോടിയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വില്പന നടത്തിയത്. ജയ, കുറുവ, മട്ട എന്നീ അരികള്‍ കിലോയ്ക്ക് 33 രൂപയ്ക്കാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 15 ലക്ഷം കുടുംബങ്ങളിലേക്ക് 9536.28 ടണ്‍ അരിയാണ് ഓണച്ചന്തകളിലൂടെ ആശ്വാസ വിലയ്ക്ക് ലഭ്യമാക്കിയത്. 1139 ടണ്‍ പഞ്ചസാര, 800 ടണ്‍ ചെറുപയര്‍, 875 ടണ്‍ ഉഴുന്ന്, 822 ടണ്‍ കടല,…
Read Moreആകാശത്ത് കാണാം വിസ്മയ കാഴ്ച; ഇന്ന് സമ്പൂര്‍ണ ചന്ദ്രഗ്രഹണം
ന്യൂഡൽഹി: ഇന്ന് രാത്രി ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാം. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും 22 മിനുട്ടും നീണ്ടുനിൽക്കും. രാത്രി 11.41 ഓടെ ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടും. എട്ടാം തീയതി അർധരാത്രി കഴിഞ്ഞ് 22 മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ഇത് കഴിഞ്ഞാൽ മറ്റൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽനിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.
Read Moreറോള്സ്റോയിസിനെ അമ്പരപ്പിച്ച മിടുക്കി: ഋതുപർണ ഇനി അവരുടെ സ്വന്തം
ഡോക്ടറാകുക എന്ന ബാല്യകാല സ്വപ്നം പൊലിഞ്ഞപ്പോഴും നിരാശപ്പെടാതെ പുതിയ വഴിവെട്ടിത്തുറന്ന കെ.എസ്. ഋതുപര്‍ണയെ തേടിയെത്തിയത് സ്വപ്നതുല്യമായ നേട്ടം. ലോകപ്രശസ്തമായ അമേരിക്കയിലെ റോള്‍സ് റോയ്സ് കമ്പനിയിലെ ജെറ്റ് എന്‍ജിനുകളുടെ നിര്‍മാണ യൂണിറ്റില്‍ 72.3 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലാണ് ഈ 20കാരി പഠനം പൂര്‍ത്തിയാകും മുമ്പേ നിയമനം നേടിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഒരു ബിരുദവിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജുകളില്‍ ഒന്നാണിത് മംഗളൂരു സഹ്യാദ്രി എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ് കോളജിലെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനിയറിംഗില്‍ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കര്‍ണാടക തീര്‍ഥഹള്ളി സ്വദേശിനിയായ ഋതുപര്‍ണ റോള്‍സ് റോയ്സില്‍ ജോലി ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമാണ്. എല്‍കെജി മുതല്‍ പിയുസി (പ്രീയൂണിവേഴ്സിറ്റി കോഴ്സ്) വരെ മംഗളൂരു സെന്റ് ആഗ്നസ് കോളജിലായിരുന്നു പഠനം. ചെറുപ്പംതൊട്ടേയുള്ള ആഗ്രഹം ഡോക്ടറാകുകയായിരുന്നു. നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെറിറ്റ് സീറ്റ് ലഭിക്കാനുള്ള സ്കോര്‍ ഉണ്ടായിരുന്നില്ല.…
Read Moreലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, കാത്തിരിക്കുന്നത് മുട്ടൻ പണി…. ഇ-സിം കാർഡ് ആക്ടിവേഷൻ: മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേരില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പോലീസ്. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ നിമിഷനേരംകൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റര്‍. ഇരയുടെ മൊബൈൽ നമ്പർ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽനിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ-സിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പിക്കുകയും ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാർഡിനു നെറ്റ്വർക്ക് നഷ്ടമാകുന്നു. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. ഇതോടെ കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്കു ലഭിക്കുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാനായി ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം. പരിചിതമല്ലാത്ത നമ്പറുകളിൽനിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക. വിശ്വസനീയമായ…
Read More