ക​ല്യാ​ണ​ത്തി​ന് വി​ളി​ച്ചി​ല്ല; ബന്ധുക്കൾ വ​ര​നെ​യും വീ​ട്ടു​കാ​രെ​യും ത​ല്ലി​ച്ച​ത​ച്ചു!

ക​ല്യാ​ണ​ത്തി​നു ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ വി​ളി​ക്കാ​ൻ വി​ട്ടു​പോ​യ​തു വി​വാ​ഹ​വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ചു. ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ന​രേ​ഷ് ദാ​സി​ന്‍റെ മ​ക​ൻ റോ​ഷ​ൻ കു​മാ​റി​ന്‍റേ​താ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ൽ ചി​ല ബ​ന്ധു​ക്ക​ൾ​ക്കു വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് അ​യ​യ്ക്കാ​ൻ കു​ടും​ബം മ​റ​ന്നു. ക്ഷ​ണം ല​ഭി​ക്കാ​ത്ത ബ​ന്ധു​ക്ക​ൾ പ്ര​കോ​പി​ത​രാ​യി ക​ല്യാ​ണം ന​ട​ക്കു​ന്നി​ട​ത്തേ​ക്കു കൂ​ട്ട​മാ​യെ​ത്തി വ​ര​നെ​യും കു​ടും​ബ​ത്തെ​യും വ​ടി​കൊ​ണ്ടാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​വും ന​ട​ന്നു. നാ​ട്ടു​കാ​ര​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. വ​ര​ന​ട​ക്കം ആ​ശു​പ​ത്രി​യി​ലാ​യി. വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ചി​ല​ർ സോ​ഷ്യ​ൽ‌ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ടു. പ്ര​ധാ​ന​പ്ര​തി​യാ​യ രാം ​ഉ​ദ​യ് ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹ​ത്തി​നു ക്ഷ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Read More

ഒ​ന്നും ര​ണ്ടു​മ​ല്ല കൈ​യി​ലി​രി​ക്കു​ന്ന​ത് ആ​റ് എ​ണ്ണം: പാ​മ്പു​ക​ളെ തൂ​ക്കി​യി​ട്ട് യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം; വീ​ഡി​യോ വൈ​റ​ൽ

പാ​മ്പു​ക​ളെ പേ​ടി​യി​ല്ലാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. പൊ​തു​വേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​മ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ വ​രു​മ്പോ​ൾ ത​ന്നെ കാ​ണാ​ൻ പോ​ലും ആ​ളു​ക​ൾ കൂ​ട്ടാ​ക്കാ​റി​ല്ല. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​റു പാ​മ്പു​ക​ളെ കൈ​യി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന ഒ​രു യു​വാ​വി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ യു​വാ​വ് ഈ ​പാ​മ്പു​ക​ളെ ഭാ​രം കാ​ര​ണം താ​ഴേ​ക്ക് തൂ​ക്കി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഇ​തി​നി​ട​യി​ൽ പാ​മ്പു​ക​ൾ താ​ഴേ​ക്ക് ഇ​ഴ​ഞ്ഞി​റ​ങ്ങാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​വ വി​ഷ​മു​ള്ള പാ​മ്പു​ക​ളാ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. യു​വാ​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഇ​ത്ത​ര​ത്തി​ൽ പാ​മ്പു​ക​ളു​മാ​യു​ള്ള നി​ര​വ​ധി സാ​ഹ​സി​ക വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​നീ​ർ, കി​ട്ടി​യ​തോ ചി​ക്ക​ൻ! ഹോ​ട്ട​ലി​ന് 50 ല​ക്ഷം പി​ഴ​യി​ട​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി യു​വ​തി​യു​ടെ പ​രാ​തി

ഇ​ഷ്ട​പ്പെ​ട്ട ഏ​ത് ഭ​ക്ഷ​ണ​വും ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ക്കാ​നു​ള്ള മാ​ർ​ഗ​മു​ണ്ട്. ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ എ​ത്ര​യും വേ​ഗം ത​ന്നെ ഭ​ക്ഷ​ണം എ​ത്തു​ക​യും ചെ​യ്യും. എ​ന്നാ​ൽ ക്ഷ​മ​യോ​ടെ വി​ശ​ന്ന് കാ​ത്തി​രു​ന്ന​പ്പോ​ൾ കി​ട്ടി​യ​ത് ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​മ​ല്ലെ​ങ്കി​ൽ ആ​ളു​ക​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ൽ നിന്നുള്ള നി​ര​ലി എ​ന്ന യു​വ​തി പ​നീ​ർ ടി​ക്ക സാ​ൻ‌ഡ്‌വിച്ച് ഓ​ർ​ഡ​ർ ചെ​യ്തു, എ​ന്നാ​ൽ ഇ​വ​ർ​ക്ക് ല​ഭി​ച്ച​തോ ചി​ക്ക​ൻ സാ​ൻഡ്‌​വി​ച്ച്. വെ​ജി​റ്റേ​റി​യ​നാ​യ യു​വ​തി ഇ​ത് പ്ര​ശ്ന​മാ​ക്കി. സാ​ൻ‌ഡ്‌വിച്ച് അ​ല്പം ക​ഴി​ച്ച​പ്പോ​ൾ ത​ന്നെ പ​നീ​റി​ന് വ​ല്ലാ​ത്ത ക​ട്ടി തോ​ന്നി. സോ​യ ആ​യി​രി​ക്കും ഇ​തെ​ന്നാ​ണ് യു​വ​തി ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ സം​ഭ​വം ചി​ക്ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. യു​വ​തി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത് മെ​യ് 3ന് ​ആ​യി​രു​ന്നു. തുടർന്ന്…

Read More

വി​ട്ടു​മാ​റാ​ത്ത മൂ​ക്ക​ട​പ്പ്; പ​രി​ശോ​ധ​ന​യി​ൽ മൂ​ക്കി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് നൂ​റ് ക​ണ​ക്കി​ന് പുഴുക്കളെ

ആ​ഴ്ച​ക​ളാ​യി നീ​ണ്ടു​നി​ന്ന മൂ​ക്ക​ട​പ്പി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​യു​ടെ മൂ​ക്കി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് നൂ​റി​ല​ധി​കം പുഴുക്കളെ. മൂ​ക്കി​ൽ നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് 59കാരി ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ക്കി​നു​ള്ളി​ൽ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്ക​ൻ താ​യ്ല​ൻ​ഡി​ലെ ചി​യാ​ങ് മാ​യ് പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. സ്ത്രീ​യു​ടെ മൂ​ക്കി​ൽ എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പുഴുക്ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ക​ണ്ടു. പി​ന്നാ​ലെ ഇ​വ​യെ മു​ഴു​വ​ൻ നീ​ക്കം ചെ​യ്തു. പൂ​ർ​ണ​മാ​യും പുഴുക്കളെ നീ​ക്കം ചെ​യ്ത​തോ​ടെ സ്ത്രീ​യു​ടെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.  

Read More

അ​സ്ട്ര​സെ​ന​ക്ക വാ​ക്സി​ൻ പി​ൻ​വ​ലി​ച്ച് തു​ട​ങ്ങി; ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് എ​ന്ന പേ​രി​ൽ വി​ത​ര​ണം ചെ​യ്ത​തും ഇതേ വാ​ക്സി​ൻ

ല​ണ്ട​ൻ: കോ​വി​ഡ്-19 രോ​ഗ​ത്തി​നെ​തി​രേ ബ്രി​ട്ട​നി​ലെ അ​സ്ട്ര​സെ​ന​ക്ക മ​രു​ന്നു​ക​ന്പ​നി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സെ​വെ​റി​യ വാ​ക്സി​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. ക​ന്പ​നി​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് എ​ന്ന പേ​രി​ൽ വി​ത​ര​ണം ചെ​യ്ത​ത് ഇ​തേ വാ​ക്സി​നാ​ണ്. കൊ​റോ​ണ വൈ​റ​സി​ന്‍റെ രൂ​പാ​ന്ത​രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച​യി​നം മ​റ്റു വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​യ​തോ​ടെ ഇ​തി​നു ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു. അ​തേ​സ​മ​യം, വാ​ക്സെ​വെ​റി​യ സ്വീ​ക​രി​ച്ച​വ​രി​ൽ അ​പൂ​ർ​വ​മാ​യി ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി ക​ന്പ​നി നേ​ര​ത്തേ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. വാ​ക്സെ​വെ​റി​യ ഇ​പ്പോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യോ വി​ത​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നു ക​ന്പ​നി പ​റ​ഞ്ഞു. അ​സ്ട്രെ​സെ​ന​ക്ക​യു​ടെ അ​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ഈ ​വാ​ക്സി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന് ഇ​നി അം​ഗീ​കാ​രം ഉ​ണ്ടാ​വി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ 2021ലാ​ണ് അ​സ്ട്ര​സെ​ന​ക്ക ക​ന്പ​നി ഒ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച​താ​ണ് വാ​ക്സി​ൻ. ഇ​ന്ത്യ​യി​ൽ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ന്പ​നി​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ൽ 220 കോ​ടി ഡോ​സു​ക​ൾ…

Read More

ജാ​ഗ്ര​ത മു​ഖ്യം ബി​ഗി​ലേ… കാ​റി​ൽ ക​ട​ന്നു കൂ​ടി​യ അ​തി​ഥി​യെ ക​ണ്ട് ഡ്രൈ​വ​ർ ഞെ​ട്ടി; വൈറലായി വീഡിയോ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ ഹൈ​വേ​യി​ലൂ​ടെ അ​തി​വേ​ഗം പാ​ഞ്ഞു​പോ​കു​ന്ന ഒ​രു കാ​റി​ലെ അ​പ്ര​തീ​ക്ഷി​ത സ​ഞ്ചാ​രി​യെ ക​ണ്ടു കാ​ഴ്ച​ക്കാ​ർ ഞെ​ട്ടി. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി ഡി​ക്കി​ക്കു താ​ഴെ ഒ​രു പാ​ന്പ് ചു​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. കാ​റി​ൽ​നി​ന്നു ചാ​ടാ​ൻ പാ​ന്പ് ഇ​ട​യ്ക്കു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​പ​ക​ടം മ​ണ​ത്തു സ്വ​യം പി​ൻ​വാ​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ സി​ഗ്ന​ൽ ന​ൽ​കി​യ​പ്പോ​ഴാ​ണു കാ​ർ ഡ്രൈ​വ​ർ ത​നി​ക്കൊ​പ്പം ഒ​രു “ഭീ​ക​ര​ൻ’ കൂ​ടി യാ​ത്ര​ചെ​യ്യു​ന്ന വി​വ​ര​മ​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ കാ​ർ നി​ർ​ത്തി പാ​ന്പി​നെ ഇ​റ​ക്കി​വി​ട്ടു. ഇ​തി​ന്‍റെ വീ​ഡി​യോ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി എ​ക്സി​ൽ ഇ​ട്ട​തോ​ടെ പാ​ന്പു​സ​വാ​രി വൈ​റ​ലാ​യി. അ​ന​വ​ധി ഉ​ര​ഗ​വി​ഭാ​ഗ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണ് അ​ല​ബാ​മ​യി​ലെ വ​ന​മേ​ഖ​ല. അ​ത്യ​പൂ​ർ​വ​മാ​യ ഈ​സ്റ്റേ​ൺ ഇ​ൻ​ഡി​ഗോ പാ​മ്പി​നെ അ​ടു​ത്ത​നാ​ളി​ൽ ഇ​വി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. A snake hanging out of a car is not something you expect to see while driving down the highway. 🐍…

Read More

ജീ​വ​നെ​ടു​ക്കു​ന്ന വ​ന്യ​ത; ഇനി രക്ഷകരാകാൻ വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം

വ​ന്യ​ജീ​വി സം​ഘ​ർ​ഷം തു​ട​ർ​ക്ക​ഥ​യാ​യ കോ​ന്നി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​രൂ​പീ​ക​രി​ക്കും. വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും കോ​ന്നി​യി​ൽ പു​തി​യ ആ​ർ​ആ​ർ​ടി രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള വ​നം വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി ടീം ​രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് വ​നം വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. നി​ല​വി​ൽ ജി​ല്ല​യി​ലെ റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലാ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ന്നി​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റാ​ന്നി ടീ​മി​ന്‍റെ സ​ഹാ​യ​മാ​ണ് തേ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. ആ​ർ​ആ​ർ​ടി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ത​സ്തി​ക​യാ​യും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ൾ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഗ്രേ​ഡി​ലേ​ക്കും മാ​റ്റ​പ്പെ​ടും. 331.66 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യാ​ണ് കോ​ന്നി. 331.66 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റു​ക​ളി​ലാ​യാ​ണ് കോ​ന്നി വ​ന​മേ​ഖ​ല വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്. കോ​ന്നി, ന​ടു​വ​ത്തും​മൂ​ഴി, മ​ണ്ണാ​റ​പ്പാ​റ റേ​ഞ്ചു​ക​ളി​ലാ​യി എ​ട്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.…

Read More

കാലത്തിനൊത്ത മാറ്റം; നിർ​മി​തബു​ദ്ധി​യി​ൽ ഇ​നി അ​ധ്യ​യ​നം; പു​തു​ത​ല​മു​റ​യ്ക്കു വെ​ളി​ച്ച​മേ​കാ​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​നം

നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തു​ത​ല​മു​റ​യ്ക്കു വെ​ളി​ച്ച​മേ​കാ​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി. കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സൃ​ത​മാ​യി അ​ധ്യാ​പ​ക സ​മൂ​ഹ​ത്തെ​യും സ​ജ്ജ​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഇ​ക്കു​റി എ​ഐ (നി​ർ​മി​ത ബു​ദ്ധി) പ​രി​ശീ​ല​നം ക​ട​ന്നു​കൂ​ടി​യ​ത്. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കാ​യാ​ണ് ആ​ദ്യ​ഘ​ട്ട എ​ഐ പ​രി​ശീ​ല​നം. ജി​ല്ല​യി​ലെ മൂ​ന്ന് സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. 3077 അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റി​നു മു​ന്പ് എ​ല്ലാ അ​ധ്യാ​പ​ക​രും ഇ​തി​ന്‍റെ ഭാ​ഗ​മാ​കും. സ്കൂ​ളു​ക​ളി​ലെ ഐ​ടി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, കൈ​റ്റ്സ് മാ​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ആ​റു​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് പ​രി​ശീ​ല​നം. അ​ധ്യാ​പ​നം മു​ത​ൽ മൂ​ല്യ​നി​ർ​ണ​യം വ​രെ ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടും. എ​ഐ ഉ​യ​ർ​ത്താ​വു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​പ​ക​ട​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ടാ​ണ് പ​രി​ശീ​ല​ന ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ മു​ഖേ​ന അ​ധ്യാ​പ​നം പാ​ഠ​ഭാ​ഗ​ങ്ങ​ളെ വി​ശ​ദ​വും ര​സ​ക​ര​വു​മാ​ക്കി അ​വ​ത​രി​പ്പി​ക്കാ​നും വീ​ഡി​യോ​ക​ൾ നി​ർ​മി​ക്കാ​നും അ​ധ്യാ​പ​ക​രെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​ത് കൈ​റ്റി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ…

Read More

അഴകേകി വരാടുകൾ; ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകൾ

തൊ​​​ടു​​​പു​​​ഴ: ഇ​​​ര​​​വി​​​കു​​​ളം ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ത്തി​​​ൽ 827 വ​​​ര​​​യാ​​​ടു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി. ഇ​​​ത്ത​​​വ​​​ണ ന​​​ട​​​ത്തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ൽ 144 വ​​​ര​​​യാ​​​ടി​​​ൻ കു​​​ഞ്ഞു​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ർ വ​​​ന്യ​​​ജീ​​​വി ഡി​​​വി​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ഷ​​​വും ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഏ​​​പ്രി​​​ൽ 29 മു​​​ത​​​ൽ മേ​​​യ് ര​​​ണ്ടു​​​വ​​​രെ ക​​​ണ​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ഇ​​​ര​​​വി​​​കു​​​ളം ദേ​​​ശീ​​​യോ​​​ദ്യാ​​​നം, ചി​​​ന്നാ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​തം, ഷോ​​​ല നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക് എ​​​ന്നീ ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ചു​​​ക​​​ളി​​​ലാ​​​ണ് വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ൽ ഇ​​​ര​​​വി​​​കു​​​ളം ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ത്തി​​​ൽ 128 കു​​​ഞ്ഞു​​​ങ്ങ​​​ള​​​ട​​​ക്കം 803 വ​​​ര​​​യാ​​​ടു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​വി​​​ടെ കൂ​​​ടി​​​വ​​​രു​​​ന്ന​​​താ​​​യാ​​​ണ് വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. ത​​​മി​​​ഴ്നാ​​​ട് വ​​​നം​​വ​​​കു​​​പ്പു​​​മാ​​​യി യോ​​​ജി​​​ച്ച് ഏ​​​കീ​​​കൃ​​​ത രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ ക​​​ണ​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട് ഭാ​​​ഗ​​​ത്തു​​​ള്ള ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. 33 ബ്ലോ​​​ക്കു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ക​​​ണ​​​ക്കെ​​​ടു​​​പ്പ്. ഓ​​​രോ ബ്ലോ​​​ക്കി​​​ലും പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ മൂ​​​ന്നു​​​പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തെ​​​യാ​​​ണ് ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​നു നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്.

Read More

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ് ബ​സ് ക​ണ്ട​ക്ട​ർ

ബം​ഗ​ളൂ​രു: വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ് ബ​സ് ക​ണ്ട​ക്ട​ർ. ആ​ന​ന്ദ് റാ​വു സ​ർ​ക്കി​ളി​ൽ ഇ​ന്ന​ലെ​യാ​ണു സം​ഭ​വം. ആ​മ​ക​ളെ ബാ​ഗി​ലാ​ക്കി സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബാ​ഗി​നു​ള്ളി​ൽ അ​ന​ക്കം ക​ണ്ട​ത് ക​ണ്ട​ക്ട​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​ര​ൻ ബാ​ഗു​മാ​യി ബ​സി​ൽ​നി​ന്നി​റ​ങ്ങി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ ക​ണ്ട​ക്ട​റും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബാ​ഗി​ൽ 218 ആ​മ​ക​ളു​ണ്ടാ​യി​രു​ന്നു. വി​വി​ധ ഏ​ഷ്യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഒ​രു ഇ​ന്ത്യ​ൻ ന​ക്ഷ​ത്ര ആ​മ​യ്ക്ക് വി​പ​ണി​യി​ൽ 10,000ലേ​റെ രൂ​പ വി​ല​വ​രും. ഉ​യ​ർ​ന്ന തോ​തി​ലു​ള്ള ക​ള്ള​ക്ക​ട​ത്ത്, മോ​ശം ആ​വാ​സ​വ്യ​വ​സ്ഥ എ​ന്നി​വ കാ​ര​ണം ഇ​ന്ത്യ​ൻ ന​ക്ഷ​ത്ര ആ​മ​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ന​ക്ഷ​ത്ര ആ​മ വേ​ട്ട പ​തി​വാ​ണ്.​ആ​മ​ക​ളെ പി​ന്നീ​ട് വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​മെ​ന്നു വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Read More