പെണ്ണായാൽ മുട്ടോളം മുടി വേണമെന്ന് പഴമക്കാർ പറയാറുണ്ട്. അതുപോലെതന്നെ ആൺകുട്ടികൾ മുടി വളർത്തുന്നത് എന്തൊ കൊടിയ പാപമാണെന്നും ചിലർ പറയാറുണ്ട്. ആൺകുട്ടികൾ മുടി വളർത്തി നടന്നാൽ അവൻ കഞ്ചാവാണെന്നാണ് പൊതുവെയുള്ള സംസാരം. എന്തിനേറെ സ്കൂളിൽ പോലും ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരേ നിയമങ്ങൾ വരെയുണ്ട്. ഇപ്പോഴിതാ തായ്ലാൻഡിലെ സ്കൂളിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. വെസ്റ്റേൺ തായ്ലൻഡിലെ മെയ്സോഡ് ടെക്നിക്കൽ കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകൻ 66 ഓളം വിദ്യാർഥികളുടെ തല മൊട്ടയടിച്ചു. വിദ്യാർഥികളുടെ മുടിയുടെ നീളം സ്കൂൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതലാണെന്ന് ആരോപിച്ചാണ് ഇയാൾ മുടി മൊട്ട അടിച്ചത്. കുട്ടികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് അധ്യാപകൻ വട്ടത്തിൽ നീക്കം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അതോടെ അധ്യാപകനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ സംഭവത്തോടെ വിദ്യാർഥികളോട് മോശമായി പെരുമാറുന്ന…
Read MoreCategory: Today’S Special
എന്തൂട്ട് ചായ ആണിത്: ഒരു ഗ്ലാസ് ചായയുടെ വില കേട്ട് ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
ചായ എല്ലാവർക്കും ഒരു വികാരമാണ്. ചിലർക്ക് ഒരു നേരം ചായ കിട്ടിയില്ലങ്കിൽ തലവേദന പോലും എടുക്കാറുണ്ട്. എന്തിനേറെ പറയുന്നു ചായ ഇഷ്ടപ്പെട്ടത് മൂലം പലരും കൂട്ടുകാർ ആവുക പോലും ചെയ്തിട്ടുണ്ട്. ചായയുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ചായക്കടയുടെ വീഡിയോ ആണിപ്പോൾ ആളുകൾ ഏറ്റെടുക്കുന്നത്. അമൃത്സറിലെ ഒരു തെരുവോരത്താണ് ഈ ചായക്കട. ബദാമും റോസാപ്പൂവിന്റെ ഇതളുകളുമാണ് ഈ കടയിലെ ചായയിലെ പ്രധാന ചേരുവ. ‘അമൃത്സറിലെ ഏറ്റവും വിലയേറിയ ചായ, ഗ്ലാസ് ഒന്നിന് 100 രൂപ വില’ എന്ന ക്യാപ്ഷനോടെ ഫുഡ് വ്ലോഗറായ സുകൃത് ജെയിനാണ് ഈ ചായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പാൽ, വെള്ളം, പൊടിച്ച ബദാം, പനിനീർപ്പൂവിന്റെ ഇതളുകൾ, ഏലയ്ക്കായ, വെണ്ണ എന്നിവയുൾപ്പെടെയുള്ള ചേരുവകൾ ചേർത്താണ് ചായക്കടക്കാരൻ ഈ സ്പെഷ്യൽ ചായ ഉണ്ടാക്കിയെടുക്കുന്നത്. 100 രൂപയാണ് ചായയുടെ വില.…
Read Moreഎന്റെ മാതാവേ… പ്രാർഥനകളോടെ മുത്തിയമ്മയ്ക്കരികിലെത്തിയത് രണ്ടായിരത്തിലേറെ മേരിമാർ; ചരിത്രമെഴുതി നാമധാരികളുടെ സംഗമം
കുറവിലങ്ങാട്: പേരിന്റെ പേരിൽ നടന്ന സംഗമം ചരിത്രത്തിൽ ഇടം നേടുന്നു. ഈ ചരിത്രസംഗമം രണ്ടു പതിറ്റാണ്ടോടടുക്കുന്നുവെന്നതും വേറിട്ട ചരിത്രമായി മാറി. ദൈവമാതാവിന്റെ ജനനത്തിരുനാളിൽ ദൈവജനനിയുടെ പേരുകാരായവർ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിൽ സംഗമിച്ചാണ് പുതിയ ചരിത്രമെഴുതുന്നത്. ഇക്കുറി രണ്ടായിരത്തിലേറെ മേരിമാരാണ് മുത്തിയമ്മയ്ക്കരികിൽ അമ്മയുടെ പിറന്നാൾ മധുരം പങ്കിടാനെത്തിയത്.മേരി, മറിയം, അമല, വിമല, നിർമല, മരിയ എന്നിങ്ങനെ ദൈവമാതാവിന്റെ പേരു സ്വീകരിച്ച രണ്ടായിരത്തിലേറെപ്പേരാണ് ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിലും മേരിനാമധാരീ സംഗമത്തിലും പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങിയത്. സംഗമത്തിനെത്തിയവരെല്ലാം 21 കള്ളപ്പംവീതം മുത്തിയമ്മയുടെ സവിധത്തിൽ നേർച്ചയായി സമർപ്പിച്ചു. ഈ കള്ളപ്പം നോമ്പുവീടൽ സദ്യയിൽ വിളമ്പിനൽകി. എകെസിസി യൂണിറ്റാണ് നോമ്പുവീടൽ സദ്യ ഒരുക്കിയത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഓരോ സഭാംഗവും സഭയുടെ പരിശുദ്ധ പാരമ്പര്യങ്ങളുടെ അപ്പസ്തോലന്മാരാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആർച്ച്പ്രീസ്റ്റ് റവ.ഡോ.…
Read Moreപൂക്കളത്തിൽ പൂവിന് പകരം പ്ലാസ്റ്റിക്; ഹരിതകര്‍മസേനയുടെ വ്യത്യസ്തമായൊരു പൂക്കളം
പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി പൂക്കളമിട്ടിരിക്കുകയാണ് ആലപ്പുഴ വീയപുരത്തെ ഹരിതകര്‍മ്മസേന. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതാണ് അവരുടെ ജോലി. ഓണം വന്നതോടെ ആ പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി പൂക്കളമിടാനും അവർ തീരുമാനിച്ചു. പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പൂക്കൾക്ക് പകരം ഉപയോഗിച്ചിരിക്കുന്നത്. ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കാം എന്ന ചിന്തയാണ് ഈ അത്തപ്പൂക്കളത്തിന് പിന്നിൽ.
Read Moreഗുരുവായൂർ അന്പലനടയിൽ റിക്കാർഡ് വിവാഹം; ആറു മണ്ഡപങ്ങളിലായി ഇന്നലെ നടന്നത് 334 വിവാഹങ്ങൾ
ഗുരുവായൂർ: ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്നലെ നടന്നത് 334 വിവാഹങ്ങൾ. ചിങ്ങമാസത്തിലെ പ്രധാന മുഹൂർത്തദിവസമായ ഇന്നലെ 354 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും 334 എണ്ണമാണു നടന്നത്. പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് 12.35 വരെയുള്ള സമയത്തിനിടെ ആറു മണ്ഡപങ്ങളിലായിരുന്നു താലികെട്ട്. ദേവസ്വവും നഗരസഭയും ഫലപ്രദമായി ഇടപ്പെട്ടതോടെ ക്ഷേത്രസന്നിധിയിൽ വിവാഹമാമാങ്കം നടന്നിട്ടും ഭക്തരെ വലയ്ക്കുന്ന തിരക്കനുഭവപ്പെട്ടില്ല. സാധാരണപോലെ ഈ ദിവസത്തേയും കടത്തിവിടാൻ അധികൃതർക്കു കഴിഞ്ഞു. വിവാഹങ്ങളുടെ എണ്ണം റിക്കാർഡ് ആകുമെന്നു വ്യക്തമായതോടെ അധികൃതർ കൃത്യമായ മുന്നൊരുക്കം നടത്തിയിരുന്നു. ദേവസ്വം നാലു വിവാഹമണ്ഡപങ്ങൾക്കൊപ്പം രണ്ടെണ്ണംകൂടി അധികമായി ഒരുക്കി. പുലർച്ചെ നാലിനു വിവാഹങ്ങൾ തുടങ്ങി. ഒരേസമയം ആറു താലികെട്ട് നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഒരോ സംഘത്തിലും 24 പേരെ മാത്രമാണു മണ്ഡപത്തിനു സമീപത്തേക്കു കടത്തിവിട്ടത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തെ പന്തലിൽ വധൂവരന്മാരെയും ബന്ധുക്കളെയും പ്രവേശിപ്പിച്ചു. ഒരോ വിവാഹസംഘത്തിനും ടോക്കൺനൽകി സമയക്രമംപാലിച്ചു. വിവാഹച്ചടങ്ങു കഴിയുന്നവരെ…
Read Moreഓണം ബംപര്‍ ടിക്കറ്റ് വില്പനയില് റിക്കാർഡ്; ആദ്യം അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി
തിരുവനന്തപുരം: ഓണം ബംപര്‍ ടിക്കറ്റ് വില്പനയില് റിക്കാര്‍ഡ്. തിരുവോണം ബംപര്‍ ഓഗസ്റ്റ് ഒന്നിനാണ് വില്പന ആരംഭിച്ചത്. അന്ന് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് പുറത്തിറക്കിയ ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി. പിന്നീട് പുറത്തിറക്കിയ ടിക്കറ്റുകള്‍ ആണ് ഇപ്പോള്‍ വില്പന നടക്കുന്നത്. നിലവില്‍ ടിക്കറ്റിന്റെ വില്പന 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്കുന്ന കമ്മീഷന്‍കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഓണം ബംപര്‍ വഴി ഉണ്ടാകുന്നത് 22 കോടിപതികളാണ്. നിലവില്‍ 23 ലക്ഷത്തിനു മുകളില്‍ വില്പന നടന്ന ഓണം ബംപറിന്റെ വിപണിയിലെത്തിക്കുന്ന മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.…
Read Moreദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്: റിക്കാര്‍ഡിട്ട് മലയാളിതാരം നിദ
കൊച്ചി: ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പായ എഫ്ഇഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റ് സീനിയര്‍ വിഭാഗത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിനി നിദ അന്‍ജും ചേലാട്ട് റിക്കാർഡോടെ വിജയം സ്വന്തമാക്കി. ഈ വിഭാഗത്തില്‍ ഓട്ടം പൂര്‍ത്തീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാര്‍ഡാണ് 22കാരിയായ നിദയുടെ പേരില്‍ കുറിച്ചത്. ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടന്ന മത്സരത്തില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ പിന്നിലാക്കിയാണ് നിദ റിക്കാര്‍ഡ് സ്വന്തമാക്കിയത്. 12 വയസ് പ്രായമുള്ള പെട്രഡെല് റേ എന്ന പെണ്‍കുതിരയുടെ ചുമലിലേറി 160 കിലോമീറ്റര്‍ 10 മണിക്കൂര്‍ 23 മിനിറ്റിലാണ് നിദ മത്സരം പൂര്‍ത്തിയാക്കിയത്. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായും മത്സരത്തിന് ശേഷം നിദ പറഞ്ഞു.
Read Moreപ്രായമൊക്കെ വെറും നമ്പരല്ലേ! 74-ാം വയസിൽ കോളജ് കുമാരിയായി തങ്കമ്മേടത്തി
ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രായമൊരു പ്രശ്നമേ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. എറണാകുളം ഇലഞ്ഞിരിക്കൽ സ്വദേശിയായ തങ്കമ്മേടത്തിയുടെ ആഗ്രഹമായിരുന്നു ബിരുദം നേടുക എന്നത്. തങ്കമ്മേടത്തിയുടെ ഈ ആഗ്രഹം വീട്ടുകാർ സാധിച്ചുകൊടുക്കുകയും ചെയ്തു. പഠിക്കണം എന്ന ആഗ്രഹം ഉണ്ടായതിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് പാതി വഴിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും അവർ ആരംഭിച്ചു. പത്താംക്ലാസും പ്ലസ്ടുവും പാസായതോടെ ബിരുദം നേടണമെന്നായിരുന്നു അടുത്ത ആഗ്രഹം. 74 ശതമാനം മാർക്കോടെ പത്താംക്ലാസിലും 78 ശതമാനം മാർക്ക് വാങ്ങി പ്ലസ്ടുവിലും തങ്കമ്മേടത്തി വിജയം കൈവരിച്ചു. തുടർന്ന് തങ്കമ്മേടത്തി എറണാകുളം കോതമംഗലത്തുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേർന്നു.
Read Moreഉറങ്ങിക്കിടന്ന ആളിന്റെ ശ്വാസനാളത്തിൽ കയറി പാറ്റ; തുടർന്ന് സംഭവിച്ചതിങ്ങനെ…
ചെറുതാണെങ്കിലും പാറ്റ എന്ന ജീവിയെക്കൊണ്ടുള്ള ശല്യം വലുത് തന്നെയാണ്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്തതും. പാറ്റ കാരണം ജീവൻ നഷ്ടപ്പെടേണ്ട അവസ്ഥ വരെ സംഭവങ്ങൾ എത്തി. രാത്രി ഉറങ്ങിക്കിടന്ന ആളിന്റെ ശ്വാസനാളത്തിൽ കയറി കുടുങ്ങുകയായിരുന്നു പാറ്റ. ഹെനാൻ പ്രവിശ്യയിലെ താമസക്കാരനായ ഹൈക്കൗ എന്ന 58 കാരന്റെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോൾ പാറ്റ കയറിയത്. മൂക്കിൽ കുടുങ്ങിയ പാറ്റ ഇയാൾ ശ്വാസം എടുത്തപ്പോൾ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്കത്തിൽ നിന്ന് അസ്വസ്ഥത കാരണം ഹൈക്കൗ ഉണർന്നപ്പോൾ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാൾക്ക് തോന്നുകയായിരുന്നു. എന്നാൽ പിന്നീട് അസ്വസ്ഥതകളൊന്നും തോന്നാത്തതിനാൽ അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി.അടുത്ത ദിവസം ഉറക്കം ഉണർന്നപ്പോൾ ഇയാളുടെ വായിൽ നിന്ന് അതിരൂക്ഷമായ ഗന്ധം അനുഭവപ്പെടുകയും ചെയ്തു. ദിവസങ്ങൾ പിന്നിടുമ്പോൾ ആരോഗ്യനില വഷളായി വന്നു. ഒടുവിൽ അതികഠിനമായ ചുമ അനുഭവപ്പെട്ടതോടെ ഡോക്ടറെ മൂന്ന്…
Read Moreസൈക്കിളിൽ മനുഷ്യന്റെ അസാധാരണ ബാലൻസിംഗ്; വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് വീഡിയോ വൈറലാകുന്നു
സർക്കസ് ഷോയ്ക്കിടെ ഒരു മനുഷ്യൻ നടത്തിയ ശ്രദ്ധേയമായ സ്റ്റണ്ടാണ് സോഷ്യൽ മീഡയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അസാധാരണമായ കഴിവിനെ കാണിക്കുന്ന വീഡിയോ പൊതുജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. @official_Satyam_bharti എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തോടുകൂടിയ സജീവമായ സർക്കസിലാണ് രംഗം ഒരുക്കിയിരിക്കുന്നത്. അവൻ കുനിഞ്ഞ് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് നിലത്തു നിന്ന് ഒരു കുറിപ്പ് എടുക്കുന്നു. നോട്ട് വീണ്ടെടുത്ത ശേഷം അയാൾ അത് ടീ ഷർട്ടിനടിയിൽ തിരുകി സൈക്കിളിൽ കയറുന്നു. ശ്രദ്ധേയമായി അദ്ദേഹം കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ഓടിക്കുന്നു. അതേസമയം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന ഒരു പാട്ടിന് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1,20,000 ഫോളോവേഴ്സുള്ള സത്യം ഭാരതി പോസ്റ്റ് ചെയ്ത വീഡിയോ 3.3 ദശലക്ഷം വ്യൂകളും ഏകദേശം 60,000 ലൈക്കുകളും നേടി. വിവിധ അദ്വിതീയ സ്റ്റണ്ടുകൾ പ്രദർശിപ്പിക്കുന്നതിന് ഭാരതിയുടെ അക്കൗണ്ട് അറിയപ്പെടുന്നു.
Read More