കർണാടകയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽനിന്നു വീണു യുവതിക്കു ദാരുണാന്ത്യം. ബിഹാർ സ്വദേശിനി നന്ദിനി (21) യാണു മരിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്നാണ് യുവതി താഴെക്കു പതിച്ചത്. സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണു വിവരം. എന്നാൽ ഫോണിൽനിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നന്ദിനി മരിച്ചു. സംഭവത്തെത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവർത്തക അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Read MoreCategory: Today’S Special
അച്ഛനൊരു അച്ഛനാണോ…? കരഞ്ഞ മകനെ അച്ഛൻ ചവറ്റുകൊട്ടയിൽ ഇട്ടു
കരഞ്ഞ് ബഹളംവച്ച കുഞ്ഞിനെ ചവറ്റുകൊട്ടയിലിട്ട അച്ഛനെ വിമർശിച്ച് സോഷ്യൽ മീഡിയ. സിങ്കപ്പുരിലാണു സംഭവം. റെഡ്ഡിറ്റിൽ വന്ന ഇതിന്റെ വീഡിയോ വൈറലായി. മൂന്നോ നാലോ വയസ് മാത്രമുള്ള കുട്ടി നീല ചവറ്റുകൊട്ടയ്ക്കുള്ളില്നിന്നു കരയുന്നതു വീഡിയോയില്‍ കാണാം. അവനെ നോക്കിക്കൊണ്ട് തൊട്ടടുത്ത് അച്ഛനും, ഇരുവരെയും ശ്രദ്ധിച്ചുകൊണ്ട് ഇളയകുട്ടിയും നില്ക്കുന്നു. ‘കരഞ്ഞ കുട്ടിയെ അച്ഛൻ ചവറ്റുകൊട്ടയിലിട്ടു’ എന്ന കുറിപ്പോടെയാണു വീഡിയോ പോസ്റ്റ് ചെയ്തത്. മോശം പാരന്റിംഗ്, ഇതല്ല ശരിയായ രീതി എന്നിങ്ങനെയുള്ള കമന്റുകളാണു വീഡിയോക്ക് താഴെ കൂടുതലായും വന്നത്. ഈ അച്ഛൻ മോശം ഉദാഹരണമാണെന്നും ചിലർ കുറിച്ചു. അതേസമയം, മകനെ ഒന്നു പേടിപ്പിക്കാന്‍ നോക്കിയതാകുമെന്നും അതിനെ ഇത്രയും പര്‍വതീകരിച്ച കാണേണ്ടതുണ്ടോയെന്നും മറ്റു ചിലര്‍ ചോദിച്ചു.
Read Moreഒരു കുഞ്ഞിനെപ്പോലെ നടക്കാൻ പഠിക്കുന്നു: ബഹിരാകാശത്തുനിന്ന് ശുഭാംശു ശുക്ല
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവച്ച് ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ബഹിരാകാശ യാത്രയ്ക്കിടെ നല്കിയ ആദ്യ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം അത്യപൂര്‍വ യാത്രാനുഭവം വിവരിച്ചത്. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നതുപോലുള്ള അവസ്ഥയാണ് ഇപ്പോഴെന്നും ശുഭാംശു പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിവാദ്യം ചെയ്തു “ബഹിരാകാശത്തുനിന്നു നമസ്കാരം” എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാനമുഹൂര്ത്തമെന്നും ശുഭാംശു പറഞ്ഞു. “ശൂന്യതയിൽ ഒഴുകിനടക്കുന്ന അവസ്ഥ, അതു പറഞ്ഞറിയിക്കാൻ കഴിയാനാകാത്ത അനുഭവമാണ്. അതിശയകരമായ ഒരു അനുഭൂതി. ശൂന്യതയിലേക്ക് കുതിച്ചപ്പോള്‍ ആദ്യം അതത്ര നല്ല അനുഭവമായി തോന്നിയില്ല. ഇതു സാധ്യമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം…
Read Moreഇനി ഇന്ത്യയിലും എഐ ഗൂഗിൾ സെർച്ച്
എഐ അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ സെർച്ച് ഇന്ത്യയിലും അവതരിപ്പിക്കുന്നു. കഴിഞ്ഞ മാർച്ചിൽ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കായി അവതരിപ്പിച്ച ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇനി ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭ്യമാകും. ഈ സേവനം അമേരിക്കയ്ക്കു പുറത്തു ലഭിക്കുന്ന ആദ്യ രാജ്യമാകുകയാണ് ഇന്ത്യ. ആളുകള്‍ എന്തിന്, എങ്ങനെ, എവിടെ തെരയുന്നു എന്നതിനെ അടിസ്ഥാനമാക്കി എഐ മോഡ് അത് പുനര്‍നിര്‍മിക്കും. “തെരയല്‍” എന്ന അനുഭവം ഇനി ഒരു വെബ്പേജിലെ ഒരൊറ്റ ബോക്സില്‍ മാത്രം ഒതുങ്ങുന്നില്ലെന്നു സാരം. മേയിൽ അമേരിക്കയിലെ എല്ലാ ഉപയോക്താക്കൾക്കും എഐ സേവനം ലഭ്യമാക്കിയിരുന്നു. ഗൂഗിൾ വെബ്സൈറ്റിൽ പ്രത്യേക ഓപ്ഷനായി എഐ മോഡ് ഉണ്ടാവും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗൂഗിൾ ലെൻസിൽ ഇന്റഗ്രേറ്റഡ് ആയും ഈ ഫീച്ചർ ലഭ്യമാവും. സെർച്ച് ലാബ്സിലാണ് ഇപ്പോൾ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളത്. സെർച്ച് ലാബ്സിൽനിന്ന് ഉപയോക്താക്കൾ എഐ മോഡ് രജിസ്റ്റർ ചെയ്താൽ അവർക്ക് സേവനം ലഭ്യമായിത്തുടങ്ങും. ആക്ടിവേറ്റ്…
Read More‘ഇക്കിളി സ്റ്റാറി’ന് നാട്ടുകാരുടെ ബെൽറ്റ് ചികിത്സ! അർധനഗ്നയായി ഡാൻസ് ചെയ്തു; യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് തല്ലി
അർധനഗ്ന ഡാൻസ് ചിത്രീകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയ മനീഷ എന്ന ഡാൻസറെ റീൽ ചിത്രീകരണത്തിനിടെ നാട്ടുകാർ ഓടിച്ചിട്ടുതല്ലി. ഉത്തർപ്രദേശ് നോയിഡയിലാണു സംഭവം. മായാവതി പാർക്കിൽ ‘ചൂടൻ’ റീൽ ചിത്രീകരിക്കാനെത്തിയ മനീഷയെയും കൂട്ടാളികളെയുമാണ് പ്രദേശവാസികൾ പൊതിരേ തല്ലിയത്. പൊതുസ്ഥലങ്ങളിൽ ശല്യമായി മാറിയ ഇക്കളി ഡാൻസുകാരിക്ക് ഞങ്ങൾ ‘ബെൽറ്റ് ചികിത്സ’ നൽകിയെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മനീഷയുടെ കൂട്ടാളിയും റീൽ സ്റ്റാറുമായ ഖുഷിക്കും മർദനമേറ്റു. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ ആൾക്കൂട്ടം അവരെ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും കാണാം. സംഘർഷമുണ്ടായപ്പോൾ പോലീസ് സ്ഥലത്തെത്തി. പോലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്പോൾ മനീഷും ഖുഷിയും നാട്ടുകാരെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Read Moreആശ്വാസത്തിന്റെ കരങ്ങൾ… കരുതലിന്റെ തണലിൽ വത്സമ്മയും മകളും അന്തിയുറങ്ങും
ഇനി വത്സമ്മയ്ക്കും മകൾക്കും ഒരിക്കലും ചോരാത്ത വീട്ടിൽ അന്തിയുറങ്ങാം. ഇതിന് വത്സമ്മ കണ്ണീരോടെ നന്ദി പറയുന്നത് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ഒരുകൂട്ടം പ്രവർത്തകർക്ക്. ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച തുകകൊണ്ട് തുടക്കമിട്ട വീടു നിർമാണം പാതിവഴിയിലായതോടെയാണ് നിർമാണം പൂർത്തിയാക്കാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡിന്റെ നേതൃത്വത്തിൽ സൽക്കാര സത്്കർമം സംഘടിപ്പിച്ചിരുന്നു. ഇതിൽ കണ്ണികളായ സുമനസുകളൽനിന്ന് സമാഹരിച്ച തുകകൊണ്ട് വത്സമ്മയ് ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇന്ന് ഉച്ചയ്ക്ക് 12ന് വീടിന്റെ കൂദാശ കർമം നിർവഹിക്കും. ഈ നിർധനകുടുംബത്തെ സഹായിക്കാനായി മരുന്നിനും മറ്റു ചെലവുകൾക്കുമായി പ്രതിമാസം 5,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിക്കു നേരത്തെ തുടക്കമിട്ടിരുന്നുവെന്ന് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് അറിയിച്ചു.…
Read Moreഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: സൈക്കിളിൽ ഷാജഹാന്റെ ലഹരിവിരുദ്ധ യാത്ര
തൊടുപുഴ: ലഹരിക്കെതിരേ മനുഷ്യഹൃദയങ്ങളെ തട്ടിയുണർത്തി റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ സൈക്കിൾ യാത്ര. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന എ. ഷാജഹാനാണ് ലഹരിവിരുദ്ധ സന്ദേശവുമായി കൊല്ലത്തുനിന്നു സൈക്കിൾ യാത്ര നടത്തുന്നത്. പോലീസിൽ 31 വർഷത്തെ സേവനത്തിനു ശേഷം മേയ് 31നാണ് ഷാജഹാൻ വിരമിച്ചത്. സർവീസിൽനിന്നു വിരമിച്ച അന്നുതന്നെ ലഹരി വിരുദ്ധ സന്ദേശമുയർത്തി സൈക്കിൾ യാത്ര ആരംഭിക്കുകയായിരുന്നു. മന്ത്രി ജെ. ചിഞ്ചുറാണിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെ 14 ജില്ലകളിലായി 2025 കിലോമീറ്റർ സഞ്ചരിച്ച് കൊല്ലത്തു തന്നെ പര്യടനം അവസാനിപ്പിക്കാനാണ് തീരുമാനം. യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ ഷാജഹാന് പോലീസ് സ്റ്റേഷനുകളിലും സ്കൂളുകളിലും ലഭിച്ചത് ഹൃദ്യമായ സ്വീകരണം. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നൽകാനായി നേരത്തേ 2000 കിലോമീറ്റർ സൈക്കിൾ യാത്ര ഇദ്ദേഹം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. 2019-ൽ ഡിജിപി ആയിരുന്ന ലോക്നാഥ്…
Read Moreഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പിസി, ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ
മുംബൈ: ഇന്ത്യയിൽ ആപ്പിളിന്റെ സ്വപ്നതുല്യമായ മുന്നേറ്റം ഐഫോണുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. 2025 ജനുവരി-മാർച്ച് പാദത്തിൽ, പിസി, ടാബ്ലെറ്റ് വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ഇത് ഉയർന്നുവന്നു. സംരംഭങ്ങളിലും ഉപഭോക്തൃ വിഭാഗങ്ങളിലും ഐപാഡുകൾക്കും മാക്ബുക്കുകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് ആപ്പിളിന്റെ വിപണിയെ ഉയർത്തിയത്. കനാലിസിന്റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ മാറി. ആപ്പിളിന്റെ ടാബ്ലെറ്റ് വിപണി വിഹിതം 16 ശതമാനം ആയി ഉയർന്നു. കഴിഞ്ഞവർഷത്തെക്കാൾ 27% വളർച്ച രേഖപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി. പിസി വിഭാഗത്തിൽ, ആപ്പിൾ കയറ്റുമതിയിൽ 73 ശതമാനത്തിന്റെ അന്പരപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. വിപണി വിഹിതം 7.1 ശതമാനമായി ഉയർന്ന് ആദ്യമായി മികച്ച അഞ്ച് പിസി ബ്രാൻഡുകളിൽ ഇടം നേടി. അതേസമയം, ടാബ്ലെറ്റ് കയറ്റുമതിയിൽ 33.4 ശതമാനം ഇടിവുണ്ടായെങ്കിലും 29.9 ശതമാനം വിപണി വിഹിതവുമായി സാംസംഗ്…
Read Moreപ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും: ‘മില്‍മ മിലി കാര്‍ട്ട് ’ ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: മില്‍മയുടെ ആവശ്യപ്രകാരം പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) നിര്‍മിച്ച ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങളായ ‘മില്‍മ മിലി കാര്‍ട്ടുകള്‍’ വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്. മില്‍മ മിലി കാര്‍ട്ടിന്റെ വിപണന ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്‍ക്ക് 10 മില്‍മ മിലി കാര്‍ട്ടുകള്‍ വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍ 70 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കാനുള്ള സാധ്യത മില്‍മ പരിശോധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ മില്‍മ ലക്ഷ്യമിടുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ മില്‍മ ചെയര്മാന് കെ.എസ്.…
Read Moreശുഭയാത്ര… ഇന്ത്യക്ക് അഭിമാന നിമിഷം: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്
നാൽപ്പത്തിയൊന്നു വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. നിശ്ചയിച്ചതുപോലെ നടന്നാൽ, ഇന്ന് ഉച്ചയ്ക്ക് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം പതിനാല് ദിവസം നീളുന്ന ദൗത്യവുമായി ബഹിരാകാശത്തേക്കു കുതിക്കും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച്പാഡിൽനിന്നാണ് പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘത്തിലുള്ളത്. നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആക്സിയം- 4 ദൗത്യത്തിന്റെ ഭാഗമായാണ് ഇവരുടെ യാത്ര. നാളെ വൈകിട്ട് 4.30ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ദൗത്യം ലക്ഷ്യം നേടുന്നതോടെ…
Read More